ട്വിസ്റ്റിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ഭൂപീന്ദർ ഹൂഡ
ഹരിയാനയിൽ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചെങ്കിലും വിജയപ്രതീക്ഷയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. അവസാന വിജയം കോൺഗ്രസിനെന്ന് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും ഹൂഡ പറഞ്ഞു തങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. എക്സിറ്റ് പോളുകളെ ശ്രദ്ധിച്ചിട്ടില്ല. ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര പറഞ്ഞു നിലവിൽ 46 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് 37 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് 65 സീറ്റുകളിൽ വരെ മുന്നിട്ട് നിന്നിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നത് മന്ദഗതിയിൽ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരത്തിലേക്ക്; സർക്കാർ രൂപീകരണ ചർച്ച തുടങ്ങി
ഹരിയാനയിലെ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; ആഘോഷ പരിപാടികൾ നിർത്തി, ആകെ നിരാശ
ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; തിരിച്ചുകയറി ബിജെപി, കേവല ഭൂരിപക്ഷത്തിലേക്ക്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
