ഹോം › ദേശീയം

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

By Metro Journal Team · 19 Nov 2026, 11:46 AM

മുംബൈയിലെ ദാദര്‍ റെയ്ല്‍വേ സ്റ്റേഷന്റെ പേര് ചൈത്യഭൂമി എന്നാക്കി മാറ്റുന്നതിനുള്ള നിയമസഭാ നടപടികള്‍ വരാനിരിക്കുന്ന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനം തത്വത്തില്‍ അംഗീകാരം നല്‍കിയ ഈ നിര്‍ദേശത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കും.

ഡിസംബര്‍ ആറിലെ ഡോ. ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിര്‍വാണ്‍ ദിനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, സുനേത്ര അജിത് പവാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഹാപരിനിര്‍വാണ്‍ ദിനത്തില്‍ ചൈത്യഭൂമി പ്രദേശത്ത് ധര്‍ണകളും പ്രതിഷേധങ്ങളും നിരോധിക്കാനും ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഡോ. അംബേദ്കര്‍ പ്രതിമകള്‍ വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനും ഇന്ദു മില്ലിലെ ഡോ. അംബേദ്കര്‍ സ്മാരകത്തിന്റെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫണ്ട് തടസമില്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#kerala assembly#maharashtra#mumbai#നടപടി#മുംബൈ

ബന്ധപ്പെട്ട വാർത്തകൾ

അഖിലേഷ് യാദവിന്‍റെ രഥയാത്രയ്ക്കിടെ ബുൾഡോസർ ഇടിച്ചു; ബിജെപി നേതാവിന്‍റെ മകന് ദാരുണാന്ത്യംഷെയ്ഖ് ഹസീനയുടെ മടക്കവും ഗംഗാ ജലക്കരാറിന്റെ കാലാവധിയും: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം നിർണായക പരീക്ഷണത്തിൽമന്ത്രിസഭാ പുനഃസംഘടനാ അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നുഡൽഹിയിലെ പ്രതിഷേധങ്ങൾ വ്യാപാരത്തെ ബാധിച്ചെന്ന് പരാതി; കോൺഗ്രസ്, എഎപി, സിജെപി, ഐസ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ്മന്ത്രിസഭായോഗം രണ്ടര മണിക്കൂർ; തർക്കങ്ങളുണ്ടായി: ജനീഷ് വരെ എന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രിമന്ത്രിസഭയിൽ തർക്കമുണ്ടായി; ഇത് സ്തുതിപാടക സംഘമല്ല: തീരുമാനങ്ങൾ ഏകകണ്ഠമെന്ന് മുഖ്യമന്ത്രി
പൂർണ്ണ പേജ് കാണുക ›