ഹോം › ദേശീയം

വ്യാജ അവകാശവാദങ്ങൾ; എഫ്എസ്എസ്എഐയുടെ നോട്ടീസിന് പിന്നാലെ തെറ്റായ ലേബലുകൾ പിൻവലിച്ച് 6 പ്രമുഖ ഭക്ഷ്യകമ്പനികൾ

By Metro Desk · 16 Aug 2026, 06:12 PM

ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങളിൽ അവകാശവാദങ്ങളും ലേബലുകളും നൽകിയ 6 പ്രമുഖ ഭക്ഷ്യകമ്പനികൾ തെറ്റ തിരുത്താൻ തയ്യാറായതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അറിയിച്ചു. എഫ്എസ്എസ്എഐയുടെ നോട്ടീസിനെ തുടർന്ന് കമ്പനികൾ തെറ്റായ ലേബലുകളും ട്രേഡ്മാർക്കുകളും പിൻവലിക്കുകയും ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ മാറ്റം വരുത്തുകയും ചെയ്തു.

​കമ്പോളത്തിൽ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെയും ലേബലിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കർശന നടപടിയെടുത്തത്.

​പ്രധാന നടപടികൾ താഴെ പറയുന്നവയാണ്:

ലിവ്യോർ വെഞ്ചേഴ്സ് (Livyor Ventures): തങ്ങളുടെ റോസ്റ്റഡ് എഡമാമെ ബീൻസിൽ (Edamame Beans) നൽകിയിരുന്ന “വീഗൻ”, “ഹെൽത്തി” എന്നീ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കുകയും നിലവിലുള്ള പാക്കേജുകൾ നശിപ്പിച്ച് പുതിയവ അവതരിപ്പിക്കാൻ നടപടി തുടങ്ങുകയും ചെയ്തു.

ഐയോണ നാനോടെക്നോളജി (Iota Nanotechnology): തെറ്റായ പരസ്യ വാചകങ്ങൾ പിൻവലിക്കുകയും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത കുപ്പിവെള്ളത്തിൻ്റെ ഉത്പാദനം നിർത്തിവെക്കുകയും ചെയ്തു.

​രാജസ്ഥാൻ അഗ്രോ (Rajasthan Agro): പാക്കറ്റുകളിൽ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പിപിഎം (PPM) പരാമർശങ്ങളും നീക്കം ചെയ്തു.

പഞ്ചാമൃത ഇൻഡസ്ട്രീസ് (Panchamurtha Industries): തങ്ങളുടെ ഇലക്ട്രോലൈറ്റ് ഡ്രിങ്ക് വെബ്‌സൈറ്റിൽ നിന്ന് ഒഴിവാക്കി.

​ഓണസ്റ്റ് ഇന്നൊവേഷൻസ്, ഹെലിയോസ്റ്റോൺ സ്പെഷ്യാലിറ്റീസ്: ഈ രണ്ട് കമ്പനികളും എഫ്എസ്എസ്എഐ നിർദ്ദേശപ്രകാരം ട്രേഡ്മാർക്കുകളിൽ മാറ്റം വരുത്തി.

​നിയമലംഘനം നടത്തിയ കമ്പനികൾ പെട്ടെന്ന് തന്നെ തിരുത്തൽ നടപടികൾക്ക് തയാറായെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›