ഹോം › ദേശീയം

മുംബൈയിൽ ഗണേശ വിഗ്രഹം തകർന്നു വീണു; 2 മരണം, കുട്ടികളടക്കം 5 പേർക്ക് പരിക്ക്

By Metro Desk · 23 Aug 2026, 09:17 AM

മുംബൈ: ദക്ഷിണ മുംബൈയിൽ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിഗ്രഹ വരവേൽപ്പ് ഘോഷയാത്രയ്ക്കിടെ 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം ജനക്കൂട്ടത്തിനിടയിലേക്ക് മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.

​ശനിയാഴ്ച രാത്രി 10 മണിയോടെ ഭുലേശ്വറിലെ ജയ് അംബെ ചൗക്കിന് സമീപമാണ് ദാരുണമായ സംഭവം. ‘ഭുലേശ്വരച രാജ’ എന്ന വിഗ്രഹം പന്തലിലേക്ക് ട്രോളിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിമ്പ് ചട്ടക്കൂടിലുണ്ടായ കേടുപാടുകളും അയഞ്ഞ ബോൾട്ടുകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

​സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്.

​പരിക്കേറ്റ അഞ്ച് വയസ്സുകാരി ലാവണ്യ, ഏഴ് വയസ്സുകാരി ദിവ്യ എന്നിവരടക്കം അഞ്ച് പേരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനയും മുംബൈ പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›