ഹോം › ദേശീയം

പ്രതിപക്ഷ ബഹളത്തിനിടെ ‘കേരളം’ പേരുമാറ്റ ബില്ലും എൻ.സി.ഡി.സി ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി

By Metro Desk · 11 Aug 2026, 05:28 PM

ന്യൂഡൽഹി: പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും മുദ്രാവാക്യം വിളികൾക്കും ഇടയിൽ, സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ലും ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC) ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി. ചർച്ചകളൊന്നുമില്ലാതെ ശബ്ദവോട്ടോടെയാണ് ഇരു ബില്ലുകളും സഭ അംഗീകരിച്ചത്.

​ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള കേരള (പേരുമാറ്റം) ബിൽ 2026 കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് സഭയിൽ അവതരിപ്പിച്ചത്. മലയാള ഭാഷയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണെന്നും ഭരണഘടനയിൽ ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.

​ഇതിനുപുറമെ, സഹകരണ സംഘങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും എൻ.സി.ഡി.സിയുടെ പ്രവർത്തനപരിധി വിപുലീകരിക്കുന്നതിനുമുള്ള ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ 2026 കേന്ദ്ര സഹകരണ സഹമന്ത്രി മുരളീധർ മൊഹോളും സഭയിൽ അവതരിപ്പിച്ചു.

​വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും സഭയുടെ നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ബഹളത്തിനിടയിൽ ബില്ലുകൾ വോട്ടെടുപ്പിനിട്ട് പാസാക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›