ഹോം › ദേശീയം

മിസോറാമിൽ ശക്തമായ മണ്ണടിച്ചിലിൽ രണ്ടു വീടുകൾ തകർന്നു; 14-കാരന് ദാരുണാന്ത്യം: 4 പേർക്ക് പരിക്ക്

By Metro Desk · 12 Sep 2026, 12:38 PM

ഐസ്വാൾ: മിസോറാമിലെ കോലാസിബ് ജില്ലയിലുണ്ടായ ശക്തമായ മണ്ണടിച്ചിലിൽ രണ്ടു വീടുകൾ പൂർണ്ണമായി തകർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

​മിസോറാം-അസം അതിർത്തിക്കടുത്തുള്ള വൈറെങ്തെ (Vairengte) ടൗണിൽ ശനിയാഴ്ച പുലർച്ചെ 4:30-ഓടെയാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണടിച്ചിലിൽ തടിയിൽ നിർമ്മിച്ച ഇരുനില വീടടക്കം തകരുകയായിരുന്നു. ജോഡിംഗ്ളിയാന (Zodingliana – 14) എന്ന കുട്ടിയാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.

​തകർന്ന വീടുകളിൽ മൂന്ന് കുടുംബങ്ങളിലായി 17 പേർ താമസിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെ അസമിലെ സിൽച്ചാറിലുള്ള ആശുപത്രിയിലേക്കും, മറ്റു രണ്ടുപേരെ വൈറെങ്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›