ഹോം › ദേശീയം

നീറ്റ് പ്രതിഷേധം അക്രമമല്ല; യുവാക്കളുടെ പ്രതീക്ഷകളുടെ പ്രതിഫലനം: രാഹുൽ ഗാന്ധി

By Metro Desk · 29 Jul 2026, 04:37 PM

ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ രാജ്യത്തുടനീളം വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ ക്രോധമോ അക്രമമോ അല്ലെന്നും അത് രാജ്യത്തിന്റെ ഭാവി തലമുറയുടെ പ്രത്യാശകളുടെയും ആശങ്കകളുടെയും പ്രതിഫലനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും യുവാക്കളുടെ ഈ വികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ (Public Examinations Amendment Bill) ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാജ്യത്തിന്റെ ഭാവി തെരുവിലിറങ്ങി തങ്ങളുടെ ശബ്ദമുയർത്തിയത് എനിക്ക് ഏറെ പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന ഒന്നാണ്. അതിൽ കോപമോ അക്രമമോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. ബി.ജെ.പിയിലെ എൻ്റെ സുഹൃത്തുക്കൾ സ്വന്തം മക്കളോട് സംസാരിച്ചാൽ പോലും ഈ പ്രതിഷേധങ്ങളെ അവർ പിന്തുണയ്ക്കുന്നത് കാണാനാകും. ഇതിൽ തെറ്റൊന്നുമില്ല, ഓരോ ഇന്ത്യക്കാരനും ഇതിൽ അഭിമാനിക്കണം,” – രാഹുൽ ഗാന്ധി പറഞ്ഞു.

​ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും സുതാര്യമായ പരീക്ഷകൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബില്ലുകൾ പാർലമെന്റിൽ ചർച്ചയ്ക്ക് എത്തിയ വേളയിലാണ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›