{"vars":{"id": "89527:4990"}}

വിമാന ഇന്ധനത്തിൽ എഥനോൾ കലർത്താൻ പദ്ധതിയില്ല: കേന്ദ്രമന്ത്രി രാംമോഹൻ നായിഡു

 

ന്യൂഡൽഹി: വിമാന ഇന്ധനത്തിൽ (ATF) എഥനോൾ കലർത്താൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിലുമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് യാത്രക്കാരിൽ അനാവശ്യ ഭീതി പരത്തുമെന്നും മന്ത്രി പറഞ്ഞു.

​വിമാന ഇന്ധനത്തിൽ എഥനോൾ കലർത്താൻ മോദി സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും ഇത് വിമാന സുരക്ഷയെ സാരമായി ബാധിക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എക്സിൽ (X) ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

​കെജ്രിവാളിന്റെ അവകാശവാദം പൂർണ്ണമായും തെറ്റും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് രാംമോഹൻ നായിഡു പറഞ്ഞു. എഥനോളും സുസ്ഥിര വിമാന ഇന്ധനവും (Sustainable Aviation Fuel - SAF) രണ്ടും രണ്ടാണ്. ഇന്റർനാഷണൽ സിവിലിന്റെ (ICAO) അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് SAF എന്നും വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.