ഹോം › ദേശീയം

ക്ലോഡ് എഐ ഉപയോഗിച്ച് ഓപ്പൺ എഐ സിസ്റ്റം ഹാക്ക് ചെയ്തു; ഇന്ത്യൻ ഗവേഷകർക്ക് 6.2 ലക്ഷം രൂപ പാരിതോഷികം

By Metro Desk · 18 Sep 2026, 08:30 PM

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പൺ എഐയുടെ (OpenAI) സുരക്ഷാ പോരായ്മകൾ കണ്ടെത്തി സിസ്റ്റത്തിൽ കടന്നുകയറി ഇന്ത്യൻ വംശജരായ ഗവേഷകർ. ആന്ത്രോപിക്കിന്റെ ‘ക്ലോഡ് എഐ’ (Claude AI) മോഡൽ ഉപയോഗിച്ചാണ് ഹാക്ക്ട്രോൺ (Hacktron) എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിലെ ഗവേഷകരായ ഹർഷ് ജയ്‌സ്വാൾ, മോഹൻ പെധാപതി, രാഹുൽ മൈനി എന്നിവർ ഓപ്പൺ എഐയുടെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയത്.

​72 മണിക്കൂറിനുള്ളിൽ നടത്തിയ ഈ പരീക്ഷണത്തിൽ ജീവനക്കാരുടെ ചാറ്റ്ജിപിടി (ChatGPT), കോഡെക്സ് (Codex) അക്കൗണ്ടുകളിലേക്കും ഓപ്പൺ എഐയുടെ ആന്തരിക ഗിറ്റ്ഹബ്ബ് (GitHub) കോഡ്ബേസിലേക്കും പ്രവേശനം നേടാൻ ഗവേഷകർക്കായി. സുരക്ഷാ തകരാർ തിരിച്ചറിഞ്ഞ ഉടൻ തന്നെ വിവരം ഓപ്പൺ എഐയെ അറിയിക്കുകയും കമ്പനി 14 മണിക്കൂറിനുള്ളിൽ ഈ പോരായ്മ പരിഹരിക്കുകയും ചെയ്തു.

​തുടർന്ന്, കമ്പനിയുടെ ബഗ് ബൗണ്ടി (Bug Bounty) പ്രോഗ്രാമിന്റെ ഭാഗമായി 6,500 ഡോളർ (ഏകദേശം 6.2 ലക്ഷം രൂപ) ഗവേഷകർക്ക് പാരിതോഷികമായി നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›