ഹോം › ദേശീയം

കായിക സംവാദത്തിലൂടെ യുവാക്കളിലേക്ക് പ്രധാനമന്ത്രി; ‘ഖേലോ ഇന്ത്യ ഡയലോഗി’ന് തുടക്കം

By Metro Desk · 27 Aug 2026, 08:34 AM

ന്യൂഡൽഹി: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ യുവജനങ്ങളുമായും കായികതാരങ്ങളുമായും നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഖേലോ ഇന്ത്യ ഡയലോഗ് – ഖേൽ കീ ബാത്ത്, പ്രധാൻ മന്ത്രി മോദി കെ സാത്ത്’ എന്ന പേര സംഘടിപ്പിക്കുന്ന ഈ വൻകിട പരിപാടിയിലൂടെ രാജ്യത്തെ 1,500-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് യുവാക്കളിലേക്ക് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നു.

​കായിക മേഖലയുടെ വികസനം, 2036 ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകൾ, യുവജന നേതൃത്വം, ലഹരിമുക്ത ഭാരതം (‘നശാ മുക്ത് യുവ’), രാജ്യനിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം.

​കേന്ദ്ര കായിക മന്ത്രാലയവും ‘മേരാ യുവ ഭാരതും’ (MY Bharat) സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം പി.ടി. ഉഷ, പി.ആർ. ശ്രീജേഷ്, മേരി കോം, സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങളും പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. പ്രാദേശിക തലത്തിലും ഗ്രാമീണ തലത്തിലുമുള്ള കായിക കഴിവുകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ മുൻകൈയിലൂടെ ലക്ഷ്യമിടുന്നത്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›