ഹോം › ദേശീയം

ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കാൻ പ്രധാനമന്ത്രി മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചർച്ച നടത്തി

By Metro Desk · 09 Aug 2026, 09:53 AM

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫോൺ വഴി ചർച്ച നടത്തി. വ്യാപാരം, പ്രതിരോധം, നിർണായക സാങ്കേതികവിദ്യകൾ (Critical and Emerging Technologies), ഊർജ സുരക്ഷ, സുപ്രധാന ധാതുക്കൾ (Critical Minerals) തുടങ്ങിയ മേഖലകളിലെ സഹകരണം ആഴത്തിലാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.

​ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയും ഉയർന്ന തലത്തിലുള്ള ചർച്ചകളുടെ തുടർച്ചയും ഇരുവരും വിലയിരുത്തി. കൂടാതെ, നിലവിലെ പ്രാദേശിക-ആഗോള സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചർച്ചയ്ക്കിടെ, ജെ.ഡി. വാൻസിനും ഭാര്യ ഉഷാ വാൻസിനും ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ആശംസകൾ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›