ഹോം › ദേശീയം

ജനരോഷം ശക്തം; പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കം കേന്ദ്രം നീട്ടിവെച്ചേക്കും

By Metro Desk · 07 Jul 2026, 11:12 AM

ന്യൂഡൽഹി: പെട്രോളിൽ എഥനോളിന്റെ അളവ് 25 ശതമാനമായി (E25) ഉയർത്താനുള്ള നീക്കത്തിൽ നിന്നും താൽക്കാലികമായി പിന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള 20 ശതമാനം എഥനോൾ മിശ്രിതത്തിനെതിരെ (E20) രാജ്യവ്യാപകമായി വാഹന ഉടമകളിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

​പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കുന്നുവെന്നും എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്നും കാണിച്ച് നിരവധി പരാതികളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നത്. കഴിഞ്ഞ ദിവസം ഡൽഹി ജന്തർ മന്തറിലടക്കം ഇതിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ നടന്നിരുന്നു. കൂടാതെ, കോടതി മുൻപാകെ ഇത്തരമൊരു നയം വെറുമൊരു ‘പരീക്ഷണമാണ്’ എന്ന് അറ്റോർണി ജനറൽ പരാമർശിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചു.

​ഈ പശ്ചാത്തലത്തിൽ, E20 ഇന്ധനത്തിൽ നിന്നും E25 ലേക്കുള്ള മാറ്റം പെട്ടെന്ന് നടപ്പിലാക്കില്ലെന്നും നിലവിലെ വാഹനങ്ങളുടെ സാങ്കേതിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഘട്ടംഘട്ടമായി മാത്രമേ ഇത് നടപ്പിലാക്കൂ എന്നും മുതിർന്ന സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. 2023 മാർച്ചിന് മുൻപ് നിർമ്മിച്ച പഴയ വാഹനങ്ങൾക്ക് ഉയർന്ന തോതിലുള്ള എഥനോൾ അടങ്ങിയ ഇന്ധനം ഗുരുതരമായ എഞ്ചിൻ തകരാറുകൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. എഥനോളിന് നികുതിയിളവുകൾ പ്രഖ്യാപിച്ച് ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് നിലവിൽ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ethanol Petrol#petrol pumb

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›