ഹോം › ദേശീയം

ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

By MJ Desk · 17 Aug 2024, 08:37 AM

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്‌സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#derail#kanpur#sabarmati express

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›