ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കാൺപൂർ ടെസ്റ്റിൽ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു; ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം വൈകുന്നു
ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
സബർമതി എക്സ്പ്രസ് പാളം തെറ്റിയതിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ; അന്വേഷണം ആരംഭിച്ചു

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്
