ഹോം › ദേശീയം

മലേറിയ പ്രതിരോധ ഗുളിക കഴിച്ച ഏഴുവയസ്സുകാരി മരിച്ചു; 52 പേർ ആശുപത്രിയിൽ

By Metro Desk · 02 Sep 2026, 12:29 PM

അമരാവതി: ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർ വിതരണം ചെയ്ത ക്ലോറോക്വിൻ (Chloroquine) ഗുളിക കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളവരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം നടന്നത്.

​രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മാദിവി ജമുന (7) ആണ് മരിച്ചത്. ഗ്രാമത്തിൽ മലേറിയ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതർ മുന്നൂറോളം പേർ വസിക്കുന്ന ഗ്രാമത്തിലെ 71 പേർക്കാണ് ഗുളിക വിതരണം ചെയ്തത്. ഗുളിക കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്കും മറ്റു ചിലർക്കും കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

​തുടർന്ന് ഇവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ഭദ്രാചലം സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ജമുന മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന മറ്റു 52 പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജില്ലാ കളക്ടർ കെ. ദിനേശ് കുമാർ അറിയിച്ചു.

​സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്നിന്റെ ഗുണനിലവാരക്കുറവാണോ അതോ മറ്റ് പാർശ്വഫലങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കാൻ കാക്കിനട ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›