മുംബൈ: മുംബൈ കോസ്റ്റൽ റോഡിൽ നിയന്ത്രണം വിട്ട അതിവേഗ ബിഎഡബ്യൂ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു.
വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് സാരമായി പരുക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകർന്നു.
അതിവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.