മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം; ഒരാൾക്ക് ഗുരുതര പരുക്ക്

Acc

മുംബൈ: മുംബൈ കോസ്റ്റൽ റോഡിൽ നിയന്ത്രണം വിട്ട അതിവേഗ ബിഎഡബ്യൂ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു.

വാഹനത്തിലുണ്ടായിരുന്ന ഒരാൾക്ക് സാരമായി പരുക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകർന്നു.

​അതിവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story