ഹോം › ദേശീയം

ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; തിരിച്ചുകയറി ബിജെപി, കേവല ഭൂരിപക്ഷത്തിലേക്ക്

By MJ Desk · 08 Oct 2024, 09:55 AM

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. ഒരു ഘട്ടത്തിൽ 64 സീറ്റുകളിൽ വരെ കോൺഗ്രസ് മുന്നിട്ട് നിന്നിരുന്നു. കോൺഗ്രസ് വിജയമുറപ്പിച്ച ഘട്ടത്തിൽ നിന്നും ബിജെപി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത് നിലവിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മണിക്കൂറുകളിൽ 19 സീറ്റിൽ മാത്രം മുന്നിട്ട് നിന്നിരുന്ന ബിജെപി ഇപ്പോൾ 46 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 38 സീറ്റുകളിലാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ് ഹരിയാനയിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചതിന് പിന്നാലെയാണ് ട്വിസ്റ്റ് വന്നത്. എഐസിസി ആസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ചകൾ അടക്കം ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഇപ്പോൾ മേൽക്കൈ നഷ്ടപ്പെടുന്നത്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#haryana election

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›