ഹരിയാനയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; തിരിച്ചുകയറി ബിജെപി, കേവല ഭൂരിപക്ഷത്തിലേക്ക്
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ട്വിസ്റ്റിന് മേൽ ട്വിസ്റ്റ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. ഒരു ഘട്ടത്തിൽ 64 സീറ്റുകളിൽ വരെ കോൺഗ്രസ് മുന്നിട്ട് നിന്നിരുന്നു. കോൺഗ്രസ് വിജയമുറപ്പിച്ച ഘട്ടത്തിൽ നിന്നും ബിജെപി തിരിച്ചു കയറുന്നതാണ് ഇപ്പോൾ കാണുന്നത് നിലവിൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മണിക്കൂറുകളിൽ 19 സീറ്റിൽ മാത്രം മുന്നിട്ട് നിന്നിരുന്ന ബിജെപി ഇപ്പോൾ 46 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 38 സീറ്റുകളിലാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ് ഹരിയാനയിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചതിന് പിന്നാലെയാണ് ട്വിസ്റ്റ് വന്നത്. എഐസിസി ആസ്ഥാനത്ത് സർക്കാർ രൂപീകരണ ചർച്ചകൾ അടക്കം ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഇപ്പോൾ മേൽക്കൈ നഷ്ടപ്പെടുന്നത്
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നത് മന്ദഗതിയിൽ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
ഹരിയാനയിൽ ബിജെപി മൂന്നാം വട്ടവും അധികാരത്തിലേക്ക്; സർക്കാർ രൂപീകരണ ചർച്ച തുടങ്ങി
ട്വിസ്റ്റിലും ആത്മവിശ്വാസത്തോടെ കോൺഗ്രസ്; സർക്കാർ രൂപീകരിക്കുമെന്ന് ഭൂപീന്ദർ ഹൂഡ
ഹരിയാനയിലെ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; ആഘോഷ പരിപാടികൾ നിർത്തി, ആകെ നിരാശ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
