ഹോം › ദേശീയം

ലോക സംസ്കൃത ദിനത്തിൽ ആശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി; സംസ്കൃതം പുരാതനവും ശാസ്ത്രീയവുമായ ഭാഷയെന്ന് അമിത് ഷാ

By Metro Desk · 28 Aug 2026, 04:04 PM

ന്യൂഡൽഹി: സംസ്‌കൃത ഭാഷ ഇന്ത്യയുടെ സമ്പന്നമായ അറിവുപാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മാനവിക ബോധത്തിന്റെയും പ്രധാന അടിത്തറയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ലോക സംസ്‌കൃത ദിന’ത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചുകൊണ്ട് നൽകിയ സന്ദേശത്തിലാണ് അമിത് ഷാ ഭാഷയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചത്.

​സംസ്‌കൃതം എത്രത്തോളം പ്രാചീനമാണോ, അത്രത്തോളം തന്നെ ശാസ്ത്രീയമായി സമ്പന്നവുമാണെന്ന് അമിത് ഷാ വ്യക്തമാക്കി. നൂറ്റാണ്ടുകളായി മനുഷ്യരാശിയെ അറിവിന്റെ പാതയിലൂടെ നയിക്കാൻ സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ശാസ്ത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്.

​സംസ്‌കൃത ഭാഷയെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് അത് പകർന്നുനൽകുന്നതിനും മറക്കാനാകാത്ത സംഭാവനകൾ നൽകിയ എല്ലാ പണ്ഡിതന്മാരെയും അധ്യാപകരെയും അദ്ദേഹം ആദരവോടെ സ്മരിച്ചു. രാജ്യത്തെ ഭൂരിഭാഗം ഭാഷകളുടെയും മാതൃഭാഷ സംസ്‌കൃതമാണെന്നും സംസ്‌കൃതത്തിന്റെ പുനരുജ്ജീവനം ഇന്ത്യയുടെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›