ഹോം › ദേശീയം

മണിപ്പൂരിൽ വീണ്ടും സംഘർഷം: സേനാപതിയിൽ വീടുകൾക്ക് തീയിട്ടു; വെടിവെയ്പ്പിൽ സി.ആർ.പി.എഫ് ജവാനു പരുക്ക്

By Metro Desk · 24 Aug 2026, 06:09 PM

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വൻ സംഘർഷവും അക്രമസംഭവങ്ങളും. സേനാപതി ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സി.ആർ.പി.എഫ് ജവാന് പരുക്കേറ്റു. നിരവധി വീടുകൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

​തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാംഗ്പോക്പി ജില്ലയിലെ താഫൂ കുക്കി ഗ്രാമത്തിൽ അക്രമികൾ ഒരു വീടിന് തീയിട്ടു. തുടർന്ന് സേനാപതി ജില്ലയിലെ നാഗാ താഫൂ പ്രദേശത്ത് പുലർച്ചെ നാലുമണിയോടെ നിരവധി വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു.

​രാവിലെ 9.20-ഓടെ താഫൂ നാഗാ പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വെടിവെയ്പ്പുണ്ടായി. ഇതിനിടയിലാണ് സി.ആർ.പി.എഫ് ജവാന് പരുക്കേറ്റത്. പരുക്കേറ്റ ജവാനെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

​അക്രമസംഭവങ്ങളിൽഷേണം പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സേനാപതി ഗേറ്റിന് സമീപം ടയറുകളും തടികളും കത്തിച്ച് രണ്ടാം നമ്പർ ദേശീയപാത (NH-2) ഉപരോധിച്ചതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് സുരക്ഷാ സേനയെ ശക്തമായി വിന്യസിച്ചിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›