ഹോം › ദേശീയം

ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

By News Desk · 19 Nov 2024, 07:26 PM

ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തിൽ കയറിയ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്‌ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Chennai Airport#Chennai flight#Dead#Woman

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›