ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തിൽ കയറിയ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസിൽ ഓക്സിജൻ തീർന്നു; മധ്യപ്രദേശിൽ പിതാവിന്റെ മടിയിൽ കിടന്ന് 21-കാരന് ദാരുണാന്ത്യം: അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് പാളയത്ത് യുവാവ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: പിന്നിൽ ലഹരിമാഫിയയെന്ന് കുടുംബം
