ഹോം › ദേശീയം

ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റി; നിയമസഭയിൽ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

By Metro Desk · 03 Sep 2026, 04:27 PM

ചെന്നൈ: തമിഴ്‌നാടിന്റെ കായിക മേഖലയ്ക്ക് വലിയ കുതിപ്പേകുന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ നിയമം 110 പ്രകാരം പ്രഖ്യാപിച്ചു.

​തമിഴ്‌നാട് സ്പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് കൂടുതൽ മെഡലുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

​അത്യാധുനിക കായിക ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്പോർട്സ് സയൻസ് – സ്പോർട്സ് മെഡിസിൻ കേന്ദ്രങ്ങൾ എന്നിവ ഒളിമ്പിക് സിറ്റിയിൽ സജ്ജീകരിക്കും. കൂടാതെ, കായികതാരങ്ങൾക്കും പരിശീലകർക്കും താമസിക്കാനുള്ള ആധുനിക സൗകര്യങ്ങളും ഇവിടെയൊരുക്കും.

​ഇതിനുപുറമെ, ഫോർമുല 1 റേസുകൾ ഉൾപ്പെടെ നടത്താൻ പ്രാപ്തിയുള്ള പ്രത്യേക ‘മോട്ടോർസ്പോർട്സ് സിറ്റി’യും ചെന്നൈയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് ഫോർമുല 1 തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പ്രഖ്യാപനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›