അഗ്‌നിസാക്ഷി: ഭാഗം 2

 

എഴുത്തുകാരി: അഭിരാമി അഭി

" ദേ ശിവേട്ടാ വിടുന്നുണ്ടോ.... " " അടങ്ങികിടക്കെടി..... ഫസ്റ്റ് നൈറ്റോ നീ കരഞ്ഞുകൂവി കുളമാക്കി. ഇനി ഫസ്റ്റ് മോർണിങ്ങെങ്കിലും നമുക്കാഘോഷിക്കാടീ അച്ചായത്തീ.... " പറഞ്ഞതും ശിവയവളുടെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി. പ്രതീക്ഷിക്കാതെയവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും പൊള്ളിപ്പിടഞ്ഞത് പോലെ അല്ലിയൊന്നുയർന്ന് താഴ്ന്നു. അറിയാതവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ കൊരുത്തുവലിച്ചു. ശിവയുടെ കൈകളും അധരങ്ങളും അവളിലൂടെന്തോ തിരഞ്ഞുകൊണ്ടെയിരുന്നു. അതിനൊപ്പം അല്ലിയിലെ നിശ്വാസങ്ങളും ഉച്ചസ്ഥായിയിലെത്തി നിന്നു. അവന്റെയോരോ തലോടലിൽ പോലും അവളിലെ പെണ്ണ് ചുട്ടുപൊള്ളിക്കൊണ്ടിരുന്നു.

അവളിലെ മാറ്റങ്ങളെ ആസ്വദിച്ചുകൊണ്ട് തന്നെ അവളിലെ ഓരോ അണുവിനെയും വല്ലാത്തൊരാവേശത്തോടവൻ ചുംബിച്ചുകൊണ്ടിരുന്നു. ഒടുവിലെപ്പോഴോ വികാരങ്ങളതിന്റെ ഉന്നതിയിലെത്തിയ ഏതോ നിമിഷം കുഞ്ഞൊരുനോവോടെ തന്റെ പാതിയെ പൂർണമാക്കിക്കൊണ്ട് അവനവളിലേക്ക് തന്നെ തളർന്നുവീണു. നിറഞ്ഞുതൂവിയ മിഴികൾ തുറക്കാതെ തന്നെ സംതൃപ്തിയുടെ പുഞ്ചിരിയോടെ അല്ലിയുമവനെ തന്നിലേക്കടക്കിപ്പിടിച്ചു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " ശിവജിത്ത് ദേവപ്രതാപ് ..... തിരുവാതിര നക്ഷത്രം.... " പേര് വിളിച്ച് അർച്ചന കഴിച്ചതിന്റെ പ്രസാദം മഹേശ്വരിയമ്മയുടെ കൈകളിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് തിരുമേനിയൊന്ന് പുഞ്ചിരിച്ചു. " തിരുമേനി ശിവയുടെ സമയമൊന്ന് നോക്കണം.....

എനിക്കെന്തോ ഒരാധിപോലെ. " പ്രസാദം വാങ്ങി ദക്ഷിണ കൊടുക്കുമ്പോൾ മഹേശ്വരിയമ്മ പറഞ്ഞു. " എന്തുപറ്റിയച്ചമ്മേ വീണ്ടും ദുസ്വപ്നമെന്തെങ്കിലും കണ്ടോ ??? " " ഉവ്വ് തിരുമേനി.... എന്റെ കുട്ടിക്കെന്തോ ആപത്ത് സംഭവിച്ചതായി കണ്ടു. ഒന്നാമതെ ജാതകപ്രകാരം ഇരുപത്തിയേഴ്‌ വയസ് മുതൽ മൂന്നുകൊല്ലം അവന് ദോഷസമയാ.... അതുകൂടി ഓർക്കുമ്പോ ഒരു സമാധാനവുമില്ല. " പറയുമ്പോൾ അവരുടെ ഉള്ളിലെ ആധി മുഴുവൻ ആ വൃദ്ധനയനത്തിൽ ദൃശ്യമായിരുന്നു. " ഏയ് തല്ക്കാലം അങ്ങനെയൊന്നുല്ല അച്ഛമ്മേ.....

മഹാദേവനോട്‌ പ്രാർഥിക്ക്യ..... ഒന്നൂണ്ടാവില്ല.... പിന്നെ ശിവക്കിപ്പോ വിവാഹസമയാണ് അതിനേപ്പറ്റി ഒന്നാലോചിക്കൂ..... പരമശിവന് പാർവതിയേപ്പോലെ , വിഷ്ണുവിന് ലക്ഷ്മിയേപ്പോലെ ഉത്തമയായ ഒരു പെൺകുട്ടി ശിവയോട് ചേരും.... " തിരുമേനി പറഞ്ഞതെല്ലാം കേട്ട് മഹേശ്വരിയമ്മ തലകുലുക്കി. " വരട്ടേ തിരുമേനി..... വിവാഹകാര്യം ഞങ്ങളൊന്നാലോചിച്ചിട്ടറിയിക്കാം. " " ശരിയച്ഛമ്മേ..... " ഇതാണ് ചിറ്റഴത്തെ കാരണവർ ഈശ്വരവർമയുടെ ഭാര്യ മഹേശ്വരിയമ്മ. ഇരുവർക്കും മൂന്ന് മക്കൾ.

ദേവപ്രതാപ് , രുദ്രപ്രതാപ് , ലേഖ. ദേവന്റെ ഭാര്യ കൃഷ്ണ രണ്ട് മക്കൾ ശിവ എന്ന ശിവജിത്ത് , മകൾ ശിവപ്രിയ. രുദ്രന്റെ ഭാര്യ മായ.... മകൻ ദീപക് മകൾ ദീപ്തി. ഇരുവരുടേയും ഒരേയൊരു പെങ്ങൾ ലേഖ.... വിവാഹം കഴിപ്പിച്ചയച്ചതാണെങ്കിലും ഭർത്താവും ഒരേയൊരു മകളുമടങ്ങുന്ന ലേഖയുടെ കുടുംബവും ചിറ്റേഴത്ത് തന്നെയാണ് താമസം. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " ശിവയെത്തിയില്ലേ കൃഷ്ണേയിതുവരെ ??? " ക്ഷേത്രത്തിൽ നിന്നും വന്നശേഷം അടുക്കളയിലേക്ക് വന്ന മഹേശ്വരിയമ്മ കൃഷ്ണയോട് ചോദിച്ചു. " ഇല്ലമ്മേ കുറച്ചുമുന്നേ വിളിച്ചിരുന്നു ഇന്നെത്തുമെന്ന് പറഞ്ഞു. " " മ്മ്ഹ്..... ഈ ചെക്കന്റെ തോന്ന്യാസം ഇത്തിരി കൂടണുണ്ട് മനുഷ്യനെ തീ തീറ്റിക്കാനായിട്ട്.... "

അവരുടെ ആവലാതി പറച്ചിൽ കേട്ട് പ്രാതലൊരുക്കിക്കൊണ്ട് നിന്നിരുന്ന കൃഷ്ണയും മായയും ചിരിച്ചു. " അവനിങ്ങുവരുമമ്മേ..... അമ്മ വെറുതെ ആധി കേറ്റണ്ട.... " " മ്മ്ഹ്..... ദീപൂട്ടനോ മായെ.... " മായ പറഞ്ഞതിന് മറുപടിയൊരു മൂളലിലൊതുക്കിയിട്ട് അവർ ചോദിച്ചു. " ആഹ് അതതിന്റെ ബാക്കി..... ഇന്നലെ നട്ടപ്പാതിരായ്ക്കാ വന്നുകയറിയത് ഇതുവരെ ഉറക്കമുണർന്നിട്ടില്ല. അതെങ്ങനാ ഏട്ടന്മാരെന്ത് കുരുത്തക്കേട് കാണിച്ചിട്ട് വന്നാലും വാതില് തുറന്നുകൊടുക്കാൻ രണ്ട് പൊന്നനിയത്തിമാരുണ്ടല്ലോ ഇവിടെ. ഇനി മൂത്തവനെവിടെയാണെന്നും അവളുമാരോട് തന്നെ ചോദിക്കേണ്ടി വരും.

" മായ പറയുന്നത് കേട്ടുകൊണ്ടാണ് കോളേജിൽ പോകാൻ റെഡിയായി പ്രിയ അങ്ങോട്ട് വന്നത്. അവിടുത്തെ സംസാരം കേട്ടതും അവൾ വേഗം പിന്നിലോട്ട് വലിയാനൊരുങ്ങിയെങ്കിലും അതിന് മുന്നേ കൃഷ്ണയവളെ കണ്ടിരുന്നു. " നിക്കെടിയവിടെ..... " " ഏഹ്..... എന്താമ്മേ.... " കൃഷ്ണ വിളിച്ചതും വേറെ വഴിയില്ലാതെ അവളൊരു വളിച്ച ചിരിയോടെ അങ്ങോട്ട് വന്നു. " കണ്ടോ അമ്മേ അവൾ നിന്ന് പരുങ്ങുന്നത്......സത്യം പറയെടി എവിടെ നിന്റേട്ടൻ ???? " മഹേശ്വരിയമ്മയോട് പറഞ്ഞിട്ട് പ്രിയക്ക് നേരെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൃഷ്ണ ചോദിച്ചു.

" അമ്മയിതെന്തൊക്കെയാ ചോദിക്കുന്നെ..... അമ്മേടെ പൊന്നുമോൻ എവിടൊക്കെ പോണെന്ന് എനിക്കറിയോ ??? " ആരുടെയും മുഖത്തേക്ക് നോക്കാതെ മായയുടെ അരികിൽ ചെന്ന് പ്ളേറ്റിലേക്ക് ദോശ വാങ്ങിക്കൊണ്ട് പ്രിയ പറഞ്ഞു. " ഒത്തിരിയങ്ങ് അഭിനയിക്കല്ലേ മോളെ.... നിന്നേയൊക്കെ എനിക്കറിയില്ലേ. അല്ല നിന്റെ വാലൊരെണ്ണം ഉണ്ടല്ലോ അവളെന്തിയെ ഇതുവരെ റെഡിയായില്ലേ ??? " മായയുടെ മകൾ ദീപ്തിയേ ഉദ്ദേശിച്ച് കൃഷ്ണ വീണ്ടും ചോദിച്ചു. " ഞാൻ ദേ റെഡിയാ വല്യമ്മേ.... " കൃഷ്ണ ചോദിച്ചതിന് പ്രിയ മറുപടി പറയുന്നതിന് മുൻപ് തന്നെ പറഞ്ഞുകൊണ്ട് ദീപ്തിയുമങ്ങോട്ട് വന്നു. " ആഹ് എത്തിയോ കൊച്ചുകാന്താരി.... വേഗം കാപ്പി കുടിച്ചിട്ട് പോകാൻ നോക്ക് രണ്ടും.

" അവളുടെ തലയിലൊന്ന് തഴുകിക്കൊണ്ട് കൃഷ്ണ പറഞ്ഞു. അതോടെ ശിവയേപ്പറ്റിയുള്ള ചർച്ച അവിടെയവസാനിച്ചു. ഭക്ഷണം കഴിച്ച് മഹേശ്വരിയുടെ അപ്പുറവുമിപ്പുറവും നിന്ന് ഓരോ ഉമ്മയും കൊടുത്തിട്ട് ഇരുവരും പുറത്തേക്ക് നടന്നു. ഒരേ പ്രായമുള്ള പ്രിയയും ദീപ്തിയും ഒരേ കോളേജിൽ തന്നെ പിജിക്ക് പഠിക്കുകയാണ്. കോളേജ് അടുത്തായത് കൊണ്ട് തന്നെ രണ്ടാളും ഒരുമിച്ച് ടു വീലറിലാണ് പോകാറ്. " ഡീ നീയല്ലേ പറഞ്ഞത് ഇന്ന് കോളേജിൽ പോകേണ്ടെന്ന്. പിന്നെ നീയെന്തിനാ ഒരുങ്ങിക്കെട്ടി നിക്കുന്നെ ??"

" അയിന് ഞാൻ മാത്രമല്ലല്ലോ നീയും ഒരുങ്ങിത്തന്നല്ലേ നിക്കുന്നെ ??? " " അത് ഞാൻ നീയോരുങ്ങിയത് കണ്ടോണ്ട് ഒരുങ്ങിയതല്ലേ.... " പ്രിയയുടെ കവിളിലൊരു കുത്ത് കൊടുത്തിട്ട് ദീപ്തി പറഞ്ഞു. അതുകേട്ട് അവളൊന്ന് ചിരിച്ചു. " എടി മരപ്പാഴേ..... " " എന്തോ.... " അവൾ വിളിച്ച അതേ ഈണത്തിൽ തന്നെ ദീപ്തി വിളിയും കേട്ടു. " എടി നമ്മളിന്ന് കോളേജിൽ പോണില്ലെന്ന് പറഞ്ഞാൽ എല്ലാരും കാര്യം ചോദിക്കില്ലേ ??? അപ്പോ പറയാനൊക്കുമോ ഏട്ടത്തിയേ കാണാൻ നിക്കുവാണെന്ന് ???? അതുകൊണ്ട് നമ്മൾ പോകാൻ റെഡിയായതായി എല്ലാരേം ബോധിപ്പിക്കുക അതാണ് ഇന്നത്തെ ഈ മേക്കപ്പിന്റെ ഉദ്ദേശം. "

" പക്ഷേ സമയമിത്രയുമായില്ലെ ഇനി അവര് വരും വരെ നമുക്കിവിടെ നിക്കാൻ പറ്റുമോ അമ്മേം വല്യമ്മേം ഓടിക്കില്ലേ ???? " തന്റെ ഉള്ളിൽ തോന്നിയ സംശയം മറച്ചുവെക്കാതെ ദീപ്തി ചോദിച്ചു. " അതൊന്നും കുഴപ്പമില്ല കുറച്ചുമുൻപ് ദീപുവേട്ടൻ ശിവേട്ടനെ വിളിച്ചിരുന്നു. അവരുടനെയിങ്ങെത്തും. " " എത്തിയാൽ കൊള്ളാം.... ഇല്ലെങ്കിൽ നമുക്ക് കോളേജിലും പോകേണ്ടി വരും ഇവിടുത്തെ ഷോയും കാണാൻ പറ്റില്ല. " " നെഗറ്റീവടിക്കല്ലേഡീ ശവമേ.... " അവളെയും വലിച്ചോണ്ട് മുകളിലേക്ക് പോകുമ്പോൾ പ്രിയ പറഞ്ഞു. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 " അതേ ഇങ്ങനെ കിടന്നാൽ മതിയൊ നമുക്ക് പോകണ്ടേ ??? ദീപു പിന്നേം വിളിച്ചിരുന്നു.

" തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ആലസ്യത്തോടെ കിടന്നിരുന്ന അല്ലിയുടെ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചുകൊണ്ട് ശിവ ചോദിച്ചു. അവൾ പക്ഷേ മറുപടിയൊന്നും പറയാതെ അവനിലേക്കൊന്ന് കൂടി ഒതുങ്ങിച്ചേർന്നു. " എനിക്കാകെ പേടി തോന്നുന്നു ശിവേട്ടാ... എന്റെ വീട്ടുകാരോ നമുക്കെതിരാ അതിന്റെ കൂടെ ഇവരും....." " നിന്നേ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ വെറുംവാക്ക് പറയുന്നില്ല അല്ലു. തീർച്ചയായും ഒരു പൊട്ടിത്തെറിയുണ്ടാകും. ഇന്നും ആചാരങ്ങളിലും അനുഷ്ടാനങ്ങളും മുടക്കാത്ത എന്റെ തറവാട്ടിലോട്ടാണ് ഒരു ക്രിസ്ത്യാനിയായ നിന്നേയും കൊണ്ട് ചെന്ന് കേറേണ്ടതെന്ന ഉത്തമബോധ്യമെനിക്കുണ്ട്.

ഒരു കോളിളക്കം തന്നെയുണ്ടായേക്കാം പക്ഷേ ഒന്ന് നിനക്ക് വിശ്വസിക്കാം ഈ ഭൂമി കീഴ്മേൽ മറിഞ്ഞാലും ഞാൻ നിന്നേ കൈവിടില്ല. ആ വിശ്വാസം നിനക്കില്ലേ ???. " ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ തന്റെ മാറിലേക്ക് ചൊതുങ്ങിക്കിടന്നുകൊണ്ട് പറഞ്ഞ പെണ്ണിനെ ഒന്നുകൂടി ചേർത്ത് പിടിച്ചവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് ശിവ ചോദിച്ചു. മറുപടിയൊരു മൂളലിലൊതുക്കുമ്പോഴും അവളിൽ നിന്നും ഭയം വിട്ടൊഴിഞ്ഞിരുന്നില്ല. " അതേ മതി കിടന്നത്. ഇനിയുമിങ്ങനെ കിടന്ന് എന്നേക്കൊണ്ട് വീണ്ടുമൊരക്രമം ചെയ്യിക്കാതെ പൊന്നുമോള് ചെന്ന് കുളിക്കാൻ നോക്ക്. "

അവൻ പറഞ്ഞത് കേട്ട് തുടുത്ത മുഖത്തോടെ അവനെയൊന്ന് പാളി നോക്കിയിട്ട് അല്ലി വേഗമെണീറ്റ് ബാത്‌റൂമിലേക്ക് പോയി. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും ശിവ പോയി കോഫിയുണ്ടാക്കിക്കൊണ്ട് വന്നിരുന്നു. കുറച്ചുസമയം കൊണ്ട് തന്നെ ഇരുവരും റെഡിയായിറങ്ങി. " അല്ലെങ്കിൽ നമുക്ക് പോക്ക് ഉച്ചക്കത്തേക്ക് മാറ്റിയാലോ ??? " ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് സീമന്തരേഖയിൽ സിന്ദൂരവുമൊക്കെ ഇട്ട അവളെക്കണ്ട് ഒരു കുസൃതിച്ചിരിയോടെ പറയുന്ന ശിവയേ നോക്കി അല്ലി കണ്ണുരുട്ടി. " നിന്നുരുട്ടാതെ വാടി ചുന്ദരിക്കോതേയിങ്ങോട്ട്.... " അവളുടെ കൈ പിടിച്ചു മുറ്റത്തേക്കിറങ്ങുമ്പോൾ അവൻ പറഞ്ഞു.

പോകും വഴി കാറിലിരുന്നുള്ള അല്ലിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുക്കുന്നുണ്ടായിരുന്നുവെങ്കിലും ശിവയുടെ ഉള്ളിലും ഇനിയെന്താണ് നടക്കാൻ പോകുന്നെന്ന ആധി നിറഞ്ഞിരുന്നു. " എന്താടി രണ്ടും കൂടി നിന്ന് താളംചവിട്ടുന്നത് ??? ഇന്ന് കോളേജിലൊന്നും പോകണ്ടേ രണ്ടിനും ??? " പതിവ് സമയമായിട്ടും കോളേജിലേക്കിറങ്ങാതെ ഗേറ്റിലേക്ക് നോക്കി നിൽക്കുന്ന പ്രിയയേയും ദീപ്തിയേയും കണ്ടുകൊണ്ടങ്ങോട്ട് വന്ന മായ സംശയത്തോടവരെ നോക്കിക്കൊണ്ട് ചോദിച്ചു. " ആഹ് പോവാ ചെറിയമ്മേ..... " ഇനിയും പോകാതിരിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ നിരാശയോടെ അവരിരുവരും മായയോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.

സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത് ഇരുവരും കയറി പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴായിരുന്നു ശിവയുടെ കാർ അകത്തേക്ക് കയറിവന്നത്. വണ്ടിയാ വലിയ വീടിന് മുന്നിൽ വന്ന് നിന്നതും അല്ലിയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അവളുടെ വലം കൈ ഗിയറിലമർന്നിരുന്ന ശിവയുടെ കൈത്തണ്ടയിൽ മുറുകി. " ആഹ് ഏടത്തീ.... അമ്മേ.... ദേ നാടുവിട്ട് പോയ നമ്മുടെ പുന്നാരമോനിങ്ങെത്തി....." കാറിൽ നിന്നിറങ്ങിയ ശിവയെ കണ്ട് അകത്തേക്ക് നോക്കി മായ വിളിച്ചുപറഞ്ഞു. അപ്പോഴേക്കുമൊന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ശിവ ഉമ്മറത്തേക്ക് കയറിയിരുന്നു.

" എന്താ മായമ്മേ മുഖത്ത് കടന്നല് വല്ലോം കുത്തിയോ ??? " തന്നേത്തന്നെ നോക്കി നിന്നിരുന്ന മായയുടെ കവിളിലൊന്ന് നുള്ളിക്കൊണ്ട് അവൻ ചോദിച്ചു. " എവിടെയാരുന്നെടാ കുരുത്തംകെട്ടവനെ നീയിത്രദിവസം ???? എന്നിട്ടിപ്പോ അവൻ കൊഞ്ചാൻ വന്നേക്കുന്നു..... " അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് മായ പറഞ്ഞപ്പോഴേക്കും മറ്റുള്ളവരും അങ്ങോട്ട് വന്നിരുന്നു. " ആഹാ എന്റെ മൂത്തപുത്രനെത്തിയല്ലോ വഴിയെങ്ങാനും തെറ്റിയോ മോനെ ??? " ഉമ്മറത്തേക്ക് വരുമ്പോൾ അവനെ കണ്ട് ദേവൻ ചോദിച്ചു. അതുകേട്ട് എല്ലാവരും ചിരിച്ചെങ്കിലും ശിവ മാത്രം ചിരിച്ചില്ല. അവൻ പതിയെ അയാളുടെ അരികിലേക്ക് ചെന്നു. " അച്ഛാ.....

നിങ്ങളുടെ ആരുടെയും അനുവാദമില്ലാതെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായൊരു തീരുമാനം എനിക്കൊറ്റയ്ക്കെടുക്കേണ്ടി വന്നു. " " എന്താ നീയുദ്ദേശിച്ചത് ??? " അവന്റെ വാക്കുകളയാളുടെ മുഖത്തേ തെളിച്ചമൊന്ന് കുറച്ചുവെങ്കിലും തല കുനിച്ചുനിന്നുകൊണ്ട് പറയുന്ന ശിവയിൽ നിന്നും നോട്ടം പിൻവലിക്കാതെ തന്നെ ദേവൻ ചോദിച്ചു. " അതുപിന്നെ അച്ഛാ എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഇന്നലെ മറ്റൊരാളുമായി അവളുടെ വിവാഹം നടക്കുമെന്നായപ്പോൾ ഞാനവളെ രജിസ്റ്റർ മാര്യേജ് ചെയ്തു...." അവൻ പറഞ്ഞതൊക്കെ കേട്ടതും എല്ലാവരും ഞെട്ടിത്തരിച്ചുപോയി. കൃഷ്ണയും മായയും മഹേശ്വരിയുമൊരുപോലെ നെഞ്ചിൽ കൈവച്ച് വിതുമ്പി. " ശിവാ....... " ഒരലർച്ചയായിരുന്നു ദേവൻ. ആ വിളിയിൽ ചിറ്റേഴമൊന്നാകെ കുലുങ്ങി വിറച്ചു. ........തുടരും………

അഗ്നിസാക്ഷി : ഭാഗം 1