അല്ലിയാമ്പൽ: ഭാഗം 9

എഴുത്തുകാരി: ആർദ്ര നവനീത് പുലർച്ചെ സൂര്യകിരണങ്ങൾ ജനൽഗ്ലാസ്സുകളിൽ തട്ടി മുറിക്കകത്തേക്ക് പതിച്ചപ്പോഴാണ് അല്ലി മിഴികൾ തുറന്നത്. ശരീരമാകമാനം വേദന അനുഭവപ്പെട്ടതിനാൽ അവൾ ഒന്ന് ഞെളിപിരി കൊണ്ടു. തലേന്നത്തെ
 

എഴുത്തുകാരി: ആർദ്ര നവനീത്

പുലർച്ചെ സൂര്യകിരണങ്ങൾ ജനൽഗ്ലാസ്സുകളിൽ തട്ടി മുറിക്കകത്തേക്ക് പതിച്ചപ്പോഴാണ് അല്ലി മിഴികൾ തുറന്നത്. ശരീരമാകമാനം വേദന അനുഭവപ്പെട്ടതിനാൽ അവൾ ഒന്ന് ഞെളിപിരി കൊണ്ടു. തലേന്നത്തെ മധുരനിമിഷങ്ങൾ ഓർമ്മയിലെത്തിയപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു. നിവേദിന്റെ മാറിലൊട്ടിയാണ് താൻ കിടക്കുന്നതെന്ന് ലജ്ജയോടെ അവൾ തിരിച്ചറിഞ്ഞു. അവളുടെ നോട്ടം അവനിൽ പതിഞ്ഞപ്പോൾ ഇമചിമ്മാതെ തന്നെ നോക്കിക്കിടക്കുന്ന നിവേദിനെയാണ് കണ്ടത്. അവന്റെ മുഖത്തെ ചെറുപുഞ്ചിരി അവളുടെ കവിളിലെ ചുവപ്പ് ഒന്നുകൂടി വർദ്ധിപ്പിച്ചതേയുള്ളൂ. വാക്കുകൾ കൊണ്ട് വാചാലരാകാതെ പരസ്പരം മിഴികൾ തമ്മിൽ സ്നേഹിച്ച…

കഥ ചൊല്ലിയ നിമിഷങ്ങൾ. ഒത്തിരി ക്ഷീണിച്ചോ പെണ്ണേ.. കൂമ്പിയ മിഴികൾ അവനിൽനിന്നൊളിപ്പിക്കാനെന്നപോലെ അവളൊന്നുകൂടി ആ മാറിലേക്ക് ചുരുണ്ടുകൂടി. ചൂണ്ടുവിരൽകൊണ്ട് അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തവേ അവളുടെ ചുവന്ന കവിളിണകളും മൂക്കിൻതുമ്പും അവന് കൗതുകമേറി. അവളോടുള്ള പ്രണയം അടക്കിവയ്ക്കാനാകാതെ വന്നപ്പോൾ അവനൊന്ന് മറിഞ്ഞു. അവൾക്ക് മുകളിലായി കൈകൾ കുത്തി നിന്നപ്പോൾ അവളവനെ പ്രണയത്തോടെ തള്ളിമാറ്റി. വേണ്ടാട്ടോ.. നേരമൊത്തിരിയായി നിവേദേട്ടാ.. അത്രയ്ക്ക് മടുത്തോടീ എന്നെ.. അവന്റെ പരിഭവം അവളുടെ കണ്ണുകൾ നനയിച്ചു. അയ്യേ.. ഞാൻ തമാശ പറഞ്ഞതല്ലേ. എനിക്കറിയാലോ എന്റെ അല്ലിയുടെ ഈ ഹൃദയം നിറയെ ഞാനാണെന്ന്. അത് നിറയെ എന്നോടുള്ള ഒരിക്കലും ഉറവ വറ്റാത്ത പ്രണയമാണെന്ന്..

അവളുടെ മൂക്കിൽ മൂക്കുരസി അവൻ പറഞ്ഞപ്പോൾ ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിക്ക് ആയിരം പൂർണ്ണചന്ദ്രന്മാരുടെ ശോഭയുണ്ടായിരുന്നു. അല്ലിയുടെ ഹൃദയത്തുടിപ്പ് തന്നെ നിവേദേട്ടനല്ലേ. ഒരിക്കലും മടുക്കില്ല ഈ സ്നേഹമെനിക്ക്. എത്ര ലഭിച്ചാലും മതിയാകില്ല എനിക്ക്. അത്രയ്ക്ക് ഇഷ്ടാ അല്ലിക്ക് നിവേദേട്ടനെ. ന്റെ ജീവനക്കാളേറെയിഷ്ടം. മാഞ്ഞുതുടങ്ങിയ സിന്ദൂരച്ചുവപ്പിൽ തന്റെ അധരം അമർത്തുമ്പോൾ അവന്റെ മനസ്സ് നിറയെ അല്ലി മാത്രമായിരുന്നു.. അവളുടെ നിഷ്കളങ്കമായ സ്നേഹമായിരുന്നു. അല്ലി കുളിച്ചൊരുങ്ങി അടുക്കളയിലേക്ക് എത്തിയപ്പോൾ നന്നേ താമസിച്ചിരുന്നു. അംബിക പ്രാതൽ തയ്യാറാക്കിയിരുന്നു.

മഹേശ്വരിയമ്മ അവരുടെ അരികിലായി ഒരു കസേരയിൽ ഇരിപ്പുണ്ട്. ജാള്യതയോടെ കയറി വരുന്ന അല്ലിയെ ഇരുവരും ശ്രദ്ധിച്ചു. അവളുടെ നാണത്താൽ ചുവന്ന മുഖവും രക്തം കല്ലിച്ച അധരങ്ങളും കണ്ട് ഇരുവരും പരസ്പരം സന്തോഷത്തോടെ ഊറിച്ചിരിച്ചു. അവളുടെ കവിളിലെ രക്തച്ചുവപ്പും മിഴികളിലെ ആലസ്യഭാവവും മാത്രം മതിയായിരുന്നു അവരിലെ സ്ത്രീയ്ക്ക് അവളുടെ മാറ്റത്തെ തിരിച്ചറിയുന്നതിനായി. പൂർണ്ണമായി അല്ലി തന്റെ മകന്റേതായെന്ന സന്തോഷത്തിൽ ആ അമ്മ മനസ്സ് നിറഞ്ഞു. അവർ മഹാദേവനോട് നന്ദി പറഞ്ഞു. ആരുമോൻ എഴുന്നേറ്റില്ലേ മോളേ.. ഉവ്വ് അമ്മേ.. നിവേദേട്ടന്റെ അരികിലുണ്ട്. ഞാൻ മോന് പാലെടുക്കാൻ വന്നതാ.. മോനുവേണ്ടിയുള്ള ആട്ടിൻപാൽ തിളപ്പിക്കാൻ വയ്ക്കുന്നതിനിടെ അവൾ പറഞ്ഞു. മോനുള്ള പാൽ തിളപ്പിച്ചത് ആറ്റിത്തണുപ്പിച്ച് കുപ്പിയിലാക്കി അവൾ മുകളിലേക്ക് കയറി.

അല്ലി റൂമിലെത്തുമ്പോൾ മോൻ നിവേദിനോടൊപ്പം കട്ടിലിലിരുന്ന് കളിക്കുന്നുണ്ടായിരുന്നു. അല്ലിയെ കണ്ടതും അവൻ കൈകളുയർത്തി ശബ്ദമുണ്ടാക്കി. അമ്മേടെ കുഞ്ഞന് വിശന്നോടാ.. മോനെ വാരിയെടുത്തുകൊണ്ട് അവൾ ചോദിച്ചു. അതിന് മറുപടിയെന്നപോലെ ആരു അവളുടെ കവിളിൽ മോണയമർത്തി. മോനെ മടിയിൽ ചരിച്ചു കിടത്തി പാൽക്കുപ്പി വായിൽ വച്ചുകൊടുക്കുന്നതും അവനത് നുണയുന്നതും നിവേദ് നോക്കിയിരുന്നു. എന്താണെന്ന അർത്ഥത്തിൽ അവൾ അവനെ തല ചരിച്ച് നോക്കി. അമ്മയുടെയും മോന്റെയും സ്നേഹം നോക്കുവായിരുന്നു. മോൻ അൽപ്പമൊന്ന് വളർന്നുകഴിഞ്ഞാൽ അവനെ ഏല്പിച്ചിട്ട് പോകുമെന്ന് ആരോ പറഞ്ഞിരുന്നു.

നിവേദ് മുകളിലേക്ക് നോക്കി കുസൃതിയോടെ പറഞ്ഞു. അമർത്തിയൊരു നുള്ളായിരുന്നു അതിനുള്ള മറുപടി. ആഹ്… അവൻ അവിടെ അമർത്തി തിരുമ്മി. എന്തൊരു പിച്ചാടീ പിച്ചിയത്. അല്ല.. എന്തേ പോകുന്നില്ലേ നീ.. അവൻ ചുണ്ട് കടിച്ചുപിടിച്ച് പുരികം ഉയർത്തി. ഇല്ല.. ഈ അച്ഛനെയും മോനെയും വിട്ട് അല്ലി എങ്ങോട്ടും പോകില്ല. അങ്ങനെ പോകാൻ എനിക്ക് കഴിയോ നിവേദേട്ടാ. ദേ.. ആലോചിക്കുമ്പോൾപോലും ശ്വാസം വിലങ്ങാ.. നെഞ്ചിൽ കൈയമർത്തി അവൾ പറഞ്ഞു. എന്റെ പൊന്ന് അല്ലീ നിന്നോട് ഒരു തമാശ പറയാൻ പോലും പറ്റില്ലല്ലേ.. നിവേദ് തലയ്ക്ക് തട്ടിക്കൊണ്ട് പറഞ്ഞു. വെറുതെയാണെങ്കിൽപ്പോലും അങ്ങനെ പറയല്ലേ ഏട്ടാ. അല്ലി ജീവിക്കുന്നത് പോലും നിങ്ങൾക്കായിട്ടാണ്. ഈ നെഞ്ചിലെ സ്നേഹം അനുഭവിച്ച് തുടങ്ങിയതല്ലേയുള്ളൂ അല്ലി..

ന്റെ മോന്റെ കൊഞ്ചൽകേട്ട് മതിയായിട്ടില്ലെനിക്ക്.. മരിച്ചുപോകും അല്ലി നിങ്ങളില്ലെങ്കിൽ.. വിങ്ങിക്കരയുന്ന അല്ലിയെ നോക്കി പകച്ചിരുന്നു നിവേദ്. അറിയുന്തോറും ഇനിയും അറിയാനുള്ള ഒരു മഹാസാഗരമാണ് അവളെന്നവന് തോന്നി. അവനറിയുകയായിരുന്നു അല്ലിയെന്ന പെണ്ണിനെ കൂടുതൽ കൂടുതൽ. ഒന്നിനും പറിച്ചെടുത്തു കഴിയാത്ത തരത്തിൽ അല്ലി അവനിൽ വേരൂന്നുകയായിരുന്നു അവന്റെ പ്രിയപ്പെട്ടവളായി.. പ്രണയഭാജനമായി… മ്മാ.. അല്ലി വിശ്വാസം വരാതെ മടിയിൽ കിടന്ന മോനെ നോക്കി. അവളുടെ കണ്ണുനീർത്തുള്ളികൾ മോന്റെ തിരുനെറ്റിയിൽ വീണുടഞ്ഞു. നിവേദേട്ടാ.. അല്ലി വിശ്വാസം വരാതെ അവനെ വിളിച്ചു. അവനും ആകാംഷയോടെ ആരുവിനെ നോക്കുകയായിരുന്നു. അമ്മേടെ കുഞ്ഞാ..

എന്താടാ നീ വിളിച്ചത്. വായിൽ തൂകിയ പാൽ വായയുടെ അരികിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. മ്മാ.. ഇത്തവണ കൂടുതൽ വ്യക്തതയോടെ അവരത് കേട്ടു. ഏതൊരു പെണ്ണും കൊതിക്കുന്ന നിമിഷം. തന്റെ പൊന്നോമനയുടെ നാവിൽ നിന്നുതിരുന്ന ആദ്യപദം “അമ്മ ”. അമ്മയാകാൻ ഗർഭപാത്രത്തിൽ ബീജത്തെ വഹിക്കേണ്ടതില്ലെന്ന്. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം അവന്റെ നാവിലിറ്റിക്കേണ്ടതില്ലെന്ന്. കർമ്മം കൊണ്ടും അമ്മയാകാമെന്ന്. മോനെ വാരിയെടുത്ത് തെരുതെരെ ചുംബിക്കുമ്പോൾ അവളുടെ മനസ്സ് നിറഞ്ഞിരുന്നു. അവളിൽ നിറഞ്ഞ ഒരമ്മയുടെ നിർവൃതിയെ നിവേദ് അത്ഭുതത്തോടെ കണ്ടിരുന്നു.

അവരുടെ പൊട്ടിച്ചിരി ആ മുറിക്കുള്ളിൽ മുഴങ്ങിയപ്പോൾ എന്നുമീ സന്തോഷം നിലനിർത്താൻ മഹേശ്വരിയമ്മ പ്രാർത്ഥിച്ചു. അല്ലിയും മോനും നിവേദുമായുള്ള ജീവിതം തുടങ്ങുകയായിരുന്നു. ആരുമോൻ പിച്ചവയ്ക്കാൻ തുടങ്ങി. അവന്റെ വെള്ളിക്കൊലുസ്സിന്റെ നാദം പാലാഴിയിൽ മുഴങ്ങിയപ്പോൾ നിവേദിന്റെയും അല്ലിയുടെയും പ്രണയത്തിനും പാലാഴി സാക്ഷ്യം വഹിച്ചു. ആമിയുണ്ടായിരുന്നതിനേക്കാൾ സന്തോഷത്തിലാണ് നിവേദ് ഇപ്പോഴെന്ന് പലപ്പോഴും അംബിക മഹേശ്വരിയോട് പറഞ്ഞു. അത് ശരിയായതിനാൽ അവർ പുഞ്ചിരിച്ചതേയുള്ളൂ. പുതിയ അല്ലിയിലേക്ക് അവൾ മാറുകയായിരുന്നു. സ്വതവേ പതിഞ്ഞ അവളുടെ സംസാരം കുറുമ്പിലേക്ക് വഴിതെളിയിച്ചപ്പോൾ അവളുടെ മിഴികളിൽ ആ സൗമ്യഭാവം അപ്പോഴും നിലനിന്നിരുന്നു.

ഞായറാഴ്ചയായതിനാൽ അംബികേച്ചി അന്ന് ജോലിക്ക് വന്നിരുന്നില്ല. അതിനാൽ തന്നെ പാചകം നിവേദ് ഏറ്റെടുത്തു. മഹേശ്വരിയമ്മയും അല്ലിയും കൂടെയുണ്ട്. മോനെ ഉറക്കിയതിനുശേഷമാണ് പാചകത്തിലേക്ക് തിരിഞ്ഞിരുന്നു. തലയിൽ തോർത്തുകൊണ്ട് കെട്ടി കാവിനിറത്തിലെ കൈലിയാണ് വേഷം. ചങ്ങലമോഡലിലെ സ്വർണ്ണമാലയിലെ “അല്ലി ” എന്ന് ഇംഗ്ലീഷ് ആൽഫബെറ്റിലെഴുതിയ ലോക്കറ്റ് നെഞ്ചിലെ രോമങ്ങൾക്കിടയിൽ തിളങ്ങിനിന്നിരുന്നു. പുഴമീൻ വറുക്കുകയായിരുന്നു നിവേദ്. അവൻ വറുത്തുവയ്ക്കുന്ന മീൻ രുചി നോക്കുന്ന തിരക്കിലായിരുന്നു അല്ലി. ഇടയ്ക്കിടെ അവനെ ശുണ്ഠി പിടിപ്പിക്കുന്നുമുണ്ട്. സഹികെട്ടപ്പോൾ നിവേദ് അവളുടെ കൈയിൽനിന്നും പാത്രം പിടിച്ചുവാങ്ങി മാറ്റിവച്ചു.

മുഖം വീർപ്പിച്ച് ചുണ്ട് പിളർത്തി അവൾ അവന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചിട്ട് ഓടി. ആഹ്.. ടീ അല്ലിക്ക് പിന്നാലെ നിവേദ് പാഞ്ഞു. മഹേശ്വരിയമ്മ ചിരിച്ചുകൊണ്ട് ഗ്യാസ് ഓഫ് ചെയ്തശേഷം റൂമിലേക്ക് നടന്നു. സാരിയുടെ ഞൊറിവുകൾ പിടിച്ചുയർത്തി പടവുകൾ കയറി അവളോടുമ്പോൾ അവൾക്ക് പിന്നാലെ നിവേദുമുണ്ടായിരുന്നു. അടുത്തുള്ള മുറിയിൽ കയറി വാതിലടയ്ക്കാൻ തുനിയുംമുൻപേ അവനും തള്ളിക്കയറിയിരുന്നു. പിടച്ചിലോടെ പുറത്തേക്ക് പായാനൊരുങ്ങിയ അല്ലിയെ വലംകൈകൊണ്ട് വയറിലൂടെ കൈയിട്ട് അവനടുപ്പിച്ചു. പിടയുന്ന മിഴികളിൽ നോട്ടമെറിഞ്ഞുകൊണ്ട് അവൻ വാതിലിന്റെ ബോൾട്ടിട്ടു. അവനോട് വേണ്ടെന്ന രീതിയിൽ തലയാട്ടുമ്പോൾ അവൻ മീശ പിരിച്ച് ഒരു പുരികമുയർത്തി.

വിറയലോടെ മാറാൻ തുനിഞ്ഞവളെ ചുവരോട് ചേർത്ത് നിർത്തിയതും അവളുടെ കൈകൾ അവനിലമർന്നിരുന്നു. വിടർന്ന അധരങ്ങളിലെ തേൻ നുകരാൻ ചിത്രശലഭത്തെപ്പോലെ ആഴ്ന്നിറങ്ങുമ്പോൾ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു. ചുംബനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് അവളുടെ നഖങ്ങൾ അവന്റെ ചുമലിൽ പോറലേൽപ്പിച്ചു കൊണ്ടിരുന്നു. ശ്വാസം വിലങ്ങായപ്പോൾ മതിതീരാതെ മടിയോടവൻ പിൻവാങ്ങി. ചുണ്ടിൽ പൊടിഞ്ഞുതുടങ്ങിയ രക്തത്തെ നാവാൽ ഒപ്പിയെടുക്കുമ്പോൾ അവൾ അവന്റെ മാറിലേക്ക് തല ചായ്ച്ചിരുന്നു. കൈകൾ ദിശമാറി അലയാൻ തുടങ്ങിയപ്പോൾ അവൾ വഴുതി മാറി. അമ്മ താഴെയുണ്ട് വന്നേ.. അമ്മയ്ക്കറിയാം നമ്മളിനി ഇപ്പോഴൊന്നും താഴേക്ക് കാണില്ലെന്ന്. അമ്മ എപ്പോഴേ മുറിയിൽ കയറിക്കാണും..

തെല്ലൊരു കുറുമ്പോടെ അവൻ പറയുമ്പോൾ അവളുടെ കവിളിണകൾ അരുണാഭയണിഞ്ഞിരുന്നു. പ്രണയം പുഴപോലൊഴുക്കിക്കൊണ്ട് ഇരുമെയ്യും ഒന്നാകുമ്പോൾ അവൻ പുത്തൻ കാവ്യങ്ങൾ അവളിൽ രചിക്കാൻ തുടങ്ങിയിരുന്നു. അധരത്താൽ അവളിലെ തന്ത്രികൾ മീട്ടിയുണർത്തി പുതുരാഗം മൂളിയപ്പോൾ അതിന് ശ്രുതിയെന്നപോലെ അവളുടെ കാലിലെ വെള്ളിക്കൊലുസ്സ് ശബ്‌ദിച്ചു കൊണ്ടിരുന്നു. സീൽക്കാരങ്ങൾക്കും നിശ്വാസങ്ങൾക്കും ചെറുകുറുകലുകൾക്കും താൽക്കാലിക വിരാമമിട്ടുകൊണ്ട് അവൻ അവളിലേക്ക് അണഞ്ഞിരുന്നു. അവളുടെ കരവള്ളികൾ അവനെ അപ്പോഴും പുണർന്നിരുന്നു. അവന്റെ ദന്തമേൽപ്പിച്ച നീറ്റലുകൾ സുഖമുള്ള നോവായി മാറിയപ്പോൾ ഇരുവരും പ്രണയാലസ്യത്തിലായിരുന്നു. കരുതിവച്ച സ്വപ്നങ്ങളും സ്വരുക്കൂട്ടിയ മോഹങ്ങളും ഇരുമനസ്സിലും ഒരുപോലെ തുളുമ്പിനിന്നിരുന്നു……(തുടരും )

അല്ലിയാമ്പൽ: ഭാഗം 8