ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 2

 

എഴുത്തുകാരി: ആൻവി 

പുറത്ത് കാറിന്റെ ഹോൺ കേട്ടതും രോഹിണിയും ജഗനും ജീവനും ഉമ്മറത്തേക്ക് വന്നു.. കാറിൽ നിന്നിറങ്ങി വരുന്ന സിദ്ധുവിനെ കാണാൻ ആകാംഷയോടെ അവർ നിന്നു... ഡോർ തുറന്നവൾ പുറത്തേക്ക് വന്നതും ജീവനും ജഗനും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു... "ഞാൻ വന്നേ..... " ഇരു കയ്യും വിടർത്തി പിടിച്ച് ഏട്ടന്മാരുടെ അടുത്തേക്ക് അവൾ ഓടി.... ജീവനും ജഗനും കൂടെ ഓടി അടുത്ത അവളെ ചേർത്ത് പിടിച്ചു....പിന്നെ രണ്ട് പേരും കൊണ്ട് അവളെ പൊക്കി എടുത്തു കറക്കി.... നാളുകൾക്ക് ശേഷം വീണ്ടും ആ വീട് ഉണർന്നു... അവളുടെ പൊട്ടിചിരി ഉയർന്നു... "എടാ...എന്റെ കൊച്ചിനെ ഇങ്ങ് വിടടാ.... " അവരുടെ കളി കണ്ട് ചിരിയോടെ യമുന പറഞ്ഞു.... അവർ അവളെ താഴെ നിർത്തി.... "ഹാപ്പി ബർത്ഡേയ് മോളെ... " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.... "അല്ല വിഷ് മാത്രേ ഒള്ളൂ ഗിഫ്റ്റ് ഇല്ലേ എനിക്ക്..." അരയിൽ കൈ കുത്തി നിന്ന് കൊണ്ട് അവൾ ചോദിച്ചു... "ആദ്യം അകത്തേക്ക് കയറടി...എന്നിട്ട് തരാം ഗിഫ്റ്റ്... " അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ജഗൻ പറഞ്ഞു... "ആഹ് എന്നാ ഓക്കേ..." ചിരിച്ചു കൊണ്ട് അവൾ ഓടി പോയി യമുനയെ കെട്ടിപിടിച്ചു... "അമ്മക്കുട്ടീ......" അമ്മയുടെ കവിളിൽ അമർത്തി മുത്തി കൊണ്ട് അവൾ വിളിച്ചു.. "എന്ത് കോലാ പെണ്ണെ ഇത്...ഉള്ള മുടിയൊക്കെ വെട്ടിയോ നീയ്....?? " അവളെ നോക്കി യമുന ചോദിച്ചു.. "ഏയ്‌...ഇല്ല്യാലോ..." മുടി മുഴുവൻ മുന്നിലേക്ക് ഇട്ടു കൊണ്ട് അവൾ ഫാഷൻ ഷോ നടത്തി.... "മ്മ്മ്.. മ്മ്മ്..മതി മതി...ഇനി തമ്പുരാട്ടി ചെന്ന് ഫ്രഷ് ആയി വന്നാട്ടെ...ചെല്ല് ചെല്ല്... " സംസാരിക്കുന്നതിനിടയിൽ ജീവൻ അവളുടെ തോളിൽ പിടിച്ചു അകത്തേക്ക് ഉന്തി കൊണ്ട് പോയി... ജഗനും യമുനയും അവര് പോകുന്നത് നോക്കി നിന്നു....

"അതെന്താ മുത്തശ്ശി ആ പഴയ തറവാട് താമസിക്കാതെ ഇട്ടേക്കുന്നത്...നമുക്ക് അവിടെ താമസിച്ചു കൂടെ.... " മുത്തശ്ശിയുടെ മടിയിൽ കിടന്നു കൊണ്ട് ഓം ചോദ്യഭാവത്തിൽ അവരെ നോക്കി... മുത്തശ്ശി ചിരിച്ചു കൊണ്ട് അവന്റെ നെറുകയിൽ തലോടി... "അതൊക്കെ ഓരോ കേസിൽ പെട്ടു കിടക്കുവാ മോനെ...ഇപ്പോഴൊന്നും അല്ല കുറേ വർഷങ്ങൾക്ക് മുന്നേ എന്റെ അച്ഛന്റെ അച്ഛനൊക്കെ ജീവിച്ചിരുന്ന കാലം ഒരുപാട് ആളുകൾ ഒക്കെ ഉണ്ടായിരുന്നു..." "കൂട്ട്കുടുംബം ഒക്കെ ആയി താമസിക്കണം അല്ലെ മുത്തശ്ശി..." "മ്മ്മ്... ഇക്കാലത്ത് ആരാ അങ്ങനെ ഒക്കെ...ദേ ആ തറവാടിനടുത്തുള്ള ചെമ്പകം കണ്ടിട്ടില്ലേ നീ...?? " അവന്റെ നീളൻ മുടികളിലൂടെ വിരൽ ഓടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചു... "മ്മ്മ്...ഇതുവരെ പൂവിടാത്ത ചെമ്പകം അല്ലെ...ഞാൻ ചോദിക്കാൻ വിട്ടു...അതെന്താ മുത്തശ്ശി അങ്ങനെ...?? " ചോദിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു കൊച്ചു കുട്ടിയുടെ കൗതുകമായിരുന്നു... "ആ മരത്തിന് പിന്നിൽ ഒരു കഥയുണ്ട് ഓം...ഒരു ലിപികളിലും എഴുതി പെടാത്ത ഒരു അനശ്വര പ്രണയത്തിന്റെ കഥാ...ആ പ്രണയം നിലച്ച നാൾ മുതൽ ഈ ചെമ്പകമരവും പൂത്തിതില്ല ...ഇനി പൂവിടാനും പോകുന്നില്ല...അതിലെ വസന്തവും നിലച്ചു പോയി..... " മുത്തശ്ശി പറയുന്നത് കേട്ട് അവൻ കിടന്നു... എന്ത് കൊണ്ട് ഇനിയും ഒരു വസന്തം വന്നു കൂടാ...!!! അവന്റെ മനസ്സിൽ ചോദ്യമുണർന്നു... കുഞ്ഞു നാളു മുതൽ കണ്ടും കെട്ടും പരിജിതമാണ് ആ പഴയ തറവാടും അതിനോട് ചേർന്ന് വളർന്നു നിൽക്കുന്ന ചെമ്പകമരവും....അവ എന്നും കാണുന്നത് അവന്റെ ഉള്ളം ശീലമാക്കിയിരുന്നു.... "ഒരുപാട് കഥകൾ ഉണ്ടെന്ന് പറയുന്നു...എന്തൊക്കെയാ അത്.... " ആ മടിയിൽ നിന്നെഴുനേറ്റു കൊണ്ട് അവൻ ചോദിച്ചു...

"ഓം...... !!!!!!" പെട്ടന്നാണ് ഉമ്മറത്തെ വാതിൽ തുറന്ന് അല്ലു കയറി വന്നത്... ഓമും മുത്തശ്ശിയും ഒരുപോലെ അവനെ നോക്കി... "ആഹാ നീ ഇവിടെ കഥയും കേട്ട് ഇരിക്കുവാണോ...?? നീ എന്താ അല്ലു മുത്തശ്ശിയുടെ അടുത്ത്‌ ചെന്നിരുന്നു... "എല്ലാ വർഷവും ഞാൻ വരാറില്ലെ പിന്നെ എന്താ..." മുന്നിലേക്ക് വീണ നീളൻ മുടിയെ മാടി ഒതുക്കി കൊണ്ട് ഓം ചോദിച്ചു.. "ഓഹ് ഞാനൊന്നും പറയുന്നില്ല...എന്തായാലും നീ ഡിസൈൻ ചെയ്ത വർക്ക്‌ കാരണം ആണ് അച്ഛന് ഇത്തവണയും ഈ അവാർഡ് കിട്ടിയത്...നീ വരാഞ്ഞത് അച്ഛന് വിഷമം ആയി..." അല്ലു പറയുന്നത് അവൻ ചിരിച്ചു... "അച്ചന്റെ വിഷമം ഒക്കെ ഞാൻ തീർത്തോളാം..." അവൻ അല്ലുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... "നിന്നേം കൂട്ടി വീട്ടിലേക്ക് പോകാന ഞാൻ വന്നത്... " "എന്തിന്..?? ഞാൻ വൈകീട്ട് വീട്ടിലേക്ക് വന്നോളാം...കൂട്ടി കൊണ്ട് പോകാൻ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ല...." ഓം അതും പറഞ്ഞു എഴുനേറ്റു... "ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ..അമ്മയോട് പറഞ്ഞേക്ക് ഞാൻ അങ്ങോട്ട്‌ വന്നോളാം എന്ന്... " നീളൻ മുടികളെ പുറകിലേക്ക് ഒതുക്കി കൊണ്ട് അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി... "ഇവൻ എന്താ മുത്തശ്ശി ഇങ്ങനെ...?? " ഓം പോകുന്നത് നോക്കി കൊണ്ട് അല്ലു മുത്തശ്ശിയുടെ മടിയിലേക്ക് കിടന്നു... "അവന് എന്താടാ കുഴപ്പം..." "ഏയ്‌ ഒരു കുഴപ്പവുമില്ല... പാവം... " "ഡാ...ചെക്കാ...നിന്നെക്കാൾ രണ്ട് വയസ്സിന് മൂത്തതാ അവൻ...അത് ഓർത്തോ..?? " മുത്തശ്ശി അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു... അല്ലു ചിരിച്ചു..

"അവൻ പാവം അല്ലേടാ....ഇത്തിരി ദേഷ്യം ഉണ്ട് എന്നാലും നിന്നെയും ഹരനെയും വെച്ചു നോക്കുമ്പോൾ അവന് ദേഷ്യം കുറവാ..." മുത്തശ്ശി പറയുന്നത് കേട്ട് അല്ലു അവരെ മുഖം ചെരിച്ചു നോക്കി... "മ്മ്മ്.. പിന്നെ ദേഷ്യം കുറവാ...അവനെ മുത്തശ്ശിക്ക് അറിയാഞ്ഞിട്ടാ ഇടക്ക് അവന്റെ സ്വഭാവം കണ്ടാൽ അടുത്തേക്ക് ചെല്ലാൻ തന്നെ പേടിയാണ്...ഒരിക്കൽ അവൻ വരച്ച ഒരു പെയിന്റിംഗ് ഞാൻ ഫോണിൽ പകർത്തി എന്ന ഒറ്റ കാരണം കൊണ്ട് അവൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു...പക്ഷേ പുതിയത് ഒന്ന് വാങ്ങി തന്നൂട്ടോ... " മുത്തശ്ശി അത് കേട്ട് ചിരിച്ചു.... "അവന്റെ ഉള്ളിൽ കുറേ അവൻ ഉണ്ട് മുത്തശ്ശി...ഇടക്ക് എന്തൊരു സ്നേഹം ആണെന്നോ...ഇടക്കൊ അടുത്തേക്ക് ചെല്ലാൻ പറ്റില്ല... അവന്റെ തിങ്സിൽ തൊടാൻ പാടില്ല റൂമിൽ കയറാൻ പാടില്ല..അവനു വരുന്ന കാൾ എടുക്കാൻ പാടില്ല..." ചിരിയോടെ അല്ലു ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു...

"ജഗ.. ജീവാ നിങ്ങൾ രണ്ട് പേരും കൂടെ ഇരിക്ക്..." പെങ്ങളൂട്ടി മത്സരിച്ചു കൊണ്ട് ഭക്ഷണം വിളമ്പി കൊടുക്കുന്ന ജഗനെയും ജീവനെയും നോക്കി യമുന പറഞ്ഞു.. "അതെ നിങ്ങളും ഇരിക്ക് ഏട്ടാ... " സിദ്ധുവും ഏറ്റു പിടിച്ചു... ജഗനും ജീവനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവളുടെ ഇരു സൈഡിലുമായി ഇരുന്നു... യമുന അവർക്ക് കൂടെ വിളമ്പി കൊടുത്തു... "അച്ഛൻ എവിടെ അമ്മേ...?? " കഴിക്കുന്നതിനിടയിൽ ജീവൻ ചോദിച്ചു.. "ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയതാ വന്നിട്ടില്ല...അദ്ദേഹം വന്നോളും നിങ്ങള് കഴിക്ക്..." യമുന അവരോടായി പറഞ്ഞു.. "എടി ഇരുന്നു മൂക്ക് മുട്ടെ തിന്നുന്നുണ്ടല്ലോ...ഫുഡ്‌ എങ്ങനെ ഉണ്ട്.. " മറ്റൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സിദ്ധുവിന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു കൊണ്ട് ജീവ ചോദിച്ചു... "ഹ്മ്മ്..അടിപൊളി നല്ല ടേസ്റ്റ് ഉണ്ട്..." തലയാട്ടി കൊണ്ട് അവൾ അവന്റെ ഇലയിലെ അച്ചാർ വിരലിൽ തൊട്ട് എടുത്തു നുണഞ്ഞു കൊണ്ട് അവനെ നോക്കി ചിരിച്ചു... "നിനക്ക് അല്ലെ സിദ്ധു ഇതിൽ ഉള്ളത് പിന്നെ എന്തിനടി അവന്റെ ഇലയിൽ കൈ ഇട്ടു വാരുന്നത്... " യമുന ചോദിച്ചപ്പോൾ അവൾ അത് പുച്ഛിച്ചു കൊണ്ട് ജഗന്റെ ഇലയിൽ നിന്ന് പപ്പടവും എടുത്തു.. "എന്റെ ഏട്ടന്മാരുടെ അല്ലെ...ഹും... " പുച്ഛിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി.. ജഗൻ ചിരിച്ചു കൊണ്ട് അവൾ കഴിക്കുന്നത് നോക്കി ഇരുന്നു... ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്ന നേരമാണ് അനന്തൻ ഓഫിസിൽ നിന്ന് വന്നത്...സിദ്ധു അയാളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി...

അയാളും ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു.. യമുന സിദ്ധുന്റെ അടുത്തേക്ക് ചെന്നു.. "സിദ്ധു...!!" അല്പം ദേഷ്യത്തോടെ അവർ വിളിച്ചു... "അച്ഛനോട് എന്താ മിണ്ടാത്തത് എന്നല്ലേ?? ...എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട്... " അതും പറഞ്ഞു അവൾ ദേഷ്യത്തോടെ വാതിൽ കൊട്ടി അടച്ചു.. "എടി... സി..." വാതിൽ മുട്ടി വിളിക്കാൻ തുടങ്ങിയതും അവരെ ജഗൻ തടഞ്ഞു.. "വേണ്ട അമ്മേ...നല്ലൊരു ദിവസം ആയിട്ട് അവളെ ദേഷ്യം പിടിപ്പിക്കാനോ വഴക്ക് പറയാനോ നിൽക്കണ്ട..." "ഏട്ടൻ പറഞ്ഞതാ ശെരി...എന്തിനാ വെറുതെ ഇന്നത്തെ ദിവസത്തിന്റെ സന്തോഷം കളയുന്നത് അവള് വന്നതല്ലേ ഒള്ളൂ.. " ജീവനും ജഗനെ പിന്തുണച്ച് കൊണ്ട് പറഞ്ഞു.. "എടാ മക്കളേ.എന്നാലും... " "ഒരു എന്നാലും ഇല്ല...ചെറുപ്പം മുതലേ അവൾ ഇങ്ങനെയാ...അച്ഛനും അങ്ങനെ തന്നെ...അച്ഛന് അവളോടൊന്ന് മിണ്ടാൻ ശ്രമിച്ചു കൂടെ... " ജഗൻ ചോദിച്ചു... "ഇനി അതിനെ കുറിച്ച് സംസാരിക്കേണ്ട ഏട്ടാ..."ജീവൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധു റൂമിന് പുറത്തേക്ക് വന്നു... ജീവൻ സോഫയിൽ കിടന്നു ടീവി കാണുന്നുണ്ടായിരുന്നു... "കുഞ്ഞേട്ടാ...വല്യേട്ടൻ എന്ത്യേ...?? " "ഏട്ടൻ റൂമിൽ ഉണ്ട്...മ്മ്മ് എന്താണ് ആവശ്യം.." എഴുനേറ്റു ഇരുന്നു കൊണ്ട് അവൻ ചോദിച്ചു... "നമുക്ക് പുറത്ത് പോകാം.. " കൊഞ്ചി കൊണ്ട് അവൻ പറഞ്ഞു. "നീ ഏട്ടനോട് പറ...ഏട്ടൻ സമ്മതിച്ചാൽ പോകാം.. " ജീവൻ പറയേണ്ട താമസം അവൾ ജഗന്റെ അടുത്തേക്ക് ഓടി...

പകൽ സന്ധ്യക്ക് വഴി മാറി...സന്ധ്യ എപ്പോഴോ രാവിന്റെ മാറിൽ മയങ്ങി വീണു... "അമ്മേ.....കോഫീ..." ഉറക്കം വിട്ടു മാറാതെ കണ്ണ് തിരുമ്മി കൊണ്ട് സ്റ്റയർ ഇറങ്ങി വന്നു കൊണ്ട് അവൾ വിളിച്ചു പറഞ്ഞു... "ഇവിടെ വന്ന് എടുത്തു കുടിക്ക് സിദ്ധു..." അടുക്കളയിൽ നിന്ന് യമുന വിളിച്ചു പറഞ്ഞു... "മ്മ്ഹ്ഹ് അമ്മ എടുത്തു തന്നാൽ.... " അതും പറഞ്ഞവൾ ടേബിളിൽ ഇരുന്ന പത്രം എടുത്തു നിവർത്തി പിടിച്ചു.... _______ "ഓം എണീറ്റില്ലേ...?? " എല്ലാവർക്കും ചായ എടുത്തു കൊടുക്കുന്ന നേരം രോഹിണി ചോദിച്ചു.. "8 മണി അല്ലെ അവന്റെ ടൈം അതാവുമ്പോൾ അവൻ വന്നോളും... " പത്രം വായിക്കുന്നതിനിടയിൽ മഹശ്വരൻ പറഞ്ഞു... പറഞ്ഞു തീർന്നില്ല കൃത്യം 8 മണി ആയപ്പോഴേക്കും ഓം വന്നു... "ഗുഡ് മോർണിംഗ് ഗയ്‌സ്... " എല്ലാവരെയും വിഷ് ചെയ്തു കൊണ്ട് അവൻ സോഫയിൽ ഇരുന്നു... "നീ ഇന്ന് ഫ്രീയാണോ ഓം...?? " ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ഹരൻ ചോദിച്ചു... "Yup....എന്താ..?? " അവൻ മുഖം ഉയർത്തി ചോദിച്ചു... "ബീച്ച് റോഡ് സൈഡിലേ പാർക്കിനടുത്ത് നമ്മൾ ഒരു പ്ലോട്ട് വാങ്ങിയിട്ടുണ്ട്..നീ അതൊന്ന് ചെന്ന് നോക്കണം.." "യാ sure..ഞാൻ പോയി നോക്കാം... " അവൾ അതും പറഞ്ഞു ചായ കുടിക്കാൻ തുടങ്ങി... "ഇന്നിനി തറവാട്ടിൽ പോകുന്നുണ്ടോ..?? " ഗൗരവത്തോടെ ആയിരുന്നു മഹേശ്വർ അത് ചോദിച്ചത്... അവൻ ഒന്ന് ചിരിച്ചു.. "പോകും....." അതും പറഞ്ഞവൻ കുടിച്ച ഗ്ലാസ് കിച്ചണിൽ കൊണ്ട് വെച്ചു... "ഇവന് ഇതിന് മാത്രം തറവാട്ടിൽ എന്തിരിക്കുന്നു...?? ഏത് നേരവും അവിടെയാണ്...."

ഹരൻ അവൻ പോകുന്നത് നോക്കി കൊണ്ട് പറഞ്ഞു.. "അവന് ഇഷ്ടമുള്ളത് കൊണ്ട് അല്ലേടാ.." രോഹിണി ചിരിച്ചു.. "ഇത് വല്ലാത്ത ഒരു ഇഷ്ടം തന്നെ ഏട്ടാ അവന്റെ പെയിന്റിംഗ്സ് കണ്ടോ എല്ലാം ആ തറവാട്ടിലേ മുറികളും മരവും.. പിന്നെ ഇപ്പൊ പുതുതായി ഒരു പെണ്ണിന്റെ ഫോട്ടോ കൂടി ഉണ്ട് പക്ഷേ അവൻ അതിന്റെ മുഖം ഒന്ന് വരച്ചിട്ടില്ല..." സ്വകാര്യം പോലെ അല്ലു ഹരന്റെ ചെവിയിൽ പറഞ്ഞു.. "അതിനിപ്പോ എന്താ... " ഹരൻ അവനെ നോക്കി ചോദിച്ചു.. "അല്ല... പറഞ്ഞന്നെ ഒള്ളൂ... " ഇളിച്ചു കൊണ്ട് അവൻ ചായ കുടിക്കാൻ തുടങ്ങി... ________ "അമ്മേ ഞാനൊന്ന് പുറത്ത് പോകുവാ..." കാറിന്റെ കീ വിരലിൽ കറക്കി കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി.. "ഒറ്റക്ക് ആണോ..? " "അല്ല എന്റെ ഫ്രണ്ട് പാർക്കിൽ വെയിറ്റ് ചെയ്യുന്നുണ്ട്.. അവളെ കാണാൻ പോകുവാ.. " അതും പറഞ്ഞവൾ കാറിൽ കയറി.. "ഏട്ടനെങ്ങോട്ടാ... " ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് വരുന്ന അനന്തനെ നോക്കി കൊണ്ട് യമുന ചോദിച്ചു... "ഞാനൊന്ന് ആ ദത്തൻ തിരുമേനിയെ കണ്ടിട്ട് വരാം..." അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ മുന്നോട്ട് നടന്നു.... ബീച്ച് സൈഡിലേ പാർക്കിലേ കാറ്റാടി മരങ്ങൾക്ക് കീഴിൽ ഇരിക്കുകയായിരുന്നു ഓംകാര ഒപ്പം ഉറ്റ സുഹൃത്തുക്കളായ ഹാഷിർ എന്നാ ഹാഷിയും കാർത്തിക്ക് എന്നാ കാർത്തിയും... "അളിയാ എനിക്ക് അവളെ ഒരുപാട് ഇഷ്ടായി...ഇതാണോടാ luv at first sight..." മുന്നിലെ സിമെന്റ് ബെഞ്ചിൽ ഇരുന്നു ഫോണിൽ നോക്കുന്ന ഒരു പെൺകുട്ടിയെ നോക്കി കാർത്തി പറഞ്ഞു... ഓം അത് കേട്ട് ചിരിച്ചു...

"What is....love at first sight... " ചിരിയോടെ അവൻ കാർത്തിയോട് ചോദിച്ചു... "കണ്ടു ഇഷ്ടപ്പെട്ടു..അത്ര തന്നെ... " കാർത്തി അവളെ തന്നെ നോക്കി പറഞ്ഞു.. "കാർത്തി...it's not like that...exactly that is soul recognition..." കാർത്തിയുടെ തോളിൽ അവൻ പറയുമ്പോൾ അതുവരെ ഇല്ലാത്ത ചെമ്പകപ്പൂക്കളുടെ ഗന്ധം അവനെ വന്നു പൊതിയുന്നത് അവൻ അറിഞ്ഞു... കാർത്തി അവനെ ഒന്ന് ഉഴിഞ്ഞു നോക്കി... ഓം ചിരിച്ചു കൊണ്ട് കാറ്റിൽ പൊഴിഞ്ഞു വീണ ഇലകളിൽ ഒന്നെടുത്തു... അവയെ തലോടി കൊണ്ടിരുന്നു.... "But ഞാൻ അതിൽ വിശ്വാസിക്കുന്നില്ലട്ടോ..." ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു....ഒപ്പം ഹാഷിയും കാർത്തിയും.. "അത് കൊള്ളാം.. it's recognition of soul എന്നൊക്കെ പറഞ്ഞിട്ട്.. നീ തന്നെ പറയുന്നു വിശ്വാസം ഇല്ലെന്ന്... " ഹാഷി ചിരിയോടെ അവന്റെ തോളിൽ തട്ടി.... "വിശ്വസിക്കും...അങ്ങനെ ഒരാൾ വന്ന് എന്റെ ഹൃദയം കീഴടക്കിയാൽ... " വാക്കുകൾ ഓരോന്നും പറഞ്ഞു തീരും മുന്നേ ഹൃദയമിഡിപ്പ് കൂടുന്നത് അവൻ അറിഞ്ഞു..ചുറ്റും ഒന്ന് അവൻ കണ്ണോടിച്ചു...പ്രിയപ്പെട്ട ആരുടെയോ സാമിപ്യം അറിഞ്ഞ പോലെ അവന്റെ കണ്ണുകൾ ചുറ്റും പരതി... കുറച്ചു നേരത്തിനു ശേഷം കൂട്ടുകാരുമൊത്ത് എഴുനേറ്റു നടക്കവേ അവൻ ആരെയോ ചെന്നിടിച്ചു... ഹൃദയത്തിൽ ഒരു വിസ്ഫോടനം നടന്ന പോൽ അവനു തോന്നി... മുഖം ഉയർത്തി തന്നെ ഉറ്റു നോക്കുന്ന ആ മുഖത്തേക്ക് അവൻ നോക്കി.. അവളുടെ കണ്ണുകൾ അവന്റെ കണ്ണുകൾ ഉടക്കി നിന്നു...അവന്റെ വശ്യമാം കണ്ണുകളിൽ തന്റെ ഭൂതവും ഒരേ സമയം ഭാവിമിന്നി മറയുന്നാതായ് അവൾക്ക് തോന്നി.... അവനിലേക്ക് ഉള്ള അവളുടെ ആദ്യ കാൽവെപ്പ്..... കാറ്റ് ആഞ്ഞു വീശി....കാറ്റാടി മരങ്ങൾ ഇലകൾ പൊഴിച്ചു... മറ്റൊരിടത്ത് പ്രതത്യാശയുടെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് കാറ്റിൽ ആടി ഉലയുന്ന ചെമ്പകമരത്തിൽ പുതു നാമ്പുകൾ തളിർത്തു തുടങ്ങിയിരുന്നു...... തുടരും......

ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 1