ദക്ഷ പൗർണമി: ഭാഗം 8

 

എഴുത്തുകാരി: ദിവ്യ സാജൻ

ഭദ്രേട്ടാ....ന്നെ വിട്ടേക്ക്......ന്നെ ഒന്നും ചെയ്യല്ലേ.......നിറ കണ്ണുകളോടവൾ കേണു...... അന്ന് ആ പത്മനാഭന്റെ മോളോടൊപ്പം കൂടിയപ്പോൾ ഈ പേടിയൊന്നും കണ്ടില്ലല്ലോ.....പിന്നെ ഇപ്പൊ എന്താ.....പറയുന്നതിനെപ്പം വന്യമായ ചിരിയോടെ അവൻ അവളിലേക്ക് അടുത്ത് വരുന്നുണ്ടായിരുന്നു.... ചുവന്നു കലങ്ങിയ കണ്ണുകളും.....വന്യമായചിരിയും അവനിൽ നിന്നും വമിക്കുന്നു മദ്യത്തിന്റെ രൂക്ഷ ഗന്ധവും....അവളെ കൂടുതൽ ഭയപ്പെടുത്തി.... കാവിലൂടുളള വഴിയായതിനാൽ ആൾക്കാർ അത് വഴി വരുന്നത് ചുരുക്കം ചില സമയങ്ങളിൽ മാത്രമായിരുന്നു.... ഭദ്രൻ അവളെ അടിമുടി ചൂഴ്ന്നു നോക്കി....

ദേ പെണ്ണേ ഇന്ന് നീ എത്ര എതിർത്താലും നിന്നെ ഞാൻ കൊണ്ട് പോവും .....അതും പറഞ്ഞു കൊണ്ട് അവളെ വലിച്ചു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും......ആമി അവന്റെ കൈയിൽ ആഞ്ഞു കടിച്ചു...... പ്രതീക്ഷിക്കാതെ ആയതിനാൽ ഭദ്രൻ പിടിവിട്ടു....ഈ നേരം കൊണ്ട് ആമി അവിടെ നിന്നും ധൈര്യം സംഭരിച്ച് കൊണ്ട് ഓടി......ഭദ്രനും അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു......ഇടക്കെപ്പോഴോ കാലിൽ മൂർച്ചയുളളതെന്തോ തറഞ്ഞു കയറി....പക്ഷെ അത് ഗൗനിക്കാതെ അവൾ വീണ്ടും ഓടി....

തിരിഞ്ഞു നോക്കുമ്പോൾ ഭദ്രൻ തൊട്ടടുത്തെത്തീയിരുന്നു......അവൾ വീണ്ടും മുന്നോട്ട് ഓടി..... പെട്ടെന്ന് ഒരു കാർ അവൾക്ക് നേരെ വന്ന് തൊട്ടു തൊട്ടില്ലാന്ന് ബ്രേക്കിട്ട് നിന്നു....നില തെറ്റിയ ആമി നിലത്തേക്ക് വീണുപോയി.... കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും സുമുഖനായൊരു ചെറുപ്പക്കാരനിറങ്ങി...... ടോ.....തനിക്കടവയ്ക്കാൻ വേറെ വണ്ടി കിട്ടാത്തോണ്ടാ.....അയാൾ ഒച്ചയെടുത്തു.... സ്....സോറി......ഞാ.....ഞാനറിയാതെ പറ്റീതാ.....നിറമിഴികളൊടെ പറയുന്നവളെ അറിയാതെ ഉറ്റുനോക്കി നിന്നു പോയവൻ....

. ടീ......നീ......ഇവിടെ ഇരിക്കാ.....വാടീ.....ഇവിടെ....ഭദ്രന്റെ അലർച്ചകേട്ട് അവൾ ഞെട്ടി..... ആമി....വേച്ച് വേച്ച് എണീറ്റു.....കാലിൽ നല്ല വേദന.....അവൾ എണീറ്റതും കാലു കുഴഞ്ഞ് വീഴാനാഞ്ഞു..... പെട്ടെന്ന് ആ യുവാവിന്റെ കൈകൾ അവളെ താങ്ങി..... ന്നെ രക്ഷിക്കണേ ....അയാള്.....ന്നെ.....അയള് കൊണ്ട് പോവും......പറയുന്നതിനൊപ്പം കരയുന്നവളെ തന്നെ അവൻ നോക്കി..... അവളുടെ ഭയന്നരണ്ട മിഴികളും വിറക്കുന്ന ചുണ്ടുകളും....വിയർപ്പ് പൊടിഞ്ഞ മുക്കും....അവൻ കൗതുകത്തോടെ നോക്കി നിന്നു പോയി......

ടാ.....അവളെ വിടടാ......അലർച്ചയോടെ ഭദ്രൻ ആ യുവാവിനെ പിന്നിൽ നിന്നും ചവിട്ടി...... പെട്ടെന്ന് ആയതുകൊണ്ട് അവനൊന്ന് മുന്നോട്ട് വീഴാനാഞ്ഞു പക്ഷെ പിടിച്ചു നിന്നു.... ടോ താൻ കാറിലിരിക്ക്............ കാറിന്റെ കോ ഡ്രൈവിംഗ് സീറ്റിലെ ഡോർ ആമിക്കായിതുറന്ന് കൊടുത്തു കൊണ്ട് പറഞ്ഞു........ ആമീ അവൻ പറഞ്ഞത് അനുസരിച്ചു.... അതിനു ശേഷം അവൻ ഭദ്രന്റെ നേരെ തിരിഞ്ഞു..... ഷർട്ടിന്റെ സ്ലീവ്സ് മുകളിലേക്ക് തെറുത്ത് വെച്ചു... ടാ......മൈ €£₹**^^&$$ പിന്നിന്ന് ചവിട്ടിയല്ലേടാ.....

നേർക്ക് നേർ വാടാ ആണിനൃ പ്പോലെ അതും പറഞ്ഞു കൊണ്ട് അവന്റെ വയറ്റിൽ ശക്തിയായി പഞ്ച് ചെയ്തു......ആ ഇടിയിയിൽ തന്നെ ഭദ്രൻ താഴേക്ക് വീണു......അവൻ വേച്ച് വേച്ച് എഴുന്നേറ്റ് വീണ്ടും അയാൾക്ക് നേരെ വന്നു ഭദ്രന് തിരികെ തല്ലാനൊരവസരം കൊടുക്കാതെ അവനെ തല്ലിച്ചതച്ചവശനാക്കി..... ടാ.....പന്ന മോനേ.....നീ ......ആൺപിളളാരെ കണ്ടിട്ടില്ല അതിന്റെ കുത്തലായിരുന്നു നിനക്ക്.....ഇപ്പൊ കുറേ മാറിക്കാണുവല്ലേ.....എന്നാൽ ഞാൻ പോവാ....ഇനിയും കാണാന്ന് പറയുന്നില്ല....

കാണാതിരുന്നാൽ നിന്റെ ബോഡി ചതയില്ല.....അത് പറഞ്ഞു കൊണ്ടവൻ കാറിനുള്ളിൽ കയറി...... ഇതൊക്കെ കണ്ട് കണ്ണുകൾ രണ്ടും ഇപ്പൊ പുറത്തേക്ക് ചാടുംന്നുളള രീതിയിലിരിക്കുയാണ് ആമീ..... അവളെ കണ്ട് അവന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു..... ടോ.....കണ്ണു തുറന്ന് വച്ച് സ്വപ്നം കാണുകയാണോ.....അയാളിനി തന്നെ ശല്യം ചെയ്യില്ല.....തനിക്ക് എങ്ങോട്ടാ പോണ്ടേ.... അവന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്നുയർത്തി..... എന്നെ ആ റോഡിൽ ഇറക്കിയാ മതി.....

റോഡ് ചൂണ്ടിക്കാട്ടി കൊണ്ട് അവൾ പറഞ്ഞു....... അവൻ അവളെ നോക്കി കണ്ണൊക്കെ വാലിട്ടെഴുതിയിരിക്കുന്നു.....വലിയ ആഡംബരങ്ങളോ ചമയങ്ങളോ ഇല്ലെങ്കിലും കാണാൻ സുന്ദരി.....നല്ല അടക്കവും ഒതുക്കവുമുളള പെൺകുട്ടി അവൻ മനസ്സിലോർത്തു...... ഡോ....ഞാൻ * ആര്യൻ * ........മുംബൈയിലാ താമസം......തന്റെ പേരെന്താ.. ആ.....ആമി....അല്ല ഗൗതമി.....അവൾ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു...... ആമീന്നാണോ തന്നെ എല്ലാവരും വിളിക്കുന്നത്...... മ്മ്......പുഞ്ചിരിയോടെ തലയോട്ടിക്കൊണ്ടവൾ പറഞ്ഞു.......

ഞാനും അങ്ങനെ വിളിക്കാം......ആമീന്ന്.....പുഞ്ചിരിയോടെ അവനത് പറഞ്ഞു..... അപ്പോഴേക്കും റോഡെത്തിയിരുന്നു.....ആമിയെ അവിടെ ഇറക്കിയിട്ട് ആര്യൻ മുന്നോട്ട് പോയി.....കാറിന്റെ ഗ്ളാസിലൂടെ തന്നെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ട് അറിയാതവനും പുഞ്ചിരിച്ചു...... 🔥🔥🔥🔥🔥🔥🔥🔥 പൗർണമി അവളെ ഈ കുടുബത്തിലേക്ക് കൊണ്ടുവരണം എങ്കിൽ മാത്രേ ആ നാഗക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയൂ....ഇപ്പൊ തന്നെ ഒരോരുത്തരും ആലോചനകളുമായി അവിടേക്ക് ചെല്ലുന്നുണ്ട്....

അവൾ പഠിക്കുന്നത് കൊണ്ടാവും എല്ലാം മാറ്റി വിടുന്നത്.....പക്ഷേ ഇനിയും വൈകിച്ചാൽ അവൾ നമ്മുടെ കൈവിട്ട് പോവും.....അവളെ ഈ വീട്ടിലേക്ക് തന്നെ കൊണ്ട് വരണം അതിനെന്തു കളിയും ഞാൻ കളിക്കും.....അന്ന് അനന്തനെ ചതിച്ചപോലെ......വിശ്വസിച്ചു അവനെന്നെ പക്ഷെ പകയായിരുന്നെനിക്കവനോട്......അടങ്ങാത്ത പക.....ഒന്നുറപ്പാ....അന്ന് അവന്റെ മകൻ മരിച്ചില്ലാരുന്നു.....അവനെവിടെയോ ജീവിച്ചിരിപ്പുണ്ട്.....ആ ചാരുലക്ഷ്മിക്ക് മാത്രം അറിയാവുന്ന സത്യാ അത്.....

അന്ന് ഞാനും അയാളും കൂടെ അവനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയത് കണ്ട് നിന്നതവളാ....അന്ന് ആ കൊലപാതകം അപകടമാക്കി മാറ്റിയതയാളാ....അയാൾക്ക് അനന്തനോടിത്ര പക വന്നതെങ്ങനാന്നറിയില്ല.....പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ അയാൾ സ്വാധീനം ഉപയോഗിച്ച് തിരുത്തി....തെളിവുകളെല്ലാം നശിപ്പിച്ചു.... പാർവതീയെ.....കൊല്ലണം ന്ന് കരുതിയതല്ല..... അവനെ കുത്താനാഞ്ഞപ്പോൾ ഇടയിൽ വന്നു കയറിയതാ .....അത് കണ്ട് വെറി മൂത്ത് അവനെന്നെ വെട്ടിയതാ ഈ കാണണത് മുതുക് കാട്ടിക്കൊണ്ടയാൾ പറഞ്ഞു...... 🔥🔥🔥🔥🔥🔥🔥🔥

പൗർണി മോളെ വേദന കുറവുണ്ടോ കുട്ട്യേ... ആ മുത്തശ്ശി കുറവുണ്ട്........ ഈ കാപ്പിയങ്ങ് കുടിക്ക്.......ക്ഷീണമങ്ങ് മാറട്ടെ..... പൗർണമി വേഗം കാപ്പി വാങ്ങി കുടിക്കാൻ തുടങ്ങി...... പാറുവും ഇങ്ങനെ തന്നാരുന്നു വേദന വന്നാൽ ചുരുണ്ട് കൂടിയങ്ങ് കിടക്കും.....ഞാനെപ്പോഴും അടുത്ത് തന്നെ വേണം അപ്പോഴൊക്കെ അടുക്കളയിൽ കയറാൻ കൂടി പറ്റില്ല.....അല ഥവാ അവളെ തനിച്ചാക്കി പോവാൻ തുടങ്ങിയാ പിന്നെ പരിഭവമാ....അദ്ദേഹം എപ്പോഴും ന്നോട് പറയാരുന്നു.....പാറുട്ടിയെ ഒരിക്കലും വിഷമിപ്പിക്കില്ലെന്ന്.....

എന്നിട്ട് അവളെ മനസിലാക്കാതെ.....അവളെ വിഷമിപ്പിക്കുകയും ചെയ്തു ദീർഘമായി നിശ്വസിച്ചു കൊണ്ടവർ പറഞ്ഞു... 🔥🔥🔥🔥🔥🔥🔥 മോനെ നിന്റെ തീരുമാനത്തിന് മാറ്റമില്ലാന്നാണോ നീ പറയുന്നത് അതെ അപ്പേ......ആര്യൻ നാളെ എത്തും......അവൻ വന്നു കഴിഞ്ഞാൽ ഇവിടെ ചെയ്തു തീർക്കേണ്ടതെല്ലാം ചെയ്തുതീർത്തിട്ട് അങ്ങോട്ടേയ്ക്ക് പോവും.....ബാക്കി യൊക്കെ ഓൺലൈനായി ചെയ്യാല്ലോ..... മോനേ.....ഇതാണ് നിന്റെ അച്ഛനും അമ്മയും .....പഴയൊരാൽബത്തിലിരുന്ന ഫോട്ടോയുമായി ശ്രീ അവിടേക്ക് വന്നു.... ദക്ഷൻ അത് പെട്ടെന്ന് വാങ്ങി നോക്കി.....അത് കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.....

അപ് ....പ്പേ.....അപ്പ പറഞ്ഞത് നേരാ അച്ഛന്റെ കാർബൺ കോപ്പിയാ ഞാൻ അല്ലേ അപ്പേ..... മ്മ്.....രൂപത്തിൽ മാത്രമല്ല സ്വഭാവവും നിന്നെ പോലെ തന്നാ.... അമ്മ....അമ് ...അമ്മയും സുന്ദരിയാ......നിറ കണ്ണുകളോടെ അവൻ പറഞ്ഞു...... നിന്റെ അമ്മയെയും നിന്നെയും നിന്റെ അച്ഛന് പ്രാണനായിരുന്നു......പാർവതീയോട് അവന് ഭ്രാന്തമായ പ്രണയമായിരുന്നു.....നിനക്കറിയോ നിനക്കും നാട്ടിലൊരു മുറപ്പെണ്ണുണ്ട്......പത്മനാഭന്റെ മകൾ....കൂടുതലൊന്നും അറിയില്ല....ഇടക്ക് അവിടടുത്തുളള ഒരാളെ ഡീലിന്റെ ഭാഗമായി പരിചയപ്പെട്ടപ്പോൾ അയാളോട് ചോദിച്ചറിഞ്ഞതാ.....പുഞ്ചിരിയോടെ ദേവൻ പറഞ്ഞു.........................................തുടരും………

ദക്ഷ പൗര്‍ണമി : ഭാഗം 7