എന്റേത് മാത്രം: ഭാഗം 19

 

എഴുത്തുകാരി: Crazy Girl

കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് തന്നെ നോക്കിനിൽക്കുന്ന ആയിശുവേ കണ്ടു ആദി സംശയത്തോടെ മിന്നുവിനെ നിലത്ത് നിർത്തി അവൾക്കടുത്തേക്ക് നടന്നു............... അവൾ നോക്കുന്ന ഭാഗത്തേക്ക് അവന് നോക്കിയതും ചോരപൊടികൾ കണ്ടു അവന് ഒന്ന് ഞെട്ടി.... "എന്തുപറ്റിയതാ "അവന്റെ വേവലാതിയോടെ ഉള്ള ചോദ്യം കേട്ട് അയിശു ഞെട്ടി അപ്പോഴാണ് അടുത്ത് നിൽക്കുന്ന ആദിയെ അവൾ കണ്ടത്... അവള്ടെ മുഖത്ത് വേദനയും ദയനീയ ഭാവവും നിറഞ്ഞു... തലകുനിഞ്ഞു.... ആദിക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്.... "താൻ അകത്തേക്ക് ചെല്ല് "അവളെ നോക്കി അവന് പറഞ്ഞുകൊണ്ട് ഡോർ അടച്ച്... മിന്നുവിനെ എടുക്കാതെ അയിശു വേഗം മുറിയിലേക്ക് ഓടി... "എന്താടാ അയിശു എന്താ ഒന്നും മിണ്ടാതെ ഓടിയെ" പുറത്തേക്ക് വന്ന ഉമ്മ കാറിന്റെ അടുത്ത് നിൽക്കുന്ന ആദിയോടായി ചോദിച്ചു... അവന് മിന്നുവിനേം എടുത്ത് ഉമ്മാക്കടുത്ത് ചെന്നു കാര്യം പറഞ്ഞു... "അതായിരുന്നോ ഞാൻ വേറെന്തോ വിചാരിച്ചു പോയി... "ഉമ്മ അവന്റെ കയ്യിന്ന് മിന്നുവിനെ വാങ്ങിക്കൊണ്ട് പറഞ്ഞു "പിന്നെ ആദി ഇവിടെ ഇപ്പൊ പാട് യൂസ് ചെയ്യാൻ ആരുമില്ലല്ലോ... അത്കൊണ്ട് ഇവിടെ ഒന്നുമില്ല... മോന് ചെന്ന് ഒന്ന് വാങ്ങിയിട്ട് വാ" ഉമ്മ പറഞ്ഞത് കേട്ട് അവൻ കണ്ണ് മിഴിച്ചു നോക്കി... "ഞാനോ.. ഉമ്മാന്റെ കയ്യില് ഇല്ലേ "അവന് മടിയോടെ ചോദിച്ചു...

"ഡാ ചെക്കാ എനിക്ക് വയസ്സ് 65 ആയി... ഇതൊക്കെ നിന്നിട്ട് വർഷം കൊറേ കഴിഞ്ഞു നീ ചെന്ന് വാങ്ങിയിട്ട് വാടാ "അവന്റെ കയ്യില് അടിച്ചു കൊണ്ട് ഉമ്മ പറഞ്ഞു.. "ഇതാ പറയുന്നേ വീട്ടിൽ ഒരു പെണ്ണെങ്കിലും വേണം എന്ന് "അകത്തേക്ക് കയറുവഴി ഉമ്മ പിറുപിറുത്തു "ആയ കാലത്ത് ഓർക്കണമായിരുന്നു "ഉമ്മ പറഞ്ഞത് കേട്ട് അവന് സ്വയം പറഞ്ഞുകൊണ്ട് തലകുടഞ്ഞു.... അവന് വേഗം അടുത്തുള്ള മാർക്കറ്റിൽ ചെന്നു പാഡ് സെക്ഷനിൽ ചെന്നപ്പോൾ പലകമ്പനി സാധനം കണ്ടു ഏത് വാങ്ങണം എന്നറിയാതെ കുഴഞ്ഞു നിന്നു... "ഇത് ഏതാ അവൾ യൂസ് ആകുന്നെ എന്നറിയില്ലല്ലോ "അവന് ഓർത്തു അവസാനം എല്ലാ കമ്പനിയിൽ നിന്നു ഓരോന്ന് എടുത്തു... ബില്ല് ചെയ്യാൻ നിന്ന ചേട്ടൻ 20 പലതരം പാഡ് വാങ്ങിച്ചു പോകുന്ന ആദിയെ വല്ലാത്ത മട്ടിൽ നോക്കിയത് അവന് കാര്യമാക്കിയില്ല... വീട്ടിൽ എത്തി ഉമ്മാടെ കയ്യില് കൊടുത്തപ്പോ പലതരം ആണേൽ എന്താ റൊട്ടിയൊന്നും വാങ്ങിയില്ലല്ലോ എന്നും പറഞ്ഞു പോകുന്നത് കണ്ടു അവന് പല്ല് കടിച്ചു... കുളിച്ചിറങ്ങിയപ്പോൾ ഉമ്മ പാഡ് കൊണ്ട് വന്ന പാക്കറ്റ് എടുത്തപ്പോൾ കണ്ണ് മിഴിഞ്ഞു.. "ഇതെന്തിനാ ഇത്രെയും "അയിശു "ആദിക്ക് അറിയതോണ്ടാ...

എന്തായാലും കൊണ്ട് വന്നല്ലോ സമാധാനം "ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു മുറിയിൽ നിന്നു ഇറങ്ങി... എല്ലാം കഴിഞ്ഞു അയിശു താഴെക്കിറങ്ങി... ഇപ്പോഴും ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാത്ത ആദിയെ കാണാതെ അവൾ ചുറ്റും നോക്കി... അപ്പോഴാണ് പുറത്ത് കാർ അടക്കുന്ന ശബ്ദം കേട്ടത്... അവൾ ഉമ്മറത്തേക്കിറങ്ങി അവനെ നോക്കി... കാർപോർച്ചിൽ നിന്നു സീറ്റിന്റെ കവർ ഊരി മാറ്റുന്നത് കണ്ടു... "പടച്ചോനെ ഞാൻ അത്... " അവൾ വേഗം അവന്റെ അടുക്കലേക്ക് ഓടി... അപ്പോഴേക്കും അവന് സീറ്റ്‌ കവർ എടുത്ത് കയ്യില് പിടിച്ചിരുന്നു... അവൾ വേഗം അത് അവന്റെ കയ്യില് നിന്നു വാങ്ങി... ഞങ്ങൾക്ക് തന്നെ അറപ്പാണ് ഇത് കാണുമ്പോൾ അപ്പൊ ഇത്രയും നേരം ഈ ചോരപുരണ്ട കവർ അഴിച്ചു മാറ്റൻ നിന്ന ആദി എത്രമാത്രം അറപ്പ് കാണും...എനിക്ക് വേണ്ടി ഇത്രയും ചെയ്യുമ്പോൾ ഞാൻ എന്താ ശ്രെദ്ധിക്കാതെ പോയേ... ഓരോന്ന് ഓർക്കവേ അവൾടെ കണ്ണ് നിറഞ്ഞു... "സോറി... പെട്ടെന്ന് ഫ്രഷ് ആവാൻ പോയപ്പോ.... സീറ്റ്‌ ഞാൻ... മറന്നു പോയി "അവൾ ഇടറളോടെ പറഞ്ഞു... "അതിനെന്താ... ഹേയ്... ഇയാൾ കരയുവാണോ " കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒഴുകുന്നത് കണ്ടു ആദി അവള്ടെ മുഖം ഉയർത്തി... "സത്യം പറഞ്ഞ ഇതൊന്നും എനിക്കറിയില്ല... ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത് എന്നൊന്നും "അവന് ചമ്മലോടെ പറഞ്ഞു "പക്ഷെ ഈ പീരീഡ് ഇതിനെ കുറിച് ഞാൻ പഠിച്ചിട്ടുണ്ട്...

എനിക്കറിയാം എത്രത്തോളം വേദനയാണ് നിങ്ങള് അനുഭവിക്കുന്നെ എന്ന്... എന്റെ ഉമ്മ മിസ്രി ഇവരോയോക്കെ ഞാൻ കണ്ടതാ... ന്റെ മിന്നുമോളും ഒരു പെണ്ണാണ്... അതുകൊണ്ട് ഇതൊന്നും എനിക്ക് അറപ്പുള്ളതല്ല... ഐ റെസ്‌പെക്ട് യൂ ഐ റെസ്‌പെക്ട് എവെരി വുമൺ..."അവന് അത്രയും പറഞ്ഞു കൊണ്ട് അവള്ടെ കണ്ണിലേ കണ്ണുനീർ തുടച്ചു കളഞ്ഞു... "താൻ എനി ആ സീറ്റ്‌ കവർ കളഞ്ഞേക്ക്... ഞാൻ വേറെ വാങ്ങി ഇട്ടോളാം "അവൻ അത്രയും പറഞ്ഞുപോകുമ്പോൾ അവള്ടെ മനസ്സിൽ അവനോടുള്ള ബഹുമാനം കൂടിയിരുന്നു... അതിലുപരി അവനോടുള്ള പ്രണയം പൂത്തിരുന്നു... പക്ഷെ അപ്പോഴും അവള്ടെ കാതിൽ അവന്റെ വാക്കുകൾ അലയടിച്ചു "എന്റെ ഉമ്മയും മിസ്റിയും......" ************* അമൻ കാർ പാർക്ക്‌ ചെയ്ത് ഫിർദൗസ് കമ്പനിയിലേക്ക് നടന്നു.... "ഗുഡ്മോർണിംഗ് സർ.."അമൻ അകത്തേത് കയറിയതും മാനേജർ രൂപേഷ് അത്ഭുതത്തോടെ അവനെ നോക്കി വിഷ് ചെയ്തു... അമൻ ഒന്ന് നോക്കി കൊണ്ട് അവൻ ക്യാബിനിലേക്ക് നടന്നു... പലരും അവനെ ആദ്യമായിട്ടാണ് കാണുന്നത് പോലെ നോക്കി.... അവന്റെ ക്യാബിനിൽ ഡോർ തുറന്നു സീറ്റിലേക്ക് ഇരുന്നു ചുറ്റും കണ്ണോടിച്ചു... ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു...

പെട്ടെന്നാണ് ഇടിച്ചു കയറി കൊണ്ട് അബ്ദുള്ള കയറിയത്... അവനെ കണ്ടതും അയാൾ ഒന്ന് ഞെട്ടി... "നീയെന്താ ഇവിടെ "പ്രധീക്ഷിക്കാതെ അവനെ കണ്ടതിന്റെ ഞെട്ടലിൽ മുന്നോട്ട് നടന്നു കൊണ്ട് അയാൾ ചോദിച്ചു... "എന്റെ കമ്പനിയിലേക്ക് എനിക്ക് വന്നൂടെ ഡാഡ് "ഡാഡ് വിളി പല്ല് ഞെരിച്ചു കൊണ്ടായിരുന്നു... "അയ്യോ അങ്ങനെ പറഞ്ഞത് അല്ലാ മോനെ...ഇവിടെ നീ അങ്ങനെ വരാറില്ലല്ലോ അതുകൊണ്ടാ "അയാൾ മുഖത്ത് വിനയം വരുത്തികൊണ്ട് പറഞ്ഞു അവന് അത് കാര്യമാക്കാതെ മുന്നിലുള്ള പേപ്പർ ഒതുക്കി വെച്ചു...അബ്ദുള്ള അവന്റെ ഓപ്പോസിട്ട് ചെയറിൽ ഇരുന്നു... കമ്പനി ഓണറുടെ സീറ്റിൽ ഇരിക്കുന്നെ അമനെ അയാൾ നോക്കി നിന്നു... "ഇൻഫോം രൂപേഷ് ടു come ഹിയർ "മുന്നിലെ ലാൻഡ് ഫോൺ എടുത്തു അമൻ പറഞ്ഞു കൊണ്ട് തിരികെ വെച്ചു.. നിമിഷ നേരം കൊണ്ട് രൂപേഷ് അകത്തേക്ക് കയറി... "എന്താ സർ "അയാൾ മുന്നിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു "എനിക്ക് ഈ 5 മാസത്തിനിടയിൽ എവിടെയൊക്കെ നിങ്ങള് ഫെക്ടറി തുടങ്ങാൻ വാങ്ങിയ സ്ഥലം അവർക്ക് കൊടുത്ത പണം...സ്ഥലം വിറ്റവരുടെ ഡീറ്റെയിൽസ് ഒക്കെ ഈ ടേബിളിൽ എത്തിക്കണം...I'll give you one hour... within one hour u haveഹാവ് to submit it "വാച്ചിൽ നോക്കി പറഞ്ഞു കൊണ്ട് അവന് രൂപേഷിനു നേരെ തിരിഞ്ഞു "ഒക്കെ സർ "രൂപേഷ് പറഞ്ഞു കൊണ്ട് അബ്ദുല്ലയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു...

"എന്തിനാ അമൻ അതൊക്കെ..."അത് ചോദിക്കുമ്പോൾ അബ്ദുല്ലയോടെ കയ്യ് മുറുകിയിരുന്നു... "എന്റെ ഉപ്പയുടെ കമ്പനി നോക്കി നടത്തേണ്ടത് എന്റെ ആവിശ്യം ആണ് അത്കൊണ്ട് എനി ഇവിടെയുള്ള ഓരോ കാര്യവും എനിക്കറിയണം... ഇവിടെ നടക്കുന്ന എല്ലാം "അവസാന വാജകം ഉറച്ചതായിരുന്നു... അമന്റെ വാക്കുകൾ കേൾക്കവേ അബ്ദുള്ളയുടെ കാലിൽ നിന്ന് മണ്ണൊലിച്ചു പോകുന്നത് പോലെ തോന്നി... ഒന്ന് തപ്പികുടഞ്ഞാൽ അയാൾ ചെയ്തുവെച്ചതെല്ലാം അവന് അറിയും... പിന്നീട് ഇത് നോക്കി നടത്താൻ പോയിട്ട് ഇതിലേക്ക് കയറാനുള്ള അവസരം പോലും തനിക് ലഭിക്കില്ല എന്നത് ഓർക്കവേ അബ്ദുള്ളയുടെ കണ്ണിൽ തീ പാറി... അയാൾ എണീട്ട് ക്യാബിനിൽ നിന്നു ഇറങ്ങി... അയാൾ പോയതും അമൻ ഫയലിൽ നിന്ന് കണ്ണുകൾ ഉയർത്തി... "എന്റെ ഉപ്പയുടെ ഹാർഡ് വർക്ക്‌ ആണ് ഇത് ഒരിക്കലും തന്റെ കയ്യ്കൊണ്ട് ചീത്തയാക്കാൻ ഞാൻ സമ്മതിക്കില്ല.."അമൻ കത്തുന്ന മനസ്സോടെ പറഞ്ഞു... ************* "മറിയു ഇങ് വാ " "എന്താ നൗഫലെ "അവൾ മുടി തുവർത്തികൊണ്ട് ഉമ്മറത്തേക്ക് വന്നു... "ഉപ്പാന്ന് വിളിയെടി കുരുത്തംകെട്ടതെ "അയാൾ കണ്ണുരുട്ടി... "ഇത് പറയാനാണോ നൗഫലിക്ക വിളിച്ചു വരുത്തിയത് "അവൾ അയാളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു... "നീ ചെന്ന് എന്റെ ഷർട്ടും മുണ്ടും ഇസ്തിരിയിട്ടേ... ഇന്നാ മറ്റേ സുബൈറിന്റെ മോളെ നിക്കാഹ്..."

"ഓ അതാണോ "അവൾ മടിയോടെ പറഞ്ഞു... "ആ നീ ചെന്ന് ഇസ്തിരിയിട് പെണ്ണെ നിക്കാഹിനു മുന്നേ പള്ളിയിൽ എത്തണം "അതും പറഞ്ഞു കൊണ്ട് അയാൾ കുളിക്കാൻ ചെന്നു... മറിയു തലതുവർത്തി കഴിഞ്ഞു ഉപ്പാന്റെ മുറിയിൽ ചെന്ന് അലമാരയിൽ നിന്ന് നല്ല ഒരു ഡ്രസ്സ്‌ എടുക്കാൻ തിരഞ്ഞു കൊണ്ടിരുന്നു... അപ്പോഴാണ് അവള്ടെ കണ്ണുകൾ ഉപ്പന്റേം ഉമ്മാന്റെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ കണ്ണ് പാഞ്ഞത്... അവൾ ചിരിയോടെ അത് കയ്യിലെടുത്തു... രണ്ടുപേർക്കും ഉമ്മ നൽകി തിരികെ വെക്കാൻ നിൽകുമ്പോൾ ആണ് അതിൽ നിന്ന് പേപ്പർ നിലത്തേക്ക് വീണത്... അവൾ ഫോട്ടോ അവിടെ വെച്ചു നിലത്ത് നിന്ന് പേപ്പർ എടുത്തു... തുറന്നു നോക്കി... ഫിർദൗസ് കമ്പനി... എന്ന് ക്യാപിറ്റൽ അക്ഷരത്തിൽ എഴുതി അതിനു താഴെ അവരുടെ നമ്പറും പി ഒ ഒക്കെ കണ്ടു അവൾ സംശയത്തോടെ താഴേക്ക് നോക്കി... അതിൽ എഴുതിയത് ഓരോന്നു വായിക്കവേ അവള്ടെ കണ്ണ് നിറഞ്ഞു... ഫിർദൗസ് കമ്പനിക്ക് ആണ് ഈ വീട് പണയം വെച്ചത്.... എന്നാൽ ഉപ്പ വാങ്ങിയ പൈസയെക്കാൾ കൂടുതൽ പലിശ സഹിതം അവർക്ക് കൊടുക്കേണ്ടിയിരിക്കുന്നു... അത് നൽകാൻ പറ്റാത്തത്തിനാൽ അവർ പറയുന്ന ദിവസം ഞങ്ങൾ ഇവിടുന്ന് ഇറങ്ങണം ഈ വീട് പൊളിച്ചുകൊണ്ട് അവർക്ക് ഹോം ബാർ തുടങ്ങാൻ...അതിനു സമ്മതമായി ഉപ്പയുടെ ഒപ്പും... "ഇതായിരിക്കല്ലേ ഉപ്പ അന്ന് പറഞ്ഞത്...

എന്റെ ഉപ്പ കരഞ്ഞിട്ടുണ്ടാവില്ലേ ഈ ഒപ്പ് ഇടുമ്പോൾ... എത്ര കഷ്ടപെട്ട ആഗ്രഹിച്ചു ഉണ്ടാക്കിയതാ ഈ വീട്... ഈ വീട്ടിൽ ഉമ്മാന്റെ ഓർമ്മകൾ ഉണ്ടെന്ന് ഉപ്പ എത്രയോ തവണ പറഞ്ഞിരിക്കുന്നു... ചോര പൊടിഞ്ഞു കാണില്ലേ ഇതിൽ ഒപ്പിടുമ്പോൾ " മറിയു വാ പൊത്തി തേങ്ങി... പെട്ടെന്ന് ശബ്ദം കേട്ടതും അവൾ ആ പേപ്പർ അവള്ടെ ടോപ്പിനുള്ളിൽ വെച്ചു കണ്ണുകൾ തുടച്ചു ഡ്രസ്സ്‌ എടുത്തു ഇസ്തിരിയിടാൻ ചെന്നു.... "ഇക്കാകയോട് പറഞ്ഞാലോ... വേണ്ട ഇപ്പോഴേ ഒരുപാട് സഹായിക്കുന്നുണ്ട്... ഇതും പറഞ് ചെന്നാൽ ഇത്താക് അത് മോശമാകും... ഇത്തയെ വിളിച്ചു പറയാം... അവൾ ഒന്ന് ഓർത്തു... വേണ്ട ഇത് കേട്ടാ ഇത്ത തകർന്നു പോകും ഇത്താക്ക് വേണ്ടി വീട് പണയം വെച്ചു എന്നറിഞ്ഞാൽ പിന്നെ ഒരിക്കലും ഇത്താക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല.. ഒരുപാട് സഹിച്ചതാ അവൾ..."നിസ്സഹായ അവസ്ഥയിൽ മറിയു തലയിണയിൽ മുഖം അമർത്തി "എങ്ങനേലും തന്ന പൈസ തിരികെ കൊടുത്ത് വീട് തിരികെ പിടിക്കണം... എത്ര കഷ്ടപ്പെട്ടിട്ടാണേലും... എന്റെ ഉപ്പാടെ വിയർപ്പാണ് ഇത്.." അവൾ കണ്ണുകൾ അമർത്തി തുടച്ചു ഉറച്ച തീരുമാനം എടുത്തു... ************* "ന്നാ ഞങ്ങൾ ഇറങ്ങട്ടെ മോളെ "ഉമ്മ "ഹ്മ്മ്... ചെന്നിട്ട് വിളിക്കണേ "അയിശു "വിളിക്കാം "ഉമ്മ "പോട്ടെ മിന്നു... കുരുത്തക്കേട് കാണിക്കരുത് ഉമ്മി പറയുന്ന പോലെ കേൾക്കണം "

മിന്നുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഉമ്മ പറഞ്ഞു... "ബേം പൊ... ഉപ്പാപ്പാ ഇപ്പൊ പൊവ്വും "അവൾ ദ്രിതിയിൽ ഉമ്മയെ ഉന്തി... "അയ്യെടി എന്നേ പറഞ്ഞയക്കാൻ എന്താ ഉത്സാഹം "അവർ കണ്ണുരുട്ടി പറയുന്നത് കേട്ട് മിന്നു ആയിശുവിന്റെ ബാക്കിൽ ഒളിച്ചു... അത് കണ്ടു ചിരിയോടെ ഉമ്മ ആയിശുവിനോട് യാത്ര പറഞ്ഞു... "ഒന്ന് പെട്ടെന്ന് ഉമ്മ... ഉപ്പ ദേ കലികയറി ഇരിക്കുവാ "ആദി പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു.. "ആ വരുവാ "ഉമ്മ ദ്രിതിയിൽ ചെരുപ്പിട്ടു ഒന്നൂടെ യാത്ര പറഞ്ഞു ഇറങ്ങി... ആദി ഉമ്മയെ കാറിൽ കയറ്റി യാത്രയാക്കാൻ കൂടെ ചെന്നു... "ഡാ അയിശു ആദ്യമായിട്ട ഒറ്റക്ക്.... അയിശു ഉണ്ടല്ലോ എന്ന് കരുതി മിന്നുവിനെ അവളെയും ഒറ്റക്കാക്കി എങ്ങോട്ടും പോകരുത്... പിന്നെ നിന്റെ കുനിഷ്ട്ട് സ്വഭാവം മോളാട്ത് എടുക്കരുത്... ഞാൻ വരുമ്പോൾ എന്തേലും സങ്കടം കണ്ടാൽ പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കൂല " "ഓ എന്റുമ്മ നിങ്ങള്ടെ മോളെ ഞാൻ പിടിച്ചു വിഴുങ്ങുമൊന്നും ഇല്ലാ... ഒന്ന് കേറിയട്ടെ "അവന് എന്തോ മറുപടി പറയാൻ നിന്ന ഉമ്മയെ ഉന്തിപിടിച്ചു കാറിൽ കയറ്റി ഉപ്പാനോട് വിട്ടോ എന്നും പറഞ്ഞു ഡോർ അടച്ച്... കാർ ഗേറ്റ് കടന്നതും അവന് ഉമ്മാന്റെ ഉപദേശം കേട്ട് തലകുടഞ്ഞു കുടഞ്ഞു... ശേഷം ഒന്ന് ചിരിച്ചു.. വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ഉമ്മറത്തു തന്നെ ആയിഷുവും മിന്നുവും ഉണ്ടായിരുന്നു....

"ഉപ്പയെന്തിനാ ഉമ്മാനെ കൂട്ടിയെ ബിസിനസ്‌ സംബന്ധിച്ചു പോകുന്നതല്ലേ"അകത്തേക്ക് കയറുമ്പോൾ ആണ് ആയിശുവിന്റെ ചോദ്യം... "ഉപ്പ ഒരു ദിവസത്തിൽ കൂടുതൽ ഉമ്മ ഇല്ലാതെ നിക്കില്ല.. ഇതിപ്പോ 7 ദിവസത്തെക്കുള്ള പോക്കാ..."ആദി "അപ്പോ പണ്ടും പോകാറുണ്ടോ "ആയിശു സംശയത്തോടെ ചോദിച്ചു "ഹാ " "അപ്പൊ നിങ്ങളോ... മിന്നുമോളും ഇവിടെ ഒറ്റക്ക്" "ഉമ്മ പോയാൽ ഞാനും മിന്നുവും മാത്രമേ ഇവിടെ ഉണ്ടാവുള്ളു... ഇടക്ക് പറയും മൂത്തുവിന്റെ അടുത്ത് പോകാൻ പക്ഷെ എനിക്കിഷ്ടമല്ല...ഉമ്മ വരുന്നത് വരെ ഓഫീസിൽ പോകില്ല ഞാൻ... എന്തേലും അത്യാവശ്യം ഉണ്ടേൽ മാത്രം മിന്നുവിനേം കൂട്ടി പോകും...എനിക്ക് വേണ്ട ഭക്ഷണം പുറത്ത് നിന്ന് വാങ്ങും മിന്നുവിന് വേണ്ടത് ഞാൻ യൂട്യൂബ് നോക്കി ഉണ്ടാക്കും ഇതാണ് പതിവ് "അവന് ചെറുപുഞ്ചിരിയോടെ പറയുന്നത് കേട്ട് അവൾ നോക്കി നിന്നു... "എത്ര സിമ്പിൾ ആയി ആണ് പറയുന്നത്... പക്ഷെ ഒരു ആൺ ആയിട്ട് ഇതൊക്കെ എത്ര കഷ്ടപ്പാട് ഉണ്ടാകും.. ചെറുപ്പത്തിലേ വീട്ടുകാരുടെ പേടി കാരണം ഒന്നിനും സമ്മതിക്കാതെ ബാല്യം നഷ്ടപ്പെട്ടു... ഇപ്പൊ ഉമ്മയില്ലാത്ത മോൾ കാരണം ജീവിതം അവൾക് വേണ്ടി തീർക്കുന്നു...

എപ്പോഴെങ്കിലും ഈ മനുഷ്യൻ അയാൾക് വേണ്ടി ജീവിച്ചിട്ടുണ്ടോ "അവൾ ഓർത്തു "വാ അകത്തേക്ക് പോകാം "അവന് മിന്നുവിനെ എടുത്ത് കൊണ്ട് പറഞ്ഞതും അവൾ ആലോചനയിൽ നിന്ന് ഞെട്ടി ശേഷം അവനു പുറകെ നടന്നു... ഉച്ചക്കത്തെ ചോറിനു അരിയിട്ടിരുന്നു കറിയൊന്നും ആക്കിയില്ല... സോഫയിൽ ഇരുന്ന് കളിക്കുന്ന മിന്നുവിനേം ആദിയെയും ഒന്ന് നോക്കി അവൾ കിച്ചണിലേക്ക് നടന്നു... സാമ്പാർ ഉണ്ടാക്കാം എന്ന് കരുതി അതിനു വേണ്ട പച്ചക്കറിയെല്ലാം എടുത്തു വെച്ചു കട്ടിങ്ബോർഡും കത്തിയും എടുത്തു വെച്ചു.... പീരീഡ്സിന്റെ 2 മത്തെ ദിവസം ആണേലും ഈ രണ്ടും മൂന്നും ദിവസവും പിന്നെ പീരിയഡ്‌സ് വരാൻ പോകുന്നതിനു മുന്നേയും ആണ് വല്ലാത്ത വേദന.... ആ നേരം നടു നിവർത്താൻ തന്നെ പാട് ആണ്...അവൾ നടുവിന് കൈ വെച്ചു ഒന്ന് നിന്നു... പതിയെ ഉള്ളിയെടുത്തു മുറിക്കാൻ തുടങ്ങിയതും കാലിൽ ചുറ്റി പിടിച്ച കുഞ്ഞികൈകൾ കാണെ അവള്ടെ ചുണ്ടിൽ ചിരി മോട്ടിട്ടു... "വന്നോ കുറുമ്പി"അയിശു അവളെ പൊക്കിയെടുത്തു സ്ലാബിൽ ഇരുത്തി... അപ്പോഴാണ് ആദിയും അടുക്കള വാതിക്കൽ വന്നത്.. അവൾ അവനു നേരെ ഒന്ന് ചിരിച്ചു കൊണ്ട് കട്ട്‌ ചെയ്യാൻ തുനിഞ്ഞതും അവന് വന്നു അവള്ടെ തോളിൽ പിടിച്ചു...

ഒന്ന് ഞെട്ടി നോക്കുമ്പോളേക്കും അവന് അവളെ പിടിച്ചു സൈഡിലേക്ക് നിർത്തിയിരുന്നു... "താൻ അവിടെ ഇരിക്ക് ഞാൻ ചെയ്യാം... എന്റെ കറി ഇതുവരെ താൻ കൂട്ടിയിട്ടില്ലല്ലോ "അവന് അവളെ നോക്കി കണ്ണിറുക്കി... "വേണ്ടാ... ഞാൻ... ഞാൻ ചെയ്തോളാം"അവൾ അവനെ തടയാൻ നോക്കി.. "ഞാൻ എന്തേലും തീരുമാനിച്ചാൽ എനിക്ക് ചെയ്യണം... ഇയാൾ മറി നിക്ക് "അവന് കടുപ്പിച്ചു പറഞ്ഞതും അവൾ ഒരടി പുറകിലേക്ക് വെച്ചു... പക്ഷെ പച്ചക്കറി അരിയുന്ന ആദിയെ കാണെ അവൾക് വല്ലാതെ തോന്നി തനിക് വേണ്ടിയാ എന്നവൾക് അറിയാമായിരുന്നു... "എന്നാലും ഞാൻ "അയിശു എന്തോ പറയാൻ തുനിഞ്ഞതും മുറിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാരറ്റ് അവന് അവള്ടെ വായിൽ വെച്ചു കൊടുത്തു... അവന്റെ വിരലുകൾ ചുണ്ടിൽ മുട്ടവേ അവള്ടെ കാലിലൂടെ തരിപ്പ് ഇരിച്ചു കയറി... "ഇപ്പൊ ഇവിടെ ഞാനും നീയെ ഉള്ളൂ...എനിയും എന്തേലും പറഞ്ഞാൽ മിന്നു ഇവിടെ ഉള്ളത് ഞാൻ മറക്കും കേട്ടോ "പാതി ഗൗരവത്തിലും പാതി കുസൃതിയുടെയും പറയുന്നത് കേട്ട് അയിശു അവന് വായിലിട്ട ക്യാരോട്ട് ചവച്ചു കൊണ്ട് സ്ലാബിൽ ഇരിക്കുന്ന മിന്നുവിനേം എടുത്തു ഹാളിലേക്ക് പാഞ്ഞു... അവള്ടെ പോക്ക് കണ്ടു അന്താളിച്ചു നിന്നെങ്കിലും പതിയെ അവനിൽ ചിരി ഉണർത്തി... അറിയാവുന്ന പോലെ കറിയൊക്കെ ആക്കി ടേബിളിൽ വെച്ചു ടീവി കാണുന്ന ആയിഷുവിനേം മിന്നുവിനേം വിളിക്കാൻ പോയി...

മിന്നു അയിഷാടെ മാറിൽ ചാരി ഇരുന്ന് mr bean കാണുകയാ... എന്നാൽ ആയിഷ അവളേം പിടിച്ചു സോഫയിൽ ചാരി ഉറങ്ങിയിരുന്നു... ഇടയ്ക്കിടെ പിടയുമ്പോൾ വയറിൽ കൈ മുറുകുന്നത് കാണുമ്പോൾ എത്രമാത്രം വേദന ഉണ്ടെന്ന് അവനു മനസ്സിലായി... പതിയെ ആയിഷയുടെ കയ്യിലെ മിന്നുവിനെ അവന് കയ്യിലെടുത്തു.. "വാപ്പി "മിന്നു വിളിക്കാൻ നിന്നതും ഒച്ചയക്കല്ലേ എന്ന് ചുണ്ടിൽ വിരൽ വെച്ചു പറഞ്ഞത് കേട്ട് കുഞ്ഞിതലയാട്ടി... "എന്റെ മോളെ "മിന്നു എന്റെ കയ്യില് വന്നതും അവൾ ഞെട്ടിയെണീറ്റു. എന്നെക്കണ്ടതും അവൾ നെറ്റിയിൽ കയ്യ് വെച്ചു... "ഉറങ്ങിപ്പോയി "അവൾ ചമ്മലോടെ പറഞ്ഞു... "ഹ്മ്മ് വാ കഴിക്കാം "അവന് അവളേം വിളിച്ചു കൊണ്ട് മിന്നുവിനെ എടുത്ത് ടേബിളിൽ ചെന്നു... പ്ലേറ്റ് എടുത്തു ചോർ വിളമ്പി ആദിയുടെ കറിയും ഒഴിച്ച് അയിശു ഒരു ഉരുള ചോർ വായിലിട്ടു.... അവൾ ചിരിയോടെ ഓരോ ഉരുളയും കഴിക്കാൻ തുടങ്ങി... അവള്ടെ ചിരി കാണെ ആദിക്കും സന്തോഷമായി... അവനും വേഗം ഒരു ഉരുള മിന്നുവിന്റെ വായിൽ വെച്ചു കൊടുത്തു... നിമിഷ നേരം കൊണ്ട് മിന്നു തുപ്പി... "ഈൗ കൈക്കുന്നു "മുഖം ചുളിച്ചു മിന്നു പറയുന്നത് കേട്ട് അവന് ആയിശുവിനെ നോക്കി ഇപ്പോഴും ചിരിയോടെ കഴിക്കുന്നവളെ കണ്ടു അവന്റെ മുഖം ചുളിഞ്ഞു... അവന് മിന്നുവിനെ നിലത് നിർത്തി... അവൾ ഡുണ്ടുവിനേം കൊണ്ട് ഓടി...

അവന് വേഗം ഒരു ഉരുള ചോർ വായിലിട്ടു...ടേസ്റ്റ് അറിഞ്ഞതും വേഗം തന്നെ അവന് അത് തുപ്പി... "ആയിഷ നിനക്ക് ടേസ്റ്റ് വ്യത്യാസമൊന്നുല്ലേ "ആദി അത്ഭുദത്തോടെ ചോദിച്ചു... "ചെറുതായി കരിഞ്ഞിട്ടുണ്ട് പിന്നെ ഇത്ര മല്ലിപ്പൊടി വേണ്ടാ"അവൾ പറഞ്ഞുകൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി... "എന്നിട്ടും നീയെന്തിനാ അത് കഴിക്കുന്നേ "ആദി മുഖം ചുളിച്ചു... "അത്ര വെല്യ ബോർ ഒന്നുമില്ല... സ്നേഹം കൊണ്ട് ഉണ്ടാക്കിയതിനു കരിഞ്ഞതൊന്നും അറിയില്ല... വല്ലാത്തൊരു ടേസ്റ്റ് ആണ് "അവൾ ആരോടെന്നില്ലാതെ പറഞ്ഞു... വീണ്ടും ഉരുള വായിലാക്കാൻ നിന്നതും ആദി അവള്ടെ കയ്യില് പിടിത്തമിട്ടിരുന്നു.... "എനി കഴിക്കരുത് "അവന്റെ ശബ്ദം അത്രമേൽ ആർദ്രമായിരുന്നു ... തൊട്ടടുത്തു നിൽക്കുന്ന ആദിയുടെ കണ്ണിലേ ഭാവം അവൾക് മനസ്സിലായില്ല.... "ഞാൻ " "വേണ്ടാ ഇത് കഴിക്കണ്ട... സത്യം പറഞ്ഞ എനിക്ക് ഇതൊന്നും അറിയില്ല... പിന്നെ തനിക് വയ്യെന്ന് തോന്നിയപ്പോൾ "ആദിയുടെ തല കുനിഞ്ഞു... "എനിക്ക് അറിയാമായിരുന്നു "അവൾ ചിരിയോടെ പറഞ്ഞു ആദി അത്ഭുതത്തോടെ നോക്കി അവളെ "എനിക്ക് വേദന ആണെന്ന് അറിഞ്ഞിട്ടും എന്നേ സഹായിക്കാൻ വന്നില്ലേ... അറിയാഞ്ഞിട്ടും ഇത്രയും ചെയ്ത് തന്നില്ലേ... അപ്പൊ ഈ കറിക്ക് എങ്ങനാ ടേസ്റ്റ് ഇല്ലാതെ നിക്കും "പുഞ്ചിരിയോടെ പറയുന്ന ആയിശുവിനെ അവന് നോക്കി നിന്നു....

എത്രമാത്രം അവള്ടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ പതിയുന്നുണ്ട് എന്നവൻ അറിഞ്ഞു വല്ലാത്തൊരു സന്തോഷം തോന്നി... ഒരിക്കെ നഷ്ടപെട്ടത് ഓർത്തു അവന്റെ ഉള്ളം വിങ്ങിയെങ്കിലും ഇപ്പൊ മുന്നിൽ തന്റെ മുന്നിൽ നിൽക്കുന്ന ആയിഷയെ കാണവേ അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു.... "എന്തിനാ പെണ്ണെ എന്നേ ഇങ്ങനെ തളർത്തുന്നെ "അവന് കണ്ണുകൾ കൊണ്ട് പറഞ്ഞു... അത് മനസ്സിലായവ അയ്ഷയുടെ ആയിഷയുടെ കണ്ണുകൾ പിടഞ്ഞു അവന്റെ നോട്ടത്തിന്റെ ഭാവം മാറിയതും അവള്ടെ ചിരി മാഞ്ഞു... കവിളിൽ ചുവപ്പ് പടർന്നു... മൂക്കിതുമ്പ് ചുവന്നു തുടുത്തു... അത് കാണെ ആദിയുടെ ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു... അവൻ ചോർ കഴിച്ച കൈകൊണ്ട് അവള്ടെ മൂക്കിന്റെ തുമ്പിൽ തൊട്ടു... "സ്സ് "അപ്പോഴാണ് അവന് കൈകഴുക്കാത്തത് ഓർമ വന്നത് അവന് സ്വയം നാക്ക് കടിച്ചു... അത് കണ്ട അയിശു വേഗം അവനിൽ നിന്നു മാറി അടുക്കളയിലേക് ചെന്നു... "പുറത്ത് ചാടുമോ നീ "വല്ലാതെ മിടിക്കുന്ന ഹൃദയത്തിൽ തൊട്ട് അവൾ പറഞ്ഞു.......തുടരും…………

എന്‍റേത് മാത്രം: ഭാഗം 18