ഹാർട്ട് ബീറ്റ്…: ഭാഗം 12

എഴുത്തുകാരി: പ്രാണാ അഗ്നി “ദേ നെച്ചു പിടിച്ചു ഇരുന്നൂട്ടോ …..അവസാനം വീണിട്ടു എന്നെ ഒന്നും പറഞ്ഞേക്കരുത് 😜😜😜” “ഈശ്വരാ …..ഈ കാലമാടൻ പകരം വീട്ടുമോ🙄🙄 ……നെച്ചു ബി
 

എഴുത്തുകാരി: പ്രാണാ അഗ്നി

“ദേ നെച്ചു പിടിച്ചു ഇരുന്നൂട്ടോ …..അവസാനം വീണിട്ടു എന്നെ ഒന്നും പറഞ്ഞേക്കരുത് ” “ഈശ്വരാ …..ഈ കാലമാടൻ പകരം വീട്ടുമോ ……നെച്ചു ബി കെയർഫുൾ ” ” എന്തിനാടി എന്റെ കോളറിൽ പിടിക്കുന്നേ… ……. വിടഡീ….. എനിക്ക് കഴുത്തു വേദനിക്കുന്നു ” “അയ്യട മനമേ ഇപ്പോൾ ഞാൻ വിടാം …….ഇയാൾ മനഃപൂർവം താഴെ ഇടാൻ അല്ലേ ഈ ബാലേ വേഷം ഒക്കെ കെട്ടിച്ചു ഇതിന്റെ പുറത്തു എന്നെ കേറ്റിയതു .ഞാൻ തന്നെയും കൊണ്ടേ പോകൂ ……..” “എന്റെ ദേവിയേ ഏതു നേരത്തു ആണോ ഇതിനെയും കൊണ്ട് ഇറങ്ങാൻ തോന്നിയത് . എടി പിശാശ്ശെ സത്യായും ഞാൻ നിന്നെ താഴെ ഇടില്ലാ…….

എന്റെ കഴുത്തിലെ പിടിവിടഡി….. “ “എങ്കിൽ തനിക്കു കൊള്ളാം “ “പിന്നെ……… നിന്നെ കണ്ട അന്നേ എനിക്ക് മനസ്സിലായത് ആണ് നീ എന്നെയും കൊണ്ടേ പോകൂ എന്ന് ”തെല്ലു നാണം ഒക്കെ അഭിനയിച്ചു അധർവ് പറയുന്നതും കേട്ട് നെച്ചൂ വായും പൊളിച്ച് നോക്കി നിന്നു പോയി. “നേരേ നോക്കി വണ്ടി ഓടിച്ചില്ലങ്കിലേ ഈ മനോഹരം ആയ പുറം ഞാൻ പള്ളിപ്പുറം ആകും പറഞ്ഞേക്കാം …….” “പിന്നെ നെച്ചൂട്ടി വീഴാതെ ഇരിക്കാൻ ഈ മനോഹരം ആയ കുഞ്ഞികൈ ഇവിടെ അല്ലാ ഇവിടെയാണ് വെക്കേണ്ടത്” ഷോള്ഡറിൽ ഇരുന്ന അവളുടെ കൈ എടുത്തു വയറിൽ ചുറ്റി പിടിച്ചു വെച്ചു മിറാറിലൂടെ നോക്കി അവളെ സൈറ്റ് അടിച്ചു കാണിച്ചു … അവന്റെ ഓരോ കുസൃതികളും മിറാറിലൂടെ കണ്ട നക്ഷയുടെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു .

അവൻ കാണാതെ ഇരിക്കാൻ അവൾ വേഗം മുഖം തിരിച്ചു ….. “അയ്യോ ഡോക്ടർ സാറെ കൂടുതൽ സ്വീറ് ആവല്ലേ ……..എനിക്ക് നല്ല എരുവും പുളിയുമാ ഇഷ്ട്ടം ” “ആണോ എന്റെ നെച്ചൂട്ടിയെ ……….. എടി കാന്താരി നീ ഇനി ശെരിക്കും ഉള്ള അധർവൻ അഗ്നിവർദിനെ കാണാൻ പോവുന്നതേ ഉള്ളു മോളേ ……….”അവൻ മനസിലായി പറഞ്ഞു അപ്പോളും അവന്റെ മുഖത്തു പുഞ്ചരി നിറഞ്ഞു നിന്നു . “എവിടെയാണ് അധർവ് നമ്മൾ പോകുന്നത് ” “ദേ ഇവിടെ ….ബാ ഇറങ്ങു “ മലമുകളിൽ ഉള്ള കുഞ്ഞു ഒരു ക്ഷേത്രത്തിലേക്ക് ആണ് അവൻ അവളെ കൊണ്ടുവന്നത് .

കരിങ്കൽ വെട്ടി ഒതുക്കിയ കുഞ്ഞു പടികൾ .ആ അമ്പലത്തിൽ തണൽ എന്നോണം പടർന്നു പന്തലിച്ചു നിക്കുന്ന ഒരു മുത്തശ്ശൻ ആൽമരം .കാറ്റിൽ അതിന്റെ ഇലകൾ ഉലയുന്നത് കാണുവാൻ തന്നെ പ്രതേക ചന്തം . “എന്റെ കൃഷ്ണാ…. ഈ പത്തു നൂറു പടികൾ മുഴുവൻ ഞാൻ കയറണോ ……” കയ്യും ഊന്നി മുകളിലോട്ടു നോക്കി അവളുടെ നിൽപ് കണ്ടു അവനു ചിരി വന്നുവെങ്കിലും ഇപ്പോൾ ചിരിച്ചാൽ നമ്മുടെ നെച്ചൂട്ടി ചെറുക്കന്റെ പപ്പും പൂടയും പറിക്കും എന്ന് ഉള്ളത് കൊണ്ട് വിദക്തമായി മറച്ചു “വേണ്ടടി നിന്റെ അച്ഛൻ ആദിദേവിനെ വിളികാം …….” “ദേ മനുഷ്യ വീട്ടിൽ കിടന്നു മരിയാതിക്കു ഉറങ്ങിയ എന്നെ വിളിച്ചു ഉണർത്തി ഒരുക്കി കെട്ടി ഇവിടെ കൊണ്ടുവന്നിട്ടു ഒരു ബാലികേറാ മാലയും കാണിച്ചു തന്നു കയറാൻ പറഞ്ഞിട്ട് എന്റെ അച്ഛനെ വിളിച്ചാൽ ഉണ്ടല്ലോ ……

നിങളെ അതിന്റെ മുകളിൽ നിന്ന് തള്ളി താഴെ ഇടും പറഞ്ഞേക്കാം …….” “എന്നെ തള്ളി ഇടാൻ ആണെങ്കിലും അതിന്റെ മുകളിൽ കയറേണ്ട .അതുകൊണ്ടു കണ്ണേട്ടന്റെ നെച്ചൂട്ടി വന്നു കയറു “ “ഉം ….വാ ….ഒരു കൈ നോക്കി കളയാം ……” “അതാണ് എന്റെ നക്ഷ …….” “ട്രാക്ക് സ്യൂട്ട് ഇട്ടു വന്നിരുന്നെങ്കിൽ ഇപ്പോൾ ഈ നക്ഷ ചാടി ചാടി കയിറില്ലേ ……” “അമ്പലത്തിൽ ട്രാക്ക് സ്യൂട്ട് ……..” “ഈ ……….” “എന്തുവാടി കാലിൽ കിടക്കുന്നത് ” പടികൾ കയറുവാനായി സ്കേർട്ട് ഉയർത്തിയപ്പോൾ ആണ് നമ്മുടെ നക്ഷയുടെ കാലിൽ കിടക്കുന്നത് കണ്ണേട്ടൻ കാണുന്നത് .ഇനിയും ഞെട്ടാൻ പാവത്തിന്റെ ജന്മം ബാക്കി .

“ഈ …..സ്നിക്കേഴ്സ് ……… നടക്കാൻ എളുപ്പത്തിന് .ഈ ………..” “ഈശ്വരാ ഇതു എന്ത് ജന്മം …….”ആകാശത്തിലെ കൈയ്കൾ രണ്ടും ഉയർത്തി അവൻ ചോദിച്ചു പോയി “ഈ ……….” “എന്റെ ഡോക്ടർ സാറേ ഇനി എനിക്ക് പറ്റൂലാ ……….ഇയാൾ പോയി തോഴുത്തിട്ടു വായോ ഞാൻ ഇവിടെ എങ്ങാണം ഇരുന്നോളം ” പകുതി പടവുകൾ കയറി അണച്ച് കൊണ്ട് ഏണിനു കയ്യും കൊടുത്തു നിന്ന് കൊണ്ട് നക്ഷ പറഞ്ഞു . “പിന്നെ നിന്നെ പകുതികിട്ടു പോവാൻ അല്ലേ നിന്നെയും കൊണ്ട് ഇവിടം വരെ വന്നത് .ഇങ്ങോട്ടു വാടി കാന്താരി …..”എന്നും പറഞ്ഞു അവൻ അവളെ തന്റെ കൈകുമ്പിളിൽ കോരി എടുത്തു . പെട്ടന്ന് ഉള്ള അറ്റാക്ക് ആയതു കൊണ്ട് നമ്മുടെ കുട്ടി ഞെട്ടി തരിച്ചു പോയി .

അവന്റെ കഴുത്തിലൂടെ കൈയ്കൾ ചേർത്ത് അവന്റെ കണ്ണുകളിൽ തന്നെ നോക്കി അവൾ അവനോടു ചേർന്നു കിടന്നു . അവളുടെ ചെവികളിൽ മുഴങ്ങി കേൾക്കുന്ന അവന്റെ ഹൃദയ താളം പോലും അവൾക്കു ഒരു മെലഡി പോലെ തോന്നി . താൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരം ആയ സംഗീതം ആണ് അവന്റെ ഹൃദയ താളം heartbeat “എന്താ …..എന്റെ നെച്ചൂട്ടിയെ ഇത്ര വല്യ ചിന്ത ഹേ… “അവന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത് . അവന്റെ കണ്ണുകളിലെ പ്രണയത്തെ താങ്ങുവാൻ ആവാതെ അവൾ മുഖം തിരിച്ചു പ്രകൃതിയിലേക്ക് അവളുടെ ശ്രെദ്ധ തിരിച്ചു . എന്നിരുന്നാലും അവന്റെ ഹൃദയതാളം അവൾക്കു ഇതുവരെ തോന്നാത്ത ഒരു അനുഭൂതി നൽകി .

അവളുടെ ചുറ്റും സമാദാനവും സന്തോഷവും നിറയുന്നത് ആയി അവൾക്കു തോന്നി .അവന്റെ ഹൃദയതാളത്തിൽ ലയിച്ചു അവനില്‍ നിന്ന് കണ്ണുകള്‍ മാറ്റാതെ അവൾ അവിടെ തന്നെ കിടന്നു അവന്റെ അവസ്ഥയും മറിച്ചു അയിരുന്നില്ല .ഇതുവരെ തോന്നാത്ത സന്തോഷം ആണ് അവളുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും നൽകുന്നത് . “ഈശ്വരാ ….എന്റെ ജീവന്റെ പാതിയായി ഇവളെ എനിക്ക് തന്നേക്കണേ …..” എന്ന് മനസ്സിൽ കരുതി ഒന്നും കൂടി അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചു അടുപ്പിച്ചു . അവന്റെ പെട്ടന്ന് ഉള്ള നീക്കം വീണ്ടും അവളുടെ നോട്ടം അവന്റെ കണ്ണുകളിൽ ചെന്ന് പതിച്ചു . അവന്റെ കണ്ണുകളിൽ മതി മറന്നിരുന്നതു കാരണം പടവുകൾ കടന്നു അമ്പലത്തില്‍ എത്തിയത് ഒന്നും തന്നെ അവൾ അറിഞ്ഞില്ലാ …..

അവന്റെ മുഖത്തു നിന്ന് ഉതിർന്നു വീണ വിയർപ്പു തുള്ളികൾ അവളുടെ നിറുകയിൽ വന്നു പതിച്ചപ്പോൾ ആണ് അവൾ തന്നിലേക്ക് തന്നെ തിരിച്ചു വന്നത് . “അതികം വൈകാതെ തന്നെ ഈ വിയർപ്പു തുള്ളികൾക്കു പകരം എന്റെ പേരിൽ ഉള്ള കുങ്കുമം കൊണ്ട് ആ സീമന്ത രേഖ ഞാൻ ചുവപ്പിക്കും എന്റെ പെണ്ണേ …….” “എന്താ ……..” “ഒന്നും ഇല്ലാ എന്റെ നെച്ചൂട്ടിയെ ഇനിയെങ്കിലും ഒന്ന് ഇറങ്ങി നടക്കുമോ അതോ ഞാൻ ഇനിയും എടുത്തോണ്ട് നടക്കണോ …….” “അയ്യോ …വേണ്ടായേ …….”എന്ന് പറഞ്ഞു വേഗം തന്നെ അവന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി . കുസൃതി നിറഞ്ഞ ചിരിയോടെ അവൻ അവളുടെ കാട്ടി കൂട്ടൽ എല്ലാം കണ്ടു കൊണ്ട് ഇരുന്നു .

“എന്തൊരു വെയ്റ്റ് അടി നിനക്ക് എന്റെ നടു ഒടിഞ്ഞു “ “ഉരുട്ടി കേറ്റി വെച്ചിരിക്കുന്നതിനു എല്ലാം ഇങ്ങനെ എങ്കിലും ഒരു പ്രയോജനം ഉണ്ടാവട്ടെ ” “ഇങ്ങനെ ഉരുട്ടി കേറ്റി വെച്ചിരിക്കുന്നത് ഇതിനു വേണ്ടി മാത്രം അല്ലാട്ടോ എന്റെ നെച്ചൂട്ടി വേറെ പലതിനും ആണ് കണ്ണേട്ടന്റെ മോൾക്ക് അത് അറിയണോ ……”മീശയും പിരിച്ചു അവളുടെ അടുത്തേക്ക് നടന്നു അടുത്തു . അവന്റെ വരവ് അത്ര പന്തി അല്ല എന്ന് മനസ്സിൽ ആക്കിയ അവൾ അവിടെ നിന്നും ഒരു ഓട്ടം ആയിരുന്നു “മരിയാതിക്ക് വന്നു തൊഴാൻ നോക്ക് മനുഷ്യാ …….”ഓടുന്ന വഴിക്കു അവൾ വിളിച്ചു പറഞ്ഞു . ശിവ പാർവതി പ്രതിഷ്ഠ ഉള്ള ചെറിയ ഒരു അമ്പലം ആയിരുന്നു അത് .അതികം ആളുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് വളരെ ശാന്തത അവടെ മുഴുവൻ നിറഞ്ഞു നിന്നു .

ചന്ദനത്തിന്റയും കര്പൂരത്തിന്റയും സുഗന്ധം അവിടെ ഉള്ള കാറ്റുകളിൽ പോലും നിറഞ്ഞു നിന്നു . അവളോടൊപ്പം തോളുരുമ്മി നിന്ന് കൊണ്ട് അവൻ പ്രാർത്ഥിച്ചു മനസ്സ് അറിഞ്ഞു . പ്രാണൻ വെടിയുന്നത് വരെ തന്റെ നെച്ചൂട്ടി തന്നോട് ഒപ്പം തന്റെ നല്ല പാതിയായി ഉണ്ടാവണേ എന്ന്.ഒന്ന് കൊണ്ടും തങ്ങളെ വേർപിരിക്കരുതേ എന്ന് അവളും മനസ്സു നിറഞ്ഞു പ്രാത്ഥിച്ചു ദേവാ… നീ നൽകുന്ന എന്ത് ആയാലും ഞാൻ മനമറിഞ്ഞു സ്വീകരിക്കും എന്ന് .എന്റെ പ്രാണനെ പോലെ സ്നേഹിക്കും എന്ന് മരണത്തിനു മാത്രമേ വേർപിരിക്കുവാൻ കഴിയുകയുള്ളൂ എന്ന് . പ്രാർത്ഥന എല്ലാം കഴിഞ്ഞു രണ്ടു പേരും കുറച്ചു നേരം ആൽത്തറയിൽ പോയി ഇരുന്നു .കാലും ആട്ടി കൊച്ചു കുട്ടികളെ പോലെ പരിസരം എല്ലാം വീക്ഷിക്കുന്ന നെച്ചൂനെ കണ്ണിമ വെട്ടാതെ അവൻ നോക്കി ഇരുന്നു .

“എന്താ നെച്ചൂട്ടി ബോംബ് ഇട്ടു തകർക്കാൻ വല്ല പ്ലാൻ ഉണ്ടോ ……” “ഓഹ് വല്യ തമാശ …….” “പിന്നെ എന്താ ഇത്ര കൂലകശമായ ചിന്താ ……” “അല്ല അധർവ് രാത്രിയിൽ ചുറ്റുവിളക്ക് മുഴുവൻ കത്തിച്ചു കഴിയുബോൾ നല്ല ഭംഗി ആയിരിക്കും ഇല്ലേ… ഈ ക്ഷേത്രം കാണാന്‍ “ “ഉം ……” “ഒരിക്കൽ കൂടെ എന്നെ ഇവിടെ കൊണ്ടുവരുമോ …….” “ഉം ……” “എഡോ ഡോക്ടറേ തന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ ഞാൻ എന്തെങ്കിലും പറഞ്ഞാൽ കൂ കൂനു മുളല്ല് എന്ന് ” “ഹാ …ഹാ .….” “എന്ത് പറഞ്ഞാലും അയാളുടെ ഒരു കിളി കണ്ടാലും മതി “ “എന്താടി എന്റെ ചിരിക്കു കുഴപ്പം ”എന്ന് പറഞ്ഞു അവൻ അവൾക് അടുത്തേക്ക് നടന്നു ഇടുപ്പിലൂടെ കൈയ്കൾ ചേർത്ത് തന്നിലേക്കു അടുപ്പിച്ചു .

“ഇനി പറ എന്റെ ചിരി കൊള്ളില്ലേ ”മീശ പിരിച്ചു ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി “കൊള്ളാം ………” “കൊള്ളാമോ …….ശെരിക്കും …….” “ഉം ….ശെരിക്കും ” “ഇഷ്ടമായോ …...” “ഉം ……” “എന്താ നിന്റെ വായിൽ പൂച്ച പെറ്റു കിടക്കുവാനോ കൂ കൂ മൂളാൻ .മരിയാതിക്കു വാ തുറന്നു പറയടി ”അവന്റെ ഒച്ച കടുത്തു . “ദേവിയേ…. കൊടുത്ത പണി എല്ലാം തിരിച്ചു തരുവാണോ….” പേടിച്ചു നമ്മുടെ നെച്ചു പേടിച്ചു പ്യാവം നമ്മുടെ കുട്ടി . “നിന്നോട് അല്ലേ വാ തുറന്നു പറയാൻ പറഞ്ഞത് … ഇഷ്ടയോ ………” “ആ …ഇഷ്ട്ടായി ……’യാന്ത്രികമായി അവന്റെ കണ്ണിൽ ലയിച്ചു നിന്ന് അവൾ പറഞ്ഞു . അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി .

“എന്ത് ” “കണ്ണേട്ടന്റെ ചിരി …..” “വേറെ എന്താ ഇഷ്ടായേ …..” “ഈ ചാര കണ്ണുകൾ ” “ഹാ …ഹാ ....” അവന്റെ ചിരിയാണ് അവളെ സ്വബോധത്തിലേക്കു കൊണ്ടുവന്നത് .അവനെ തള്ളി മാറ്റി അവൾ വേഗം പടവുകൾ ഓടി ഇറങ്ങുവാൻ തുടങ്ങി . “ഓയ് ….…നായികാ …….എനിക്കും ഇഷ്ട്ടായി ……..” അവനെ ഒരു നിമിഷത്തേക്ക് തിരിഞ്ഞു നോക്കി നിറഞ്ഞ ഒരു പുഞ്ചിരിയും സമ്മാനിച്ചു വേഗത്തിൽ പടവുകൾ ഇറങ്ങി .തന്റെ ഹൃദയമിടുപ്പു ഒരുവേള നിന്ന് പോകുമോ എന്ന് പോലും അവൾക്കു തോന്നി പോയി ……….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 11