ഹാർട്ട് ബീറ്റ്…: ഭാഗം 6

എഴുത്തുകാരി: പ്രാണാ അഗ്നി “എന്താ ഡോക്ടർ സർ ഇവിടെ വായും നോക്കി നിക്കുന്നേ…. ” “ഞാൻ തന്നെ പിക് ചെയ്യാൻ വന്നതാണ്😉😉 ” “അപ്പോൾ ആദിയോ🤔🤔 …”
 

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്താ ഡോക്ടർ സർ ഇവിടെ വായും നോക്കി നിക്കുന്നേ…. ” “ഞാൻ തന്നെ പിക് ചെയ്യാൻ വന്നതാണ് ” “അപ്പോൾ ആദിയോ …” “അയാൾക്കു എന്തോ എമർജൻസി കേസ് വന്നു .so എന്നോട് തന്നെ ഒന്ന് പിക് ചെയ്യാൻ പറഞ്ഞു “ഒളിക്കണ്ണിട്ടു അവളെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു . “എമെർജൻസിയോ …അവനോ …..എനിക്ക് ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ ” “എന്റെ നെക്ഷാ താൻ ഇത്ര മന്ദബുദ്ധി ആണോ …..കാശുവാലിറ്റിയിൽ ഫോൺ യൂസ് ചെയ്യാൻ പറ്റില്ലാന്ന് അറിയില്ലേ . എന്താ ഞാൻ വിളിക്കാൻ വന്നത് തനിക്കു ഇഷ്ടയില്ലേ …ഇല്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ പോയ്കോളാം

“കള്ള പെണക്കത്തോടെ അവളെ ഒന്ന് നോക്കി . “അയ്യോ …അങ്ങനെ ഒന്ന് ഇല്ലാ … എന്തായാലും ഡോക്ടർ സാർ ഇവിടം വരെ വന്നത് അല്ലേ ഒരു ലാപ് ചുറ്റുന്നോ ” “നിർബന്ധിക്കുക ആണെങ്കിൽ ഒന്ന് നോകാം ” “എങ്കിൽ നിര്ബാന്ധിച്ചിരിക്കുന്നു .ബാ വന്നു വണ്ടിയിൽ കയറു ” “ഉം …” സന്തോഷത്തോടെ അവളുടെ ഒപ്പം കോ ഡ്രൈവർ സീറ്റിൽ കയറി .വണ്ടി നേരെ ട്രാക്ക് ലക്ഷ്യം ആക്കി നീങ്ങി . “അയ്യോ ……എടി കുട്ടി പിശാശേ നീ എന്നെ കൊല്ലാൻ കൊണ്ട് പോകുവാണോ ” “എന്റെ ഡോക്ടർ സാറെ ഇങ്ങനെ പേടിച്ചാലോ ….നമ്മൾ ജസ്റ്റ് സ്റ്റാർട്ട് ചെയ്തത് അല്ല ഒള്ളു ” “എടി മഹാപാപി …പാവം പിടിച്ച ഒരു അച്ഛനും അമ്മയും പെങ്ങളും വീട്ടിൽ ഉള്ളവനാഡി ഞാൻ.

കല്യാണും ഒക്കെ കഴിച്ചു കെട്ടിയോളും മക്കളും ആയി സുഖമായി ജീവിക്കണം എന്ന് ചെറിയ ആഗ്രഹം ഉണ്ടടി കോപ്പേ ……” അവന്റെ ഓരോ സംഭാഷനും കഴിയുബോളും അവൾ സ്പീഡ് കൂടി കൂടി വന്നു 100 ,150 ,200 ….മിന്നൽ വേഗത്തിൽ ഇടിമുഴക്കത്തോടെ അവൾ പാഞ്ഞു .ഓരോ കേവും ഇപ്പോൾ മാറിയും എന്ന ഭാവത്തിൽ ആ കാർ കുതിച്ചു . പാവം ഇതു എല്ലാം കഴിയുബോൾ നമ്മുടെ അധർവൻ ഡോക്ടർ അവിടെ ജീവനോടെ കണ്ടാൽ മതിയാരുന്നു.ആദി അപ്പോളേ പറഞ്ഞത് ആണ് നക്ഷയോടാ കളിക്കാൻ പോകുന്നത് സൂക്ഷിക്കണം എന്ന്.ഇനി പറഞ്ഞിട്ട് എന്താ കാര്യം പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടില്ലല്ലോ … “എടി …ദൈവത്തെ ഓർത്തു ഒന്ന് വണ്ടി നിർത്തടി …”

” ഫേമസ് ന്യൂറോ സുർജൻ Dr. അധർവൻ അഗ്നിവർദ് ഇത്ര പേടി തൊണ്ടൻ ആണോ .കഷ്ടം കഷ്ടം ” “എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ല് …..” “ഞാൻ പറയുന്നത് പോലെ ഡോക്ടർ സാർ കേക്കുമോ …” “അയ്യോ …ഞാൻ എന്ത് വേണേലും കേൾകാമേ …..എന്നെ ഇതിൽ നിന്ന് ഒന്ന് ഇറക്കിയാൽ മതിയേ… ” “ഹാ ..ഹാ ..” “ഒത്തിരി കിളിക്കല്ലേ …….മനുഷ്യൻ ഇവിടെ ജീവൻ കയ്യിൽ പിടിച്ചു ഇരിക്കുവാ ..” “എങ്കിൽ കണ്ണ് അടക്ക് എന്നിട്ടു ഡീപ് ബ്രെഡ്ത് എടുക്കു …” “എന്നിട്ടു ……” “ഹാ… ഞാൻ പറയുന്നത് പോലെ ചെയ്യൂ ഡോക്ടറേ… ” അവൾ പറഞ്ഞത് പോലെ കണ്ണടച്ച് ഡീപ് ബ്രെഡ്ത് എടുത്തു .കാറ്റിന്റെ ശബ്ദം അവന്റെ ചെവിയിൽ വന്നു അടിച്ചു .ആ തണുത്ത കാറ്റില്‍ അവന്റെ മനസ്സ് ശാന്തം ആവുന്നത് പോലെ തോന്നി. “ആ ……….ആ ……..ആ ………..”

“എന്തിനാടി കെടന്നു അലറുന്നത് .ഈശ്വരാ ബ്രേക്ക് പൊട്ടിയോ ……..” “ഇല്ലാ എന്റെ മനുഷ്യ .ചുമ്മാ ഇരിക്കാതെ അലറ് ” “എന്തിന് ..” “അലറാൻ അല്ലേ പറഞ്ഞത് ” “ആ ………ആ ……….ആ……….” “ആ …….ആ …….ആ ………..” “come on open up man ” കുറച്ചു നേരത്തെ രണ്ടു പേരുടേയും അലർച്ചക്ക് ശേഷം അത് ഒരു പൊട്ടിചിരിയിലേക്കു വഴി മാറി . “ഹാ ..ഹാ ….ശെരിക്കും നിനക്ക് വട്ടാണോ നിക്ഷ ” “ഉം ..തോന്നി അല്ലേ ….ചെറുതായിട്ട് .ഇപ്പോൾ എന്താ ഫീൽ ചെയുന്നത് ” “ഫുൾ ഓഫ് ഹാപ്പി ” “ഉം …..നമ്മൾ മനുഷ്യർ വല്യ ഫോര്മാലിറ്റി ഉള്ളവരാ… .മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പറഞ്ഞു ആണ് നമ്മൾ ഫുൾ ടൈം ജീവിക്കുന്നത് .ഒരു ദിവസത്തിൽ കുറച്ചു സമയം എങ്കിൽ നമ്മൾ നമ്മൾക്ക് വേണ്ടി ജീവിക്കണം ” “കൊള്ളാം വല്യ സാഹിത്യം ആണല്ലോ …..”

“എന്താ കൊള്ളില്ലേ …..” “അയ്യോ കൊള്ളാമേ ……എന്റെ പൊന്നുമോൾ അല്ലേ ആ വണ്ടി ഒന്ന് പാർക്ക് ചെയ്യാമോ …..ജീവിച്ചു കൊതി തീർന്നിട്ടില്ല അത് കൊണ്ടാ …” “ഉം ..ഓക്കേ ….വേണ്ടെക്കിൽ വേണ്ടാ …..” കാർ പാർക്ക് ചെയ്തു അവൾ ഇറങ്ങി . “എങ്ങനെ ഉണ്ടായിരുന്നു അധർവ റൈഡ് ” “എന്റെ പൊന്നു ചാമി ആളെ വിടു ” “ഹാ ...ഹാ …ഹാ ” “പോകാം .….” “പോകാം പക്ഷേ കോഫി വാങ്ങി തരണം .കാറിയിട്ടു തൊണ്ട വേദന എടുക്കുന്നു ” “എന്ത് വേണേലും വാങ്ങി താരാം .ഇവിടുന്നു ഒന്ന് പോയാൽ മതിയേ… ” “എങ്കിൽ രണ്ടു ബർഗർ കൂടി ” “എന്തോന്നടെ ഇതു ….ഇതു ഓക്കേ എങ്ങോട്ടാ പോകുന്നത് ” “ഇന്ന് തീരെ വിശപ്പ് ഇല്ലാത്തതു കൊണ്ടാ രണ്ടു എണ്ണത്തിൽ ഒതുക്കിയത് .

ഇല്ലെങ്കിൽ ബെർഗെറിന്റെ എണ്ണം കൂടിയേനെ ” “ബാ …നടക്ക് ” രണ്ട് പേരും അടുത്തുള്ള കഫേ ലക്ഷ്യമാക്കി വണ്ടി വിട്ടു . “എന്താ സാർ വേണ്ടത് ” “ടു ക്യാപ്പിച്ചിനോ .ത്രീ സിങ്ങർ ബർഗർ വിത്ത് എക്സ്ട്രാ ചീസ് ” “മതിയോ തമ്പുരാട്ടിക്കു ഇനി വല്ലോം വേണോ …” “ഇപ്പോൾ ഇത്രയും മതി വേറെ വല്ലോം വേണക്കിൽ ഞാൻ പറയാം ” “ഓ ആയിക്കോട്ടെ ” “അധർവ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ” “ധൈര്യം ആയിട്ടു ചോദിക്കഡോ ..” “ഇയാൾ എന്തിനാ എപ്പോളും എന്റെ പുറകേ നടക്കുന്നത് .അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ആണോ .ഞാൻ ഒരു ചിത്ത പെണ്ണ് ആയിട്ടു തോന്നിയോ അധർവിന്‌ ” “നക്ഷാ …….. ഈ അധർവൻ അഗ്നിവർദ് തെറ്റ് ഏതു ശെരി ഏതു എന്ന് തിരിച്ചു അറിയാൻ മാത്രം ഉള്ള വിവരം ഇല്ലാത്തവൻ ആണ് എന്ന് തോന്നിയോ ഹേ ……

നീ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് ഇഷ്ടമായില്ലാ എങ്കിൽ അതിനു ഉള്ള മറുപടിയും അപ്പോൾ തന്നെ നിനക്കു കിട്ടിയേനെ ….” “അത് എനിക്കും മനസ്സിൽ ആയി …” “എന്ത് …” “പുട്ടിമോളുടെ കവിള് ഞാൻ കണ്ടു ” “പുട്ടി മോളോ …” “ഹാ ..Dr. ദിയാ മേനോൻ ” “ഹാ ..ഹാ ….ഹാ …അപ്പോൾ നീ കണ്ട് എല്ലേ ” “ഉം ….എന്നാലും വല്ലാത്ത അടിയായി പോയി ” “അപ്പോൾ ഇനി വർത്തമാനം പറയുബോൾ സൂക്ഷിച്ചു കണ്ടും ഓക്കേ പറയണേ നെച്ചൂട്ടി .ഇല്ലെങ്കിൽ ആ കവിളിലും വിരൽ അഞ്ചും പതിയുമേ ” “അയ്യോ വേണ്ടായേ ……” അപ്പോളേക്കും ഫുഡും എത്തിയിരുന്നു . “കഴിക്കു …ഒത്തിരി ക്ഷീണിച്ചു കാണും ” “ഈ .…….” ഫുഡ് കഴിച്ചോണ്ടു ഇരികുന്നതിന്റെ ഇടയിൽ അധർവിന്റെ മുഖം മാറുന്നത് അവൾ കണ്ടു കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു .

കയ്യിലെ മുഷ്ടി ചുരുട്ടി .പല്ലുകൾ ഞെരിച്ചു എങ്ങോട്ടേക്കോ ദൃഷ്ടികൾ പതിഞ്ഞിരിക്കുന്നു . അവൻ നോക്കുന്ന ഇടത്തേക്കും അവളുടെ കാണ്ണും ചലിച്ചു . “അടി പോളി .അവന്മാർ ഇന്ന് പടം ആയതു തന്നെ ” അവളെ തന്നെ സ്കാൻ ചെയ്തു കമന്റ് പറഞ്ഞു ഇരിക്കുന്ന രണ്ടു പയ്യന്മാർ …… “ഇനി ഇവിടെ ഇരുന്നാല്‍ ശരിയാവില്ലാ.… ആദരവ് നമുക്ക് ഇറങ്ങിയാലോ …” “ഉം .….” രണ്ട പേരും പാർക്കിങ്ങിലേക്കു നടന്നു . നിങ്ങൾ ഓർക്കും എന്താ അവമാർക്കിട്ടു ഒന്ന് പൊട്ടിക്കാഞ്ഞത് എന്ന് .നമുക്ക് നോക്കാം എന്ത് പറ്റും ആ പാവങ്ങൾക്ക് എന്ന് “ഈ കോഫി ഒന്ന് പിടിക്കുമോ അധർവ് ” “നീ എന്തെടുക്കാൻ പോകുവാ …..ആരുടേയാ ഈ ബൈക്ക് ” “എന്റെ അമ്മായി അച്ഛന്റ …അവൻമാര് വരുന്നുണ്ടോന്നു നോക്ക് മനുഷ്യാ അങ്ങോട്ട് ” “ഏതു അവന്മാര് ….” “നിങളുടെ അമ്മായിടെ മക്കൾ …..

ദൈവമേ ഈ മണ്ടനെ ഞാൻ എന്തെടുക്കും ….” “നീ എന്തിനാ ഈ ഹെയര്‍ പിൻ എടുക്കുന്നെ ” “റ്റയറിന്റെ കാറ്റ് അഴിച്ചു വിടാൻ ” “എന്തിനു ” “പിന്നെ ആ വായി നോക്കികളെ വെറുതെ വിടാം ” “അവൻ മാരുടെ ബൈക്ക് ആണെന്നു നിനക്ക് എങ്ങനെ അറിയാം ” “അവൻ മാര് ഈ ബൈക്കിൽ വരുന്നത് ഞാൻ കണ്ടിരുന്നു” “ഈശ്വരാ …ഇവൾ പണി വാങ്ങി തരുവോ ” “ഒന്ന് മിണ്ടാതെ നിക്കുവോ ….കോൺസെൻട്രേഷൻ പോകുന്നു ആയുധം വെച്ച് ഉള്ള പണിയാ ” “ഇതു എന്താ ഈ കൊടഞ്ഞു ഇടുന്നതു ” “കുരുമുളക് പൊടി. അവമാര് എന്തായാലും ഹാൻഡിലിൽ തൊടാതെ വണ്ടി എടുക്കില്ലലോ .പിന്നെ മുഖത്തൊക്കെ അവന്മാര് തന്നെ തേച്ചോളും നമ്മൾ തേച്ചു കൊടുക്കണ്ടാ

“എഡി മഹാപാപി ..ഇതിലും ബേധം അവൻ മാർക്ക് രണ്ടു അടി കൊടുക്കുന്നത് ആയിരുന്നു ” “ഇത്രയും അല്ലേ ഞാൻ ചെയ്തുള്ളൂ ഇതിനു ആണോ ഇങ്ങനെ ഒക്കെ പറയുന്നത് .കഷ്ടം ഉണ്ട് കേട്ടോ കണ്ണേട്ടാ …”അവളുടെ കൊഞ്ചി ഉള്ള വർത്തമാനം അവൻ കണ്ണിമ വെട്ടാതെ ആസ്വാദിച്ചു നിന്നു . “നിന്ന് സ്വപ്നം കാണാതെ നടക്കു അങ്ങോട്ട് …ഇനി അവന്മാര് വന്ന് കണ്ടിട്ട് വേണം ബാക്കി കിട്ടാൻ .പണ്ടേ മേല് അനങ്ങി ഉള്ള പണി നമുക്ക് ശീലം ഇല്ലാ .വേർപിന്റെ അസുഖം ഉണ്ടേ അതാ ..” “ഉം …നടക്കു ” “ഈ ……..” “വാ …അധർവ് വീട്ടിൽ കയറിയട്ടു പോകാം ” “വേണ്ടടോ ..പിന്നീട് ഒരു ദിവസം വരാം ” “ഓക്കേ …എങ്കിൽ രാത്രിയിൽ യാത്ര ഇല്ലാ …” തിരിഞ്ഞു പോയ നിന്ന അവളെ അവൻ വിളിച്ചു “ഹോയ് ….നായികാ …….” “എന്താ ഡോക്ടർ സാറെ ” “താങ്ക്‌സ് ….”

“എന്തിനു ” “ഫോർ ദിസ് ബ്യൂട്ടിഫുൾ ഈവെനിംഗ് ” “ഇതൊക്കെ ചിന്നത് ” “അപ്പോൾ ഫ്രണ്ട്‌സ് ” “ടണ് ” അവൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു .കണ്ണിൽ നിന്നും മറയുന്നതു വെരെ.അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു നിന്നു . “എന്താ മോളേ ….ഒരു കള്ള ലക്ഷണം ” “ഹാ ..പപ്പേ …..പപ്പേ ഇന്ന് നേർത്തേ ആണല്ലോ ” “ഉം ..എന്റെ കുറുമ്പിയുടെ കൂടെ കുറച്ചു ടൈം സ്പെൻഡ്‌ ചെയ്യാം എന്ന് കരുതി ” “ആണോ എങ്കിൽ വാ …നമുക്ക് പൊളിക്കാമെന്നേ ” “എങ്കിൽ പറ ആരാ അത് ” “അതാണ് dr അധർവൻ അഗ്നിവർദ് മെഡിക്കൽ ഫീൽഡിലെ ഒരു ബുദ്ധി രാക്ഷസൻ.” “ആഹാ ……വേറേ ” “വേറേ എന്താ ഒന്നും ഇല്ലാ …….” “ഒന്നും ഇല്ലാ …ഉറപ്പു ആണല്ലോ ……”

“ഇപ്പോൾ തത്കാലം ഒന്ന് ഇല്ലാ …ഉണ്ടാകുബോൾ പറയാം കേട്ടോ എന്റെ ദേവുട്ടാ.….” “എന്താ അച്ഛനും മോളും കുടി ഒരു ചർച്ചാ ” “ഒന്നും ഇല്ലാ എന്റെ ‘അമ്മ കുട്ടിയെ ….” “വാ ..കാന്താരി വല്ലോം വന്നു കഴിക്കു ” “എന്റെ പൊന്നു അമ്മേ …എന്റെ വയറു ഫൂൾ ആണ് .രണ്ടു ബർഗർ ആണ് അകാത്ത് ആക്കിയത് ” “എടി ദുഷ്ടേ എനിക്ക് എന്നിട്ടു ഒരെണ്ണം വാങ്ങി തരാൻ തോണി ഇല്ലല്ലോ നിനക്ക് ” “അതിനു ഏട്ടൻ ഇവിടെ കാണും എന്ന് എനിക്ക് അറിയില്ലായിരുന്നല്ലോ .ഏട്ടൻ എപ്പോളും ബിസി അല്ലേ ഒന്ന് കാണാൻ പോലും കിട്ടില്ലല്ലോ ” “അയ്യോ ..ഇനി അതും പറഞ്ഞു പിണങ്ങേണ്ടാ ..ഈ സൺ‌ഡേ ഫുൾ നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു ” “ഉറപ്പു ആണല്ലോ ” “ഉറപ്പു ” ഇനി അടുത്ത partil അധർവിന്റെ നെച്ചൂട്ടി എന്തെല്ലാം കുരുത്തക്കേട് ഒപ്പിയ്ക്കും എന്ന് ആർക്കു അറിയാം .ഈശ്വരാ എല്ലാരേയും കാത്തോളണേ …….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 5