ഹാർട്ട് ബീറ്റ്…: ഭാഗം 7

എഴുത്തുകാരി: പ്രാണാ അഗ്നി “എന്താ ആദിൽ .എന്തെങ്കിലും എമർജൻസി ഉണ്ടോ🙂🙂 ” “നക്ഷ വിളിച്ചിരുന്ന .എന്തോ ആക്സിഡന്റ് ഉടനെ എല്ലാ അറേജമെന്റ്സ് ചെയ്യാൻ പറഞ്ഞു .ഒരു ടെൻ
 

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്താ ആദിൽ .എന്തെങ്കിലും എമർജൻസി ഉണ്ടോ ” “നക്ഷ വിളിച്ചിരുന്ന .എന്തോ ആക്സിഡന്റ് ഉടനെ എല്ലാ അറേജമെന്റ്സ് ചെയ്യാൻ പറഞ്ഞു .ഒരു ടെൻ മിനിറ്റ്സ് അവർ ഇവിടെ എത്തും എന്ന് പറഞ്ഞു . “അവൾ നക്ഷക്ക് എന്തെങ്കിലും പറ്റിയോ .ആർക്കാണ് ആക്സിഡന്റ് പറ്റിയത് എന്ന് ഒന്നും അവൾ പറഞ്ഞു ഇല്ലേ ” “ഇല്ലാ അധർവ് ഇത്രയും മാത്രേ പറഞ്ഞുള്ളു .പിന്നെ വിളിച്ചിട്ടു ഫോൺ എടുത്തില്ല .ആകപ്പാടെ ഒരു ടെൻഷൻ ഏന്തായാലും വെയിറ്റ് ചെയാം ” “ഉം …” അലാമ സൗണ്ടോടു കൂടി രണ്ടു ആംബുലൻസ് അവരുടെ ഫ്രോന്റി വന്ന നിന്നു .ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരവ് ആംബുലൻസിന്റെ അടുത്തേക്ക് ഓടി കൂടെ ആദിയും .

ഡോർ തുറന്നു ഇറങ്ങി വരുന്ന നക്ഷയെ കണ്ട അവന്റെ മനസ്സ് ഒന്ന് ശാന്തമായി . “നക്ഷ നിനക്ക് ഒന്ന് പട്ടി ഇല്ലാലോ ” “ആം ഫൈൻ ആദരവ് അറ്റൻഡേർസ് കം ഫാസ്റ്റ് ” “എന്താ നക്ഷ കേസ് ” “അധർവ് .കാർ ആക്സിഡന്റ് ആണ് ഹസ്ബൻഡ് ആൻഡ് വൈഫ് ആണ് എന്ന് തോനുന്നു .ഹസ്ബന്റെ കുറച്ചു സീരിയസ് ഇഞ്ചുറീഡ് ആണ് .വൈഫ് പ്രെഗ്നന്റ് ആണ് ” “ഓക്കേ ……നേഴ്സ് ടേക്ക് ഹേർ ടൂ ലേബർ റൂം ആൻഡ് ഇൻഫോം ഗൈനക്കോളജി ഇമീടിയ്‌റ്റിലി .ആദിൽ ടേക്ക് ഹിം ട്ടൂ ദി ഓപ്പറേഷൻ ടീയ്റ്റർ .ഫാസ്റ്റ് ….” “ഓക്കേ ഡോക്ടർ ” “ഡോക്ടർ എന്റെ ഇക്കാ …..” “ഒന്നും ഇല്ലടോ …ഒന്നും ഇല്ലാ തന്റെ ഇക്കാക്ക ” അവളുടെ കയ്യിൽ നിന്ന് പിടി വിടാതെ .വേദന കൊണ്ട് പുളയുന്ന ആ പെണ്‍കുട്ടിയിൽ നിന്ന് മാറുവാൻ നക്ഷക്കു സാധിച്ചില്ല . “നക്ഷ യു ഗോ വിത്ത് ഹേർ .

ഞാനും ആദിലും ഇതു ഹാൻഡിൽ ചെയ്തോളാം ” “ഉം …… ” താൻ പേടിക്കണ്ടടൊ എല്ലാം ശെരിയാകും കേട്ടോ ”ആ പെണ്‍കുട്ടിയുടെ കൈകൾ പിടിച്ചു അവൾ പറഞ്ഞു “ആ ……….ഡോക്ടർ …….ആ ……..” “നക്ഷ ആ കുട്ടിക്ക് ഏർലി പെയിൻ ആണ് ആക്‌സിഡന്റിന്റെ ഷോക്ക് ആണ് എന്ന് തോനുന്നു .ബി.പി ഹൈ ആകുന്നുണ്ട് .ബേബിക് കുഴപ്പം ഇല്ലാ ബട്ട് ബേബി breached പൊസിഷൻ ആണ് .എമർജൻസി ആയിട്ടു ഓപ്പറേഷൻ വേണ്ടി വരും ” “ഓക്കേ ഡോക്ടർ നീന .ആ കുട്ടിയുടെ റിലേറ്റീവ്സ് ഒന്നും എത്തിയിട്ട് ഇല്ലാ …ഞാൻ ആ കുട്ടിയോട് സംസാരികാം” “പെട്ടെന്ന് വേണം .പെയിൻ വന്നു കുഞ്ഞു ഡൌൺ അയാൾ പിന്നെ കുഞ്ഞിനേയും അമ്മയായെയും നമുക്ക് കിട്ടില്ല ” “ഉം .. എന്താടോ തന്റെ പേര് ” “സെറാ …..” “സെറാ …..കുഞ്ഞു breach പൊസിഷൻ ആണ് ഹെഡ് ഡൌൺ അല്ലാ …തനിക്കു pain സ്റ്റാർട്ട് ആയി .സൊ പെട്ടെന്ന് തന്നെ സിസേറിയൻ ചെയ്യണം

“ഇല്ലാ ഡോക്ടർ എനിക്ക് എന്റെ ഇക്കാനെ കാണണം .അദ്ദേഹത്തെ കാണാതെ ഞാൻ ഒന്നും സമദിക്കില്ല ആ …………” “ഡെലിവറി കഴിഞ്ഞാൽ ഉടൻ തന്നെ ഞാൻ തന്റെ ഇക്കാടെ അടുത്ത് കൊണ്ട് പോകാം ” “വേണ്ട എനിക്ക് ഇപ്പോൾ കാണണം .അല്ലാതെ ഞാൻ ഒന്നിനും സമ്മതിക്കില്ല ” “കുട്ടി ഒന്ന് പറയുന്നത് കേൾക്കു .എത്രയും പെട്ടാണ് സി സെക്ഷൻ ചെയ്യണം “നീന “ആ ………വേണ്ടാന്ന് പറഞ്ഞു ഇല്ലേ നിങ്ങളോട് .ആ ………എനിക്ക് എന്റെ ഇക്കാനെ കാണണം ” “നക്ഷ its very risk .എനിക്ക് ഈ കേസ് എടുക്കാൻ ബുദ്ധിമുട്ടു ആണ് .സോറി നക്ഷ ” “സെറാ …പ്ളീസ് തന്റെ കുഞ്ഞിന് വേണ്ടി അല്ലെ ” “ഇല്ലാ ഡോക്ടർ എനിക്ക് എന്റെ ഇക്കയെ കാണണം ആ ….”

“എന്താ നക്ഷ ” “അധർവ its എമർജൻസി c സെക്ഷൻ .കുഞ്ഞിന്റെ ഹെഡ് ഡൌൺ അല്ലാ its breached ബേബി .അയാൾ ഹസ്ബന്‍ഡിനെ കാണാതെ ഓപ്പറേഷൻ സമ്മതിക്കുന്നില്ല .എന്താ ഇപ്പോൾ ചെയുക ” “ടെൻസ്ഡ് ആവാതെ നക്ഷ ” “സെറാ …തനിക്കു എന്നെ വിശ്വാസം ആണോ …..”നക്ഷ “വിശ്വാസം ആണ് ഡോക്ടർ ….ഞങ്ങളുടെ ജീവൻ രക്ഷിച്ച ഇങ്ങളെ നമുക്ക് വിശ്വാസം ആണ് .” “ലുക്ക് സേറ ഞാൻ കുഞ്ഞിനെ rotate ചെയ്യാൻ പോവുകയാണ് ” “ആ …….ആ ………” “അധർവ ലുക്ക് സി.ടി സ്കാൻ ” “നോ നക്ഷ സ്റ്റിൽ സെയിം ” “സേറാ ഒന്നും കൂടി ” “ആ ……ആ …….” “അധർവ ……’ “യു ഡിഡ് ദിസ് നക്ഷ .കുഞ്ഞിന്റെ ഹെഡ് ഡൌൺ ആയി .

ഹാർട്ട് റേറ്റ് നോർമൽ ” “സേറ …..ഇനി പൈൻ വരുബോൾ പുഷ് ചെയ്യണം ” “ആ ……..എന്നെ കൊണ്ട് പറ്റുന്നില്ല ” “സേറാ…. പ്ളീസ് …തന്റെ ഇക്കാടെ എടുത്തു പെട്ടെന്ന് പോകണ്ടേ ” “ആ ……..ആ .……..” “നക്ഷ cervix ഓപ്പൺ nine സെന്സിറ്റിമേറ്റർ .ക്യാൻ സീ ദി ഹെഢ് ” “സേറ …പുഷ് …” “ആ …………….” ലോകത്തിലെ ഏറ്റവും വല്യ വേദന തരണം ചെയ്തു കൊണ്ട് ഒരു സ്ത്രീ അമ്മയായി മാറി .ആ വേദനയിലും അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു . “സേറാ…. ..its a baby girl …”ആദരവ് കുഞ്ഞിനെ അവളുടെ അടുത്തായി കൊണ്ട് വന്നു പറഞ്ഞു . “ഡോക്ടർ എന്റെ ഇക്കാ … …” “താൻ ആദ്യം തന്റെ കുഞ്ഞു മാലാഖയെ നോക്ക് .തന്റെ ഹസ്ബൻഡ് കുഴപ്പം ഒന്നും ഇല്ലാ .ഓപ്പറേഷൻ കഴിഞ്ഞു മയക്കത്തിൽ ആണ് .താനും കുറച്ചു നേരം റസ്റ്റ് എടുക്കു .

അപ്പോളേക്കും കുഞ്ഞി പെണ്ണിന്റെ ഉപ്പയും എഴുന്നേൽക്കും .എന്നിട്ടു ഉമ്മയെയും മോളെയും അങ്ങോട്ട് കൊണ്ടുപോകാം കേട്ടോ ….ഇല്ലേ നക്ഷ ” “പിന്നെ അല്ലാണ്ട് ……ഈ മൊഞ്ചത്തി ഉമ്മയെയും മോളെയും ഉപ്പാടെ എടുത്തു തിരിച്ചു എപ്പിക്കണ്ടേ ….” “താങ്ക്സ് ഡോക്ടർ ….പടച്ചവൻ ആണ് ഇങ്ങളെ ആ സമയം അവിടെ എത്തിച്ചത് ….പടച്ചവന്റെ അനുഗ്രഹം ഉള്ള കൈയ്കൾ ആണ് ഇങ്ങളുടെ ” സേറയുടെ നിറുകയിൽ തലോടി .ആ കുഞ്ഞു മാലാഖക്കു ഒരു ഉമ്മയും കൊടുത്തു രണ്ടു പേരും അവിടെ നിന്നും ഇറങ്ങി . “നക്ഷ ………” താൻ എന്താടോ ഇങ്ങനെ ” “എങ്ങനെ ……” “ശെരിക്കും ഒരു miracle ” “നല്ല തമാശ .രാവിലെ ആളെ കളിയാക്കാൻ ഇറങ്ങിയേക്കുക ആണോ ഡോക്ടർ സാർ ” “അങ്ങനെ തോന്നിയോ ….തനിക്കു …

“എന്ന് പറഞ്ഞു അവളെ ഇടിപ്പിലൂടെ ചേർത്ത് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി .അവന്റെ കൈയ്കൾ അവളുടെ ഇടുപ്പിൽ മുറുക്കി .രണ്ടു പേരും തമ്മിൽ ഉള്ള അകലം കുറഞ്ഞു . അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടി .പെട്ടെന്ന് ഉള്ള നീക്കം ആയത് കൊണ്ട് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിൽ ആവാതെ അവൾ ഒരു പ്രതിമയെ പോലെ അവിടെ നിന്ന് . “ഇനി പറയു …അങ്ങനെ തോന്നിയോ ……” “ഹാ ……”സ്വപ്ന ലോകത്തു എന്ന പോലെ അവൾ എന്തോ പറഞ്ഞു . രണ്ട് പേരുടേയും കണ്ണുകൾ ഒരു നിമിഷം പോലും ചിമ്മാൻ മറന്നു പോയി തങ്ങളെ തന്നെ നോക്കി നിന്നു . “നക്ഷ ……you are a miracle ഈ അധർവന്റെ miracle ……” തന്റെ അടുത്ത് ഒരു ശൂന്യത അനുഭവ പെട്ടപ്പോൾ ആണ് നക്ഷ സ്വബോധത്തിലേക്കു തിരിച്ചു വന്നത് . അപ്പോളേക്കും നടന്നു നീങ്ങുന്ന അധർവിനെ ആണ് അവൾ കണ്ടത് .

“ഓഹ് .……നായികാ ..….am impressed ” അവന്‍ പോകുന്നതും നോക്കി നിന്ന അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു . ചുറ്റുപാടും കണ്ണ് ഓടിച്ചു ആരും ഇല്ലാ എന്ന് കണ്ടു തലക്കിട്ടു ഒരു അടിയും കൊടുത്തു അവൾ അവളുടെ ഡ്യൂട്ടിയിലേക്കു നടന്നു നീക്കി . “നക്ഷ എടി ….നാളെ സൺ‌ഡേ അല്ലേ ഒരു ഔട്ടിങ് പോയാലോ ” “ആം വെരി സോറി ആദി നാളെ ചേട്ടൻസ് ഡേ ആണ് ” “ചേട്ടൻസ് ഡയോ ” “ഹാ …..ചേട്ടനു വേണ്ടി ഉള്ള ദിവസം ” “ഓ …….ചേട്ടനെ കിട്ടിയാൽ പിന്നെ നമ്മളെ ഒന്നും വേണ്ടല്ലോ നിനക്ക് ” “അയ്യോടാ …ചങ്കെ …….നിന്നെ ഞാൻ വേണ്ടാന്ന് വെക്കുവോ …നീയും പോരെ …നാളെ നമുക്ക് ചേട്ടനെ അറുത്തു മുറിക്കാം ” “ഓക്കേ …അപ്പോൾ നാളെ നമ്മൾ ചേട്ടൻസ് ഡേ അടിച്ച പൊളിക്കുന്നു ” “പിന്നെ അല്ലാണ്ട് ….”

“‘അമ്മ കുട്ടിയേ ……ഗുഡ് മോർണിംഗ് ” “ആഹാ അമ്മേടെ മോൾ നേരത്തെ എരുനേറ്റോ …..ഇന്ന് എന്ത് പറ്റി ” “ഇന്ന് ചേട്ടൻസ് ഡേ അല്ലെ സൊ സെലിബ്രേറ്റ ചെയാം എന്ന് വെച്ച് ” “എന്തോന്നാ ….” “ഒന്നും ഇല്ലാ …എന്റെ പൊന്നു അമ്മേ …….” “എന്താ അടുക്കളയിൽ ഓക്കേ ഒരു കറക്കം” “അമ്മുസ് …….ഇന്ന് നെച്ചു കുക്ക് ചെയ്തോട്ടെ ……” “ഈശ്വരാ …കാക്ക ഇന്ന് മലന്നു പറക്കും എന്ന് ആണ് തോന്നുന്നത് ” “ഓഹ് ……ഒരു നല്ല കാര്യം പറഞ്ഞപ്പോൾ പുച്ഛം ” “എന്താണ് വെച്ചാൽ ചെയ്യൂ .വായിൽ വെക്കാൻ പറ്റുന്നത് വല്ലോം ഉണ്ടാകണേ .മനുഷ്യൻ മാര് ആണ് കഴിക്കാൻ ഉള്ളത് എന്ന് ഓർക്കണം കേട്ടോ ” “ഓഹ് …..ഒന്ന് പോയി തരാമോ ” “ഉം ….” “സിംഗ്‌ പെണ്ണേ….

സിംഗ്‌ പെണ്ണേ… ……” “എന്താ അമ്മേ രാവിലെ കിച്ചണിൽ ഒരു ഗാന മേള ഓക്കേ ” “എന്റെ ആരു …..നീ ഒന്ന് പോയി നോക്ക് നെച്ചു രാവിലെ കിച്ചണിൽ കയറിയിട്ട് ഉണ്ട് ” “ദേവിയേ ……..” “അങ്കിൾ .…..” “ആഹാ ……ആദി മോനോ …..ബാ കേറി വാ .…..” “അങ്കിൾ ഇതു അധർവൻ അഗ്നിവർദ് .ഞങ്ങളുടെ ഹോസ്പിറ്റലിലെ ഡോക്ടർ ആണ് ” “ഹായ് അങ്കിൾ ” “ബാ മോനെ കേറി വാ ……” “എന്തിയെ അച്ഛാ നക്ഷയും ആരു ഏട്ടനും ” “രണ്ടും കിച്ചണിൽ ഉണ്ട് .” “അല്ലാഹ് …..അവൾ കിച്ചണിലോ …..ഞാൻ ഒന്ന് നോക്കിയിട്ടു വരാമേ .ആദരവ് വരുന്നോ …” “ഉം ….” “നാച്ചുവേ ………….എടി ………” “കിടന്നു കാറാത്തെ …….കേറി വാടാ അലവലാതി …….”

“ഈ .…പൈഗരെ …….ബഹുമാനം ആണ് അതാ അധർവ് ” “ഉം ….മനസ്സിലായി ….” “എന്താടാ മാങ്ങാതലായ ലേറ്റ് ആയതു ….” “മാങ്ങാ തലയൻ അന്റെ കെട്ടിയോൻ ….” “പിന്നെ എന്റെ കെട്ടിയോൻ നല്ല ചുള്ളൻ ആഡാ……..നല്ല ചുള്ളൻ ഡോക്ടർ പയ്യൻ ……..” “ഡോക്ടർ പയ്യനോ ……….അത് ഏതാ നെച്ചു ഞാൻ അറിയാത്ത ഡോക്ടർ പയ്യൻ ഹേ ….’ “അത് ഏട്ടാ ……ഒരു അഡാർ ഡോക്ടർ ” ആദിയുടെ പുറകിൽ ഒരു ആളനക്കം കേട്ട് ആണ് നിക്ഷ അങ്ങോട്ടേക്ക് നോക്കിയത് .പാവം കുട്ടി ഞെട്ടി പണ്ടാരം അടങ്ങി ……. “എന്റെ കണ്ണാ …എന്നോട് ഈ ചതി വേണ്ടായിരുന്നു .മണ്ണ് ഇടിഞ്ഞു വീണു അപ്പുറത്തെ വീട്ടിൽ പോയി വീണു എന്ന് കേട്ടിട്ടുണ്ട് അത് പോലെ വല്ലോം ഇവിടെ നടന്നാൽ മതിയാരുന്നു . എന്റെ നെച്ചുവെ നിനക്ക് അതിനു പോലും ഉള്ള യോഗം ഇല്ലാ ….” അതെ സമയം അവളുടെ കോലം കണ്ടു കണ്ണ് തള്ളി നികുവാണ് നമ്മുടെ നായകൻ .

മുടി എല്ലാം എടുത്തു ഉച്ചിയിൽ കെട്ടി വെച്ചിരിക്കുന്നു .ചേട്ടന്റെ ഓവർ സൈസ് ബനിയനും ത്രീ ബൈ ഫോര്ത് പാന്റ് ആണ് നമ്മുടെ നായികയുടെ വേഷം ചുരുക്കി പറഞ്ഞാൽ ആക്രി പറക്കാൻ വരുന്നവരെ പോലെ ഉണ്ട് . പോയി പോയി പാവം എന്റെ നക്ഷടെ ഇമേജ് മൊത്തം പോയി .ഈ ആദിക്ക് ഇങ്ങേരെ കൊണ്ട് വരണ്ട കാര്യം ഉണ്ടാരുന്നോ …പുല്ലു … “ഇതാരാ ആദി …നിങ്ങളുടെ കൊള്ള സംഗത്തിൽ പുതിയ ഒരാൾ ” “അയ്യോ ഏട്ടാ ഇതു dr.അധർവാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ പുതിയത് ആയിട്ടു ജോയിൻ ചെയ്തത് ആണ് ” “ഹായ് ആം അധർവൻ അഗ്നിവർദ് ” “ഞാൻ അറവ് ആദിദേവ് .നക്ഷടെ ബ്രദർ ആണ് അച്ഛന്റെ ഒപ്പം ബിസിനസ് നോക്കി നടത്തുന്നു

“നിങ്ങൾ സംസാരിക്കു ഞാൻ പോയി ഫ്രഷ് ആയിട്ടു വരാമേ ” “ചെല്ല് ചെല്ല് ഒരുപാടു കഷ്ടപെട്ടതു അല്ലേ …” “ഓവർ ആക്കല്ലേ ഏട്ടൻ തെണ്ടി ……” “എടി …..” ആദിനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ടു നക്ഷ അവിടെ നിന്നും എസ്‌കേപ്പ് ആയി . അവൾ പോകുന്നതും നോക്കി ഒരു കള്ള ചിരിയോടെ അധർവ അവിടെ നിന്നു . “മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ” “അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട് അമ്മേ… ” കുറച്ചു നേരം കോണ്ട് തന്നെ അധർവും ആരവും നല്ല സുഹൃത്തുക്കള്‍ ആയി മാറി. “ബാ മക്കളെ ഫുഡ് കഴിക്കാൻ വന്നു ഇരിക്ക് ” കേൾക്കേണ്ട താമസം ആദി ഓടി ഡൈനിങ്ങ് ടേബ്ലെളിൽ എത്തി . “ഇവനെ ഒക്കെ ആരാണോ ഡോക്ടർ ആക്കിയത് .

ബാ അധർവ പോയി കഴിച്ചു ഇല്ലങ്കിൽ നമുക്ക് ഒന്നും കിട്ടില്ല കാന്താരി ഇതുവരെ എത്തിയില്ലേ അമ്മേ… …” “ഓഹ് …ഞാൻ ഇവിടെ തന്നെ ഉണ്ടേ …..” “എടുത്തു കഴിക്കു മക്കളെ .നെച്ചു അധർവ് മോന് എടുത്തു കൊടുക്ക് ” “ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ പൊളിച്ചു ….ഇന്ന് ഞാൻ തിന്നു മരിക്കും ” “എടാ തോണ്ടയിൽ കുടുങ്ങും പതിയെ കഴിക്കു ” “ഈ ………..” “നക്ഷ ഉണ്ടാക്കിയത് ആണെല്ലേ …..നല്ല രുചി ഉണ്ട് ……ഞാൻ വിചാരിച്ചില്ലാ താൻ എത്രയും വല്യ കുക്ക് ആണെന്ന് ” ഒന്നടങ്കം ഉള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനു ഉള്ള മറുപടി .ചിക്കൻ കഴിച്ചോണ്ട് ഇരുന്ന ആദിയുടെ വായിൽ നിന്നും അത് താഴെ വീണു അവൻ വായും പൊളിച്ചു ആദരവിനെ തന്നെ നോക്കി ഇരുന്നു . അവൻ ഒന്നും മനസ്സിൽ ആവാതെ എല്ലാവരെയും മാറി മാറി നോക്കി .

നെച്ചു പാവം ഇളിച്ചോണ്ടു അവിടെ ഇരിപ്പുണ്ട് . “അളിയോ .……. നെച്ചു ഉണ്ടാക്കിയത് അപ്പുറത്തെ ജിമ്മി ഇപ്പോൾ കഴിച്ചു കാണും . ഉണ്ടാക്കിയ പാത്രം പോലും ഇനി ഉപയോഗിക്കാൻ പറ്റില്ല .’അമ്മ അത് അക്രിക്ക് കൊടുക്കാൻ എടുത്തു വെച്ചിരിക്കുവാ… .കിച്ചൻ ശെരി ആക്കാൻ രണ്ടു ദിവസം വേണ്ടി വരും. നിങ്ങൾ ഇങ്ങോട്ടു വന്നപ്പോൾ ഒരു സവിഗ്ഗിയുടെ വണ്ടി പോകുന്നത് കണ്ടായിരുന്നോ.അവർ ഡെലിവറി ചെയ്തതാ.” “ഇത് ഓക്കേ നെച്ചൂന് സിമ്പിൾ ടാസ്ക് അല്ലേ ……അല്ലേ മുത്തേ ”ആദി “ഈ ………”

“അളിയോ ……അളിയന് ഇതിലും വലുത് ഒന്നും വരാൻ ഇല്ലാ ..”ആരും കേൾക്കാതെ അധർവിനോട് ആയി ആരവ് പറഞ്ഞു . ചെറു ചിരിയോടെ അവൻ അത് കേട്ട് ഇരുന്നു… … എന്റെ നെച്ചൂട്ടിയേ …..നിന്നെ ഞാൻ എന്ത് ചെയ്യും …നിന്റെ ഓരോ കുസൃതിയും എന്റെ ഹൃദയത്തിൽ ആണല്ലോ ചെന്ന് എത്തുന്നത് …… ഒട്ടും ചോർന്നു പോകാതെ മുഴുവനായും നിന്നെ എനിക്ക് വേണം… കേട്ടോ കാന്താരി .….തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 6