ഹേമന്തം 💛: ഭാഗം 2

 

എഴുത്തുകാരി: ആൻവി

"Harishva Aryaman....CEO and Founder of Epizon technologies..." തന്റെ കയ്യിലുള്ള കോൺടാക്ട് കാർഡിലെ പേര് വായിച്ചു കൊണ്ട് ആനി അജയെ നോക്കി... അവൻ ഒന്ന് തലയാട്ടി... "നമ്മുടെ കാര്യം അച്ഛൻ സമ്മതിക്കുന്നത് വരെ നിന്നെ ഇവിടെ നിർത്താൻ എന്നെകൊണ്ട് കഴിയില്ല ആനി... തത്കാലം ഈ കമ്പനിയിൽ നീ കയറി പറ്റൂ..." "പർ കേസെ...." (പക്ഷേ എങ്ങനെ...) അവൾ ദയനീയമായി അവനെ നോക്കി... "അത് നിന്റെ മിടുക്ക് ആണ്... ദേ.. ഇതൊക്കെ നിനക്ക് വേണ്ടി ഉണ്ടാക്കി എടുത്ത ഡിഗ്രീകളുടെ സർട്ടിഫിക്കറ്റ് ആണ്.... ഇത് വെച്ച് നിനക്ക് അവിടെ നല്ല ജോലി തന്നെ കിട്ടും...." അജയ് അവൾക്ക് നേരെ സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽസ് നീട്ടി... അവൾ അത് വാങ്ങി നോക്കി... "അജയ്... ഞാനൊരു നഴ്സിംഗ് സ്റ്റുഡന്റ് ആണ്... എനിക്ക് എങ്ങനെ...ഞാൻ നിന്റെ കൂടെ നിന്നോളാം അജയ്...." അവൾ കണ്ണ് നിറച്ച് അവന്റെ കയ്യിൽ പിടിച്ചു... അജയ് അവളുടെ കൈ തട്ടിയെറിഞ്ഞു.. "പറഞ്ഞാൽ മനസിലാവില്ലേ നിനക്ക്... ഞാൻ പറഞ്ഞില്ലേ നിന്നെ ഞാൻ വിവാഹം കഴിക്കാമെന്ന്.... I need time ആനി.... എനിക്ക് കുറച്ചു സമയം താ... അതുവരെ നീ ഞാൻ പറഞ്ഞത് അനുസരിക്ക്... ആ കമ്പനിയിൽ ഒരു അസിസ്റ്റന്റിന്റെ വാക്കാൻസി ഉണ്ട്...പിന്നെ അച്ഛൻ നിനക്ക് അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ റൂം ശെരിയാക്കിയിട്ടുണ്ട്.... നീ പോണം ആനി..." അജയ് തീർത്തു പറഞ്ഞു കൊണ്ട് അവളെ നോക്കി... അവൾ കണ്ണ് നിറച്ചു കൊണ്ട് തലയാട്ടി.... ബെഡിൽ ഇരുന്ന ബാഗ് എടുത്ത് അവൾ കയ്യിൽ പിടിച്ചു... അവൻ തന്ന സർട്ടിഫിക്കറ്റ്സ് എടുത്ത് ബാഗിൽ വെച്ചു... കണ്ണുകൾ അമർത്തി തുടച്ചവൾ അവന് നേരെ തിരിഞ്ഞു....

അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.... അവളുടെ കണ്ണുകൾ തന്റെ മനസിനെ വരുതിയാക്കുന്നത് പോലെ അവന് തോന്നി.... ഒരു മാന്ത്രിക ലോകത്തേക്ക് അവനെ ആ കണ്ണുകൾ കൊണ്ട് പോയി.... അവൾ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.... അവനും അവളുടെ ചുവന്ന ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ കൊതിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.... "ചതിക്കുകയായിരുന്നു അല്ലെ അജയ്..." കാതിൽ വേദന നിറഞ്ഞ അവളുടെ സ്വരം കേട്ടതും... അടിയേറ്റത് പോലെ ഞെട്ടിയവൻ കണ്ണ് തുറന്നു... അവളുടെ കണ്ണുകൾ ചവന്നു കലങ്ങിയിരുന്നു... അവൾ അവൻ കാണാതെ കയ്യിൽ കരുതിയാ കത്തി കൊണ്ട് അവന്റെ കഴുത്തിൽ വരഞ്ഞു.... "ആാാഹ്....." അവൻ അലറി കൊണ്ട് അവളെ പിടിച്ചു തള്ളി.. ആനി ബെഡിലേക്ക് വീണു.... "ഡീ......" അവൻ കഴുത്തിൽ അമർത്തി പിടിച്ചു കൊണ്ട് ചീറി .. അവൾ എഴുനേറ്റ് അവന്റെ കവിളിൽ ആഞ്ഞടിച്ചു... "ഇവിടെ വന്ന് നിന്റെ നെഞ്ചിലേക്ക് ചേർന്ന നിമിഷം എനിക്ക് മനസിലായി നീ എന്നെ ചതിക്കുവാണെന്ന്...." അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി... അവൾ അവനെ പുറകിലേക്ക് പിടിച്ചു തള്ളിയിട്ട് കൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് ഓടി.... "Guards...." അജയ് ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു... അവൾ ജീവനും കൊണ്ട് ഓടുകയായിരുന്നു... ഓടുന്നതിന്റെ ഇടയിൽ അവൾ കരയുന്നുണ്ടായിരുന്നു... ചീറിപായുന്ന വാഹനങ്ങളുടെ ഇടയിലൂടെ ഓടി... കാലുകൾ തളർന്നു തുടങ്ങിയപ്പോൾ ഓട്ടം നിർത്തി.... നിലത്തേക്ക് അവൾ മുട്ട് കുത്തിയിരുന്നു.. മുഖം പൊത്തി കരഞ്ഞു.... പിന്നെ എന്തോ ഓർത്ത പോലെ ഷോൾഡർ കൊണ്ട് മുഖം തുടച്ചു കൊണ്ട് അവൾ എഴുനേറ്റ് നടന്നു എങ്ങോട്ട് എന്നില്ലാതെ....

"അശോക് സർ.... ആ പ്രൊജക്റ്റ്‌ പോയി...." നിരാശയോടെയുള്ള നേരേന്ദ്രന്റെ ഫോണിലൂടെ കേട്ടതും അയാളുടെ കണ്ണുകൾ കുറുകി.... മുഖം വലിഞ്ഞു മുറുകീ.... കയ്യിൽ മുറുകെ പിടിച്ചിരുന്ന ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു,... "അവൻ എന്നെ വീണ്ടും തൊപ്പിച്ചിരിക്കുന്നു.,..." അയാൾ മുരണ്ടു., "ആര്യൻ.....!!!!!!!!" അയാൾ അലറി... ഓഫിസിലുള്ള മറ്റു സ്റ്റാഫുകൾ അയാളെ പേടിയോടെ നോക്കി.... അയാൾ ക്യാബിനിലേക്ക് കയറി വാതിൽ ശക്തിയിൽ അടച്ചു... "അശോക് സർ...." അയാളുടെ പേർസണൽ അസിസ്റ്റന്റ് അരുൺ അകത്തേക്ക് കയറി വന്നു... "ഞാൻ വീണ്ടും തോറ്റു... അവൻ എന്നെ തോൽപിച്ചു....." അശോകിന്റെ ശബ്ദം ഉയർന്നു... "ആരാണ് സർ..." " ആര്യമൻ.... " അയാളുടെ ശബ്ദം കുറുകി... കണ്ണുകൾ ചുവന്നു.... "എതിർക്കാൻ കഴിയുന്നില്ലവനെ.... തോറ്റു പോകുന്നു...." അയാൾ മുഷ്ടി ചുരുട്ടി ടേബിളിലേക്ക് ഇടിച്ചു.... "അവനെ അങ്ങ് തീർത്തു കളയണം സർ...." അരുൺ അയാളോട് പറഞ്ഞു... "എത്ര തവണ.... എത്ര തവണ അവനെ കൊല്ലാൻ ശ്രമിച്ചു.... അവിടെയും വിജയം അവന് തന്നെ... നമ്മളൊക്കെ വിചാരിക്കുന്നതിനേക്കാൾ ഒരുപാട് മുകളിലാണ് അവൻ.... ഹരിഷ്വ ആര്യമൻ... Epizon ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സ്മാജ്യത്തിന്റെ ഏകാധിപൻ.... കീരീടം വെക്കാത്ത രാജാവ്.... എളുപ്പമല്ല അവനെ നേരിടുന്നത്...." അയാൾ പല്ല് ഞെരിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു.... "ഇനി വീട്ടിലേക്ക് അല്ലെ സർ....." ഡാനി പുറകിലെ സീറ്റിൽ ഇരുന്ന് ഐ പാഡിൽ എന്തോ നോക്കുന്ന ആര്യനോട് ചോദിച്ചു.... "മുബൈ കമ്പനിയുടെ ടെൻഡർ നമ്മുടെ കമ്പനിക്ക് കൂടെ മറ്റേത് ഇൻഡസ്ട്രിക്കാണ് കിട്ടിയത്...."

ഐ പാഡിൽ നിന്ന് മുഖമെടുക്കാതെ അവൻ ചോദിച്ചു... 'One minutes Sir... " ഡാനി ദൃതിയിൽ മടിയിൽ ഇരുന്ന ലാപ് ഓൺ ചെയ്തു.... "സർ... Omega enterprises..." ഡാനി പറഞ്ഞു കൊടുത്തു... "Then let's go there...." "രാമേട്ടാ ലെഫ്റ്റിലേക്ക് എടുത്തോ..." ഡാനി ഡ്രൈവറോട് പറഞ്ഞു... ആര്യൻ ചുണ്ടിനിടയിലേക്ക് ഒരു സിഗരറ്റ് എടുത്ത് വെച്ചു..... ലൈറ്റർ ചുമ്മാ വിരലിനിടയിൽ ഇട്ട് കറക്കി കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു... "ഹരി കുഞ്ഞ് എന്തിനാ വെറുതെ സിഗരറ്റ് വെച്ചിരിക്കുന്നത്... അതങ്ങ് കത്തിക്കാൻ മേല .." ഡ്രൈവർ രാമേട്ടൻ കളിയാലേ ചോദിച്ചത് കേട്ട് അവൻ ചിരിച്ചു... "ലക്ഷ്മിയമ്മക്ക് ഇഷ്ടല്ലേൽ അതങ്ങ് ഉപേക്ഷിച്ചുകൂടെ കുഞ്ഞേ.. " രാമേട്ടൻ വീണ്ടും ചോദിച്ചു... "ആവശ്യം വരും രാമേട്ടാ...." അവനൊരു ചിരിയോടെ സീറ്റിലേക്ക് ചാഞ്ഞിരുന്നു... വിരലിനിടയിലേക്ക് എടുത്ത് വെച്ച സിഗരറ്റിലേക്ക് ഉറ്റു നോക്കി.... "സ്പീഡിൽ പോ രാമേട്ടാ...." അവൻ പറഞ്ഞതും രാമേട്ടൻ കാറിന്റെ വേഗത കൂട്ടി ശരവേഗത്തിൽ കാർ വഴിയോരങ്ങൾ താണ്ടി മുന്നോട്ട് പറഞ്ഞു.... പാഞ്ഞു വന്ന കാറിനെ കണ്ട് പേടിച് റോഡരുകിലേക്ക് ചേർന്ന് നിന്ന പെൺകുട്ടിയെ കണ്ട് ആര്യൻ മുഖം ചെരിച്ചൊന്ന് നോക്കി.... "രാമേട്ടാ ഫൈവ് മിനിട്സ്..ഞങ്ങൾ വരാം..." ഒമേഘ എന്റെർപ്രൈസ് ന്റെ മുന്നിൽ കാർ നിർത്തിയതും... ബ്ലേസറിൽ ഹാങ്ങ്‌ ചെയ്ത ഗ്ലാസ് എടുത്ത് വെച്ചവൻ കാറിൽ നിന്നിറങ്ങി.... അപ്പോഴും അവന്റെ ചുണ്ടിൽ ആ സിഗരറ്റ് ഉണ്ടായിരുന്നു.... "ഹലോ.. എങ്ങോട്ടാ ഇടിച്ചു കേറുന്നത്...." അകത്തേക്ക് കാലെടുത്തു വെക്കും മുന്നേ അവന്റെ മുന്നിലേക്ക് സെക്യൂരിറ്റി വന്ന് നിന്നു.... ആര്യൻ മുഖത്ത് ഗ്ലാസ്‌ എടുത്ത് മാറ്റി അയാളെ നോക്കി...

അവന്റെ കണ്ണുകളിലേക്ക് നോക്കവേ അയാളുടെ ഉള്ളിൽ ആകാരണമായ ഒരു ഭയം ഉടലെടുത്തു... അയാൾ പോലുമറിയാതെ കാലുകൾ പിന്നോട്ട് നീങ്ങി.... "Good...." ചെറു ചുണ്ടിൽ വരുത്തിയവൻ അയാളുടെ തോളിൽ തട്ടി മുന്നോട്ട് നടന്നു.... പുറകെ വന്ന ഡാനി സെക്യൂരിറ്റിയെ ഒന്ന് തുറിച്ചു നോക്കി ആര്യന് പിന്നാലെ ചെന്നു.. "ആഹാ... ആരിത്... The great ഹരിഷ്വ ആര്യമൻ തന്നെയാണോ... ഈ ഉള്ളവന്റെ ഓഫിസിലേക്ക് ഒക്കെ വരുന്നത്...." എംഡിയുടെ ക്യാബിനിലേക്ക് കയറിയതെ കേട്ട വാക്കുകൾക്ക് നേരെ പുച്ഛം നിറഞ്ഞൊരു ചിരി സമ്മാനിച്ചു കൊണ്ട് ആര്യൻ ചെയറിലേക്ക് ഇരുന്നു... "നീ വന്നത് എന്തിനാണെന്ന് മനസിലായി.... വന്ന സ്ഥിതിക്ക് ഞാൻ ഒരു ഓഫർ അങ്ങോട്ട്‌ വെക്കാം...." ആര്യൻ അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു... അയാൾ ഇരുന്ന ടേബിളിന്റെ അടിയിൽ നിന്ന് ഒരു വലിയ പെട്ടിയെടുത്ത് ആര്യന് മുന്നിലേക്ക് വെച്ചു... "5 കോടിയുണ്ട്..." "ബ്ലാക്ക് മണി അല്ലെ മാത്തച്ചാ...." ആര്യൻ ചിരിയോടെ അയാളോട് ചോദിച്ചു... "അതെ... വേണേൽ ഇതിലും കൂടുതൽ തരാം ...." അയാൾ പുച്ഛത്തോടെ പറഞ്ഞു.... ആര്യൻ വർധിച്ച ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് അയാളുടെ കവിളിൽ ശക്തിയിൽ അടിച്ചു.... അടി കൊണ്ട് പുറകിലേക്ക് വീണു പോകാൻ ഒരുങ്ങിയാ അയാളുടെ ഷർട്ടിക് കുത്തി പിടിച്ചു കൊണ്ട് ആര്യൻ അയാളെ അവന് നേരെ നിർത്തി... "നിന്റെ തന്തക്ക് കൊണ്ട് പോയി കൊടുക്കടാ....." അവൻ ദേഷ്യത്തോടെ പറഞ്ഞു... കഴുത്തിലെ ഞെരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു... കഴുത്തിൽ പറ്റി ചേർന്ന് കിടന്ന നേർത്ത സ്വർണമാല പോലും മുറുകി....

അയാൾ അവനെ കണ്ട് പേടിച്ചു.... ആര്യൻ ചുണ്ടിലെ സിഗരറ്റിനെ ലൈറ്റർ കൊണ്ട് എരിയിച്ചു.... "നേരേന്ദ്രൻ പ്രൊജക്റ്റ്‌ എനിക്ക് തന്നു..താനും തരും.... ഇല്ലേൽ വാങ്ങിക്കാൻ എനിക്കറിയാം.....ഈ പ്രൊജക്റ്റ്‌ ഒറ്റക്ക് ഞാൻ ചെയ്തോളാം...എനിക്ക് ഒരു കമ്പനിയുടെയും പാർട്ണർഷിപ്പ് വേണ്ട.... ആര്യന് ഒറ്റക്ക് നിൽക്കുന്നതാ ഇഷ്ടം....." അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു... അയാളൊന്ന് തലയാട്ടി... അവൻ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന അവൻ പെട്ടിയിലെ ക്യാഷിലേക്ക് ഇട്ടു.... നിമിഷ നേരം കൊണ്ട് അത് കത്തി പടർന്നു... "Black money... നമുക്ക് വേണ്ട മാത്തച്ച..." അവൻ അയാളുടെ കവിളിൽ തട്ടി കൊണ്ട് പുറകിലേക്ക് തള്ളി മാറ്റി... "പോട്ടേ.... ഇത് നമ്മുടെ ആദ്യത്തെയും അവസാനത്തേയും കണ്ട് മുട്ടലാവട്ടെ...." അതും പറഞ്ഞുവൻ പുറത്തേക്ക് ഇറങ്ങി... "വീട്ടിലേക്ക് പോകാം രാമേട്ടാ...." കാറിലേക്ക് കയറി അവൻ കണ്ണുകൾ അടച്ചിരുന്നു....  നടന്ന് നടന്ന് അവളുടെ കാല് കുഴഞ്ഞു... നടുവിന് കൈ കൊണ്ട് അവൾ നിന്ന് കിതച്ചു.... ഹോസ്റ്റലുകളിൽ പലതിലും കേറി ഇറങ്ങി.... ജോലിയുള്ളവർക്ക് മാത്രമേ റൂം കിട്ടൂ.... അവൾ നിറച്ചു കൊണ്ട് ചുറ്റും നോക്കി... നട്ടുച്ച നേരം സൂര്യൻ തലക്ക് മുകളിൽ കത്തി ജ്വലിച്ചു നിൽക്കുന്നു... വഴിയിൽ കണ്ട ഓട്ടോക്ക് കൈ നീട്ടി.... "എങ്ങോട്ടാ പോകണ്ടത് മോളെ..." ഡ്രൈവർ ചോദിച്ചു... അവൾക്ക് അവിടെ ഒരിടവും അറിയില്ല... എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി ... പിന്നെ എന്തോ ഓർത്ത പോലെ അവൾ ബാഗിൽ നിന്ന് അജയ് തന്ന കാർഡ് എടുത്ത് അയാൾക്ക് നീട്ടി... "ആഹാ ഇങ്ങോട്ട് ആണോ...ശെരി..." അയാൾ കാർഡ് തിരികെ കൊടുത്ത് ഓട്ടോ മുന്നോട്ട് എടുത്തു.... അവൾ നിശ്വസിച്ചു കൊണ്ട് കണ്ണുകൾ അടച്ചിരുന്നു.... ഉരുകിയൊലിക്കുന്ന മാഞ്ഞു മലകളെ ശക്തമായി പിടിച്ചു നിർത്തിയ ഹേമന്തകാലം...

ഹിമം പൊഴിയുന്ന താഴ്‌വാരത്ത്‌ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ നിന്നു... ആ കണ്ണുകളിലേക്ക് നോക്കവേ സ്വയം നഷ്ടപെടുന്നത് പോലെ അവൾക്ക് തോന്നി... അവന്റെ കവിളിൽ കൈ ചേർക്കാൻ ഒരുങ്ങവേ അവന്റെ ശരീരത്തിൽ അഗ്നി പോലെ ജ്വലിച്ചു.... പിടഞ്ഞു കൊണ്ട് അവൾ കൈകൾ പിൻവലിച്ചു.... ആനി ഞെട്ടി കണ്ണുകൾ തുറന്നു... "മോളെ... സ്ഥലം എത്തി..." ഓട്ടോ ഡ്രൈവർ പറഞ്ഞത് കേട്ട് അവൾ കൈ കൊണ്ട് മുഖം തുടച്ച് അതിൽ നിന്നിറങ്ങി ... മുന്നിൽ ആകാശം മുട്ടി നിൽക്കുന്ന ബിൽഡിംങ്ങിന് മുന്നിൽ അവൾ വന്ന് നിന്നു...... epiczon വലിയ അക്ഷരങ്ങൾ കൊണ്ട് എഴുതിയാ ആ പേര് അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...."ഡാനി.... ഇന്ന് ഉച്ചക്ക് ഉള്ള പ്രോഗ്രാംസ് എന്ത് തന്നെയായാലും ക്യാൻസൽ ചെയ്തേക്ക്..." കാറിൽ നിന്നിറങ്ങാൻ നേരം ആര്യൻ പറഞ്ഞു.. "ഓക്കേ..." ആര്യൻ ബ്ലേസർ ഊരി കയ്യിൽ പിടിച്ചു കൊണ്ട് ആ വലിയ വീടിനകത്തേക്ക് കയറി... ഹാളിലേക്ക് കാലെടുത്തു വെച്ചതും... കഴുത്തിന് കുറുകെ ഒരു വാൾ അമർന്നു.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... മൂന്ന് വിരൽ കൊണ്ട് ആ വാൾ തുമ്പ് പിടിച്ചോതുക്കി തിരിച്ച് പുറകിൽ നിന്ന എതിരാളിയുടെ നെഞ്ചിലേക്ക് ചെറുതായി അമർത്തി വെച്ചു.... എന്നിട്ട് അവരെ നോക്കി കുസൃതിയോടെ പുരികം ഉയർത്തി കാണിച്ചു... എതിരാളി പുഞ്ചിരിച്ചു.... ആര്യൻ വാൾ മാറ്റി പിടിച്ചു...വരലക്ഷ്മി... ആര്യന്റെ അമ്മ.... "അടവുകൾ മറന്നോ എന്ന് നോക്കിയത്.... ഒരു പരീക്ഷണം...." അവർ ചിരിയോടെ പറഞ്ഞു... "മറന്നിട്ടില്ലമ്മേ....അമ്മ പഠിപ്പിച്ചു തന്നതൊന്നും ഈ ആര്യൻ മറക്കില്ല...." അവരെ ചേർത്ത് പിടിച്ചവൻ കട്ടിയുള്ള പുരിക കൊടികൾക്കിടയിലെ കുങ്കുമ പൊട്ടിൽ ചുംബിച്ചു..... തുടരും.............

ഹേമന്തം : ഭാഗം 1