കൃഷ്ണ: ഭാഗം 26

 

എഴുത്തുകാരി: Crazy Girl

"എങ്ങനാ പറ്റും എനിക്ക് മറക്കാൻ.. ചെറുപ്പത്തിലേ മനസ്സിൽ കൊണ്ട് നടന്ന ഈ കളിക്കൂട്ടുകാരനെ എനിക്കെങ്ങനെ മറക്കാൻ കഴിയും പറ... അവള് കണ്ണീർ അടക്കി പിടിക്കാൻ ഒരുപാട് ശ്രേമിച്ചെങ്കിലും അത് ഒഴികൊണ്ടിരുന്നു... രാധു പറയുന്നത് കേട്ട് ശേഖർ അവളെ തന്നെ ഞെട്ടിക്കൊണ്ട് ഉറ്റുനോക്കി.. അവന്റെ നോട്ടം താങ്ങാൻ ആവാതെ അവള് കുളത്തിലേക്ക് കണ്ണും നട്ടിരുന്നു.. ആദ്യമൊക്കെ ഒരു ഏട്ടന്റെ വാത്സല്യം ആയിരുന്നു... പിന്നീട് കൂട്ടുകാരന്റെ അടിപിടിയും വാശിയും സ്നേഹവും ഒക്കെ കണ്ടപ്പോൾ അറിയാതെ മനസ്സിൽ ഏട്ടൻ എന്ന പതവി മാറി തുടങ്ങി... ശേഖറിന്റെ വാശിക്ക് എന്നെ സ്കൂളിൽ ചേർത്തപ്പോൾ എന്നേക്കാൾ സന്തോഷം അമ്മക്കായിരുന്നു... അമ്മ പറഞ്ഞു ഒരു നോട്ടം കൊണ്ട് പോലും അവനെ വേദനിപ്പിക്കരുത്... സ്നേഹമുള്ളവനാ എന്ന്... പിന്നീട് ആരും കാണാതെ ആ മുഖത്തേക്ക് ലയിച്ചു നോക്കി പോകും...

പക്ഷെ ശേഖരേട്ടന് പോലും അത് മനസ്സിലായില്ലാ...ഏട്ടന്റെ ഭാഗത്തു നിന്നു എനിക്ക് കളിക്കൂട്ടുക്കാരിയോടുള്ള സ്നേഹം അല്ലാതെ വേറൊന്നും തോന്നിയില്ല... അതുകൊണ്ട് തന്നെ എന്റെ സ്നേഹം മനസ്സിൽ വെച്ചു മൂടി... അമ്മ കൊണ്ട് വന്ന ആലോചന... ഒരു സങ്കടത്തോടെ ഓടി വന്നു പറഞ്ഞപ്പോൾ അത് സന്തോഷത്തോടെ ഏറ്റെടുത് എന്നെ കളിയാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി ആ മനസ്സിൽ വേറെ ഒരു സ്ഥാനം എനിക്കില്ല എന്ന്... അതുകൊണ്ട് തന്നെ മനപ്പൂർവം അത് മറന്ന് കളിച് ചിരിച്ചു നടന്നു... അങ്ങ് പഠിക്കാൻ പോകുമ്പോളും ഇയാളുടെ ശബ്ദം കേക്കാതെ എനിക്ക് ഉറക്ക് വരില്ലായിരുന്നു... അതുകൊണ്ടാണെന്ന് തോന്നുന്നു ഒരു കൂട്ടർ വന്നു പെണ്ണ് കണ്ടപ്പോൾ ശേഖരേട്ടൻ വിളിക്കുന്ന സമയം അയാൾ വിളിക്കുമ്പോ മനഃപൂർവം അയാളെ ഒഴിവാക്കിയത്... കോളേജിൽ പോകുമ്പോൾ എന്നെ കാണാൻ വന്നും സംസാരിച്ചും ഇരിക്കും പക്ഷെ എനിക്ക് എന്തോ അംഗീകരിക്കാൻ പറ്റാതെ ശ്വാസം മുട്ടിയപ്പോൾ ആണ് എന്റെ മനസ്സിൽ ഉള്ളത് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്...

എല്ലാം കേട്ട് എന്റെ അവസ്ഥ മനസ്സിലായി കാണും എന്ന് വിചാരിച്ചു... അന്ന് വൈകിട്ട് എന്റെ വീട്ടിൽ പ്രദീക്ഷിക്കാതെ വന്ന അയാളെ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു... പക്ഷെ കല്യാണം നടക്കാൻ സമ്മതമല്ല എന്ന് പറയാൻ ആയിരിക്കും എന്ന് കരുതിയപ്പോൾ സന്തോഷം തോന്നി... പക്ഷെ എന്റെ കരുതൽ എല്ലാം ഒറ്റയടിക്ക് നശിപ്പിച് കൊണ്ട് അയാൾ പറഞ്ഞത് കല്യാണം പെട്ടെന്ന് നടത്തണം എന്ന് പറയാൻ ആയിരുന്നു .. കേട്ടപാതി ഞാൻ മുറിയിലേക്ക് ഓടി... ഒരുപാട് കരഞ്ഞു... എന്നിട്ട് തന്നെ വിളിച്ചു എല്ലാം പറയാൻ നിന്നപ്പോൾ ആണ്...അയാൾ മുറിയിൽ കയറി വന്നു എന്റെ കയ്യില് കിടന്ന എനിക്ക് ഏട്ടൻ സമ്മാനിച്ച മൊബൈൽ എടുത്തു എറിഞ്ഞത്.. ഒരു ഞെട്ടലോടെ അയാളുടെ പ്രവർത്തി കണ്ട ഞാൻ പൊട്ടിത്തെറിച്ചു... " നീ എന്താ വിചാരിച്ചേ നീ അങ്ങ് എന്നെ വേണ്ട എന്ന് വെച്ചാൽ ഉടൻ ഞാൻ അങ്ങ് പിന്മാറും എന്നോ.. എനിക്ക് നിന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും... പക്ഷെ ആദ്യമായിട്ടാണ് ഒരു പെണ്ണ് എന്നെ വേണ്ടന്ന് എന്ന് പറയുന്നത്...അതുകൊണ്ട് നിന്നെ തന്നെ ഞാൻ കെട്ടും...

രണ്ട് ദിവസം നീ എന്റെ കൂടെ തന്നെ കഴിയുകയും ചെയ്യും അത് കഴിഞ്ഞാൽ നിന്നെ ഇറക്കിവിടാൻ എനിക്ക് അറിയാം " എല്ലാം ഒരു ഞെട്ടലോടെ ഞാൻ കേട്ടു... പക്ഷെ എനിക്ക് അയാൾക്ക് തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു അമ്മയെ വിളിക്കാൻ തുനിഞ്ഞപ്പോൾ ആണ് അയാൾ പറയുന്നത് ആ വീടിന്റെ ആധാരം അവർ മരുമകൻ എഴുതികൊടുത്തിട്ടാ ഉള്ളത്.. മോളേ നന്നായി നോക്കുവാൻ... അതും കൂടി കേട്ടപ്പോൾ ആകെ തകർന്നു പോയി ഞാൻ... അയാൾ എല്ലാം മനപ്പൂർവം ചെയ്തതാണ്... പലവട്ടം കോളേജിൽ വന്നിട്ട് എന്നോട് കാറിൽ കയറാൻ പറയും... പക്ഷെ ഞാൻ അത് കേട്ടഭാവം പോലും നടിക്കാതെ ഒഴിഞ്ഞു മാറലാണ്... ഏട്ടനെ വിളിക്കാൻ തുനിയുമ്പോൾ അയാളെ ഓർമ വരും.. ഞാൻ കാരണം എനി എന്റെ അമ്മയും ഈ പടി ഇറങ്ങേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ എല്ലാം മറന്നു കളയും... എനി പറ എനിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ പറ്റുന്നത്... എന്റെ ജീവിധം എല്ലാം പോയി കിടക്കാ.. ഞാൻ.. ഞാൻ എന്താ ചെയ്യാ... മരിക്കാൻ തുനിഞ്ഞാൽ പേടിയാകുവാ...

മരിക്കാനുള്ള ത്രാണി എനിക്കില്ല ശേഖരേട്ട... എന്നും പറഞ്ഞു വിതുമ്പി കൊണ്ട് അവള് ശേഖറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു...അവനും ഒന്നും പറയാൻ ഇല്ലായിരുന്നു... പക്ഷെ അവളെ ചേർത്ത് കൊണ്ട് പറഞ്ഞു നീ ഈ ശേഖറിന്റെ പെണ്ണാണ് എന്ന്...ആ കരച്ചിലിനിടയിലും അവൾക്ക് അത് പുഞ്ചിരി നൽകി... പിന്നീട് ആരും കാണാതെ പ്രണയിച്ചു നടന്നു... വീട്ട്ക്കാരുടെയും നാട്ട്കാരുടെയും മുന്നിൽ കൂട്ടുകാർ ആണേലും അവർ പരസ്പരം പ്രണയിച്ചു നടന്നു... രാധു പോലും അറിയാതെ അവന് രമേശിനെ കണ്ടു അവനെ തല്ലിച്ചതച്ചു ആധാരം വാങ്ങി... അവള്ടെ കയ്യില് കൊടുത്തു... പക്ഷെ അത് കിട്ടിയപ്പോൾ അവൾക്ക് സന്തോഷിക്കാൻ പറ്റിയില്ല.. അവന് അടങ്ങിയിരിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു... അത് പോലെ തന്നെ സംഭവിച്ചു.... പണിക്കർ കുടുംബം മുഴുവൻ ആ ഞെട്ടിക്കുന്ന വാർത്താ അറിഞ്ഞു അവിടുത്തെ തമ്പുരാൻ ചെറുക്കൻ വേലക്കാരിയുടെ മകളുമായി അതിരുവിട്ട ബന്ധം... ശേഖറിന്റെ അച്ഛന് അത് അപമാനം ആയിരുന്നു... ഒരിക്കലും തന്റെ മകനെ അങ്ങനെ ഒരുവൾക്ക് വിട്ട് കൊടുക്കാൻ അദ്ദേഹം തയ്യാർ അല്ലായിരുന്നു... അത് മനസ്സിലാക്കിയ ശേഖർ ഒരു രാത്രി അവളേം കൊണ്ട് ബാംഗ്ലൂരിലേക്ക് നാട് വിട്ടു..... ശങ്കറിന് അതൊരു അടിയായിരുന്നു...

നാട്ട്കാർ ആരും അറിഞ്ഞില്ല... അദ്ദേഹം മകനെയും അവളെയും അന്നോഷിച്ച്‌ ഇറങ്ങി... അയാളുടെ കുടുമ്പ മഹിമ തകരുമെന്ന് തോന്നിയപ്പോ അയാൾ അവളെ കല്യാണം കഴിച്ചു തരാം എന്ന് അവനെ വിളിച്ചു പറഞ്ഞു .....അങ്ങനെ ഒരുമാസ ഒളി താമസത്തിനു ശേഷം അവർ വീണ്ടും നാട്ടിലേക്ക് വന്നു... പക്ഷെ ജാതക പ്രകാരം അവരുടെ കല്യാണം 5 മാസം കഴിഞ്ഞു നടത്തണം എന്ന് ജോല്സ്യനെ വാക്കിനു അവർ ശെരി വെച്ചു...ശേഖർ ബാംഗ്ലൂരിലേക്ക് ജോലിക്കായി പോവുകയും ചെയ്തു... കല്യാണ മാസം വരാം എന്നും പറഞ്ഞ് ... എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് പക്ഷെ അവിടെ തേടി വന്നത് വേറൊരു ഭൂകമ്പം ആയിരുന്നു.. രാധു ഗർഭിണി ആണ്...ഒരുമാസം ഒരുമിച്ചു നിന്ന നിമിഷത്തിൽ എപ്പോഴോ കയ്യ് വിട്ടു പോയാ വികാരം അവളെ ഒരു അമ്മയാക്കി... അത് കൊണ്ടത് ശങ്കറിന് ആയിരുന്നു കാരണം കല്യാണം പോലും കഴിയാതെ തന്റെ മകന്റെ കൊച്ചിനെ ഉദരത്തിൽ വാഴ്ത്തുന്നത് നല്ലതല്ല.. അത് അയാളെ അലോസരപ്പെടുത്തി...

തന്റെ കുടുംബത്തിനെ അഭിമാനം കയ്യ് വിടാതെ നോക്കേണ്ടത് അയാൾക്ക് നിർബന്ധമായിരുന്നു... പക്ഷെ കുഞ്ഞിനെ കളയണം എന്ന നിർദ്ദേശം വെച്ചപ്പോൾ രണ്ട് പേരും അതിനു ശക്തമായി എതിർത്തു...അത് അയാൾക്ക് സഹിച്ചില്ല... അങ്ങനെ കല്യാണം പോലും കഴിയാതെ അവള് ആ കുഞ്ഞിനെ പ്രസവിച്ചു... തന്റെ ചോരയെ കാണാൻ വന്ന ശേഖർ അറിഞ്ഞത് ആ കുഞ്ഞു മരിച്ചു എന്നാ വാർത്താ ആയിരുന്നു... കുഞ്ഞിനെ പോലും ഒരു നോക്കു കാണാൻ പറ്റാതെ രണ്ട് പേരും തകർന്നു... ദിവസങ്ങൾ കടന്നു പോയി... അവരുടെ സങ്കടം മാറ്റാൻ വേണ്ടി അവരുടെ കല്യണം നടത്തി കൊടുത്തു.. പക്ഷെ കുഞ്ഞിനെ നഷ്ടപെട്ട അവർക്ക് പിന്നീട് ആ നാട്ടിൽ നിൽക്കാൻ തോന്നിയില്ല.. ബാംഗ്ലൂരിലേക്ക് തിരിച്ചു... രണ്ട് രണ്ട് വർഷം കഴിഞ്ഞാണ് അവർക്ക് ഒരു ആൺ കുട്ടി ജനിച്ചത്... അതായിരുന്നു പിന്നീട് അവരുടെ ലോകം... അല്ലെ മമ്മ... " എന്നും പറഞ്ഞ് ദ്രുവ് ശേഖരിന്റെയും രാധുവിന്റെയും നേരെ തിരിഞ്ഞപ്പോൾ അമ്മ കണ്ണീർ പൊടിക്കുകയും അച്ഛന് വിഷാദഭാവത്തിൽ ഇരിക്കുന്നത് കണ്ട് ദ്രുവിന്റെ മനസ്സൊന്ന് പിടഞ്ഞു...

അവന് സ്റ്റേജിൽ നിന്നും അവരുടെ അടുത്തേക്ക് നടന്നു... "എന്താ മമ്മ എന്തിനാ കരയുന്നെ.. മമ്മ പറഞ്ഞു തന്ന കഥ ഇവരും അറിയട്ടെ... " "എന്റെ മോള് എവിടെടാ... എനിക്ക് എന്റെ മോളേ വേണം ദ്രുവ്... അവള് ജീവനോടെ ഉണ്ടെന്ന് എങ്കിലും ഒന്ന് അറിയണം എനിക്ക് " എന്ന് രാധിക പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവന് പപ്പയെയും മമ്മയെയും കൂട്ടി സ്റ്റേജിലേക്ക് കയറി... "whats happening ദ്രുവ് .. നീ ഇപ്പോൾ കഥ പറഞ്ഞു തന്നു... ബട്ട് ഇൻ ദിസ്‌ സ്റ്റോറി.. ആ കുട്ടി മരിക്കുന്നുണ്ട്... തെൻ why ദിസ്‌ പാർട്ടി " അവിടെ വന്ന ഒരു കോട്ടും സുയിട്ടും ഇട്ട ആള് എഴുനേറ്റ് നിന്ന് പറഞ്ഞപ്പോൾ അതിനു ശെരിവെച്ച പലരും തലയാട്ടിയും പരസ്പരം പിറുപിറുത്തും ഇരുന്നു... "ശെരിയാണ്.. ഈ കഥയിൽ ആ കുട്ടി മരിക്കുന്നുണ്ട്... പക്ഷേ അവളെ ആരും കാണുന്നില്ലാ... മുത്തശ്ശന്റെ ഒരു കളി ആയിരുന്നു അത്.. കല്യാണം കഴിയുന്നതിനു മുന്നേ.. ഒരു കുട്ടിയേ ഏറ്റെടുക്കുക എന്നത് വളരെ അഭമാനകരമാണ് എന്ന് അയാൾ ഉറപ്പിച്ചു അതുകൊണ്ട് തന്നെ പ്രസവിച്ച ഉടനെ ആ ഡോക്ടർക്ക് പൈസ വാരി എറിഞ്ഞു ആ കുഞ്ഞിനെ എടുത്തു വേറെ ഒരാളെ നോക്കാൻ ഏൽപ്പിക്കുക ആയിരുന്നു " ഇത് ഞങ്ങളോട് പറഞ്ഞത് ഞങ്ങൾടെ മുത്തശ്ശൻ തന്നെ ആയിരുന്നു..

കാരണം ചെയ്ത തെറ്റിന് മുത്തശ്ശനെ ദൈവം ഒരുപാട് പരീക്ഷിച്ചു... നോക്കാൻ ഏല്പിച്ച ആളുടെ പേരൊഴികെ മുത്തശ്ശൻ എല്ലാം പറഞ്ഞു.. അതറിയാൻ മമ്മയും പപ്പയും നാട്ടിലേക്ക് ചെന്നപ്പോൾ കണ്ടത്. ഒരു ആക്‌സിഡന്റിൽ കോമയിൽ കിടക്കുന്ന മുത്തശ്ശനെ ആണ്... ജീവിച്ചിരിക്കുന്ന കുഞ്ഞിനെ ഒരു നോക്ക് കാണാന് പറ്റത്തില്ല എന്റെ മമ്മയുടെ സങ്കടം മമ്മയുടെ ആരോഗ്യ സ്ഥിയിൽ മോശം അവസ്ഥയിൽ എത്തി... അതു താങ്ങാൻ പറ്റാത്തത് കൊണ്ടാണ് ഞാനും എന്റെ കൂടപ്പിറപ്പിനെ അന്നോഷിച്ചു കൊണ്ട് നടന്നത്... അന്ന് കമ്പനിയിൽ കൃഷ്ണയോടപ്പം സംസാരിക്കുമ്പോൾ ആണ് എനിക്ക് ഡോക്ടറിന്റെ കാൾ വന്നത്... അത് എന്റേം മുത്തശ്ശൻ സംസാരിക്കുന്ന തുടങ്ങി എന്ന സന്തോഷ വാർത്ത ആയിരുന്നു... അതാണ്‌ കമ്പനിയിൽ നിന്ന് leave എടുത്ത് ഞാൻ മുത്തശ്ശന്റെ അരികിൽ ചെന്നത്...മുത്തശ്ശനിൽ നിന്ന് അറിഞ്ഞു ഒരു സതീശൻ എന്ന ആളുടെ കയ്യിലാണ് ഏൽപ്പിച്ചത് എന്ന്... അങ്ങനെ ഞാൻ താ അയാളുടെ വീട് മുറ്റത് എത്തി... " (എന്ന് പറയുമ്പോൾ അവന്റെ കണ്ണിൽ തീ പാറുന്ന നോട്ടം ആയിരുന്നു..

ആ നോട്ടത്തിനു മുന്നിൽ വല്ല്യച്ഛനും വല്യമ്മയും തല കുനിയുന്നത് കിച്ചു കണ്ടു... ) അവരോട് എന്റെ ചേച്ചിയെ എനിക്ക് വിട്ട് തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ ഒന്നും അറിയില്ല അങ്ങനെ ഒരാൾ ഇല്ലാ എന്ന് പറഞ്ഞു... പക്ഷെ പിന്നീട് അയാൾ സമ്മതിച്ചു... കൂടെ ആ റാം ആണ് എനിക്ക് സ്നേഹ എന്ന എന്റെ കള്ളിയായ ചേച്ചിയെ കൊണ്ട് വന്നത്... " അവന് ഒന്ന് നെടുവീർപ്പിട്ടു... "എന്താ കള്ളിയോ.....അപ്പൊ എന്റെ മോള് അവളല്ലേ... "മമ്മ വീണ്ടു നെഞ്ചത് കയ്യ് വെച്ചു.. "ദ്രുവ് നീ എന്താ പറയുന്നേ അപ്പൊ സ്നേഹ അല്ലെങ്കിൽ പിന്നേ ആരാണ് പറ ദ്രുവ് "അവന്റെ പപ്പയും പൊട്ടിത്തെറിച്ചു... ഒരു നിമിഷത്തെ നിശബ്ദദക്ക് ശേഷം അവന് ഒന്ന് മന്ദഹസിച്ച് കൈ നിവർത്തി ചൂണ്ടി.. "കൃഷ്ണ "അവിടെ വന്നവരിൽ ഒരു പോലെ ആ പേര് ഉച്ചരിച്ചു... അവിടെയുള്ള ലൈറ്റ്സ് എല്ലാം കൃഷ്ണക്ക് നേരെ തിരിഞ്ഞു... ********** ന്താ... ദ്രുവ് എന്താ എനിക്ക് നേരെ ചൂണ്ടുന്നെ...അച്ഛാ അമ്മേ.. എന്താ ഇത് ...അവിടെയുള്ളവരുടെ നോട്ടം എനിക്ക് എന്തോ താങ്ങാൻ പറ്റാതെ... വീണ്ടും ഒരു തമാശയാണോ...

"ദ്രുവ് "അവന്റെ പപ്പാ അവനെ ഞെട്ടിക്കൊണ്ട് വിളിച്ചു.. "അതെ പപ്പാ കൃഷ്ണ അവളാണ് എന്റെ ചേച്ചി... പപ്പേഡേയും മെമ്മെടെയും മൂത്ത മകൾ... പപ്പാ ഒന്ന് നോക്കിയേ.. മെമ്മേടെ അതെ കണ്ണുകൾ അല്ലെ കൃഷ്ണക്ക്... നോക്ക് പപ്പാ " എന്നും പറഞ്ഞ് ദ്രുവ് എന്റെ കയ്യില് പിടിച്ചു എന്നെ അവർക്ക് മുന്നിൽ നിർത്തി... ഞാൻ ശ്വാസം പോലും വിടാൻ പറ്റാതെ... അവരിലേക്ക് നോക്കി... പെട്ടെന്ന് അവന്റെ അമ്മ എന്റെ നെഞ്ചിലേക്ക് വീണു... അറിയാതെ എന്റെ കരങ്ങൾ ആ അമ്മയെ താങ്ങി പിടിച്ചു...ഒരു പിടി കണ്ണീർ പോലും എനിക്ക് വരുന്നില്ല.. എന്തിന് എന്റെ ശബ്ദം പോലും പുറത്ത് വരുന്നില്ല... ഋഷിയെട്ടന്റെ അച്ഛനേം അമ്മയേയും നോക്കിയപ്പോൾ എന്തിനോ വേണ്ടി ചിരിക്കുക ആയിരുന്നു അവർ... ഋഷിയെട്ടനെ നോക്കിയപ്പോൾ എനിക്ക് പാകം ആ കണ്ണുകൾ അടച്ച് കാണിച്ചു... അച്ചുവിനെ നോക്കിയപ്പോൾ അർജു അവളെ പറഞ്ഞു മനസ്സിലാകുന്ന തിരക്കിലാ... തലയിൽ ആരുടെയോ തലോടൽ അറിഞ്ഞപ്പോൾ ആണ് ഞാൻ ബോധത്തിൽ വന്നത്... ദ്രുവിന്റെ പപ്പയാണ്...

അദ്ദേഹം എന്നെ തന്നെ വാത്സല്യത്തോടെ നോക്കുമ്പോൾ എന്റെ നെഞ്ച് പെരുമ്പറ കൊട്ടുക ആയിരുന്നു... "അപ്പൊ സ്നേഹ "പെട്ടെന്ന് ദ്രുവിന്റെ അമ്മ എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ദ്രുവിനോട് ചോദിച്ചു... "ആ സതീശനും കുടുംബവും ഇറക്കിയ ഒരു കള്ളി... അവർക്ക് അറിയില്ലായിരുന്നു ഞാനും ഋഷിയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളത് ഋഷി അന്ന് പുറത്ത് വെച്ച റാമിനെ കണ്ടില്ലായിരുന്നു വെങ്കിൽ നമ്മൾക്ക് ഒരിക്കലും കൃഷ്ണയെ കിട്ടില്ലായിരുന്നു... " എന്ന് അവന് പറഞ്ഞു നിർത്തിയപ്പോ ഋഷിയെട്ടനെ ആയിരുന്നു ഞാൻ നോക്കിയത്... പക്ഷെ ഋഷിയെട്ടൻ ആ ബോര്ഡിഗാർഡ്സിനോട് എന്തോ പറയുക ആയിരുന്നു അവർ ആ ദുഷ്ടന്മാരേം കൊണ്ട് നടന്നു..... അതിനു ശേഷം ഞാൻ മായാലോകത് എന്നത് പോലെ ആയിരുന്നു... പലരും വന്നു തൊട്ടും മുട്ടിയും കയ്യ് തന്നും നിന്നു... കേക്ക് മുറിച്ചു ഭക്ഷണം കഴിച്ചു അപ്പോഴെല്ലാം എന്റെ കൂടെ ദ്രുവിന്റെ പപ്പയും മമ്മയും എന്റെ രണ്ട് ഭാഗത്തും ഉണ്ടായിരുന്നു... ഒരു പ്രതിമ പോലെ ഞാനും എല്ലാവരും പോയതിനു ശേഷം ഋഷിയെട്ടന്റെയും ദ്രുവിന്റെയും കുടുംബങ്ങൾ മാത്രം ബാക്കി ആയി...

ഞങ്ങൾ എല്ലാവരും ചുറ്റും അവിടെ ഇരുന്നു... "ഋഷി നീ ഞങ്ങൾക്ക് മകനെ പോലെ ആണ്... നീ കാരണം ഞങ്ങൾക്ക് എന്റെ മകളെ കിട്ടി.. നിന്നോട് എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാവില്ല " "ഇല്ലാ അങ്കിൾ ആ റാം അവനെയും ശ്രാവണിനെയും ദ്രുവിന്റെ കൂടെ കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് അടിച്ചിരുന്നു.. അതു ഞാൻ ദ്രുവിനോട് പറയുകയും ചെയ്തു.. അങ്ങനെ ആണ് സ്നേഹയുടെയും കിച്ചുവിന്റെയും മുടി ഞങ്ങൾ DNA ടെസ്റ്റിന് കൊടുത്തത്... അതിന്റെ റിപ്പോർട്ട്‌ ആണ് സത്യം തെളിയിച്ചത്... " എല്ലാവരും പലതും പറയുന്നുന്ടെലും എന്റെ മനസ് ഒന്നും പ്രതികരിക്കുന്നില്ല ഇപ്പോഴും ഞാൻ ഏതോ ലോകത്തു എന്നത് പോലെ നിൽക്കുക ആണ് "ദേവ് ഇന്ന് ഞങ്ങളുടെ മോളേ ഞങ്ങൾ കൊണ്ട് പൊക്കോട്ടെ " എന്ന് ദ്രുവിന്റെ അമ്മ പറഞ്ഞപ്പോൾ എല്ലാരും ഞെട്ടി പതിയെ അത് പുഞ്ചിരിയിലേക്ക് മാറി... ഞാൻ ഋഷിയെട്ടനെ നോക്കിയപ്പോൾ ഋഷിയെട്ടന്റെ മുഖം വടിയത് ഞാൻ അറിഞ്ഞു... എല്ലാരും വീട്ടിലേക്ക് തിരിച്ചു... **********

"മോളേ... " അത് വരെ പിടിച്ചു നിന്ന കണ്ണീർ ഞാൻ ഒരു കരച്ചിലോടെ അമ്മയുടെ മാറിൽ വീണു.. "ഞാൻ എത്ര ശപിച്ചു ന്നോ... എന്നെ കളഞ്ഞിട്ട് പോയതാണെന്ന് വിചാരിച്ചു.. എപ്പോഴും അവരെന്നെ വഴക്ക് പറയും.... വഴിയിൽ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞു എത്രയെന്നേ നോവിച്ചിട്ടുണ്ടെന്നോ... അപ്പോഴെക്കെ ഞാൻ ഓർക്കും എന്നെ ജനിപ്പിക്കുന്നതിനു മുൻപേ ഒന്ന് കൊന്നിരുന്നെങ്കിൽ എന്ന്... എന്നാൽ എനിക്ക് അറിയില്ലല്ല്ലോ അമ്മേ "... അവസാനം അമ്മേ എന്നാ വാക്ക് എന്റെ മനസ്സിൽ തറച്ചു നിന്നു... ദ്രുവിന്റെ അമ്മയെ നോക്കിയപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നത് ഞാൻ കണ്ടു... പരസ്പരം വാരി പുണര്ന്നു.. അച്ഛനും ഞങ്ങൾക്കൊപ്പം ചേർന്ന് നിന്നു... പരസ്പരം അടർന്നു മാറിയപ്പോൾ കണ്ടു എല്ലാം നോക്കി നിൽക്കുന്ന ദ്രുവിനെ... എന്റെ കൈകൾ നീട്ടി അവനെ വിളിച്ചപ്പോൾ... എന്റെ കുഞ്ഞനിയനെ പോലെ അവന് ഓടി വന്നു എന്നെ പുണർന്നു... ഒരിക്കലും കാണില്ല എന്ന് കരുതിയാ എന്റേം അച്ഛന് അമ്മ... സ്വന്തം കൂടപ്പിറപ്പ്പ്...ഒരു അനാഥയായ എനിക്ക് തിരിച്ചു കിട്ടിയ എന്റെ കുടുംബം...

ഒരുപാട് സന്തോഷ വതി ആയിരുന്നു ഞാൻ അന്ന്...... എന്നാൽ നേരെ തിരിച്ചായിരുന്നു ഋഷിക്ക്... അവനന്നു ഉറങ്ങിയില്ല... കൃഷ്ണക്ക് അവളുടെ കുടുംബത്തെ കിട്ടി.. എനി അവള് എന്നെ ഉപേക്ഷിക്കുമോ എന്ന ചിന്ത അവനെ വേട്ടയാടി... *********** "എല്ലാം നശിപ്പിച്ചപ്പോൾ നിനക്ക് സമാധാനം ആയില്ലേ... "റാം കലികൊണ്ട് തുള്ളി... "ഞാൻ എന്ത് ചെയ്യാനാ... അവന്റെ അഭിനയം എനിക്ക് തിരിച്ചറിഞ്ഞില്ല ....cche " "എല്ലാം കൈവിട്ടു... എന്തിനാ ഇങ്ങനെ നിക്കണേ... പോയി അഴിച്ചു വെക്കടി നിന്റെ മുഖം മൂടി "എന്നും പറഞ്ഞു അലറി കൊണ്ട് റാം മുറിയിൽ നിന്ന് ഇറങ്ങി... സ്നേഹ കണ്ണാടിയുടെ മുന്നിൽ നിന്നു... അവളുടെ കണ്ണുകളിൽ കോപം നിറഞ്ഞു നിന്നു... പതിയെ അവള് അവളുടെ ചുണ്ടിൽ വരച്ച മറുക് മായിച്ചു കളഞ്ഞു... കൺപീലികൾ എടുത്തു... വിഗ്ഗ് മുടി എടുത്തെറിഞ്ഞു... സ്നേഹയിൽ നിന്നു രജിയിലേകുള്ള മാറ്റം........................തുടരും………..

കൃഷ്ണ: ഭാഗം 25