മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 3

 

എഴുത്തുകാരൻ: അഭി

രാവിലെ മാധവ് കാണുന്നത് ഹാളിൽ ഒരു കസാരയിൽ ചുരുണ്ടു കൂടിയിരിക്കുന്ന മായയെ ആണ്.... അവൻ അവൾ കിടക്കുന്നത് ഒരു നിമിഷം നോക്കി നിന്നു.... അവളുടെ മുടി നിലത്തേക്ക് അലസമായി വീണ് കിടക്കുന്നു.... അവന് അത് ഒരു കൗതുകമായിരുന്നു.... ഇന്നലെ കയ്യിൽ പറ്റിയ മുറിവിന് ചുറ്റും വീങ്ങിയിട്ടുണ്ട്.... അവന് നെഞ്ചിൽ ഒരു നീറ്റൽ തോന്നി.... ഒന്ന് നെടുവീർപ്പിട്ട് അടുക്കളയിൽ നിന്നും ഒരു കട്ടൻ കാപ്പിയുണ്ടാക്കി പുറത്തേക്കിറങ്ങി... കയ്യിൽ എപ്പോഴും ഉണ്ടാകാറുള്ള ബൺ എടുത്ത് മുടി കെട്ടി... *""ഏട്ട..... മഞ്ഞു കാലം കഴിഞ്ഞു നമുക്ക് ഒരു യാത്ര പോണം ട്ടോ... എങ്ങോട്ടെന്നില്ലാത്ത ഒരു യാത്ര.... " അവന്റെ ചെവിക്കുള്ളിൽ അവളുടെ ശബ്ദം അലയടിച്ചു.....

" എടി പൊട്ടി.... മഞ്ഞുകാലത്തു പോകുന്ന യാത്രയാണ് സുഖം.... " അവളുടെ തലക്കിട്ടു മേടി കൊണ്ട് മാധവ് പറഞ്ഞു. " എപ്പഴാണേലും കുഴപ്പല്ല..... എന്റെ കൂടെ ദെ ഈ മാധവ് ഉണ്ടായ മതി.... മഹിയുടെ മാത്രമായി... " മാധവിന്റെ മടിയിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു.** ഓർമകളിൽ കീറിമുറിഞ്ഞു പോയിരുന്നു അവന്റെ മനസ്സ്.... ചോര കിനിഞ്ഞിറങ്ങുന്നുണ്ട് അതിൽ നിന്നും. " ഡോ.... മാട.... " മായയുടെ അലർച്ച കേട്ടു അവൻ തിരിഞ്ഞു നോക്കി... " ഗ്യാസ് ഓൺ ആക്കിയാൽ ഓഫ്‌ ആക്കാൻ തനിക്ക് അറിയില്ലേ.... " ദേഷിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അവന് എരിഞ്ഞു കയറി.. " നിന്റെ തന്തയോടു പറയെടി പുല്ലേ.... " അവൻ കണ്ണു ചുവപ്പിച്ചു കൊണ്ട് അലറി...

" തന്ത... " അവൾ പുച്ഛത്തോടെ പിറുപിറുത്തു..... മുടിയെല്ലാം കൂടെ മാടി കെട്ടി അവൾ അകത്തേക്ക് കയറി പോയി... " ആ..... " മായയുടെ അലർച്ച കേട്ട് മാധവ് അങ്ങോട്ടോടി... " എന്താടി.... "പേടിച്ചു കൊണ്ട് മേലേക്ക് നോക്കി നിൽക്കുന്ന മായയെ നോക്കി അവൻ അലറി " പ.... പാമ്പ്.... " വിറച്ചു കൊണ്ട് മുകളിലേക്ക് ചൂണ്ടി... അവനും അങ്ങോട്ട് നോക്കി. " നിന്റെ കുഞ്ഞമ്മേടെ നായര്.. " അവൻ ദേഷിച്ചു കൊണ്ട് പറഞ്ഞു. " ആ....... " പറഞ്ഞു തീരും മുന്നേ അവൻ അലറി.. കത്തി കൊണ്ട് മായ അവന്റെ കൈ തണ്ടയിൽ മുറിബൈൽപ്പിച്ചിരിക്കുകയാണ്... കത്തിയുമായി അവൾ മുറിയിൽ കയറി വാതിൽ അടച്ചു... " മായക്ക് കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത് ഒരു ശീലം ഉണ്ട്...

" അവൾ വാതിൽ ചാരി വിളിച്ചു പറഞ്ഞു. " ഡീ..... " അവന്റെ ശബ്ദം ഉയർന്നു.... അവന്റെ അലർച്ച കേട്ട് അവൾ ചെവി പൊത്തി. ഉച്ച കഴിയാറായപ്പോൾ അവൾ പതുങ്ങി പതുങ്ങി അടുക്കളയിലേക്ക് നടന്നു.... മാധവിനെ എവിടെയും കണ്ടില്ല.... അതൊരു ആശ്വാസം ആയിരുന്നു...അടുക്കളയിലേക്ക് കാല് വച്ചതും മായ വഴുതി വീണു... " അമ്മ..... " അവൾ നിലവിളിച്ചു... അത് കേട്ട് അവിടെ ഒരു പൊട്ടി ചിരി മുഴങ്ങി... മായ ചുറ്റും നോക്കി.... അടുക്കളയുടെ ടൈൽ മുഴുവൻ എണ്ണ... അവൾക്ക് ദേഷ്യം ഇരച്ചു കയറി... എണീക്കുന്തോറും അവൾ അവിടെ തന്നെ വീണു... ചുവരിൽ പിടിച്ചു എങ്ങനെയോ മുറി വരെ എത്തി....അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു അവന്റെ ചിരി...

" നീയെന്താ മഹി എന്നെ ഇങ്ങനെ നോക്കുന്നെ.... " തിരിച്ചു മുറിയിലേക്ക് കയറിയപ്പോൾ മാധവ് ചോദിച്ചു. " ഏട്ടൻ എത്ര ദിവസായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട്.... " അങ്ങനെ മഹി പറയുന്നത് പോലെ തോന്നി... അവനൊന്നു ചിരിച്ചു.. " ശരിയാ...... ഞാൻ ചിരിക്കാൻ മറന്നു പോയിരുന്നു... " അവൻ ബെഡിലിരുന്നു അവളുടെ മടിയിലേക്ക് തല വച്ചു... " പാവം ആണേട്ടാ.... ഇങ്ങനെ ഉപദ്രവിക്കല്ലേ അതിനെ... " മഹി പറഞ്ഞു.മാധവ് കണ്ണടച്ച് കിടന്നു.... എല്ലാം അവന്റെ തോന്നലായിരിക്കും.... പക്ഷെ എന്നും മഹി അവന്റെ കൂടെയുണ്ടെന്ന് അവൻ വിശ്വസിക്കുന്നു... ആരിൽ നിന്നൊക്കെയോ ഒരു രക്ഷപ്പെടൽ... അല്ല അവനിൽ നിന്നു തന്നെ ഒരു ഒളിച്ചോട്ടം.. ____________💛.

"ദച്ചൂട്ടി.......എവിടെ ആയിരുന്നു നീ..." ശ്യാം അവളുടെ തലയിൽ ഒന്ന് കൊട്ടി. " ഞാൻ ഇവിടെയുണ്ടല്ലോ... " അവൾ കണ്ണിറുക്കി... " അമ്മ അന്വേക്ഷിച്ചെടി പെണ്ണെ നിന്നെ... നീ എന്തെ വീട്ടിലേക്ക് വന്നില്ല... " അവൻ അവളുടെ അടുത്തിരുന്നു. " അതോ.... ഇങ്ങു വാ...." അവൾ അവനെ അടുത്തേക്ക് വിളിച്ചു ചെവിയിൽ സ്വകാര്യം പറഞ്ഞു. " ഞാൻ മായേച്ചിയെ കാണാൻ പോവാ... അമ്മയോട് പറയല്ലേ... " അവൾ സ്വകാര്യം പറയുന്ന പോലെ പറഞ്ഞു.. " ഓഹോ.... എനിക്കും കാണണം നിന്റെ മായേച്ചിയെ... പക്ഷേ നിന്റെ പുന്നാര ഏട്ടൻ അങ്ങോട്ട് അടുപ്പിക്കൊ.... " അവൻ അവളെ ഇടം കണ്ണിട്ട് നോക്കി... " അതറിയില്ല.... " അവൾ ചുമൽ കൂച്ചി. " മ്മ്... മ്മ്.... എന്ന ന്റവന്നു ട്ടി ഓടി പോയി വാ.... മ്മ്....." അവൻ അവളുടെ കവിളിലൊന്നു തട്ടി... ദച്ചു അവൻ പോകുന്നത് നോക്കിയൊന്നു ചിരിച്ചു.. ആരാണവൻ തനിക്കെന്നു അവൾ സ്വയം ചോദിച്ചു നോക്കി...

മറുപടിയായി ചുണ്ടിലൊരു പുഞ്ചിരി മിന്നി മാഞ്ഞു...ഏട്ടൻ... അച്ചൻ... കൂട്ടുകാരൻ... അമ്മ.... എല്ലാം..... അവളോർത്തു കൊണ്ട് എണീറ്റു നടന്നു.... " ശ്യാമേട്ടാ...... വാ.... " അവൾ അവനെ നീട്ടി വിളിച്ചു. " എന്നെ കൊണ്ടാക്കാവൊ... " അവൾ ചുണ്ട് ചുളുക്കി.. " പൊടി മടിച്ചി..... വാ എന്ന... മ്മ്.. " അവൻ ബൈക്കിന്റെ കീ കറക്കി കൊണ്ട് പറഞ്ഞു... അവൾ അവന്റെ പിറ്റേക്ക് കയറി... " നിന്റെ അച്ഛനില്ലെടി അവിടെ... " അവൻ അവളോട്‌ സ്വകാര്യമായായി ചോദിച്ചു. " ഉണ്ടായിരുന്നു... എളുപ്പം വിട്ടോ... അമ്മ കണ്ട പിന്നെ തീർന്നു... " അവൾ അവന്റെ പുറത്ത് അള്ളി പിടിച്ചു... അവന് ചരു വന്നു... 💛 " ഓയ്.... മായേച്ചി.... " ഉമ്മറത്തേക്ക് കയറി ദച്ചു വിളിച്ചു.... ആരെയും കണ്ടില്ല... അവൾ പുറത്തു നിൽക്കുന്ന ശ്യമിനോട് പൊക്കോളാൻ കൈ കാണിച്ചു...ദച്ചു അകത്തേക്ക് കയറി നോക്കി... മായ ബെഡിൽ കിടക്കുന്നത് കണ്ടു.. " എന്ത് പറ്റി മായേച്ചി.... "

അവൾ ആദിയോടെ ചോദിച്ചു..മായ അവളെ ഒന്ന് തിരിഞ്ഞു നോക്കി. " എപ്പോ വന്നു... " മായ ഏന്തി വലിഞ്ഞു എഴുന്നേറ്റു... അവളുടെ മുഖം വേദന കൊണ്ട് ചുളിഞ്ഞു. " എന്ത് പറ്റി.... " ദച്ചു അവളെ പിടിച്ചു. " ഒന്നുല്ലടാ..... ഞാൻ അടുക്കളയിൽ വീണു... " മായ പറഞ്ഞു. " ആണൊ... എന്ന ചേച്ചി കിടന്നോ... ഞാൻ ചൂടുവെള്ളം എടുക്കാം... " ദച്ചു അതും പറഞ്ഞേഴുന്നേറ്റു.. " വേണ്ട.... അടുക്കള മുഴുവൻ എണ്ണയ.. " അവൾ മാധവിനെ നന്നായി ഒന്ന് സ്മരിച്ചു കൊണ്ട് പറഞ്ഞു... " ചേച്ചി കിടന്നോ... ഞാൻ എല്ലാം വൃത്തിയാക്കിക്കൊള്ളാം... " ദച്ചു ഒരു ചിരിയോടെ എഴുന്നേറ്റ് പോയി.. മായ അവൻ നോക്കിയിരുന്നു.. അവൾക്ക് ദച്ചുവിനോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി..... എന്തോ ഒരു ഇഷ്ടം.... സ്വന്തം ആണെന്ന തോന്നൽ.... ദച്ചു എല്ലാം വൃത്തിയാക്കി.... അവളുടെ പിറകെ തന്നെ മാധവും ഉണ്ടായിരുന്നു... പെങ്ങൾ വഴുതി വീണാലോ എന്നൊരു പേടി....

അത് കൊണ്ട് പകുതിയും വൃത്തിയാക്കിയത് അവനാണ്... അത് കണ്ട് മായക്ക്‌ ചിരി വന്നു..... " മായേച്ചി.... നമുക്ക് നാളെ അമ്പലത്തിൽ പോക ട്ടോ.... ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ.." ദച്ചു കട്ടിലിൽ അവളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു.... മായ ചിരിയോടെ തലയാട്ടി. അവൾക്കും ആഗ്രഹം ഉണ്ടായിരുന്നു.... എത്ര കാലമായി ഒന്ന് തൊഴുതിട്ട്.... എന്തോ എല്ലാവരോടും ദേഷ്യമായിരുന്നു.... 💛 തണുപ്പത്തിന്റെ മൂർദ്ധാന്യാവസ്ഥയിൽ എത്തിയ ഒരു പുലരി.... " ചെമ്പകം.... " പുറത്തു നിന്നു ആരുടെയോ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് എത്തി നോക്കി.... " പൂവ് തരാവോ ചെമ്പകം.... അങ്ങേ കാവിൽ വച്ചു പൂജിക്കാനാ... അവിടത്തെ ദേവിക്ക് ചെമ്പകം ആണത്രേ ഇഷ്ടം.. "

ഒരു കുറുമ്പി ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. ആ വിളി മായ്ക്ക് ഇഷ്ടമായി... ചെമ്പകം..... അവർക്ക് പൂ പറിച്ചു കൊടുക്കുന്നത് കൊണ്ടാണ് ആ പെണ്ണ് അവളെ അങ്ങനെ വിളിച്ചത്... മുറ്റത്തെ അരമതിലിൽ കയറി അവൾ പൂ കൊഴിച്ചു കൊടുത്തു... അവൾ അത് കയ്യിൽ പെറുക്കി എടുത്തു... കുഞ്ഞി കയ്യിൽ അത് ഒതുങ്ങുന്നില്ല. " ചെമ്പകം വരുന്നോ... " പോകുന്നതിനിടെ അവൾ ചോദിച്ചു. " വേറെ ഒരു ദിവസം വരാം... എന്നെ വിളിക്കണം... " മായ മറുപടി പറഞ്ഞു. അവൾ പൂക്കൾ ഉടുപ്പിൽ ഇട്ടു ഓടി... അപ്പോഴാണ് മാധവ് ഉമ്മറത്തേക്ക് ഇറങ്ങി വരുന്നത് അവൾ കണ്ടത്... അവൻ മരത്തിനടിയിൽ എത്തിയപ്പോൾ പെയ്തൊഴിയാത്ത ഹിമകണങ്ങൾ അവന്റെ മേൽ വാർഷിക്കാൻ അവൾക്കൊരു കുസൃതി തോന്നി...

അവൻ എത്തിയതും കൊമ്പ് കുലുക്കി... പക്ഷെ അവൾ നിന്നിരുന്ന കല്ല് ഇളകിയതും മറഞ്ഞു വീണതും ഒന്നിച്ചയായിരുന്നു.. " അമ്മ.... " അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പക്ഷെ നിലത്തേക്ക് വീണില്ല... കണ്ണു തുറന്നപ്പോൾ കണ്ടു അവളെ തുറിച്ചു നോക്കുന്നു മാധവിനെ... ആ നേരം അവളുടെ ശരീരം വിറചു. " താഴെ ഇറക്കടോ... " ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം അവൾ അമർഷത്തോടെ പറഞ്ഞു... മാധവ് കൈ വിട്ടു... മായ ദെ കിടക്കുന്നു നിലത്തു... " ആ.... അമ്മ.... " അവൾ അലറി... മുന്നോട്ടു നോക്കിയപ്പോൾ കണ്ടു കയ്യിലെ പൊടിയും തട്ടി പോകുന്നവനെ.. " പട്ടി... തെണ്ടി.... " അവൾ അവനെ മനസ്സിൽ നന്നായി പ്രാകി.... " ഇവിടെ വന്നതിനു ശേഷം മുഴുവൻ പണിയാണല്ലോ ദേവ്യേ... അതും ഊരക്ക്."

അകത്തേക്ക് കയറുന്നതിനിടയിൽ അവൾ പരിഭവം പറഞ്ഞു... കയ്യിലെമുറിവ് ഉണക്കമായിട്ട്ടുണ്ട്.... രണ്ട് ദിവസത്തെ വീഴ്ച ശരീരത്തെ നന്നായി ബാധിച്ചു.... അവൾക്ക് ആകെ ഒരു ക്ഷീണം തോന്നി.... പക്ഷെ മുന്നെത്തെക്കാൾ എന്ത് സുഖവും സമാധാനവും ആണ് തനിക്ക്.... 💛 " മായേച്ചി..... " പുറത്ത് നിന്നും ദച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ കയ്യിലെ കുപ്പി ജനലിൽ വച്ചു മാധവ് ഒന്ന് എത്തി നോക്കി. " ഇവളിത് ആ തള്ളയുടെ കയ്യിന്ന് വാങ്ങും... " അവൻ നാവു കുഴഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു... " ഓ.... ഇന്ന് നേരത്തെ തുടങ്ങിയൊ.. " മാധവിന്റെ മുറിയുടെ ജനൽക്കൽ ചെന്നു കൊണ്ട് ദച്ചു കണ്ണുരുട്ടി. " പോടീ പെണ്ണെ.... നീ നിന്റെ തള്ളയുടെ കയ്യിന്നു തല്ല് വാങ്ങാതെ അടങ്ങില്ലേ... മ്മ്..... നിന്റെ തന്ത നോക്കി നിൽക്കും.. "

അവൻ നാവു കുഴഞ്ഞു കൊണ്ട് പറഞ്ഞു.. ഒപ്പം കുപ്പി വായിലേക്ക് കമഴ്ത്തി.... ദച്ചു അവനെ കണ്ണുരുട്ടി നോക്കി. " ദെ ഏട്ടാ..... " അവൾ അവനെ ശാസനയോടെ നോക്കി... ഒന്നും പറഞ്ഞില്ല.. അവൾക്കറിയാം ആ നെഞ്ചിലെ നീറ്റൽ... " പോകാം.... " മായ പുറത്ത് വന്നു kond ചോദിച്ചു.... ദച്ചുവിന്റെ കണ്ണുകൾ വിടർന്നു... " മായേച്ചി.....!എന്ത് ഭംഗിയാ കാണാൻ." ഒരു ചുവന്ന പട്ടു സാരിയാണ് അവൾ ഉടുത്തിരുന്നത്... എന്നാൽ വലിയ അലങ്കാരങ്ങൾ ഒന്നുമില്ല.... മൂക്കുത്തിയില്ല... കാതിൽ കമ്മലില്ല... കഴുത്തിൽ ഒരു വെള്ളി നിറത്തിലുള്ള ചെയിൻ മാത്രം... ഒരു കുഞ്ഞു പൊട്ടും...മുടി നിവർത്തിയിട്ടിരിക്കുന്നു... അത് നിതബത്തിനും താഴെ വരെ നീണ്ടു കിടക്കുന്നു....

" ഒന്ന് പോ പെണ്ണെ.... നട തുറക്കുന്നതിനു മുന്നേ പോവാം... " അവൾ ചെറുപ്പിട്ടു കൊണ്ട് പറഞ്ഞു... ജനലിലൂടെ മാധവിനെ ഒന്ന് തുറിച്ചു നോക്കി.. " ഭദ്രകാളിയുടെ മുടിയും കണ്ണും... കാളി.. " അവൻ പിറുപിറുക്കുന്നത് അവൾ കേട്ടു... അവൾക്കു പെരുവിരൽ മുതൽ തരിച്ചു കയറി.. പിന്നെ ദച്ചു ഉണ്ടായായിരുന്നു.അത് കൊണ്ടൊന്നും മിണ്ടിയില്ല..... ഒരു പാടം കടന്നു തോടിനും അപ്പുറമാണ് അമ്പലം.... വലിയ ആല്മരം മുന്നിൽ തല ഉയർത്തി നിൽക്കുന്നു....അമ്പലത്തിന്റെ പടികൾ കയറുമ്പോൾ അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു... പക്ഷെ പെയ്തില്ല... ആ പെണ്ണിന് വാശിയായിരുന്നു..... അമ്പലത്തിലേക്ക് വന്നതും അവളുടെ ശിവ ഭാഗവാനോട് പരിഭവം പറയാൻ മാത്രം...

അവൾക്കൊന്നും പ്രാർത്ഥിക്കാനില്ല....! തൊഴുതു ഇറങ്ങിയപ്പോൾ മായക്ക് എന്ത് ഐശ്വര്യമാണ് എന്ന് ദച്ചു ചിന്തിച്ചു... " ചേച്ചി.... ഞാൻ വല്ല ആൺകുട്ടിയും ആണെങ്കിൽ എപ്പോഴേ പ്രണയിച്ചു പോയേനെ ട്ടൊ... " ദച്ചു കളിയാലേ പറഞ്ഞു.. മായ പൊട്ടിച്ചിരിച്ചു... കാലങ്ങൾക്ക് ശേഷം...! " ആ....ആരിത്.." ആല്മരത്തിനു ചുവട്ടിൽ ശ്യാം അവരെ കാത്തു നിൽക്കുന്നുണ്ടയായിരുന്നു. " മായേച്ചി... ഇത് ശ്യാം.... എന്റെ അമ്മാവന്റെ മകൻ... " ദച്ചു അവനെ പരിചയപെടുത്തി.. " ഞാൻ ഇവളു പറയുന്നേ കേട്ടിട്ട് കുറെ ദിവസായി ചേച്ചിയെ കാണണം എന്ന് കരുതുന്നു..... പിന്നെ ഏട്ടനെ ആലോചിക്കുമ്പോൾ ആ വഴിക്ക് വരാൻ തോന്നില്ല... " അവൻ ചെറു ചിരിയോടെ പറഞ്ഞു.... മായ ഒന്ന് ചിരിച്ചു... " അമ്മായി.... " ദച്ചുവിന്റെ ശബ്ദം പേടിയോടെ വിറച്ചു.... അവൾ ശ്യാമിന്റെ കയ്യിൽ മുറുക്കി പിടിക്കുന്നത് കണ്ട് മായ ഒന്ന് എത്തി നോക്കി... അവരെ നോക്കി ദഹിപ്പിക്കുന്ന ഒരു സ്ത്രീ..............തുടരും………

മഞ്ഞുകാലവും കഴിഞ്ഞ് : ഭാഗം 2