മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 2

manjukalavum kazhinju

എഴുത്തുകാരൻ: അഭി

മുറ്റത്തെ ചെമ്പകം മഞ്ഞു പെയ്യിക്കാൻ തുടങ്ങി.. ഒപ്പം അടർന്നു വീഴുന്ന കുഞ്ഞു ചെമ്പക പൂക്കളും.... മായ ഒന്ന് കുറുകി കൊണ്ട് കണ്ണു തുറന്നു. ഇന്നലെ ആ വെറും നിലത്തായിരുന്നു ഉറങ്ങിയതെന്ന് അവളോർത്തു തണുപ്പ് നിലം മുഴുവൻ വ്യാപിച്ചിരിക്കുന്നു.... ദേഹം മുഴുവൻ അസഹ്യമായ വേദനാ.... നിലത്തു ചെറുതായി ഇറ്റു വീണ രക്തകറ കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി...ആ മാസവും അവൾക്ക് ചുവന്ന പൂക്കൾ അനുഗ്രഹമായി. ഫ്രഷ് ആയി വന്നു വീട് മുഴുവൻ വൃത്തിയാക്കി... ദോശയും ചമ്മന്തിയും ഉണ്ടാക്കി.... അത് കഴിഞ്ഞു അവൾ പുറത്തേക്കിറങ്ങി.... മുറ്റത്തു ചിതറി കിടക്കുന്ന ചെമ്പക പൂക്കളോട് ഒരു കൗതുകം..... മാധവ് രാവിലെ എണീറ്റ് പുറത്തേക്ക് നോക്കി...

മുറ്റത്തെ അരമതിലിൽ കയറി നിന്നു താഴ്ന്നു നിൽക്കുന്ന ചെമ്പക പൂക്കൾ ഉള്ള കൊമ്പ് പിടിച്ചു താഴ്ത്തുന്ന മായയെ കണ്ട് അവനൊന്നു നോക്കി... മുട്ടോളം ഉള്ള മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നു... അവൻ വീണ്ടും ബെഡിലേക്ക് തന്നെ കിടന്നു... ഒന്നുകൂടി തിരിഞ്ഞു നോക്കി.... ഇന്നലെ അവൻ കടിച്ചു പൊട്ടിച്ച മേൽചുണ്ടിൽ തൊട്ട് എരിവ് വലിക്കുന്ന മായയെ കണ്ട് അവൻ മുഖം തിരിച്ചു... " ആരാ..... " പുറത്ത് മതിലിനപ്പുറത്തു വന്നു നിൽക്കുന്ന പെൺകുട്ടിയെ കണ്ട് മായ ചോദിച്ചു. " ഞാൻ ദക്ഷ..... മാധവേട്ടന്റെ അനിയത്തിയ..... " മായ അത് കേട്ട് ഒന്ന് പരുങ്ങി... പിന്നെ ഒന്ന് പുഞ്ചിരിച്ചു... " മാധവേട്ടനെ എങ്ങനെയറിയാം.. " അവൾ മതിലിനപ്പുറം നിന്നു കൊണ്ട് ചോദിച്ചു...

" അത്... അത് ഞാൻ ഏട്ടന്റെ ഫ്രണ്ട് ആണ്.... " അവൾ പരുങ്ങി കൊണ്ട് പറഞ്ഞു. " ചേച്ചിടെ പേരെന്താ.... " ദക്ഷ ചോദിച്ചു.. " മായ...." ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി... പുറത്ത് നിന്നും സംസാരം കേട്ട് മാധവ് ഒന്ന് പാളി നോക്കി. " എപ്പോ വന്നു ദച്ചു നീ... " മാധവ് വിളിച്ചു ചോദിച്ചു. " ഇപ്പൊ വന്നേ ഉള്ളു ഏട്ടാ.... കോളേജിൽ പോണ വഴിയാ.... ചേച്ചിയെ കണ്ടപ്പോ... ഞാൻ ചെല്ലട്ടെ.... " മായ്ക്ക് ഒരു പുഞ്ചിരി നൽകി അവൾ നടന്നു നീങ്ങി..അവൾ പോയ വഴിയേ മായ ഒന്ന് നോക്കി. " ഈ മനുഷ്യന്റെ അനിയത്തി തന്നെ ആണൊ അത്... " മായ സ്വയം ചോദിച്ചു നോക്കി... 💛___💛 കോളേജിലേക്ക് പോകും വഴി മുഴുവൻ ദച്ചുവിന്റെ മനസ്സ് മായയുടെ അടുത്തായിരുന്നു....

അവളുടെ മുറിഞ്ഞ മേൽച്ചുണ്ട് കണ്ടപ്പോൾ അവൾക്ക് ഉള്ളിലൊരു നീറ്റൽ തോന്നി... ആരായിരിക്കും മായ.... അവൾ ആലോചിച്ചു. നാട്ടുകാരെന്ത് പറഞ്ഞാലും ദച്ചു ഒരിക്കലും അവളുടെ ഏട്ടനെ അവിശ്വസിക്കില്ല... ഏട്ടന്റെ കുഞ്ഞനിയത്തിയാണ് അവൾ.... മാധവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരു സ്വപ്നം പോലെ അവളുടെ മനസ്സിലേക്കെതി.. " ഓയ്..... " ശ്യാമിന്റെ ശബ്ദം കേട്ടപ്പോൾ ആണ് ദച്ചു സ്വബോധത്തിലേക് വന്നത്... " എന്താ ദച്ചൂട്ടി..... എവിടെയാ... " അവളൊന്നു പുഞ്ചിരിച്ചു.... പിന്നെ മായയെ കുറിച്ച് അവനോട് പറഞ്ഞു. " സാരല്ലടാ.... നമുക്ക് അന്വേക്ഷിക്കന്നെ.." അവളുടെ കവിളിൽ തട്ടി കൊണ്ട് ശ്യാം പറഞ്ഞു.... കോളേജിൽ ദച്ചുവിന്റെ സീനിയർ ആണ് ശ്യാം...

അതിൽ ഉപരി അവളുടെ അമ്മാവന്റെ മകനാണ്...... ചെറുപ്പം മുതലുള്ള കൂട്ടാണ് രണ്ട് പേരും.... ദച്ചു എല്ലാം തുറന്നു പറയുന്ന ഒരേ ഒരാളാണ് അവൻ... ശ്യാം സാഗർ....മാധവിന്റെ കൂട്ടികാരൻ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം..... 💛___💛 രാവിലെ തന്നെ മദ്യക്കുപ്പികളിലേക്ക് കമിഴ്ന്നു വീനിരുന്നു മാധവ്.... മായ അവനെ നോക്കോയൊന്നു പല്ല് കടിച്ചു... അവൽക്കവിടെയിനി ഒന്നും ചെയ്യാനില്ലായിരുന്നു.... " ഇയാൾ കുളിക്കേം നനക്കേം ഒന്നും ചെയ്യില്ലേ.... " ഉമ്മറത്തിരുന്നു കൊണ്ട് മായ പിറുപിറുത്തു... മതിലിനപ്പുറത്തു ആരുടെയൊക്കെയൊ സംസാരം കേട്ടപ്പോൾ അവളൊന്നു എത്തി നോക്കി.... കുറച്ചു കുട്ടികൾ...

അവൾ അവരെ കൈ മാടി വിളിച്ചപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അതിലൊരു കുറുമ്പി മുന്നോട്ട് വന്നു... " മ്മ്.... എന്താ.... " അവൾ ചെറു പുഞ്ചിരിയോടെ ചോദിച്ചു. " ചെമ്പകം തരാവോ.... " അവൾ ചുണ്ട് പിളർത്തി ചോദിക്കുന്നത് കേട്ട് മായ അവരുടെ അടുത്തേക്ക് നടന്നു.. ഇടയ്ക്കിടെ എല്ലാവരും ഉള്ളിലേക്ക് പാളി നോക്കുന്നുണ്ട്... " എനിക്കും താ.... ആ കൊമ്പ് ഒടിക്ക്... " ശബ്ദം കേട്ടപ്പോൾ ആടികുഴഞ്ഞു മാധവ് പുറത്തേക്ക് വന്നു. " യ്യോ.... മാടൻ... ഓടിക്കോ.... " ആരുടെയോ ശബ്ദം കേട്ടു.... എല്ലാവരും ഒരു ഓട്ടം ഓടി.... മായക്ക് കാര്യം മനസിലായി.... ഉമ്മറത്തേക്ക് നോക്കിയപ്പോൾ കണ്ട് ചുവന്ന കണ്ണുമായി നിൽക്കുന്ന മാധവിനെ.. " മാടൻ... " അവൾക്ക്‌ ചിരി വന്നു...

" എന്താടി... " അവൻ അവളെ തുറുപ്പിച്ചു നോക്കി. " കുന്തം.... " അവൾ മുഖം കോട്ടി കൊണ്ട് പറഞ്ഞു. " ഡീ.... " അവൻ കണ്ണു ചുമപ്പിച്ചു മുണ്ട് മടക്കി കുത്തി നിന്നു. " വല്ലാതെ ചൂടാവല്ലേ മാട.... ചെലപ്പോ കത്തി പോയാലോ... ഉള്ളിൽ മൊത്തം ആൽക്കഹോൾ അല്ലെ... " അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... " ഡീ.... " അവൻ അവളുടെ പിറകെ പോയി ചീറി... " ദെ...... എന്റെ അടുത്ത് വന്ന കുത്തി കീറികളയും ഞാൻ.... മായക്ക് ഒന്നും നോക്കാനില്ല.... " അവൾ കത്തുന്ന കണ്ണുകളോടെ അവന്റെ നേരെ കത്തി നീട്ടി പിടിച്ചു ..... മാധവ് അവളുടെ അടുത്തേക്ക് നടന്നു.. പെട്ടന്ന് ആ കത്തി വാങ്ങി അവളുടെ കൈ പിടിച്ചു തിരിച്ചു... അവളുടെ പുറം ഭാഗം അവന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു..

" സ്സ്..... ആ..... " അവൾ വേദന കൊണ്ട് തേങ്ങി.. " ഞാൻ പറഞ്ഞതെല്ലേ വേണ്ട.... ഇന്ന് ഇറങ്ങിക്കോണം എന്റെ വീട്ടീന്ന്... " അവളുടെ ചെവിയിൽ അവൻ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. " ഇല്ല... " അവളും തിരിച്ചടിച്ചു... വാശിയോടെ... ദേഷ്യം കൊണ്ട് മാധവിന്റെ മുഖം വലിഞ്ഞു മുറുകി.... അവളുടെ കൈ തണ്ടയിൽ അത് വച്ചു പോറലുണ്ടാക്കി . " ആ.... ആസ്.... സ്സ്.... " അവൾ വേദന കൊണ്ട് പുളഞ്ഞു... അവളെ മാറ്റി നിർത്തി അവൻ ഒരു പുച്ഛത്തോടെ ചിരിച്ചു.... അവളുടെ ചുവന്നു കലങ്ങിയ കണ്ണിൽ നീർതിളക്കം.... പക്ഷെ അവ പെയ്തില്ല....അവളെ നോക്കാതെ മാധവ് വെട്ടി തിരിഞ്ഞു പോയി... 💛___💛 " ചേച്ചി........ " മായ അടുക്കളയിൽ നിൽക്കുമ്പോൾ ആണ് ദച്ചു അങ്ങോട്ട് വന്നത്...

മായ ഒന്ന് തിരിഞ്ഞു നിന്നു ചിരിച്ചു. " നല്ല പണിയിലാണല്ലോ.... " അവൾ അടുക്കളയിലേക്ക് കയറി.. " ആ..... " മായ പച്ചക്കറി അരിയുന്നത് നിർത്തി. " ഞാൻ ചായ എടുക്കാം.... " മായ ചായക്കുള്ള വെള്ളം വചു.. " എന്നാൽ വേഗം വേണം... ഞാനിപ്പോ പോകും....ഇവിടെ കയറി എന്നറിഞ്ഞാൽ അമ്മ എന്നെ തല്ലി കൊല്ലും... " അത് കേട്ട് മായ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... എന്തിനാണെന്ന് ചോദിച്ചില്ല... അതറിയാനുള്ള ആഗ്രഹവും തോന്നിയില്ല.... " മായേച്ചി ഈ മുടി എങ്ങനെയാ നോക്കുന്നെ.... " അവളുടെ നീളമുള്ള മുടിയിഴകളിൽ തലോടി കൊണ്ട് ദച്ചു ചോദിച്ചു. " സത്യം പറഞ്ഞാൽ ഞാൻ നോക്കാറില്ല.." മായ കണ്ണിറുക്കി. " ചേച്ചിടെ മൂക്കുത്തി എവിടെ... "

ദച്ചു അവളെയാകെ നോക്കി കൊണ്ട് ചോദിചു.. " ഡീ..... നീയെന്താ ഈ വഴിക്ക്... " അടുക്കളയിൽ വന്നു എത്തി നോക്കി മാധവ് ചോദിച്ചു. " ആ..... ഏട്ടന്റെ ഫ്രണ്ടിനെ കാണാൻ വന്നതാ.... " അവൾ അവന്റെ അടുത്തേക്ക് നടന്നു അവന്റെ കയ്യിൽ തൂങ്ങി. " പഠിക്കുന്നുണ്ടോടി നീ... മ്മ്... " അവളുടെ തലയിൽ തലോടി അവൻ വാത്സല്യത്തോടെ ചോദിച്ചു. " പിന്നെ.... " അവൾ കണ്ണിറുക്കി... മായ അവരെ ഒന്ന് നോക്കി നിന്നു.... പിന്നെ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു.. " ഛായ..... "ദച്ചുവിന് ആണ് കൊടുത്തതെങ്കിലും വാങ്ങിയത് മാധവ് ആണ്... മായ പല്ലുകടിച്ചു അവനെ നോക്കി..... പിന്നെ ഒരു ഗ്ലാസിൽ ഛായ എടുത്ത് ദച്ചുവിന് കൊടുത്തു... " ആയ്യോ.... മായേച്ചിടെ കയ്യിൽ എന്ത് പറ്റി.... "

ദച്ചു അവളുടെ കൈ തണ്ടയിലെ മുറിവിൽ തൊട്ടു നോക്കി. " സ്സ്..... " മായ കണ്ണിറുക്കി. " ഓയ്ലമെന്റ് വച്ചില്ലേൽ ഇത് ഇൻഫെക്ഷൻ ആകും.... " ദച്ചു പേടിയോടെ പറഞ്ഞു. " വച്ചോളാം..... ഇവിടെ യില്ല.... " മായ പിന്നെ പറഞ്ഞു. " ദെ ഏട്ടന്റെ മുറിയിൽ ഉണ്ടാവും.. ഞാൻ നോക്കട്ടെ... " ദച്ചു അതും പറഞ്ഞു മാധവിന്റെ റൂമിലേക്ക് കയറി ഓയ്ലമെന്റ് എടുത്ത് മായയുടെ കയ്യിൽ പുരട്ടി... എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറയാൻ വെമ്പി... മാധവ് അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... " ഞാൻ നാളെ പറ്റാണേൽ വരാട്ടോ മായേച്ചി.... " ഇറങ്ങും മുന്നേ ദച്ചു പറഞ്ഞു. " എന്നിട്ട് വേണം. നിന്റെ തള്ള എന്റെ മെക്കിട്ട് കേറാൻ.... " മാധവ് അവളെ നോക്കി പറഞ്ഞപ്പോൾ ദച്ചു ഒന്ന് ചിരിച്ചു കൊടുത്തു...

ഗേറ്റ് തുറന്നു പോകുന്നവളെ നോക്കി മായ നിന്നു. " എന്റെ വീട്ടാരെ കയ്യിലെടുത്തു ഇവിടെ കൂടാനാണ് നിന്റെ ഉദ്ദേശമെങ്കിൽ പോന്നു മോളെ നടക്കില്ല.... " മാധവ് അവളെ നോക്കി കണ്ണുരുട്ടി.. " പിന്നെ തന്റെ വീട്ടാരെ സുഗിപ്പിച്ചു എനിക്കെന്തു കിട്ടാന.... തന്റെയല്ലേ ആൾക്കാർ എങ്ങനെ ആണാവോ എന്തോ... ഈ കുട്ടി എങ്ങനെ തന്റെ അനിയത്തി ആയി വന്നു... " മായ മുഖം കോട്ടി കയറി പോയി.... മാധവ് മുറ്റത്തെ ചെമ്പകത്തിലേക്ക് കണ്ണു നട്ടിരുന്നു..... വീടിനു മുന്നിൽ കൂടി കിടന്നിരുന്ന ചവറെല്ലാം നീക്കിയിരിക്കുന്നു എന്നവൻ ശ്രദ്ധിച്ചു.... നീണ്ടു തോൾ വരെ എത്തിയ മുടിയും കാട് പോലെ വളർന്ന താടിയിലും അവനൊന്നു തടവി കൊണ്ട് മുറിയിലേക്ക് കയറി വാതിലടച്ചു...... ആരുടെയോ സാന്നിധ്യം അനുഭവിച്ചു അവൻ.... " മഹി...... " ബെഡിൽ ഇരിക്കുന്ന പെണ്ണിനേ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. അവൾ അവനെ മാടി വിളിച്ചു...

അവൻ അവളുടെ അടുത്തിരുന്നു മടിയിലേക്ക് തല ചായ്ച്ചു... " ഞാനും നിന്റെ അടുത്തേക്ക് വരാൻ നിൽക്കുവായിരുന്നു.... പറ്റിയില്ല... " അവന്റെ ശബ്ദം വിറച്ചു....അവൾ അവന്റെ തലയിലൂടെ തലോടി... " എന്തിനാ ഏട്ടാ ആ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നെ.... പാവല്ലേ.... " അവൾ ചോദിക്കുന്നത് കേട്ട് അവൻ കണ്ണുകൾ ഇറുക്കിയടച്ചു.. " നീ പോയതില് പിന്നെ ഞാൻ ഇങ്ങനെ ആണ് മഹി.... ഒരു മൃഗമായി ഞാൻ... " അവൻ തേങ്ങി... " ഏട്ടൻ കരയണ്ട..... മഹി ഉണ്ട് എന്നും കൂടെ.... " പെട്ടന്ന് മാധവ് ഞെട്ടി കൊണ്ട് ചുറ്റും നോക്കി... കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.... നിലം പറ്റി അവൻ കണ്ണുകൾ ഇരുകെയടച്ചു.... കണ്ണീർ മുത്തുകൾ കവിളുകൾ ചുംബിച്ചു ഒഴുകി.... " എന്നെക്കൂടെ കൂട്ടായിരുന്നില്ലേ മഹി... ഞാനൊറ്റക്ക്.... ആരൂല്ലാടി..... " അവൻ തേങ്ങി കൊണ്ട് ചുരുണ്ട് കൂടി.........തുടരും………

മഞ്ഞുകാലവും കഴിഞ്ഞ് : ഭാഗം 1

Share this story