Mr. Rowdy : ഭാഗം 4

എഴുത്തുകാരി: കുറുമ്പി അമ്പിളി റൂമിന്റെ മുന്നിൽ എത്തിയതും ഒന്ന് സ്റ്റെക്ക് ആയി. “ഇത് കുറച്ച് കൂടി പോയോ…. ഏയ്യ് ഇല്ല കുറച്ച് കുറഞ്ഞാലേ അത്ഭുതം ഉള്ളു… റൗഡി
 

എഴുത്തുകാരി: കുറുമ്പി

അമ്പിളി റൂമിന്റെ മുന്നിൽ എത്തിയതും ഒന്ന് സ്റ്റെക്ക് ആയി. “ഇത് കുറച്ച് കൂടി പോയോ…. ഏയ്യ് ഇല്ല കുറച്ച് കുറഞ്ഞാലേ അത്ഭുതം ഉള്ളു… റൗഡി ഇന്ന് ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നത് എനിക്കൊന്ന് കാണണം “അമ്പിളി ഒരു ഭാവവെത്യാസവും ഇല്ലാതെ റൂമിലേക്ക് കേറി. ഇതേ ടൈമിൽ തന്നെയാണ് അർജു ബാത്റൂമിൽ നിന്നും ഇറങ്ങിയത്. “അയ്യേ തനിക്ക് നാണം ഇല്ലെടോ ഈ കുട്ടി ടൗസറും ഇട്ട് നടക്കാൻ “മുട്ടോളം വരുന്ന അർജുന്റെ ടൗസർ കണ്ട് അമ്പിളി ഒരു കയ്യ് കൊണ്ട് കണ്ണ് പൊത്തി.

“ഇത് ടൗസർ അല്ല ഷോട്ട്സ് ആണ് പിന്നെ ഇതെന്റെ മുറിയ ഇവിടെ ഞാൻ ഇതും ഇടും ഇതിന്റെ അപ്പുറവും ഇടും വേണെങ്കിൽ ഒന്നും ഇടാതെയും നടക്കും നിനക്കെന്താ “അർജു അമ്പിളിക്ക് നേരെ ചിറിക്കൊണ്ട് ചോദിച്ചു. “എനിക്ക് പലതും ഉണ്ട് കാരണം ഇതിപ്പോൾ തന്റെ റൂം മാത്രല്ല എന്റെയും കൂടിയാ “അമ്പിളി അർജുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാമതി ഇതെന്റെ റൂമ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും “അർജു ദേഷ്യത്തോടെ പറഞ്ഞു. “പള്ളി ഇവിടുന്ന് കുറച്ച് ദൂരെയാ ഇവിടെ അടുത്ത് അമ്പലമാ ഉള്ളത് അവിടെ പോയി പറഞ്ഞാൽ മതിയോ “അമ്പിളി പിന്നെയും പുച്ഛം വാരിവിതറി. “നിന്നെ ഇന്ന് ഞാൻ ഹോ….”

അർജു ദേഷ്യം കൊണ്ട് മുടി പിടിച്ചു വലിച്ചു. “അതെ ഈ ദേഷ്യം വിശക്കുന്നത് കൊണ്ട താ താൽക്കാലത്തേക്ക് ഈ ചായ കുടിക്ക് “ചായ അർജുന് നേരെ നീട്ടിക്കൊണ്ട് അമ്പിളി പറഞ്ഞതും അർജു ചായയെയും അമ്പിളിയെയും ഒന്ന് മാറി മാറി നോക്കി. “നിന്റെ ഈ ഒണക്ക ചായ എനിക്കെങ്ങും വേണ്ട “അർജു ടാവ്വൽക്കൊണ്ട് കൊണ്ട് തലതോർത്തി കൊണ്ട് പറഞ്ഞു. “അയ്യോ ഇതെന്റെ ചായയല്ല അമ്മ ഉണ്ടാക്കിയതാ തനിക്ക് വേണ്ടേൽ വേണ്ട ഞാൻ കുടിച്ചോളാം “അമ്പിളി ചായ ചുണ്ടോട് ചേർക്കാൻ തുടങ്ങിയതും അർജു ചായ അവളുടെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. “എന്റെ അമ്മടെ ചായ ഞാൻ കുടിച്ചോളാം “അർജു “എന്നാൽ താൻ കുടിച്ചോ “അമ്പിളി കയ്യും കെട്ടി അർജുനെ നോക്കി.

“നീ ഒന്ന് ഇവിടുന്ന് പോയി തരുമോ “അമ്പിളിയെ നോക്കി അർജു ഗാർജിച്ചു. “ഇയാളെക്കൊണ്ട് ഇത് താൻ കുടിക്കേണ്ടത് എന്റെ ആവശ്യം ആയി പോയി “അമ്പിളി അത്രയും മനസ്സിൽ പറഞ്ഞ് പുറത്തേക്കിറങ്ങി. “മോളെ അമ്പിളി ” “ഹാ ദ വരുന്നമ്മേ “അമ്മ വിളിച്ചതും അമ്പിളി നേരെ തായേക്കിറങ്ങി. അർജു ചായയും എടുത്ത് ഹാളിൽ സോഫയിൽ ഇരുന്നു തൊട്ടടുത്തായി വേണുവും ഉണ്ടായിരുന്നു. അർജു ചായ ടേബിളിന്റെ ഒരറ്റത്തു വെച്ചു അതിന്റെ അപ്പുറത്തായി വേണുന്റെ ചായയും ഉണ്ടായിരുന്നു. അർജു പത്രത്തിൽ നോക്കി വേണുന്റെ ചായ എടുത്ത് കുടിക്കാൻ തുടങ്ങി. വേണു ഇതറിയാതെ അമ്പിളിടെ സ്പെഷ്യൽ ചായ എടുത്ത് ചുണ്ടോട് ചേർക്കാൻ തുടങ്ങി. “ഡാഡി പല്ല് തേക്കുന്നതിനു മുൻപ് ഒരു ടീ കുടിച്ചതല്ലേ ഇനി ഇത് ഞാൻ കുടിക്കും “വേണുന്റെ കയ്യിൽ നിന്നും ചായ വാങ്ങി അല്ലു കുടിക്കാൻ തുടങ്ങി.

“അയ്യോ നല്ല ടേസ്റ്റ് ഉള്ള ചായയാണല്ലോ. പാവം റൗഡി ബേബി ഇന്ന് കക്കൂസിലിരുന്ന് ചാവും “അപ്പു അർജുനെ നോക്കി മെല്ലെ പറഞ്ഞു. ആ ചായ മുഴുവൻ അകത്താക്കി. “ഡാഡി ഡാഡി ഡാഡി അറിഞ്ഞോ “ആദി വേണുനെ നോക്കി വണ്ടർ അടിച്ചു. “എന്റെ ആദിയേട്ട നമുക്ക് ഒരു അച്ഛനെ ഉള്ളു വെറുതെ അമ്മയെ പറപ്പിക്കരുത് “അല്ലു ആദിനെ നോക്കി പറഞ്ഞു. “ഒന്ന് പോടാ ഇവിടെ ആനകാര്യം പറയുമ്പോഴാ അവന്റെ ചേനകാര്യം നീ പറട “ആദിക്ക് നേരെ ലുക്ക്‌ വിട്ട് വേണു ചോദിച്ചു. “അത് നമ്മുടെ കമ്പനി ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തപ്പെട്ടു അത് മാത്രല്ല നമ്മളും ആയുള്ള കോൺഡ്രാക്ട് അവർ സൈൻ ചെയ്യന്നു സമ്മതിച്ചു. എനിക്ക് ഇത് ശെരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല ഡാഡി ഒരു ദിവസം കൊണ്ട് ഇത്രയും മാറ്റം “ആദിയാകെ വണ്ടർ അടിച്ചു പറഞ്ഞതും വേണു അവനെ കെട്ടിപിടിച്ചു.

“എത്ര നാളത്തെ എന്റെ ആഗ്രഹം ആണെന്നറിയോ i am really happy and i proud you “അവനിൽ നിന്നും വിട്ട് മാറിക്കൊണ്ട് വേണു പറഞ്ഞു. “എല്ലാം അമ്പിളി വന്നതിന്റെ ഐശ്വര്യ “ശാമള അമ്പിളിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അമ്പിളിടെ കാര്യം പറഞ്ഞതും പത്രം അവിടെ വലിച്ചെറിഞ് അർജു കാറ്റുപോലെ പുറത്തേക്ക് പോയി. “മോള് വിഷമിക്കണ്ട “വേണു അമ്പിളിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. “ഏയ്യ് എനിക്ക് സങ്കടം ഇല്ലച്ച റൗഡിക്ക് എന്നോട് കുശുമ്പാ “അമ്പിളി ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞതും എല്ലാരും ചിരിച്ചു. “അല്ല ഇതിന്റെ വക പാർട്ടി വേണ്ടേ “അടുക്കളയിൽ നിന്നും വന്നുക്കൊണ്ട് മാളു ചോദിച്ചു. “പിന്നെ വേണം നാളെ രണ്ടും കൂടി ഒരുമിച്ച് നടത്താം അല്ല അല്ലു നീ എന്താ ഒന്നും മിണ്ടാതെ “അല്ലുനെ നോക്കി വേണു ചോദിച്ചു..

“ഡാഡി അല്ലേ ഒന്ന് മിണ്ടാതിരിക്കാൻ പറഞ്ഞത് “അല്ലു കുറച്ച് സങ്കടം ഫിറ്റ്‌ ചെയ്തുക്കൊണ്ട് പറഞ്ഞു. “ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ ഇപ്പോൾ എത്ര സന്തോഷവാനാണെന്ന് നിങ്ങൾക്ക് അറിയോ ഞാൻ എല്ലാരോടും ഈ വിവരം പറയട്ടെ “വേണു മൊബൈലും എടുത്ത് നേരെ റൂമിലേക്ക് പോയി. “നിങ്ങൾ വാ പിള്ളേരെ നമുക്ക് ഫുഡ്‌ കഴിക്കാം “ശാമള എല്ലാം ഡൈനിംഗ് ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു. “അല്ല അമ്മേ എനിക്ക് വയറ്റിൽ എന്തോ ഉരുണ്ട് കേറുന്നപോലെ തോനുന്നു “അല്ലു വയർ പിടിച്ചുകൊണ്ട് പറഞ്ഞു. “ഇവനിതെന്ത് പറ്റി “അമ്പിളി അല്ലുനെ നോക്കിക്കൊണ്ട് പറഞ്ഞു. “അയ്യോ എന്റെ കക്കൂസ് പരമ്പര ദൈവങ്ങളെ നിങ്ങൾ എന്നെ കാത്തോളി “അല്ലു ഒരു ഓട്ടമായിരുന്നു ബാത്‌റൂമിലേക്ക്.

“അല്ല അമ്പുട്ട ആ ചായ അത് അർജു കുടിച്ചോ “ആദി അമ്പിളിയെ നോക്കി ചോദിച്ചു. “അത് എന്റെ കയ്യിൽ നിന്നും വാങ്ങി പക്ഷേ കുടിക്കുന്നത് കണ്ടില്ല “അമ്പിളി നഖം കടിച്ചോണ്ട് പറഞ്ഞു. “എങ്കിൽ ഉറപ്പാ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു പാവം അല്ലു ഇനി എപ്പോഴാണോ ബാത്റൂമിൽ നിന്നും ഇറങ്ങുക “മാളു മേലോട്ട് നോക്കി. “ശോ ആശിച്ചു കൊടുത്ത ഒരു പണി ആയിരുന്നു ഈ അല്ലു എല്ലാം നശിപ്പിച്ചു ഇങ്ങനെ പോവാണെങ്കിൽ ഞാൻ റൗഡിന്റെ മൂട്ടിൽ ഓലപ്പടക്കം പൊട്ടിക്കും “അമ്പിളി മുഖം കൊട്ടി അടുക്കളയിലേക്ക് പോയി. ആദിയും മാളുവും പരസ്പരം മുഖത്തോട് മുഖം നോക്കി പോയി. ______ “അവൾക്ക് അടുത്ത മാസം 20 വയസ്സവും അതോടെ എന്റെ എല്ലാ പിടിയും വിട്ട് പോവും അതിന് മുൻപ് അവളെ അവസാനിപ്പിച്ചേമതിയാവും ഇല്ലെങ്കിൽ എല്ലാ സ്വത്തും അവളുടെ പേരിലാവും.

പിന്നെ അവൾ മരിച്ചാലും ആ സ്വത്ത്‌ എനിക്ക് കിട്ടില്ല അനാഥാലയത്തിലേക്ക് പോവും “ചന്ദ്രൻ. “ചന്ദ്രശേഖർ താൻ പേടിക്കാതിരിക്ക് നമുക്ക് അവളെ കണ്ട് പിടിക്കാം അഥവാ അവളെ കിട്ടിയില്ലെങ്കിൽ ലീഗലി അവൾ അവകാശം ചോദിച്ചു വരുന്നവരെ നമുക്ക് ഈ സ്വത്ത്‌ കൈവശം വെക്കാം ഇനി ഇതിനിടയിൽ അവർ മരിച്ചുപോയിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ലല്ലോ “വക്കിൽ. “എനിക്ക് ഒരു പേടിയും ഇല്ല ഈ സ്വത്തുകളെല്ലാം എന്റെ മോളെ അനുഭവിക്കാൻ പാടുള്ളു അവൾടെ മോൾക്ക് കിട്ടിക്കുട. ഒന്നും നടന്നില്ലേൽ അവളെ ആ അംബികയെ ഞാൻ അങ്ങ് കൊല്ലും “ചന്ദ്രശേഖർ ഒരു പുച്ഛ ചിരിയോടെ പറഞ്ഞു.

“ശേഖർ അവർ തന്റെ ഭാര്യ ആണെന്നുള്ളത് മറക്കരുത് “വക്കിൽ ഒരു ഞേടുക്കത്തോടെ പറഞ്ഞു. “എനിക്ക് ഈ ലോകത്ത് സ്വന്തമായി എന്റെ മകൾ മാത്രം മതി വേറാരും വേണ്ട “ശേഖർ ഒരുക്കൊടെ ചെയറിൽ നിന്നും എഴുനേറ്റ് പുറത്തേക്കിറങ്ങി. “അംബികയെ ഒന്നുകൂടി ശ്രെദ്ധിക്കണം അവൾ ആരെയൊക്കെ കാണുന്നു ആരെയൊക്കെ വിളിക്കുന്ന് എന്നുള്ളത്തിന്റെ എല്ലാ ഡീറ്റൈൽസും എനിക്ക് കിട്ടണം “തിരിച്ചൊരു മറുപടിക്ക് കാത്ത് നിൽക്കാതെ ശേഖർ മുന്നോട്ട് നടന്നു. “നിന്റെ സമയം എണ്ണപ്പെട്ട് കഴിഞ്ഞു അന്നു “ശേഖർ (ഈ അന്നു ആരാന്ന് വഴിയെ പറയാം ) ______ ”

അന്നു മനസ്സിൽ എവിടെയോ പതിഞ്ഞ പേര് ഇത്രയും പ്രേശ്നങ്ങൾ ഞാൻ അനുഭവിക്കുമ്പോഴും ആ വേദനയിൽ എനിക്ക് നീ മരുന്നാവുന്നു പെണ്ണെ നിന്റെ പുഞ്ചിരിക്കുന്ന ആ കുഞ്ഞു മുഖം ഇപ്പോഴും എന്റെ മനസിന്റെ കോണിൽ മായാതെ നിൽപ്പൂണ്ട് “പാർക്കിലെ ഒഴിഞ്ഞ ബെഞ്ചിലിരുന്ന് അർജു കണ്ണടച്ച് ആ കുഞ്ഞു മുഖത്തെ മനസ്സിൽ വരച്ചിട്ടു. “ഹാ അർജു നീ ഇന്ന് രാവിലെ ആണല്ലോ ഇന്നും അന്നു തന്നെയാണോ മനസ്സിൽ “കാർത്തി അർജുന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു. “ഹാടാ ആ കുഞ്ഞു മുഖം ഇപ്പോഴും മായാതെ എന്റെ മനസ്സിൽ ഉണ്ട് പക്ഷേ എനിക്ക് ഒരിക്കലും അവളെ സ്വന്തമാക്കാൻ പറ്റില്ല.

അവൾ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല പക്ഷേ മനസ്സിൽ ഇപ്പോഴും അവൾ ഉണ്ട് കുഞ്ഞു മനസ്സിലെ കൂടി കേറിയത അവൾമായ്ക്കാൻ പറ്റുന്നില്ല ചിലർക്ക് ഇത് ഭ്രാന്തമായി തോന്നാം പക്ഷേ എനിക്ക് അതെന്റെ പ്രണയമാണ് ഒരിക്കലും ലഭിക്കാത്ത എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത എന്റെ കുഞ്ഞു പ്രണയം “അർജു തിരക്കളെ നോക്കി പറഞ്ഞു. “ഡാ ഞാൻ ഇപ്പോൾ വരാം “കാർത്തി അർജുന്റെ അടുത്ത് നിന്നും എഴുനേറ്റ് പാറക്കുട്ടങ്ങൾക്കടുത്ത് നിന്നു അവിടെ അവനെ കാത്തതെന്നപോലെ പാറു ഉണ്ടായിരുന്നു (അമ്പിളിന്റെ ഫ്രണ്ട് ) “എന്തായി അമ്പിളി മനസ്സിൽ കേറിയോ “പാറു കാർത്തിയെ നോക്കി ചോദിച്ചു. “എവിടെ അവന്റെ മനസ്സിൽ ഇപ്പോഴും അന്നുവാ “കാർത്തി “ഹോ ഈ അന്നു ആരാ “പാറു കാർത്തിയെ നോക്കി ചോദിച്ചു…………തുടരും………

Mr. Rowdy : ഭാഗം 3

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…