നന്ദമയൂഖം: ഭാഗം 6

 

A Story by സുധീ മുട്ടം

"മയൂഖേ" ജയൻ മുറിക്ക് അകത്തേക്ക് കയറി ചെന്നു.. "എന്താ ജയേട്ടാ ... അനിഷ്ടം മുഖത്ത് പ്രകടിപ്പിക്കാതെ അവൾ വിളി കേട്ടു..അയാളുടെ നോട്ടം നിറഞ്ഞ മാറിലേക്കാണെന്ന് മനസ്സിലായതോടെ ഒരു തരം അസ്വസ്ഥത വളർന്നു.. കുഞ്ഞിനെ മാറോടടുക്കി പിടിച്ചു.. " മയൂഖക്ക് എത്രയും പെട്ടെന്നൊരു ജോലി ശരിയാക്കി തരാം..എത്ര നാൾ വേണമെങ്കിലും ഇവിടെ താമസിക്കാം..ആ ദീപയെ ഒന്നിനും കൊള്ളൂല്ലാ" അവളെ ആപാദചൂഡം കണ്ണുകളാൽ ഉഴിഞ്ഞു...മയൂഖക്ക് പൊള്ളിത്തുടങ്ങി.. പാവം ദീപ..ഭർത്താവിനെ പൊക്കി പറഞ്ഞു.. ഇയാളുടെ യഥാർത്ഥ സ്വഭാവം അവളുണ്ടോ അറിയുന്നു.. "മയൂഖക്ക് ഡ്രസ് എടുക്കണ്ടേ" വേണ്ടമെന്നോ വേണ്ടാന്നോ മിണ്ടിയില്ല...

വല്ലാത്തൊരു അസ്വസ്ഥത പടർന്നു കയറുന്നത് അറിഞ്ഞു.. "ഞാൻ വളരെ ഫ്രണ്ട്ലി ആണ്... ഓപ്പണായി സംസാരിക്കും" ജയൻ കുറച്ചു കൂടി ചുവടുകൾ വെച്ചതും അവൾ പിന്നിലേക്ക് നീങ്ങി.. "മയൂഖയുടെ ബ്രായുടെ അളവ് എത്രയാ...മുപത്തിയാറോ മുപ്പത്തിയെട്ടോ... വിറച്ചു പോയവൾ...ശരീരം വിറയ്ക്കാൻ തുടങ്ങി... ഇങ്ങനെയൊരു ചോദ്യം അയാളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.. " അവളെ.. ആ ദീപയെ ഒന്നിനും കൊള്ളില്ല..മയൂഖ മനസ്സ് വിചാരിച്ചാൽ നമുക്കിവിടെ സുഖമായി ജീവിക്കാം.. ആരുമൊന്നും അറിയാൻ പോകുന്നില്ല... ജയന്റെ ലക്ഷ്യം മനസ്സിലയതും ആകെ വിറച്ചു പോയി..കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു താഴേക്കു പതിച്ചു... '"ഇല്ല...തനിക്ക് ഇവിടെയും സ്വസ്ഥത ലഭിക്കാൻ പോകുന്നില്ല...

ഇനിയും ഇവിടെ തുടർന്നാൽ ദീപ തന്നെ അടിച്ചിറക്കും... "ആലോചിച്ചു മറുപടി തന്നാൽ മതി" ഒരു വഷളൻ ചിരി അയാളിൽ ഉണ്ടായി.. "പിന്നെ ദീപ ഒന്നും അറിയരുത്.. അറിഞ്ഞാൽ നീ തന്നെ വെളിയിലാകും..നമുക്ക് വൈകിട്ട് കാണാം" ഒന്നും സംഭവിക്കാത്തതു പോലെ ജയൻ അവിടെ നിന്നും ഇറങ്ങിപ്പോയി.. "ഈശ്വരാ ഇതെന്ത് പരീക്ഷണം.. വറ ചട്ടിയിൽ നിന്ന് എരിതീയിലേക്കാണല്ലോ" തന്റെ നശിച്ച ജന്മത്തെ സ്വയം പഴിച്ചവൾ...ഭർത്താവ് മരിച്ച വിധവയായ സ്ത്രീയെ സമൂഹം ഇപ്പോഴും മറ്റൊരു കണ്ണിലൂടെ ആണല്ലോ കാണുന്നത്...സംസാരവും പ്രവൃത്തിയും രണ്ടു തരം... ദീപയെ അറിയിക്കണമോന്ന് ആലോചിച്ചു..

വേണ്ടാ അവളുടെ ജീവിതം കൂടി താനായി തകർക്കരുത്...കണ്ടുമുട്ടിയപ്പോൾ അഭയ സ്ഥാനം തന്നതാണ്... എന്ത് ചെയ്യണമെന്ന് അറിയാതെ കരഞ്ഞു തളർന്നു കിടക്കയിലേക്ക് ഇരുന്നു.... "അറിയില്ല എന്താ വേണ്ടതെന്ന്..ഇനിയിവിടെ നിന്നാൽ തന്റെ ജീവിതത്തിനൊപ്പം ദീപയുടെ ജീവിതം കൂടി തകരുമെന്ന് ഉറപ്പായി... 💙💙💙💙💙💙💙💙💙💙💙💙💙💙💙 നനഞ്ഞൊഴുകിയ മിഴികൾ തുടച്ചു നീക്കി നടന്നു മറയുമ്പോഴും നന്ദനിലൊരു പ്രതീക്ഷ ബാക്കി നിന്നു.. വെറുതെ പറഞ്ഞതാടാ എന്നൊരു വാക്ക്... പക്ഷേ അത് പറയാൻ അവന്റെ മയിൽ അവനെ തനിച്ചാക്കി പറന്നകന്നു പോയി... " എന്താടാ മുഖം വല്ലാതെ ഇരിക്കുന്നത്... വീട്ടിലെത്തിയതോടെ ജാനകിയമ്മയുടെ ചോദ്യമവൻ നേരിട്ടു...

"ഒന്നും ഇല്ലമ്മേ..." നന്ദൻ അമ്മയെ സൂക്ഷിച്ചു നോക്കി... പ്രായത്തിന്റെ വെള്ളിവരകളും ചുളിവുകളും അമ്മയിലവൻ കണ്ടു...ഇത്രയും നാളിതുവരെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല... "അമ്മേ അമ്മയുടെ മടിയിൽ തല ചായിച്ചു എനിക്കൊന്ന് കിടക്കണം... ജാനകിയമ്മ അത്ഭുതത്തോടെ മകനെ ശ്രദ്ധിച്ചു...അടക്കാൻ കഴിയാത്തതെന്തോ അവന്റെയുള്ളിൽ കിടന്നു പിടക്കണത് കണ്ടു... " നീ വാ മോനേ.... അമ്മ കട്ടിലേക്ക് ഇരുന്നതും നന്ദൻ അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു...വാത്സല്യത്തോടെ മകന്റെ മുടിയിഴകളിൽ വിരലോടിച്ചു... "അമ്മേ നമ്മളെ ഒരാൾ വേണ്ടെന്നു വെച്ചാൽ എന്താ ചെയ്യുക... ഒരുനിമിഷം അമ്മയുടെ കണ്ണുകൾ അവനിൽ തറഞ്ഞു... "

മനസ്സിൽ നിന്ന് വേരോടെ പിഴുതുകളയണം..." "ഹ്മ്മ്ം... മയൂഖക്ക് പിന്നാലെ നടന്നു നഷ്ടപ്പെടുത്തിയ ദിനങ്ങളെ ഓർത്തു വ്യസനിച്ചു....പണിക്ക് പോയിരുന്നെങ്കിൽ പത്തു കാശ് സമ്പാദിക്കാമായിരുന്നു.. " എന്റെ മോനു തേപ്പ് കിട്ടിയല്ലേ... പെട്ടന്നായിരുന്നു അവരുടെ ചോദ്യം...അത് നന്ദനെ അമ്പരപ്പിക്കാതിരുന്നില്ല.. "അതെന്താ അമ്മേ അങ്ങനൊരു ചോദ്യം... " മക്കളുടെ മനസ്സ് അറിയാൻ പെറ്റ വയറിനു പെട്ടന്ന് കഴിയും... നന്ദനിലൊരു തേക്കമുണ്ടായി....നടന്നതെല്ലാം അമ്മയോട് പറഞ്ഞു... "അവള് പോയെങ്കിൽ പോട്ടെടാ...നിന്നെ അവളർഹിക്കുന്നില്ലെന്ന് കരുതിയാൽ മതി... എന്റെ മകനൊരു രാജകുമാരിയെ കിട്ടും..ലക്ഷണമൊത്ത ലക്ഷ്മി ദേവിയെ...അവൾ വരുന്നതോടെ നിനക്ക് രാജയോഗമാകും... " എനിക്ക് രാജയോഗമൊന്നും വേണ്ടമ്മേ..നാളെ മുതൽ പണിക്കു പോകുവാ..അമ്മയിനി കഷ്ടപ്പെടാൻ പോകണ്ടാ... ജാനകിയമ്മയുടെ മനസ്സ് നിറഞ്ഞു...

എന്തോരം പ്രർത്ഥിച്ചു മകന്റെ മനസ്സൊന്ന് മാറാൻ....നീർമിഴികളവർ തുടച്ചു.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ഓരോ ദിവസവും കഴിയുന്തോറും ജയന്റെ ശല്യം ഏറി വന്നു...ദീപയോട് പറയാൻ കഴിയാതെ മനസ്സ് ഉരുകി തുടങ്ങി... "മയൂ... എങ്ങും വേക്കൻസി ഇല്ലെന്നാടീ ജയേട്ടൻ പറഞ്ഞത്...വേറെ ഏതെങ്കിലും നോക്കാമെന്നു പറഞ്ഞു... മുറിയിലേക്ക് കയറി വന്ന ദീപ സങ്കടത്തോടെ പറഞ്ഞു... " നീ എന്ന് മനസ്സ് വെയ്ക്കുന്നോ അന്നു നിനക്ക് ജോലി റെഡി" ജയന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി... അവൾക്കറിയാം വേക്കൻസി ഇല്ലാത്തോണ്ടല്ലാ...അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തോണ്ടാണെന്ന്.. അത് കൂട്ടുകാരിയോട് പറയാൻ കഴിയില്ല... "ഞാൻ ഇവിടെ നിന്ന് പൊയ്ക്കോട്ടെ ദീപേ" "എങ്ങോട്ട് പോകാൻ" അവളിലൊരു ഞെട്ടലുണ്ടായി... "ഞാൻ ഇവിടെയൊരു ബുദ്ധിമുട്ട് ആകുന്നപോലെ.." "നിനക്ക് തല്ല് കിട്ടാത്തതിന്റെ സൂക്കേടാ" അവർ കയ്യോങ്ങി...

"എന്റെ മയൂ നീ വന്നതിൽ പിന്നാ ഈ വീടൊന്ന് ഉണർന്നത്...കല്ലുമോൾ ഉളളതിനാലാ എന്റെ സങ്കടങ്ങൾ മറക്കുന്നത്..അറിയോ നിനക്ക്".. ദീപ പറയുന്നതെല്ലാം സത്യമാണെന്ന് മറ്റാരെക്കാളും നന്നായി മയൂഖക്ക് അറിയാം...ബട്ട് ജയൻ അയാളുടെ ശല്യം സഹിക്കാൻ കഴിയുന്നില്ല... അത്രമേലുണ്ട്.... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പിന്നെയും കടന്നു പോയി... അന്നൊരു ദിവസം രാത്രി കുഞ്ഞിനു പാൽ കൊടുത്തു ഉറക്കിയതിനൊപ്പം മയൂഖയും ഉറങ്ങിപ്പോയി... കതക് ലോക്ക് ചെയ്തിരുന്നില്ല..ജയനെ പേടിച്ചു ഡോറ് ലോക്ക് ചെയ്യുന്നതാണ് പതിവ്...പലപ്പോഴും അയാൾക്ക് മുഖം കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു... ഉറക്കത്തിലാരാ ശരീരത്തെ തഴുകുന്നതും വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതും അറിഞ്ഞു മയൂഖ ഞെട്ടിയുണർന്നു... തോന്നലല്ല ആരോ തന്നിലേക്ക് അമരാൻ തുടങ്ങുന്നു.. മയൂഖ വേഗം ആ രൂപത്തെ തള്ളിയകറ്റി നിലവിളിച്ചു...

മുറിയുടെ ലൈറ്റ് തെളിഞ്ഞതും പകച്ചു നിൽക്കുന്ന ജയനെ കണ്ടു.. ..പ്രതിലിപിയിൽ ഉളളവർ സുധീ മുട്ടം എന്ന് സെർച്ച് ചെയ്താൽ എന്റെ ഐഡിയിൽ കൂടുതൽ പാർട്ടുകൾ വായിക്കാൻ കഴിയും..ഫോളോ ചെയ്യൂഐഡി... " മയൂഖേ ഒരേയൊരു പ്രാവശ്യം മതി...അത്രമേൽ നിൻ മോഹന രൂപം എന്റെ മനസ്സിലാഴ്ന്നു പതിച്ചു... അടവ് മാറ്റി അയാൾ കെഞ്ചി നോക്കി...മയൂഖ സമ്മതിക്കാഞ്ഞതോടെ ബലപ്രയോഗമായി... "അവൾക്ക് പകരം ഞാൻ പോരെ ജയേട്ടാ... വാതിക്കൽ നിന്നുമൊരു സ്വരം കേട്ടതും ഇരുവരും ഞെട്ടിപ്പകച്ചു തിരിഞ്ഞ് നോക്കി... എരിയുന്ന മിഴികളുമായി കയ്യും കെട്ടി ദീപ നിൽക്കുന്നു.. മയൂഖയിൽ നിന്ന് അയാളുടെ പിടി അയഞ്ഞു............. തുടരും........

നന്ദമയൂഖം : ഭാഗം 5