നവവധു: ഭാഗം 10

 

A story by സുധീ മുട്ടം

"പ്ലീസ് അച്ഛാ ഒന്ന് സമ്മതിക്കൂ" സാഗ അച്ഛനു നേർക്ക് നോക്കി കെഞ്ചിക്കൊണ്ടിരുന്നു.ശേഖരൻ മകളെ നോക്കി.അവളുടെ മുഖത്ത് പൂനിലാവ് പരന്നു നിൽക്കുന്നത് കണ്ടു. അമ്മ :- നഷ്ടപ്പെട്ടവർക്ക് നികത്താൻ കഴിയാത്തൊരു വിടവാണ്..ശൂന്യത മാത്രമായി മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കും.. "എന്താടാ ഇതിലെത്ര ആലോചിക്കാൻ..സമ്മതിച്ചു കൊടുത്തേക്ക്...മോൾക്കൊരു അമ്മക്കായിട്ട്" രാമൻകുട്ടി സൗഹൃദത്തെയൊന്ന് തോണ്ടി. അമ്മ വന്നിട്ടു വേണം അച്ഛനും അമ്മക്കും ഇടയിലിരുന്നു കൊഞ്ചാനായിട്ട്..അതിനു ഇതുവരെയൊരു ഭാഗ്യം ലഭിച്ചിട്ടില്ല...

തനിക്ക് അച്ഛനും അമ്മയും എല്ലാം അച്ഛനായിരുന്നു.എന്നിട്ടും അമ്മയുടെ സ്ഥാനം ശൂന്യമായങ്ങനെ നിന്നു. സാഗര അമ്മയെ കുറിച്ച് ഓരോന്നും ഓർത്തു.. പതിയെ കണ്ണുകൾ നനഞ്ഞു തുടങ്ങി.. മകളുടെ മിഴികൾ ഈറനായതോടെ അയാളുടെ നെഞ്ചൊന്നാളി. "എന്റെ മോളുടെ സന്തോഷത്തിനായി ഞാനായിട്ട് എതിര് നിൽക്കുന്നില്ല" സാഗരക്ക് തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കണമെന്ന് ഉണ്ടായിരുന്നു.. പകരമായി ഓടിച്ചെന്ന് അച്ഛനെ പുണർന്നു കവിളിൽ ചുണ്ടുകൾ അമർത്തി. "താങ്ക്യൂ അച്ഛാ" "പിന്നേ അമ്മയെ ഞാനായിട്ട് കണ്ടെത്തിക്കോളാം" അവളുടെ അവകാശം പോലെ പറഞ്ഞു.ശേഖരനും രാമൻകുട്ടിയും ഒരുപോലെയത് സമ്മതിച്ചു. സന്തോഷത്തോടെ ചാടിത്തുള്ളി സാഗ അകത്തേക്ക് മറഞ്ഞു.

"കണ്ടോടാ ശേഖര മോളുടെ സന്തോഷം..അവൾക്ക് അമ്മയെക്കാൾ നീ ഒറ്റപ്പെട്ടു പോകരുതെന്ന ആഗ്രഹമാണ്.നന്മയുളള മക്കൾക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ" കൂട്ടുകാരൻ പറഞ്ഞതാണു ശരി...സാഗയെ പോലൊരു മകളെ ഏത് അച്ഛനാണ് കൊതിക്കാത്തത്... ശേഖരന് ശരിക്കും അഭിമാനം തോന്നി...സാഗയെ പോലെ ഒരാളുടെ അച്ഛനായതിൽ... സ്വന്തം സുഖ സൗകര്യങ്ങൾക്കായി മക്കൾ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലാക്കുന്ന കാലമാണ്.. ഇവിടെയാണ് സാഗര മറിച്ച് ചിന്തിച്ചത്..മകളെ ഓർത്ത് അയാൾ അഭിമാനിച്ചു.. മുറിയിലേക്ക് പോയി സാഗര സന്തോഷത്താൽ തുള്ളിച്ചാടി... തനിക്കൊരു അമ്മ വരാൻ പോകുന്നു...അച്ഛനൊരു ഭാര്യയും....

പെണ്മക്കൾ ജനിച്ച വീട്ടിൽ അതിഥികളാണ്..വിവാഹം കഴിഞ്ഞു ഒരുനാൾ പടിയിറങ്ങണം.വിവാഹിതയായ മകൾ അച്ഛനെ നോക്കാൻ പലരുടേയും മുഷിഞ്ഞ മുഖങ്ങളെ നേരിടേണ്ടി വരും..അതിനേക്കാൾ ഉപരിയായി അച്ചനൊരു കൂട്ടുവേണം... അറിയാവുന്ന പലരേയും ഓർമ്മകളിൽ തിരഞ്ഞു നോക്കി..അവരെയാരെയും അച്ഛനൊരു യോജിച്ച കൂട്ടായി തോന്നിയില്ല.. "സാരമില്ല സമയം ഉണ്ടല്ലോ?" അവളങ്ങനെ കരുതി... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു...അമ്പുവിന്റെ ഓർമ്മകൾ അവളിൽ നിന്ന് പതിയെ പടിയിറങ്ങി തുടങ്ങി..കഴിഞ്ഞകാലം ഓർത്തിരുന്നു വെറുതെ ബീ പി കൂട്ടണ്ടാന്ന് ചിന്തിച്ചു.

വേണ്ടാത്ത ഒരാൾക്കായി കാലം കഴിക്കുന്നതിനേക്കാൾ നല്ലത് ആവശ്യമുള്ളവർക്കായി ജീവിക്കുന്നതാണ്.. അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കാനായി സഹായിച്ച ചെറുപ്പക്കാരനെ ഇടക്കവൾ ഓർക്കും..കണ്ടയുടനെ പ്രൊപ്പോസൽ ചെയ്ത ആളാണ്.. ഇങ്ങനേയും ഉണ്ടല്ലോ മനുഷ്യരെന്ന് ചിന്തിച്ചു.. പിന്നീട് ഒരിക്കൽ പോലും സാഗരയുടെ മുന്നിലേക്ക് അയാൾ വന്നില്ല...അവളും അയാളെ മറന്നു തുടങ്ങി.. എന്നാലും ഇടക്കിടെ ആളുടെ മുഖം ഓർമ്മയിലെത്തും.. സാഗ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... മുടങ്ങിയ ക്ലാസുകളിലെ സബ്ജക്റ്റ് എഴുതി എടുത്ത് പഠിച്ചു.. "എന്തായി മോളെ അമ്മയെ കണ്ടെത്തൽ.... ഒരിക്കൽ രാമൻകുട്ടി തിരക്കി... " ആരും അങ്ങോട്ട് സെറ്റാകുന്നില്ല..

അച്ഛനും കൂടിയൊന്ന് തിരക്കാമോ?" "അതിനെന്താ... നോക്കാം" അയാളുടെ മറുപടി അവളെ സന്തോഷിപ്പിച്ചു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙 "ഡീ നമ്മുടെ ചാക്കോ മാഷ് ഇല്ലേ...ആൾ മാറി പുതിയ പ്രൊഫസർ വരുന്നുണ്ട്" ശനിയും ഞായറും രണ്ടു അവധി ദിവസം കഴിഞ്ഞു സാഗര കോളേജിലേക്കെത്തി...ക്ലാസിൽ വന്നയുടനെ ഗൗതമി പുതിയ വിശേഷം അവളുമായി പങ്കുവെച്ചു. സാഗരക്ക് സങ്കടം വന്നു.. ചാക്കോ എന്ന പ്രൊഫസറിനെ എല്ലാവരും സ്നേഹത്തോടെ വിളിക്കുക ചാക്കോ മാഷ് എന്നാണ്.. വളരെ സാധുവായ മനുഷ്യൻ..പഠിപ്പിക്കുന്നത് അത്രയും വിദ്ധ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും..നല്ലൊരു രസികൻ കൂടിയാകും ആള്..

അവൾക്ക് വലിയ ഇഷ്ടമാണ് മാഷിനെ..നിറഞ്ഞ പുഞ്ചിരിയോടെ ആളിനെ കാണാൻ കഴിയൂ.. "ഇനി വരുന്നത് ഏത് ടൈപ്പ് ആയിരിക്കുമോ എന്തോ?" സാഗര പിറുപിറുത്തു.. "ഈശ്വരാ ഏതെങ്കിലും ചുളളൻ പ്രൊഫസർ ആയിരിക്കണേ" ഗൗതമി അവളുടെ ആഗ്രഹം ദൈവത്തോടെ പറഞ്ഞു.. എല്ലാവരും പുതിയ പ്രൊഫസറെ കാണാൻ കാത്തിരുന്നു.. പ്രത്യേകിച്ച് ആൺകുട്ടികൾ.. ആരാണെന്ന് അറിഞ്ഞിട്ട് വേണം ഭാവിയിൽ ക്ലാസ് കട്ട് ചെയ്യാൻ... ആദ്യത്തെ രണ്ടു അവർ കഴിഞ്ഞു മൂന്നാമത്തെ അവറിൽ എല്ലാവരെയും അമ്പരപ്പിച്ചു ഒരു ചുളളൻ പ്രൊഫസർ ക്ലാസ് എടുക്കാനെത്തി...എല്ലാവരുടെയും മിഴികൾ അയാളിൽ തറഞ്ഞു.. ഫിലിം ആക്ടർ ഉണ്ണിമുകുന്ദനെ പോലെ ഒരു ചുളളൻ...

താടിയൊക്കെ നന്നായി വളർത്തിയട്ടുണ്ട്..പെൺകുട്ടികളുടെ കണ്ണുകൾ മുഴുവനും പുതിയ പ്രൊഫസറിൽ ആയിരുന്നു... ആൺകുട്ടികളിൽ അസൂയയും ഉടലെടുത്തു.. "ഹൊ.. എന്നാ ലുക്കാടീ..മുടിഞ്ഞ ഗ്ലാമർ..ഉണ്ണിയേട്ടൻ പോലും മാറി നിൽക്കും" ഗൗതമി പ്രൊഫസറുടെ മുഖത്തേക്ക് വായി നോക്കി ഇരുന്നു.. "ഓ...എനിക്കങ്ങനെയൊന്നും തോന്നുന്നില്ല..കാണാൻ തെറ്റില്ല അത്രയേയുള്ളൂ" സാഗര അവളുടെ അഭിപ്രായം പറഞ്ഞു. "ഓ‌‌‌... നീയാ നാഗചൈതന്യയുടെ ആളാണല്ലോ" ഗൗതമി പറഞ്ഞതു കേട്ടവളൊന്ന് മന്ദഹസിച്ചു...

സാഗക്ക് നാഗൂനെയാണു ഇഷ്ടം.. ചിരിക്കൊരു പ്രത്യേക ഭംഗിയാണ്..വല്യ ഗ്ലാമർ ഇല്ലെന്നത് ഒരു കുറവല്ല‌‌. "ഞാൻ വൈഗേഷ്...." പുതിയതായി വന്ന ചെറുപ്പക്കാരനായ പ്രൊഫസർ സ്വയം പരിചയപ്പെടുത്തി... "നല്ല സ്വീറ്റ് വോയ്സ് ഇല്ലേ സാഗ" "ഒന്ന് മിണ്ടാതിരിക്കെടീ" സാഗര ദേഷ്യപ്പെട്ടതോടെ ഗൗതമി വൈഗേഷിനെ വായിൽ നോക്കി ഇരുന്നു.. വൈഗേഷ് എല്ലാവരുടെയും അടുത്ത് വന്നു പരിചയപ്പെടാൻ തുടങ്ങി... ഗൗതമിയുടെ ഊഴം കഴിഞ്ഞ് അടുത്തത് സാഗര ആയിരുന്നു... അയാളുടെ മിഴികൾ അവളിൽ പതിഞ്ഞു... "ഞാൻ സാഗര" "വാവ്.. സ്വീറ്റ് നെയിം...അങ്ങനെ പറഞ്ഞു കേട്ടട്ടില്ല ഈ പേര്" വൈഗേഷിനു മറുപടി ആയിട്ട് പകരമൊന്ന് അവൾ മന്ദഹസിച്ചു..

"പേരുപോലെ ആണ് ആളും കാണാൻ മനോഹരി" അയാൾ അവളെ പുകഴ്ത്തി... പരിചയപ്പെടൽ കഴിഞ്ഞു വൈഗേഷ് ക്ലാസ് ആരംഭിച്ചു... അയാളുടെ കണ്ണുകൾ കൂടുതൽ തങ്ങി നിന്നത് സാഗയിൽ ആയിരുന്നു... അവൾക്കത് മനസ്സിലാവുകയും ചെയ്തു... "ഡീ സാറ് നിന്നെ തന്നാ നോക്കുന്നത്" ഗൗതമി അവളുടെ കാതിൽ പിറുപിറുത്തു.. "മനസ്സിലായെടീ...." ശബ്ദം താഴ്ത്തി മറുപടി കൊടുത്തു.. ക്ലാസ് കഴിഞ്ഞതും ഉച്ച ഭക്ഷണത്തിനായി എല്ലാവരും പുറത്തേക്കിറങ്ങി... "സാഗര ഒന്നു നിന്നേ" വിളികേട്ടു ഗൗതമിയും സാഗരയും നിന്നു...അവർക്ക് അരികിലേക്കായി വൈഗേഷ് നടന്നടത്തു...............................തുടരും………

നവവധു : ഭാഗം  9