നവവധു: ഭാഗം 8

 

A story by സുധീ മുട്ടം

അലച്ചു തല്ലി അച്ഛനിലേക്ക് വീണതും സാഗയിലൊരു നെരിപ്പോട് എരിഞ്ഞമർന്നു. "അച്ഛാ എഴുന്നേൽക്കച്ചാ അച്ഛന്റെ മോൾക്ക് ആരുമില്ല" സാഗരയുടെ ദയനീയ വിലാപം രാമൻകുട്ടിയുടെ കാതിലേക്ക് വീണു..അയാളുടെ മിഴികളും നിറഞ്ഞു. "മോള് കരയാതെ അച്ഛനൊന്നും പറ്റില്ല..നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം" അച്ഛനെ എടുത്ത് ഉയർത്തി ചാരുകസേരയിലേക്ക് ഇരുത്താൻ സഹായിച്ച ശേഷം പുറത്തേക്ക് ഓടി.. റോഡിലൂടെ പോകുന്ന വാഹങ്ങൾക്ക് നേരെ കരച്ചിലോടെ കൈകൾ ഉയർത്തി വീശി..പലരും അവളെ കാണാത്ത പോലെ കടന്നു പോയി.. സാഗക്ക് എന്തു ചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല..

ദൂരെ നിന്നൊരു വാഹനം പാഞ്ഞു വരുന്നത് കണ്ടു റോഡിലേക്ക് കയറി നിന്നു..പാഞ്ഞലച്ചു വന്ന വാഹനം അവളെ തൊട്ടു തൊട്ടില്ലെന്ന രീതിയിൽ വലിയൊരു ശബ്ദത്തോടെ നിന്നു. "നിനക്കൊക്കെ ചാകാൻ എന്റെ വണ്ടിയേ കണ്ടുള്ളോ ഡീ" സുമുഖനായൊരു ചെറുപ്പക്കാരൻ കോപത്തോടെ അലറി ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി.. "സർ..എന്റെ അച്ഛനു സുഖമില്ല.എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..പ്ലീസ് സർ സഹായിക്കണം" ദയനീയമായി തൊഴുതു കരയുന്നവളെ കണ്ടതും ആ ചെറുപ്പക്കാരനിലെ കോപം എവിടെയോ മറഞ്ഞു. "വേഗം കയറൂ" അയാൾ മറ്റൊന്നും ചോദിക്കാതെ ഡോറ് തുറന്നു കൊടുത്തു.. അവളതിൽ കയറിയതും അയാൾ കാറ് മുമ്പോട്ട് എടുത്തു..

സാഗ പറഞ്ഞ വഴികളിലൂടെ കാറോടി‌. "ഇവിടെ നിർത്തണേ" അവളുടെ അപേക്ഷ കേട്ടു അയാൾ കാറ് നിർത്തി...സാഗര വേഗം അച്ഛനരുകിലേക്ക് ഓടിപ്പോയി.അവളും രാമൻകുട്ടിയും കൂടി ശേഖരനെ താങ്ങിപ്പിടിച്ചു കാറിൽ കയറ്റി. "ഏതാ അടുത്തുള്ള ഹോസ്പിറ്റൽ..ഞാനിവിടെ ആദ്യമായാണ്?" ഗൗരവം കലർന്നിരുന്നു ചെറുപ്പക്കാരന്റെ സ്വരത്തിൽ...രാമൻകുട്ടി ഹോസ്പിറ്റലിൽ പോകേണ്ട വഴി പറയുന്നതിനു അനുസരിച്ച് അയാൾ കാറോടിച്ചു... സാഗര്യുടെ മിഴികളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി കൊണ്ടിരുന്നു.. അച്ഛൻ ഇല്ലാത്ത ലോകം സാഗക്ക് സൽങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല... റിയർവ്യൂ മിററിലൂടെ അയാൾ സാഗയെ ശ്രദ്ധിച്ചു...തനി നാടൻ പെൺകുട്ടി..

മലയാളിത്തം മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.. ചുരുക്കി പറഞ്ഞാൽ ശാലീന സുന്ദരി..അവളുടെ രൂപം അയാളുടെ ഹൃദയത്തിലേക്ക് തറച്ചു കയറി.. ഹോസ്പിറ്റലിനു മുന്നിൽ കാറ് നിന്നതോടെ അയാൾ തന്നെ ഇറങ്ങി ക്വാഷാലിറ്റിയിൽ വിവരം അറിയിച്ചു..എമർജൻസിയായി ശേഖരനെ ഐ സി യൂ വിൽ കയറ്റി. നിമിഷങ്ങൾ വളർന്നു കൊണ്ടിരുന്നു... രാമൻകുട്ടിയും സാഗരയും ആ ചെറുപ്പക്കാരനും സന്ദർശകർക്കുളള ഇരിപ്പടത്തിൽ ഇരുന്നു.ശേഖരൻ അപകടനില തരണം ചെയ്തുവെന്ന് അറിഞ്ഞതോടെ അവർക്ക് സമാധാനമായി. "എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്" അയാൾ രാമൻകുട്ടിയോടായി പറഞ്ഞു. "ഒത്തിരി നന്ദിയുണ്ട് മോനെ" രാമൻ കുട്ടി തൊഴുതതും മറുപടിയായി പുഞ്ചിരിച്ചു..

അയാളിറങ്ങി കാറിലേക്ക് കയറാനൊരുങ്ങിയതും പിന്നിൽ നിന്നും ഒരു വിളി കേട്ടു.. "സാർ..." തിരിഞ്ഞ് നോക്കിയതും സാഗര നിൽക്കുന്നു. "എന്തേ" "ഒരുപാട് നന്ദിയുണ്ട് സാർ..എന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചതിനു..എനിക്ക് അച്ഛൻ മാത്രമേയുള്ളൂ" സാഗര ശക്തമായി തേങ്ങിയതും അയാളിലൊരു നോവ് ഉണർന്നു.. "നന്ദി മാത്രമേയുള്ളോ.. ചോദ്യഭാവത്തിൽ അവളെ നോക്കി..സാഗര പേഴ്സിൽ നിന്നും കുറച്ചു നോട്ടുകളെടുത്ത് അയാളുടെ നേരെ നീട്ടി. " എന്റെ കയ്യിൽ ഇത്രയേയുള്ളൂ" അവളുടെ കയ്യിലിരിക്കുന്ന പൈസയിലേക്കും സാഗയേയും അയാൾ മാറി മാറി നോക്കി.. "എനിക്ക് പണമൊന്നും വേണ്ടാ...വേണേൽ ഞാനങ്ങോട്ട് തരാം" "സാറെന്താ ഉദ്ദേശിക്കുന്നത്..."

സാഗരയുടെ മുഖം ചുരുങ്ങി .... "നിന്നെ വേണം...എനിക്ക്" അവൾ ശക്തമായി നടുങ്ങിപ്പോയി..അയാളിൽ നിന്നും അങ്ങനെയൊരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല.. "വെറുതെ വേണ്ടാ...ഒരു താലി കഴുത്തിൽ ചാർത്തി കൂട്ടിക്കൊണ്ട് പോകാൻ ഞാനൊരിക്കൽ വരും എന്റെ അമ്മയേയും കൂട്ടി..നിന്നെ പോലൊരു പെൺകുട്ടിയെയാ അമ്മ എനിക്കായി തിരയുന്നത്" യാതൊരു ഭാവമാറ്റവും ഇല്ലാതെ പുഞ്ചിരിയോടെ പറഞ്ഞിട്ട് അയാൾ കാറിൽ കയറി ഓടിച്ചു പോയി.. സാഗര അപ്പോഴും തറഞ്ഞങ്ങനെ നിന്നു...ആ ചെറുപ്പക്കാരൻ നൽകിയ ഷോക്ക് അപ്പോഴും മാറിയിരുന്നില്ല.. ആദ്യമായി കാണുന്ന ഒരാൾ പെട്ടെന്ന് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് സൂചിപ്പിച്ചത് കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്..

ആളാരാണെന്നോ ഏതാണെന്നോ ഒന്നും അറിയില്ല..താനാരാണെന്ന് അയാൾക്കും അറിയില്ല...കരയണമോ ചിരിക്കണമെന്നോ അറിയാത്ത അവസ്ഥ.. സാഗരയുടെ പാദങ്ങൾ നിലത്തേക്ക് ഉറച്ചു പോയിരുന്നു....രാമൻകുട്ടി വിളിച്ചപ്പോഴാണു അയാൾ നൽകിയ നടുക്കത്തിൽ നിന്നും ഉണർന്നത്.. "മോളെ..." രാമൻകുട്ടി വിളിച്ചു.. "വാ നമുക്ക് വീട്ടിലേക്ക് പോയിട്ട് രാവിലെ വരാം...നാളെ രാവിലെ അച്ഛനെ കാണാൻ പറ്റൂ" "ഞാൻ.. ഞാൻ ഇവിടെ നിന്നോളാം" "അത് ശരിയാകില്ല മോളെ..രാത്രിയിൽ നീ തനിച്ചായി പോകും..അച്ഛന്റെ അടുത്ത് നേഴ്സുമാരില്ലേ..ഇനി അഥവാ രാത്രി നിൽക്കണമെങ്കിൽ ഞാൻ വന്നോളാം" സാഗയെ തനിച്ചു അവിടെ നിർത്തി പോകാൻ രാമൻകുട്ടിയുടെ മനസ്സ് അനുവദിച്ചില്ല.

.അവളെയും കൂട്ടി വീട്ടിലേക്ക് പോയി.. രാമൻകുട്ടിയുടെ പെണ്മക്കളുമായി അടുപ്പമുണ്ട്..വീട്ടിലേക്ക് വരാറും പോകാറുമുണ്ട്..അതിനാൽ അപരിചിത്വമൊന്നും തോന്നിയില്ല.. രാത്രിയിൽ കിടന്നിട്ട് സാഗക്കു ഉറക്കം വന്നില്ല..വീടു വിട്ട് നിൽക്കുന്നത് ആദ്യമായാണ്,,, അച്ഛനെ പിരിഞ്ഞു നിൽക്കുന്നതും... എവിടെങ്കിലും പോയാൽ തന്നെ രാത്രിക്ക് മുമ്പേ മടങ്ങിച്ചെല്ലും...വീട്ടിൽ അച്ഛൻ തനിച്ചാകുമെന്ന് അറിയാം‌‌.. ശേഖരനും അതുപോലെയാണ്...മകളില്ലെങ്കിൽ വീട് ഉറങ്ങിക്കിടക്കും... പുലരിയിൽ എപ്പോഴോ മയങ്ങി...എഴുന്നേൽക്കുമ്പോൾ നേരം നന്നായി പുലർന്നിരുന്നു... രാമൻകുട്ടി രാത്രിൽ ഹോസ്പിറ്റലിൽ പോയിരുന്നു...രാവിലെയാണു മടങ്ങി വന്നത്...

പത്തുമണി കഴിഞ്ഞു ഇരുവരും കൂടി ഹോസ്പിറ്റലിൽ പോയി...സാഗര അച്ഛനെ കാണാനായി കയറി... "നിങ്ങളുടെ മോൾ ഒരുരാത്രി മറ്റൊരാൾക്കൊപ്പം കഴിഞ്ഞതാണതേ... സാഗയെ കണ്ടതും അമ്പുവിന്റെ അമ്മയുടെ ശബ്ദം അയാളുടെ ചെവിയിൽ മുഴങ്ങി... " സാഗരയാ ശേഖരാ അവരെ വിളിച്ചു പറഞ്ഞത്.... രാമൻകുട്ടിയുടെ സ്വരം.... ഓരോന്നും ഓർത്തപ്പോൾ തല പൊട്ടിപ്പിളർന്നു... "അച്ഛാ...." കണ്ണുനീരോടെ അവൾ വിളിച്ചു.. "എനിക്ക് കാണണ്ടാ നിന്നെ...." സാഗയൊന്നു നടുങ്ങിയുണർന്നു...അച്ഛനെ ഞെട്ടിപ്പകച്ചു നോക്കി.. "ശേഖരാ" താക്കീതിന്റെ സ്വരത്തിൽ രാമൻകുട്ടി വിളിച്ചത് ശേഖരൻ ഗൗനിച്ചില്ല.." "അച്ഛാ..." നെഞ്ച് പൊടിയുന്ന വേദനയോടെ വിളിച്ചു..

"ഒരുരാത്രി മറ്റൊരുത്തനൊപ്പം കഴിഞ്ഞവളത്രേ...എങ്ങനെ കഴിഞ്ഞെടീ നിനക്ക് നീ പിഴയാണെന്ന് പറയാൻ... സാഗരയിലെ നടുക്കം പൂർണ്ണമായി...അച്ഛൻ അറിയരുതെന്ന് കരുതി...പക്ഷേ എത്രയൊക്കെ മൂടി ഒളിപ്പിച്ചെങ്കിലും സത്യം അറിഞ്ഞിരിക്കുന്നു... മുള ചീന്തും പോലെ പൊട്ടിയൊഴുകി അവൾ അച്ഛന്റെ കാലിലേക്ക് വീണു.. " എന്നോടു ക്ഷമിക്കണം അച്ഛാ...എന്റെ അച്ഛന്റെ വിയർപ്പ് മറ്റൊരാൾ സ്വന്തമാക്കുന്നത് ഇഷ്ടപ്പെട്ടില്ല..ഓരോ രാത്രിയും പണമുണ്ടാക്കാനായി ഓടി നടക്കുന്ന എന്റെ അച്ഛൻ ഒരുരാത്രി പോലും മനസ്സമാധാനമായി ഉറങ്ങാതെ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..എന്റെ മാനത്തേക്കാളും എനിക്കെന്റെ അച്ഛനാ വലുത്"

സാഗരയുടെ നിലവിളി ശേഖരനിലേക്ക് പടർന്നു കയറി.... അവളുടെ ഓരോ വാക്കുകളും അയാളെ പൊള്ളിച്ചു തുടങ്ങി... "എന്റെ മാനത്തേക്കാക്കും വലുത് എനിക്കെന്റെ അച്ഛനാണ്" ശേഖരന്റെ കണ്ണുകളിൽ നിന്നും മിഴിനീരു ഒലിച്ചിറങ്ങി.. കണ്ടു നിന്ന രാമൻകുട്ടിയും കരഞ്ഞുപോയി‌.... അപ്പോഴും ഹൃദയം നീറ്റിയ നിലവിളി അവിടെമാകെ മുഴങ്ങി കൊണ്ടിരുന്നു... "അച്ഛന്റെ മോൾ പിഴയല്ല...പിഴച്ചിട്ടില്ല...എന്റെ അച്ഛനോളം വലുതല്ല എനിക്ക് മറ്റൊന്നും.........................തുടരും………

നവവധു : ഭാഗം  7