നയനം: ഭാഗം 24

A Story by സുധീ മുട്ടം വീട്ടിൽ ഞാനും മൃദുവും അമ്മയും മാത്രമായി… “ഈശ്വരൻ തുണച്ചു മോളേ..അതുകൊണ്ടല്ലേ അവന്റെയൊക്കെ തനിനിറം പുറത്ത് വന്നത്” അമ്മ ഓരോന്നും പറഞ്ഞു
 

A Story by സുധീ മുട്ടം

വീട്ടിൽ ഞാനും മൃദുവും അമ്മയും മാത്രമായി… “ഈശ്വരൻ തുണച്ചു മോളേ..അതുകൊണ്ടല്ലേ അവന്റെയൊക്കെ തനിനിറം പുറത്ത് വന്നത്” അമ്മ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു… “മതി ലച്ചു…അടഞ്ഞ അദ്ധ്യായമിനി തുറക്കേണ്ട” “ഇല്ല മോളേ അമ്മ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടില്ല.എന്റെ കുട്ടി ഒരുപാട് കരഞ്ഞതല്ലേ.ഒടുവിൽ ഈശ്വരൻ നിന്റെ പ്രാർത്ഥന കേട്ടു” അമ്മക്ക് പറഞ്ഞു മതിയായിരുന്നില്ല…പിന്നെയും വിശാഖിനെ കുറിച്ച് ഓരോന്നും വർണ്ണിച്ചു കൊണ്ടിരുന്നു. അതെന്നിൽ സുഖമുള്ളൊരു അനുഭൂതിയായി വളർന്നു…. ഉച്ചക്കത്തെ ഊണു കഴിക്കുമ്പോൾ സമയം മൂന്നു മണി കഴിഞ്ഞു. ഇന്നത്തെ ദിവസം എല്ലാം കൊണ്ടും സന്തോഷത്തിന്റെ ദിനമാണ്. തന്റെ ലൈഫിലെ പുതിയൊരു അദ്ധ്യായം ഇന്നു മുതൽ തുടങ്ങുകയാണ്….

“ചേച്ചിയുടെ നല്ല മനസ്സാണ്..അതിനാലാ വിശാഖിനെപ്പോലെയൊരു ഏട്ടനെ കിട്ടിയത്, എന്റെ ചേച്ചിക്ക് നന്നായി ചേരും” മൃദുവിന്റെ അഭിപ്രായം അങ്ങനെ ആയിരുന്നു.. “മതിയെടീ എല്ലാവരും കൂടി എന്നെ പൊക്കി താഴെയിടാതിരുന്നാൽ മതി” “അല്ല ചേച്ചി ഞാൻ സത്യമാണ് പറഞ്ഞത്” “അതൊക്കെ അവിടെ നിൽക്കട്ടെ…നിന്റെ അടുത്ത പരിപാടിയെന്താ” ഞാൻ മൃദുവിനെ കയ്യോടെ പൊക്കി…. “രണ്ടു ദിവസം കൂടി ഇവിടെ കാണും.അതുകഴിഞ്ഞു മടങ്ങണം” അവളുടെ കണ്ണിലെ നിശ്ചയദാർഡ്യം കണ്ടിട്ട് എനിക്കാകെ ഭയം തോന്നി.എന്നിൽ നിന്നെന്തെക്കയൊ മൃദു മറച്ചു പിടിക്കുന്നതുപോലെ തോന്നി…എന്നിട്ടും ഞാനൊന്നും ചോദിച്ചില്ല… രാത്രിയായപ്പോൾ മൊബൈലിൽ അപരിചിതമായൊരു കോൾ വന്നു.ഞാനെടുത്തില്ല.

വീണ്ടും ബെല്ലടിച്ചതോടെ സംശയത്തോടെ ഞാനെടുത്തു…. “ഹലോ ആരാണ്” മറുവശത്ത് അനക്കമില്ല..ഞാൻ ഫോൺ കട്ടു ചെയ്തു.. രണ്ടു മൂന്ന് പ്രാവശ്യം ഇങ്ങനെ പറ്റിക്കപ്പെട്ടപ്പോൾ ഫോണിൽ കൂടി ശരിക്കും ഞാനങ്ങ് ചാടിച്ചു…. “ഡീ കഴുവർടാ മോളേ പോലീസിനോടാണോടീ നിന്റെ ഡയലോഗ്” പരിചിതമായ സ്വരം കേട്ടതോടെ എനിക്കാളെ പിടികിട്ടി… “വിശാഖ്”…എന്റെ ശരീരമാകെ കോരിത്തരിച്ചു… ” അത് പിന്നെ ആരാന്ന് പറയാതെ പറ്റിച്ചാൽ ഇങ്ങനെയിരിക്കും” ധൈര്യം സംഭരിച്ചു ഞാൻ മറുപടി കൊടുത്തു.. ആളെ കാണാത്തതിനാൽ കണ്ണും പൂട്ടി സംസാരിക്കാമല്ലോ…. “നേരിട്ടു കാണുമ്പോൾ ഈ ധൈര്യമെല്ലാം കാണണം പറഞ്ഞില്ലെന്ന് വേണ്ട” ഞാനൊന്നും മിണ്ടാതെ പരിഭവിച്ചു ഇരുന്നപ്പോൾ ഓരോന്നും പറഞ്ഞു വിശാഖ് എന്നെ ആശ്വസിപ്പിച്ചു..

ഇന്നുവരെ ഞാനറിയാത്തൊരു സുരക്ഷിത മണ്ഡലത്തിലേക്ക് എത്തിച്ചേർന്നതു പോലൊരു ഫീൽ ആയിരുന്നു…. ഞങ്ങൾ കുറെനേരം സംസാരിച്ചു.അതുകഴിഞ്ഞു വിശാഖ് അമ്മക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടു… എന്തിനാണെന്നൊന്നും ഞാൻ ചോദിച്ചില്ല…അമ്മക്ക് ഫോൺ കൈമാറി അവർ തമ്മിൽ എന്തെക്കയൊ സംസാരിച്ചു.ഞാനും മൃദുവും കൂടി മുറിയിലേക്ക് പോയി..കുറച്ചു കഴിഞ്ഞു അമ്മ ഫോണുമായി എനിക്കരുകിലെത്തി… “വിശാഖ് മോന് നിന്നോടെന്തോ പറയാനുണ്ട്” അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ഞാൻ മുറ്റത്തേക്ക് ഇറങ്ങി… “അച്ഛൻ അമ്മയോടെല്ലാം സംസാരിച്ചിട്ടുണ്ട്..ഞായറാഴ്ച നിന്നെ പെണ്ണുകാണാൻ വരുന്നു” ഈശ്വരാ നാളെയല്ലേ ഞായർ… ഞാൻ കോരിത്തരിച്ചു പോയി…. “ശരി സാറേ ഉത്തരവ്” ഞാൻ വിശാഖിനെ കളിയാക്കി… “ഏട്ടാന്ന് വിളിക്കെടീ” “ദേ ഉത്തരവൊക്കെ അങ്ങ് സ്റ്റേഷനിൽ മതി..സ്നേഹത്തോടെയാണെങ്കിൽ ഞാൻ തോൽ വി സമ്മതിക്കാം” “വിവാഹം കഴിയട്ടെ നിന്നെ ശരിയാക്കി തരാം..” “ഓ..ആയിക്കോട്ടെ..”

വിശാഖുമായി കൂടുതൽ അടുക്കാൻ ഫോൺ വിളി ഉപകരിച്ചു…. ഫോൺ കട്ടു ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് ഞാൻ മൃദുലയെ കുറിച്ച് സൂചിപ്പിച്ചത്…. “ഞാനും ചോദിക്കാന്‍ ഇരിക്കക ആയിരുന്നു അത് ആരെന്ന്..സാരമില്ല നമുക്ക് കണ്ടുപിടിക്കാം” ഫോൺ കട്ടു ചെയ്തു ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയതും എന്റെ തൊട്ടു പിന്നിലൊരു നിഴലനക്കം കേട്ട് ഞാൻ ഞാൻ ഞെട്ടിപ്പോയി….. പൊടുന്നനെ കറന്റു കൂടി പോയതോടെ പരിസരമാകെ ഇരുട്ടിലായി…സർവ്വത്ര അന്ധകാരം… ഇരുട്ടിലൂടെ ആരൊക്കെയൊ ഓടുന്ന ശബ്ദം ഞാൻ കേട്ടു.ഇടക്കൊരു നിലവിളി ശബ്ദവും ഉയർന്നു… അത് മൃദുലയുടെ കരച്ചിൽ ആണെന്ന് മനസിലായതോടെ ഞാൻ ഞെട്ടിപ്പോയി…. കയ്യിലിരുന്ന മൊബൈൽ എടുത്തു അതിലെ ടോർച്ച് തെളിച്ചു.അമ്മ ഒരുമൂലക്ക് ഞെട്ടി പതുങ്ങി നിൽക്കുന്നു…. ഞങ്ങൾ അവിടെമാകെ മൃദലയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…………………,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 23

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…