നീ വരുവോളം: ഭാഗം 12

 

എഴുത്തുകാരി: നിള കാർത്തിക

മുമ്പിൽ നടക്കുന്ന അവളെ പുറകിൽ നിന്നു , വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു ജോ കഴുത്തു ഇടുക്കിൽ മുഖം അമർത്തി ചുണ്ടുകൾ ചേർത്തു, ആ ചുംബനത്തിന് കണ്ണുനീറിന്റെ നനവ് പടർന്നിരുന്നു. ""ഒരിക്കൽ പോലും കാണാത്ത എന്റെ അമ്മക്കായി പ്രാർത്ഥിച്ചില്ലേ താൻ.........എന്റെ പുണ്യം ആണ് നീ........ " അവന്റെ വാക്കുകൾ കേട്ട് കാതുകൾ കൊട്ടിഅടക്കപ്പെട്ടു, ഒരു വിറയലോടെ തന്റെ വയറിൽ പൊതിഞ്ഞ അവന്റെ കൈകളിൽ അമർത്തി പിടിച്ചു ശ്രീബാല. എന്താ പറഞ്ഞെ..... പാറു ചിറ്റയുടെ.......

വാക്കുകൾ ഇടറി ബലയുടെ. അതേ..... എന്റെ വേണ്ടപ്പെട്ടവരെ കാണാൻ വന്നത് ആണ് ബാല ഞാൻ..... എല്ലാവവരെയും ഒന്ന് കാണണം ഒന്നും പറയാതെ തിരിച്ചു പോകണം...... ഇനി അതിനു ആവില്ല..... എല്ലാവരും എല്ലാം അറിയണം..... നമ്മുടെ പ്രണയവും......... ഒരു വിറയലോടെ അവനു നേരെ തിരിഞ്ഞു, അതിശയത്തോടെ അവന്റ മുഖം മാകെ നോക്കി, കൈ കുമ്പിളിൽ എടുത്തു ആ മുഖം പെരുവിരൽ ഊന്നി ആ കണ്ണുകളിൽ ചുണ്ടുകളാൽ തഴുകി, പൊടിഞ്ഞു വന്ന അവന്റെ കണ്ണ് നീരിനെ തന്റേത് ആക്കി. കൈ വിരലുകൾ കോർത്തു മൗനമായി നടന്നു, നിശ്വാസങ്ങളെകൂട്ട് പിടിച്ചു. നടകല്ലിലേക്ക് ജോ കയറാൻ തുടങ്ങിയതും അവന്റ കൈയിൽ പിടിത്തം മുറുക്കി. ജോ.....

സിദ്ധുഏട്ടന് അറിയുമോ...... ഉം...... അവനു എല്ലാം അറിയാം..... അവനില്ലായിരുന്നു എങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു..... ബാല...... വല്യച്ഛൻ അറിഞ്ഞാൽ എനിക്ക് പേടിയാ ജോ...... പാറുചിറ്റയുടെ പേര് പോലും പറയരുത് എന്നാണ് പറഞ്ഞേക്കുന്നെ....... ആരും അറിയണ്ട ജോ..... എനിക്ക് എന്തോ പേടി പോലെ.....വല്യച്ഛൻ ഭയങ്കര ദേക്ഷ്യ കാരൻ ആണ്.......കാണുന്ന പോലെ അല്ല..... ചിറ്റ പോയ അന്ന് രണ്ടു മരണമാഉണ്ടായത്...... ആർക്കും മറക്കാൻ പറ്റാത്ത...... അവന്റെ രണ്ടു കൈകളും കൂട്ടി പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു ശ്രീബാല. അവളിലെ ഹൃദയസ്പന്ദനം തന്റെ ഹൃദയത്തിലുടെ പ്രവഹിക്കുന്നത് അറിഞ്ഞു ജോ.

ഒരു ചിരി യോടെ അവളുടെ കൈയും പിടിച്ചു ആ സ്റ്റെപ്പുകൾ കയറി.അടുക്കളയിലെ കതകു തുറന്നു അകത്തു കയറി, ഹാളിലേക്ക് കയറിയപ്പോൾ കണ്ടു തങ്ങളെയും നോക്കികൈയും കെട്ടി നിൽക്കുന്ന സിദ്വിനെ ആ മുഖത്തു പല ചോദ്യങ്ങൾ മിന്നി മറയുന്നുണ്ട്. ""എന്ന് മുതലാ തുടങ്ങിയത് രണ്ടിന്റെയും ഈ ഒളിച്ചു കളി....... രണ്ട് പേരും ചേർത്തു പിടിച്ചിരിക്കുന്ന വിരലുകളിലേക്ക് സിദ്ധു നോക്കിയതും കൈ വലിച്ചു ബാല, അതേ വേഗതയിൽ അവളുടെ കൈ തന്റേത് ആക്കിയിരുന്നു ജോ. I' m in love with Sribala and want to get married.....ഞാൻ നിന്നോട് പറയാൻ.......... ഇരിക്കുവായിരുന്നു..... സിദ്ധു... ഒരു ഭാവവിത്യാസവും ഇല്ലാതെ ഉള്ള അവന്റെ വാക്കുകൾ കേട്ടതും ശ്രീ യെ നോക്കി സിദ്ധു.

ആഹാ..... അത് നീ മാത്രം പറഞ്ഞാൽ മതിയോ..... എന്റെ പെങ്ങള് പറയട്ടെ....... അവനു മുഖം കൊടുക്കാതെ നിലത്തേക്ക് നോക്കി നിന്നു അവൾ. അവളുടെ ഇടുപ്പിൽ കൈ ഇട്ടു തന്നോട് ചേർത്തു പിടിച്ചു ജോ. ആഹാ..... എന്റെ മുമ്പിൽ വെച്ചു എന്റെ പെങ്ങളെ കെട്ടി പിടിക്കുന്നോ........ വൃത്തി കെട്ടവനെ..... അത് എങ്ങനെയാ പഠിച്ചത് അല്ലെ പാടു....... അതും പറഞ്ഞു കൈയും പൊക്കി അവനു നേരെ വന്നു. ജോയെ മറച്ചു അവന്റ മുമ്പിലേക്ക് നിന്നുശ്രീബാല . സിദ്ധുവിന് നേരെ കൈ തൊഴുതു. സിദ്ധു ഏട്ടാ....... ജോ പാവാ......

ഒന്നും പറയല്ലേ....... ഞാനാ....... എനിക്ക്....... ഇഷ്ടമാ..... ജോയെ........ പറഞ്ഞതും പെണ്ണൊന്നു ഏങ്ങി. സിദ്ധു ഒരു ചിരിയോടെ അവളെ നെഞ്ചോടു ചേർത്ത് നിർത്തി മുടിയിൽ തലോടി. നീ എന്താ വിചാരിച്ചേ നിന്റെ ഈ ഏട്ടനെ കുറിച്ചു....... നിങ്ങളുടെ രണ്ടു പേരുടെയും ഒടുക്കത്തെ fight കണ്ടപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചതാ,ഇങ്ങനെ ഒരു സീൻഎന്നെങ്കിലും നടക്കും എന്ന്.....ഇവൻ എന്നോട് പറയട്ടെ എന്ന് കരുതി...... .ജോയെ നോക്കി പറഞ്ഞു സിദ്ധു. ഒന്ന് ചിരിച്ചു ജോ, സിദ്ധു വിന്റെ കൈയിൽ പിടിച്ചു. സോറി ടാ......

ഞാൻ സന്ദർഭം വരട്ടെ എന്ന് വിചാരിച്ചു...... പോട്ടെടാ...... നീ എന്റെ friend മാത്രം അല്ലല്ലോ.......സഹോദരങ്ങൾ അല്ലേടാ........നമ്മൾ അല്ല ഇവളോട് എല്ലാം പറഞ്ഞോ നീ...... ഉം.... ബാലക്ക് എല്ലാം അറിയാം........ അത് നന്നായി നെഞ്ചിൽ വെച്ചു വിങ്ങുവായിരുന്നു ഒരാളും കൂടി ആയല്ലോ.......എന്ത് കൊണ്ടും ശ്രീബാലക്കു ചേരുന്നത് ജോ നീ തന്നെ ആണ് കാരണം വർഷങ്ങൾ ആയി ഈ ഒരു ദിവസം നിന്റെ അമ്മയ്ക്കും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നത് ശ്രീ യാണ്..... ആ ഇവൾക്ക് നീയല്ലാതെ ആരാ ചേരുന്നേ....

രണ്ടു പേരെയും തന്നോട് ചേർത്തു നിർത്തിപറഞ്ഞു സിദ്ധു. ശ്രീബാല മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു തന്നെയും കാത്തു എന്നപോലെ കുളിച്ചു ഇരിപ്പുണ്ടായിരുന്നു അവർ, ആ നെറ്റിയിൽ പ്രസാദം തൊട്ടു കൊടുത്തു കവിളിൽ ഒരു മുത്തവും കൊടുത്തു. ""ആഹാ....... മോനും പോയോ അമ്പലത്തിൽ.......... മുത്തശ്ശിയുടെ കണ്ണുകളിലെ തിളക്കം കണ്ടതും തിരിഞ്ഞു നോക്കി ശ്രീ. ഒരു നറു ചിരിയോടെ നോക്കി നിൽക്കുന്ന ജോ, തൊട്ടു അടുത്തു സിദ്ധുയേട്ടനും. ആ...... ഇവന്റെയും പിറന്നാൾ ആയിരുന്നു മുത്തശ്ശി......... അല്ലേടാ ജോ.........

സിദ്ധുവിന്റെ ആ സംസാരം കേട്ടതും ജോയെ നോക്കി ആ മുഖതും അതിശയം ആണ്. അതേ മുത്തശ്ശി........ ബാലയുടെ കൂടെ ഞാനും പോയി........ ഒന്ന് പരിഭ്രമിച്ചു എങ്കിലും ചിരിയോടെ പറഞ്ഞു ജോ. എടി..... ശ്രീ നമ്മുക്ക് ഇന്ന് കുറച്ചു പായസം വെയ്ക്കാം അല്ലെ....... ""വേണ്ട സിദ്ധുട്ട...... നിന്റെ അച്ഛൻ അറിഞ്ഞാൽ........"" മുത്തശ്ശി യുടെ മുഖം ഭയം നിഴലിച്ചു. ""അതിനു ജോയുടെ പിറന്നാൾ അല്ലെ അപ്പോൾ കുഴപ്പം ഉണ്ടാകില്ല നീ പായസത്തിനു ഉള്ളത് റെഡി ആക്കു......ബാല..... മധുരം ഇത്തിരി കൂടിക്കോട്ടെ........

ഒരു കണ്ണ് ഇറുക്കി പറഞ്ഞു സിദ്ധു. ഒന്നും മിണ്ടാതെ ജോയെ ഇടം കണ്ണിട്ട് ഒന്ന് നോക്കിയിട്ട് മുറിയിൽ നിന്നു പോയി അവൾ.പോകുന്ന വഴിയേ ആ വിരലുകളെ തൊട്ടുപോയി. ജോ മുത്തശ്ശി യുടെ അടുത്തു ഇരുന്നു, അവർ അവന്റെ മുടിഇഴകൾ തലോടി. മോൻ അടുത്തു വരുമ്പോൾ..... വേണ്ട പെട്ട ആരോ അടുത്തു നിൽക്കുന്ന പോലെ തോന്നും മുത്തശ്ശിക്ക്....... ""എനിക്കും......... ""പറഞ്ഞതും അവരെ ചേർത്തു പിടിച്ചു, നിറഞ്ഞുവന്ന മിഴികൾ അവർ കാണാതെ തുടച്ചു ജോ. 💞 ""നിന്റെ അമ്മയുടെ പിറന്നാൾ എന്ന് പറഞ്ഞാൽ വല്ലാതെ കടന്നു ചിന്തിക്കും അച്ഛൻ....... നല്ല കുനിട്ടുബുദ്ധിയാ അങ്ങേർക്ക്....തളിരിട്ട നിങ്ങളുടെ പ്രണയത്തിന്റെ കൂമ്പ് വരെ ഒടിക്കും...

അങ്ങേര്, കുറച്ചു നാൾ ഇങ്ങനെ പോകട്ടെ...... ഒരിക്കൽ പോലും ആഘോഷിക്കാത്ത ഇന്നത്തെ ദിവസം നമ്മുക്ക് ആഘോഷിക്കാം........ അതും പറഞ്ഞു അവനെയും കൂട്ടി അവിടെ നിന്നു പോയി സിദ്ധു. അന്ന് ഒരു ചെറിയ സദ്യ തന്നെ ഒരുക്കി ഇരുന്നു ശ്രീബാല. പ്രഭാകരൻ ചെറിയ സംശയം തോന്നി എങ്കിലും ജോയുടെ പിറന്നാൾ ആണന്നു പറഞ്ഞതും സന്തോഷം ആയി അയാൾക്ക്‌. എല്ലാവരും ഒരുമിച്ചു ആണ് ഇരുന്നത് സന്തോഷതാൽ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു മുത്തശ്ശിയുടെ, സിദ്ധു എല്ലാം ഫോണിൽ record ചെയ്തു, ആരും കാണാതെ ചിറ്റയുടെ ഫോണിൽ അയച്ചു കൊടുത്തു. ""പായസം ഞാൻ പിന്നെ കുടിച്ചോളാം വയറും മനസ്സും നിറഞ്ഞു മുത്തശ്ശി........

മുത്തശ്ശി നീട്ടിയ കൈകളെ സ്നേഹത്തോടെ പിടിച്ചു ജോ.ആ ചുളിവ് വീണ കവിളിൽ തലോടി ജോ. ബാലയുടെ കണ്ണുകൾ അവനിലൂടെ പ്രണയത്തോടെ ഓടി നടന്നു ആ കണ്ണു കളിലെ നീർ തിളക്കം അവളിലുംപ്രകാശിച്ചു അവൻ നടന്നു പോയ വഴിയേ നോക്കി നിന്നു ബാല. പാത്രം എല്ലാം കഴുകി റൂമിലേക്ക് വന്നു കട്ടിലിൽ ഇരുന്നു, book നെഞ്ചിലും വെച്ചു നല്ല ഉറക്കം ആണ് മാളു.കുറച്ചു നേരം അവളെയും നോക്കി ഇരുന്നു. അവളുടെ കൈയിൽ ഇരുന്ന മലയാളം പുസ്തകം വെറുതെ മറിച്ചു കൊണ്ടിരുന്നു, പിന്നെ ബെഡിലേക്ക് വെച്ചു. അവനരികിലേക്ക് പോകുവാൻ മനസ്സ് വിറ കൊണ്ട് ഒരു ഗ്ലാസിൽ പായസവും എടുത്തു

ആരും കാണാതെ സ്റ്റെപ്പുകൾ കയറാൻ തുടങ്ങിയതും പുറകിൽ നിന്നു ഒരു കൈ കൊട്ടൽ കേട്ടു. ""അതേ...... കാമുകൻ മുകളിൽ ഇല്ല കുളത്തിന്റെ അങ്ങോട്ട്‌ പോയിട്ടുണ്ട്...... അങ്ങോട്ട്‌ ചെല്ല്...... അതും പറഞ്ഞു ഒരു ചിരിയോടെ നടന്നു സായു. ചമ്മിയ മുഖത്തോടെ ബാലയും. എല്ലാവരും ഉച്ചഉറക്കം ആണ്. ഒരു ഇല കീറുകൊണ്ട് ഗ്ലാസ്‌ മൂടി അടുക്കളവശത്തെ കതകുതുറന്നു ഇറങ്ങി. ചുറ്റിനും വേറെ വീടുകൾ ഒന്നും ഇല്ല ഇട വഴി യിലൂടെ നടന്നു, അകലെ നിന്നെ കണ്ടു നടകല്ലിലേക്ക് കൈക്ക് മേലെ തല വെച്ചു ചാഞ്ഞു കിടക്കുന്നവനെ കണ്ണുകൾ തുറന്നു ആണ് കിടപ്പ്. കാൽപെരുമാറ്റം കേട്ടതും മുഖം ഉയർത്തി നോക്കി ജോ. "തന്നെ ഞാൻ കാത്തു ഇരിക്കുവായിരുന്നു......

ബാല..... കൈ നീട്ടി അവളെ തന്നോട് ചേർത്തു ഇരുത്തി അവളുടെ കൈയിൽ ഇരുന്ന ഗ്ലാസ് മേടിച്ചു നടകല്ലിലേക്ക് വെച്ചു. അവളുടെ മടിയിൽ തല വെച്ചു കിടന്നു ജോ, അവളുടെ ഇളം വയറിലേക്ക് മുഖം അമർത്തി കാലു മുതൽ ഒരു കുളിര് പടരുന്നത് അറിഞ്ഞു ബാല, ഒന്ന് ചുരുണ്ടു കൂടി അവൾ. അവളുടെ കൈ വിരലുകൾ അവന്റെ മുടിയിലൂടെ ഓടി നടന്നു, പ്രണയ ത്തോടെ വാത്സല്യത്തോടെ കുനിഞ്ഞു ആ നെറ്റിയിൽ ചുംബനം നൽകി ബാല. I'm the happiest person in the world right now......

പറയുകയും അവളുടെ കഴുത്തിലൂടെ കൈ ഇട്ടു തന്റെ മുഖത്തോട് ചേർത്തു. അത്രെയും അടുത്തു ശ്വാസനിശ്വാസങ്ങൾ പരസ്പരം പിണഞ്ഞു. വിറകൊള്ളുന്ന ചുണ്ടുകൾ പരസ്പരം എന്തൊക്കയോ പറഞ്ഞു ഉത്തരം നൽകാൻ ആവാതെ അത്രെയും അടുത്തതും ജോ അവളിലെ പിടിത്തം വിട്ടിരുന്നു. Sorry..... ബാല ഞാൻ പെട്ടന്ന്...... പറയുകയും അവളുടെ മടിയിൽ നിന്നു ചാടി എഴുനേറ്റ് മുടി മാടി ഒതുക്കി നേരെ ഇരുന്നു. ചമ്മല് മറയ്ക്കാൻ രണ്ട് പേരും പാട് പെട്ടു, കൈ വിരലുകൾ കൊണ്ടു നാടകല്ലേൽ വെറുതെ പടം വരച്ചു ബാല, ചുണ്ടിൽ നേർത്ത ചിരിയും. എനിക്കണോടോ ഈ പായസം......

ഗ്ലാസ്‌ കൈയിൽ എടുത്തു ചോദിച്ചു ജോ. ഉം.......... നാണത്തോടെ ഒന്ന് മൂളി അവൾ. ഗ്ലാസ്‌ എടുത്തു ചുണ്ടോടു ചേർത്തു ജോ. എന്റെ അമ്മയുടെ പായസത്തിന്റെ അതേ രുചി...... താൻ കുടിച്ചോ....... ഇല്ല.... ജോ കുടിക്ക്....... എന്നിട്ട് എനിക്ക് കുറച്ചു തരുമോ...... അതിനു അവൻ ഒന്ന് ചിരിച്ചു കൊണ്ടു ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി, ആ ഗ്ലാസ്‌ ചുണ്ടോടു അടുപ്പിക്കുമ്പോൾ അവനിലെ പ്രണയത്തെയും ചുണ്ടോടു അടുപ്പിച്ചു ബാല. പടിയെൽ വെച്ചിരുന്ന അവളുടെ കൈ വിരലുകൾ കോർത്തു ജോ.

വെള്ളത്തിലേക്കു ഇട്ടിരിക്കുന്ന അവളുടെ കാലുകളിൽ തന്റെ കാലാൽ കോർത്തു, വെള്ളത്തിന്റെ തണുപ്പും പ്രണയത്തിന്റെ തണുപ്പും തമ്മിൽ പുണർന്നു. മുഖം ഉയർത്തി നോക്കിയ ബാല കണ്ടു തന്നിൽ കൊരുത്തു കിടക്കുന്ന രണ്ടു കുഞ്ഞി കണ്ണുകളെ. അവന്റെ ചുണ്ടിൽ പറ്റിയിരിക്കുന്ന പായസത്തിന്റെ തരിയിലേക്ക് കണ്ണും ചുണ്ടും ഒരേപോലെ സഞ്ചരിച്ചു ആ ഇളം റോസ് ചുണ്ടുകളിൽ അമർത്തി മുത്തി ബാല, അത്രമേൽ പ്രണയത്തോടെ............തുടരും………

നീ വരുവോളം : ഭാഗം 11