നീ വരുവോളം: ഭാഗം 11

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

എനിക്ക് എപ്പോഴും കാണാൻ തോന്നുവാ...... ജോ...... എന്തോ ഒരു പേടി പോലെ ഈ സ്നേഹം നഷ്ടപെടുമോ എന്നുള്ള പേടി...... വാക്കുകൾ പൂർത്തി ആക്കാൻ സമ്മതിക്കാതെ,അവളുടെ ചുണ്ടുകളിൽ തന്റെ വിരൽ ചേർത്തിരുന്നു ജോ, ആ വിരലോടു ചേർത്തു തന്നെ ചുണ്ടുകളും ചേർത്തു അവൻ. ഇരു ശ്വാസങ്ങൾ ഒന്നായി അത്രെയും ചേർന്നുഒന്നായി കുടുങ്ങി കിടന്നു. കണ്ണുകൾ പരസ്പരം കൊരുത്തു അങ്ങനെ നിന്നു. Phone റിംഗ് ചെയ്യ്തതും രണ്ടു പേരും ഞെട്ടി മാറി, പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ജോ. Tell ....me... Mom....... ഞാൻ വളരെ ഹാപ്പി ആണ് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര..... "mom.... I Will call back.... By.... Love you to..... പറഞ്ഞിട്ട് phone ടേബിളിൽ വെച്ചു.

അമ്മയാണോ......... അവന്റെ തോളിൽ ചാഞ്ഞു ചോദിച്ചു അവൾ. അതേ...... എന്നും വിളിക്കും, വിശേഷം അറിയാൻ..... അമ്മ വരുന്നുണ്ട് നാട്ടിലേക്കു.......എല്ലാവരും എല്ലാം അറിയണം.......എല്ലാം.... അവളുടെ നെറ്റിയിൽ മുത്തി അവൻ. എടി..... ശ്രീ....... എടി.... എവിടെ പോയി കിടക്കുവാ നീ...... അയ്യോ..... അപ്പച്ചി........ അവനിൽ നിന്നു പിടഞ്ഞു മാറി എഴുനേറ്റു. താൻ താഴേക്ക് ചെല്ല് ഞാൻ വരാം....... അതും പറഞ്ഞു അവളുടെ കവിളിൽ തലോടി.അവനൊരു ചിരി നൽകി തിരിഞ്ഞ അവളുടെ കൈയിൽ പിടിത്തം ഇട്ടു തന്നിലേക്കു അടുപ്പിച്ചു പൊള്ളിയ കൈയിൽ ചുണ്ട് അമർത്തി. "'പെട്ടന്ന് മാറട്ടെ നമ്മുക്ക് ടൂർ പോകണ്ടേ..........

അവനെയും തള്ളി മാറ്റി ഒരു നാണ ചിരിയോടെ അവിടെ നിന്നു പോയി അവൾ. സോഫയിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരുന്നു ജോ. Phone കൈയിൽ എടുത്തു കാതോട് ചേർത്തു. 💞 രാത്രിയിൽ food കഴിക്കാൻ ജോ നേരത്തെ വന്നു, എല്ലാവരും ഒരുമിച്ചിരുന്നു ശ്രീബാല അടുക്കളയിൽ തന്നെ നിന്നു എല്ലാവരും നിൽക്കെ അവന്റെ മുമ്പിൽ പോയി നിൽക്കൻ എന്തോ പോലെ തോന്നി ശ്രീ ക്ക്, തന്റെ കണ്ണുകൾ തേടുന്നത് അവനെ മാത്രം ആയിരിക്കും. ശ്രീ നീയും വന്നു ഇരിക്ക്....... അതും പറഞ്ഞു സായു കൊണ്ട് അവനോടു അടുത്ത ചെയറിൽ ഇരുത്തി യിരുന്നു.അവനെ ഇടം കണ്ണിട്ടു നോക്കി പക്ഷേ ശ്രീബാല എന്നൊരാൾ ഇരിപ്പുണ്ടോ എന്ന് പോലും അറിയുന്നില്ല ജോ.

സിദ്ധു ഏട്ടനോടും സായുവിനോടും എന്തൊക്കയോ പറയുക ആണ്. സായു ഇടക്ക് പുരികം ഉയർത്തി എന്താണ് എന്ന് ചോദിക്കുന്നുണ്ട്. ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു പ്ലേറ്റിലേക്ക് കണ്ണ് നട്ടു. ചുണ്ട് കൂർപ്പിച്ചു, പുരികത്തിനു ഇടയിലൂടെ പിന്നെയും നോക്കി, എവിടന്നു ആ ഭാവം തന്നെ "വെള്ള പാറ്റ " മനസ്സിൽ അങ്ങനെ പറഞ്ഞു കൊണ്ട് എല്ലാവരും കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക്ക് പോയി ശ്രീ . പാത്രം എല്ലാം കഴുകി അടുക്കളഅടിച്ചു വാരി ലൈറ്റ് ഓഫ്‌ ആക്കി മുത്തശ്ശി ക്കു ഉള്ള ചൂട് വെള്ളവും ആയി മുറിയിലേക്ക് ചെന്നു. ഒച്ച കേട്ടതും കൈയിൽ ഇരുന്ന എന്തോ തലയിണ ഇടയിലേക്ക് മറച്ചു അവർ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു. നീ ആയിരുന്നോ........ ഞാൻ ഓർത്ത് ഭദ്ര ആണോന്നു........

മറയ്ക്കണ്ട ആ ഫോട്ടോ...... ഞാൻ കാണാത്തതു ഒന്നും അല്ലല്ലോ......... മുത്തശ്ശി വല്യച്ഛനോട് പറഞ്ഞൂ കൂടെ എത്ര എന്ന് വെച്ചാ നെഞ്ചിൽ ഇട്ടു ഇങ്ങനെ.......നാളെ മകംഅല്ലെ പിറന്നാൾ ആണല്ലേ........ചിറ്റയുടെ....... ഉം..... എന്റെ മോള് ഓർക്കുന്നുണ്ടല്ലോ എല്ലാവരും മറന്നു എന്റെ കുഞ്ഞിനെ ....... അവൾ ചെയ്യ്തത് തെറ്റാ,.....മൂന്ന് പെറ്റിട്ടു ഒന്ന് മാത്രമേ ഉള്ളൂ ഇപ്പോൾ..... പെറ്റ വയറിനെ നോവ് അറിയൂ...... ഞാൻ മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ.....എന്റെ കുഞ്ഞിനെ........ എന്റെ മനസ്സു പറയുന്നു പാറു ചിറ്റ വരും എന്ന്....... മുത്തശ്ശി യെ ചേർത്തു പിടിക്കും എന്ന്....... അതും പറഞ്ഞു തലയിണ ഇടയിൽ നിന്നു പഴകിയ ഒരു ഫോട്ടോ എടുത്ത് നോക്കി.

ഡോക്ടർ ന്റെ യൂണിഫോമിൽ നിൽക്കുന്ന ഐശ്വര്യം ഉള്ള ഒരു സ്ത്രീയുടെ ഫോട്ടോ പഴകി എങ്കിലും അതിൽ പുതുമ നിറഞ്ഞിരുന്നു. മഴ യുടെ വരവ് അറിയിച്ചു ആകാഴത്തു ഇടിമിന്നൽതിളങ്ങിയതും ശ്രീബാല ബെഡിൽ നിന്നു എഴുനേറ്റു. "മുത്തശ്ശി വെളിയിൽ കിടക്കുന്ന തുണി എടുത്തില്ല ഞാൻ ഇപ്പോൾ വരാം....... വേണ്ട ശ്രീ കുട്ടി...... നല്ല ഇരുട്ടും ഉണ്ട്, മിന്നലും അത് നനയട്ടെ...... ""മാളുവിന്റെ യൂണിഫോം ഉണ്ട് അതാ....... ഞാൻ ഇപ്പോൾ വരാം മുത്തശ്ശി കിടന്നോ........ അതും പറഞ്ഞു കതകു തുറന്നു വെളിയിൽ ഇറങ്ങി, മഴ തൂളി തുടങ്ങി ഇരുന്നു എല്ലാം വാരി കൂട്ടി പുറക് വശത്തെ ഷെഡിലെ ലൈറ്റ് ഇട്ടു അങ്ങോട്ട്‌ കൈയറി അഴയിൽ വിരിച്ചു.തിരിഞ്ഞതും കണ്ടു കൈയും കെട്ടി പുഞ്ചിരി യോടെ തന്നെയും നോക്കി നിൽക്കുന്നവനെ.

കണ്ണും ഉരുട്ടി ചുണ്ടും വിടർത്തിയവനെ നോക്കിയിട്ട് അവനെയും കടന്നു പോകാൻ നോക്കി ശ്രീബാല. കൈയിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി ജോ അവളെ. ബലയുടെ നെറ്റിയിലും മൂക്കിന്റെ തുമ്പത്തും സ്ഥാനം പിടിച്ചിരിക്കുന്ന വെള്ളതുള്ളികളെ കുശുമ്പോടെ നോക്കി ജോ . ഞാൻ പോകുവാ...... എന്നെ വിട്ടേ....... അവനു മുഖം കൊടുക്കാതെ കേറുവോടെ പറഞ്ഞു ബാല. അവളുടെ കുശുമ്പ് കലർന്ന മുഖം കണ്ടതും ചിരി വന്നു അവനു. എന്റെ ബാല നിന്നെ നോക്കി നില്കുവായിരുന്നു ഞാൻ എന്നിട്ട് പോകാനോ....... പിണക്കാ....... മുഖം ഒന്ന് കൂടി അവളിലേക്ക് അടുപ്പിച്ചു, അവന്റ ചൂട് നിശ്വാസം പ്രണയത്തോടെ തന്നെ പൊതിയുന്നത് അറിഞ്ഞു.

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്നിട്ട്..... ..അവന്റെ നെഞ്ചിലേക്ക് കൈ വിരൽ വെച്ച് കുത്തി. ബാല തന്നെ ഞാൻ ന്നോക്കി പോയാൽ...... പിന്നെ എനിക്ക് അറിയില്ലടോ ഈ ജോ ക്ക് എന്താ സംഭവിക്കുക എന്ന്......... സായു വിനു മാത്രേ ഇപ്പോൾ അറിയൂ ബാക്കി എല്ലാവരും അറിയും എനിക്ക് പേടി ഇല്ല പക്ഷെ സമയം ആയിട്ടില്ല....... അത് വരെ.... ""Let's fall in love slowly like a river......... പറഞ്ഞു കൊണ്ട്അവളുടെ മൂക്കിൻ തുമ്പത്തെ വെള്ള തുള്ളികളെ വിരൽ തുമ്പാൽ തൂത്തു എടുത്തു. നെറ്റിയിൽ ചുണ്ടുകൾ അമർത്തി പ്രണയത്തോടെ.അവന്റെ ഹൃദയത്തോട് ചേർന്നു നിന്നു, നിറ മനസ്സോടെ അവന്റെ നെഞ്ചിൽ വിരലാൽ പേര് എഴുതിശ്രീബാല എന്ന്.

ഞാൻ പോട്ടെ നാളെ നേരത്തെ എഴുനേൽക്കണം....എല്ലാവരും ഏക്കുന്നതിനു മുന്പേ അമ്പലത്തിൽ പോകണം മുത്തശ്ശി ക്ക് വേണ്ടിയാ....... അവളുടെ വാക്കുകൾ ക് ആയി കാതോർത്തു ജോ. അത് എന്താ..... ആരും കാണാതെ........ അതോ പാറു ചിറ്റയുടെ പിറന്നനാൾ ആണ്.......മുത്തശ്ശി യുടെ ഇളയ മോളാണ്........ പറഞ്ഞതും നാക്ക് കടിച്ചു. ഈശ്വര...... ആരും അറിയരുത് എന്നു പറഞ്ഞതാ......... മുത്തശ്ശി....... ആരോടും പറയല്ലേ ജോ........ ഞാൻ പറയും....... ഇപ്പോൾ പറയും..... നാട്ടാരെ........ അവൻ പറഞ്ഞതും വാ പൊത്തി ഇരുന്നു ബാല. വലം കൈ യാൽ അവളുടെ വിരലുകളിൽ തഴുകി. പരൽ മീനിനെ പോലെ പിടക്കുന്ന ആ മിഴികളെ ഒരു കുസൃതി ചിരിയാലേ നോക്കി നിന്നു ജോ.

വെളിയിൽ തിമർത്തു പെയ്യുന്ന മഴ യുടെ കണങ്ങൾ പ്രണയമായി പെയ്തു ഇറങ്ങി. തന്നോട് ചേർന്നു നിൽക്കുന്നവളുടെ കാതോരമായി പറഞ്ഞു ജോ. ""ഞാനും ഉണ്ട്....... ബാല നാളെ..... എന്റെയും പ്രിയപ്പെട്ട ഒരാളുടെ പിറന്നാൾ ആണ് ഒരിക്കലും ആഘോഷിക്കാത്ത പിറന്നാൾ ഞാനും വരാം....... ആ ഉണ്ട കണ്ണുകൾ വിടർന്നു. സത്യം...... അത് ആരുടെയാ....... എന്റെ അമ്മയുടെ....... ഞാനും വരാം...... എപ്പോഴാ പോകുന്നെ...... അഞ്ചു ആകുമ്പോൾ പോണം നട തുറക്കുമ്പോഴേ തൊഴുതു പോരണം അതാ........വല്യച്ഛൻ കണ്ടാൽ പ്രശ്നം ആകും.......ഞാൻ പോകുവാ...... അതും പറഞ്ഞു അവന്റെ വയറിൽ ഒന്ന് കിള്ളി അവൾ, ഒന്ന് ചിരിച്ചു അവൻ. മഴയിലുടെ ഓടി മറയുന്നവളെ അങ്ങനെ നോക്കി നിന്നു ജോ,

ഇങ്ങോട്ടേക്ക് വരുമ്പോൾ ഒത്തിരി സ്വപ്നങ്ങളുമായി ആണ് വന്നത് അതിൽ ഒരു പ്രണയം ഉണ്ടായിരുന്നില്ല, പക്ഷെ ആദ്യം കാഴ്ച്ചയിൽ തന്നെ തോന്നി ഇരുന്നു ഇതാണ് എന്റെ പെണ്ണ്‌ എന്ന്,ആ ഉണ്ട കണ്ണുകളിൽ തന്നോടുള്ള പ്രണയം കണ്ടപ്പോഴും ഒരു വാശിയോടെ തട്ടി കളഞ്ഞു, പക്ഷെ ഇനി എന്തിന്റെ പേരിൽ ആണെങ്കിലും നഷ്ടപെടുത്താൻ വയ്യ കുറച്ചു ദിവസം കൊണ്ട് തന്നിലേക്ക് അത്ര മാത്രം അലിഞ്ഞു ചേർന്നു ശ്രീബാലയും അവളുടെ പ്രണയവും. രണ്ടു മുറികളിൽ ആയി ഒരേ സമയം അലാറം അടിച്ചു, ബാത്‌റൂമിൽ കയറി വേഗംണ് കുളിച്ചു ശ്രീ. ഒരു ചുരിദാറും ഇട്ടു മുത്തശ്ശിയോട് പറഞ്ഞു അടുക്കളകതകു തുറന്നു ഇടക്ക് സ്റ്റെപ്പിലേക്ക് നോക്കി,

അവനെ കാണാതെ ആയതും വച്ചിലേക്കു നോക്കി നാലേമുക്കാൽ മുറ്റത്തേക്ക് ഇറങ്ങി വെളിയിൽ നിന്നു കതകു അടച്ചു തിരിഞ്ഞതും കണ്ടു, കൈയും കെട്ടി തന്നെയും നോക്കി ചിരിക്കുന്നവനെ. ആ അരണ്ട വെളിച്ചതിലുംപുഞ്ചിരിയോടെ നിൽക്കുന്ന ആ മുഖം പ്രകാശിച്ചു നിന്നു. എങ്ങനെ ഇറങ്ങി....... പയ്യെ അവന്റ കാതോരം ആയി ചോദിച്ചു. ബാൽകാണിയിൽ നിന്നു ചാടി.... ....... അതും പറഞ്ഞു ആ കുഞ്ഞി കണ്ണുകൾ വിടർന്നു. വിരലുകൾ അവന്റെ കൈയിൽ കോർത്തു നടകല്ലുകൾ ഓടി ഇറങ്ങി ശ്രീബാല. നടവരമ്പിലുടെ കൈ കോർത്തു നടന്നു. കറുക പുല്ലിൽ പറ്റി പിടിച്ചു നിൽക്കുന്ന വെള്ളത്തുള്ളികൾ രണ്ടു പേരുടെയും കാലുകളെ ഇക്കിളി കൂട്ടി,

അതിന്റെ തണുപ്പ് ദേഹമാകെ കുളിരു കോരി. നേർത്ത കാറ്റും, തണുപ്പുംഇരു മേനിയും കുളിരു കോരിച്ചു. കൈ വിരലുകൾ ഇരുവരിലും കുസൃതി കാണിച്ചു, പ്രണയത്തിന്റെ പുഞ്ചിരി ഇരുവരിലും തത്തി കളിച്ചു, നിലാവെട്ടത്തിൽ ഇരു മുഖവുംവിടർന്നു നിന്നു. അമ്പലത്തിൽ നിന്നു സുപ്രഭാതം കേൾക്കാം, അതിൽ ലയിച്ചുനടന്നു.നടകല്ലിന് താഴെ ചെരുപ്പുകൾ ഊരി ഇട്ടു കൈകൾ വേർപെടുത്തി മാറി നടന്നു. പുഷ്പാഞ്ജലിക്കു ഉള്ള ചീട്ടു എടുത്തു ശ്രീബാല. "പാർവതി, മകം......" ചീട്ടു എഴുതി തിരിഞ്ഞു തന്നിലേക്കു കണ്ണും നട്ടു ഇരിക്കുന്നവനെ നോക്കിഅവൾ , ആ കണ്ണുകളിലെ നീർ തിളക്കം എന്തിനാണെന്ന് അറിയാതെ ഉഴറി ശ്രീ. ""ജോ..... അർച്ചന കഴിപ്പിക്കുന്നില്ലേ.......

ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. പ്രാർത്ഥന യിലൂടെ നടത്തിക്കോളാം ബാല എന്റെ അർച്ചന....... അവന്റെ വാക്കുകൾ കേട്ട് അതിശയത്തോടെ നോക്കി നിന്നു അവനെ. ശ്രീകോവിലിനു മുമ്പിൽ രണ്ടു പേരും ഒരേമനമോടെ പ്രാർത്ഥിച്ചു. തിരുമേനി നൽകിയ പ്രസാദം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു അവൾ, അതിന്റെ നനുത്ത തണുപ്പും അവളുടെ വിരലുകളുടെ സ്പർശനവും ആസ്വദിച്ചു കണ്ണ് അടച്ചു നിന്നു ജോ. ആ നടവരമ്പിലുടെ നടക്കുമ്പോൾ പിന്നെയും വിരലുകൾ കോർക്കപ്പെട്ടു ഉള്ളം കൈയെ തലോടി കൊണ്ട് വരമ്പത്തു കൂടി നടന്നു,

ഇരുമെയും ഒരേ മനസ്സോടെയും ചെറു തണുപ്പിലൂടെ നടക്കുമ്പോൾ നേരം പുലര രു തെ എന്ന് വെറുതെ ആഗ്രഹിച്ചു രണ്ടു പേരും. ""ബാല എന്താ പ്രാർത്ഥിച്ചേ....... വരമ്പിലൂടെ കൈ കോർത്തു നടക്കുമ്പോൾ ചോദിച്ചു ജോ. ""എല്ലാ കൊല്ലവും ഞാൻ ഒന്നേ പ്രാർത്ഥിക്കാറുള്ളു......,ചിറ്റ എത്രെയും പെട്ടന്ന് വരണേ..... എല്ലാവരുടെയും പിണക്കം മാറാണമേ എന്നും.....എവിടെ ആണെങ്കിലും ചിറ്റ സന്തോഷത്തോടെ ഇരിക്കണംഎന്നും....ഞാൻ ഒരിക്കൽ പോലും കണ്ടിട്ട് ഇല്ല എങ്കിലും.......പാവം മുത്തശ്ശി ഒത്തിരി ആഗ്രഹിക്കുന്നുണ്ട്........ മുമ്പിൽ നടക്കുന്ന അവളെ പുറകിൽ നിന്നു , വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു ജോ,

കഴുത്തു ഇടുക്കിൽ മുഖം അമർത്തി ചുണ്ടുകൾ ചേർത്തു, ആ ചുംബനത്തിന് കണ്ണുനീറിന്റെ നനവ് പടർന്നിരുന്നു. ""ഒരിക്കൽ പോലും കാണാത്ത എന്റെ അമ്മക്കായി പ്രാർത്ഥിച്ചില്ലേ താൻ.........എന്റെ പുണ്യം ആണ് നീ........ " അവന്റെ വാക്കുകൾ കേട്ട് കാതുകൾ കൊട്ടിഅടക്കപ്പെട്ടു, ഒരു വിറയലോടെ തന്റെ വയറിൽ പൊതിഞ്ഞ അവന്റെ കൈകളിൽ അമർത്തി പിടിച്ചു ശ്രീബാല.............തുടരും………

നീ വരുവോളം : ഭാഗം 10

Share this story