നീ വരുവോളം: ഭാഗം 16

 

എഴുത്തുകാരി: നിള കാർത്തിക

ജോ........ "" കണ്ണുകൾ അടച്ചു കിടക്കുന്നവന്റെ കൈകളിൽ മുറുക്കി ആൽബി. കണ്ണ് തുറന്നു നോക്കി ആൽബിയെ, ചിരിക്കാൻ ആയി ശ്രമിച്ചു ജോ. ""നീ.... വന്നതേ ഉള്ളോ......... കസേരയിൽ പിടിച്ചു നേരെ ഇരുന്നു, ജോ യുടെ കണ്ണുകൾ കുഴിഞ്ഞു നിരാശ പടർന്നിരുന്നു, തലയിൽ നിന്നു മുറിവിന്റെ പാട് ചെവി വരെ നീണ്ടു കിടന്നിരുന്നു. എഴുനേൽക്കാൻ തുടങ്ങിയ ജോ യെ ആൽബി താങ്ങി, ചാരിവെച്ചിരുന്ന വോക്കിങ് സ്റ്റിക്ക് എടുക്കാൻ തുടങ്ങിയതും ആൽബി തടഞ്ഞു. ജോ.....സ്റ്റിക്ക് ഇല്ലാതെ നീ സ്വയം നടക്കാൻ നോക്ക്........ ഇപ്പോഴും ഈ മുറിയിൽ ചടഞ്ഞു ഇരിക്കാതെ വെളിയിൽ ഒക്കെ ഒന്ന് ഇറങ്ങു...... ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കിയിട്ട് സ്റ്റിക്കും പിടിച്ചു നടന്നു. ജോ....

എല്ലാം മറക്കടാ നീ ഇങ്ങനെ സ്വയം നീറുന്നത് കാണാൻ പറ്റുന്നില്ല..... മമ്മയെ ഇനിയും നോവിക്കതടാ...... പറഞ്ഞിട്ട് തിരിഞ്ഞു നടന്നു പോകുന്ന ജോ യുടെ തോളിൽ പിടിച്ചു നേരെ നിർത്തി ആൽബി. ആൽബി കണ്ടു ജോയുടെ മിഴിയിലെ തിരഇളക്കം, ആ കണ്ണുകൾ എന്തൊക്കയോ പറയാൻ വെമ്പുനുണ്ടായിരുന്നു, ""What should I forget ........ എന്തിനും എന്റെ തോളോട് ചേർന്നു നിന്ന എന്റെ സിദ്ധുനയോ...... ഹൃദയം തൊട്ട്ഞാൻ സ്നേഹിച്ച എന്റെ ബാല യോ....... ജോ യ്ക്ക് ഇനി ഒരു മടങ്ങി പോക്ക് ഇല്ല...... ഇല്ലാതെ ആക്കി ഇല്ലേ.....

.ഇപ്പോൾ ഓർമ്മകൾ മാത്രം...... I need some time albi.... അതും പറഞ്ഞു ബെഡിലേക്ക് ഇരുന്നു. നിനക്ക് മമ്മയോട് ദേക്ഷ്യം ആണോ ജോ..... മമ്മയുടെ അന്നേരത്തെ അവസ്ഥ അതായിരുന്നു ജോ..... നിനക്ക് അറിയാമല്ലോ നിനക്ക് വേണ്ടിയാ നമ്മൾ ബാംഗ്ലൂർ സെറ്റൽഡ് ആയതു.........എല്ലാം ഉപേക്ഷിച്ചു ഇവിടെ ഇപ്പോൾ നിൽക്കുന്നത്...... എനിക്ക് മമ്മയോട് ഒരു ദേക്ഷ്യവും ഇല്ല ആൽബി...... ഈ ടോപിക്ക് നമ്മൾ പലവട്ടം പറഞ്ഞത് അല്ലെ..... എനിക്കറിയാം മമ്മ അനുഭവിച്ച വേദന.....പക്ഷെ എന്റെ മനസ്സ് എന്താ മനസിലാക്കാത്തത്.....പലതും പറിച്ചു എറിയാൻ പറ്റുന്നില്ല.....അവളെ...... എന്റെ ബാല.....മമ്മ കൊടുത്ത വാക്ക് മകൻ എന്ന നിലയിൽ അത് ഞാൻ തെറ്റിക്കില്ല......

ജോ...... നീ വാ..... Food കഴിക്കാം.... മമ്മ wait ചെയ്യുവാ..... ഞാൻ വരുവാ..... ആൽബി..... നീ ഫ്രഷ് ആയി വാ..... അതും പറഞ്ഞു നിരന്നു കിടക്കുന്ന ബുക്കുകൾ ഷെൽഫിൽ അടുക്കി വെച്ചു കൊണ്ടിരുന്നു. വാതിൽക്കൽ ഒരു നിമിക്ഷം ജോ യെ നോക്കി നിന്നു ആൽബി, പിന്നെ door ചാരി മുറി വിട്ടു. ബുക്കുകൾ എടുത്തു വെച്ചിട്ടു, വാതിൽ തുറന്നു ചെല്ലുമ്പോൾ മമ്മയും ആൽബിയും തനിക്കായി കാത്തിരിക്കുവാന് എന്ന് മനസിലായി ജോ യ്ക്ക്. ആൽബിയുടെ അടുത്തായി ചെയർ വലിച്ചു ഇട്ടു ഇരുന്നു. മമ്മയുടെ കണ്ണുകൾ തന്നിൽ ആണന്നു അറിഞ്ഞതും നോക്കിയില്ല ഞാൻ കാരണം കഴിയുമായിരുന്നില്ല ആ നോവ് കാണാൻ. ചപ്പാത്തി യിലേക്ക് വെജിറ്റബിൾ കറി ഒഴിച്ച് കഴിച്ചു കൊണ്ടിരുന്നു ജോ. ജോ....

നാളെ ചെക്ക്അപ്പ്‌ ന് പോകണ്ടേ എന്റെ കൂടെ രാവിലെ പോരെ എല്ലാം കഴിഞ്ഞു ഒരുമിച്ചു പോരാം....... പിന്നെ ഐടി കമ്പനിയിൽ ജോലി പറഞ്ഞിട്ടുണ്ട് നിനക്ക് സർട്ടിഫിക്കറ്റും ആയി ചെല്ലണം നാളെ.... എന്റെ ഒരു friend ആണ് അതിന്റെ എംഡി......നീ റെഡി അല്ലേ ജോ...... ആൽബിയെ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ എഴുനേറ്റു വേച്ച് പോകാൻ തുടങ്ങിയതും മമ്മ അവനെ താങ്ങി ഇരുന്നു ആ കണ്ണുകളിലേക്ക് നോക്കിയ ജോ കണ്ടു നേരിപ്പൊടിൽ നീറുന്ന ഒരു അമ്മയെ, ആ വേദന യെ. ഒരു ചിരി അവർ ക്കായി നൽകി ജോ നോവോട് കൂടിയ ചിരി. എന്റെ മോനോട് ചോദിക്കാതെ നിന്റെ ലൈഫിൽ മമ്മ എടുത്ത തീരുമാനം തെറ്റ് ആയിരുന്നു ജോ... മമ്മക്ക് അറിയാം...

.മമ്മക്ക് വലുത് നീയായിരുന്നു..... പിന്നെ നമ്മൾ കാരണം ഇനിയും ആരും വേദനിച്ചു കൂടാ....... മമ്മയെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി ജോ. It' s ok mamma .....ഞാൻ ഒന്നു കിടക്കട്ടെ......നാളെ പോകണ്ടേ...... അതും പറഞ്ഞു വോക്കിങ്സ്റ്റിക്ക് മമ്മയുടെ കൈയിൽ വെച്ച് കൊടുത്തു. ജോ.... നാളെ മുതൽ പുതിയ ലൈഫ് തുടങ്ങുവാണു മമ്മ.....എന്റെ മമ്മ ക്ക് വേണ്ടി....ഇനി ഇതു വേണ്ട ജോ ക്ക്...... താങ്ങിനായി..... അതും പറഞ്ഞു മെല്ലെ കാലുകൾ വെച്ചു, ഒന്ന് വേച്ചു പോയി എങ്കിലും ബലമായി പിടിച്ചു നിന്നു. ഒരു കുഞ്ഞു കുട്ടിയെ പോലെ നടന്നു പോകുന്നവനെ നിറ കണ്ണോടെ നോക്കി നിന്നു ആ അമ്മ. അവനു.... എന്നോട് ക്ഷമിക്കാൻ പറ്റുമോ ആൽബി.....

ഞാൻ ചെയ്ത തെറ്റിന് എന്റെ കുഞ്ഞു ആണല്ലോ നീറുന്നത്...... അവന്റ സ്വപ്നം തകർത്ത ഒരു അമ്മ ആയല്ലോ ഞാൻ........ ആൽബിയുടെ കൈ പിടിച്ചു മുഖത്തോട് ചേർത്തു വിങ്ങി പൊട്ടി അവർ. എത്ര അകറ്റിയാലും ഒന്ന് ചേരുന്ന ചില ബന്ധങ്ങൾ ഉണ്ട് മമ്മ..... അവന്റ പ്രണയം സത്യം ആണ് അത് ജയിക്കും മമ്മ.......എന്റെ മനസ്സ് പറയുന്നു..... അതും പറഞ്ഞു മമ്മയെ ചേർത്തു പിടിച്ചു ആൽബി. മമ്മയെ കൊണ്ടു മുറിയിൽ കിടത്തി, തന്റെ മുറിയിലേക്ക് കയറി ആൽബി സോഫയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു ആറു മാസം പുറകോട്ടു പോയി അവന്റെ ഓർമ്മകൾ. 💞 അന്ന് വളരെ സന്തോഷത്തോടെ ആണ് താനും മമ്മയും കേരളത്തിലക്കു വന്നത്.

ആദ്യമായിട്ട് മമ്മയുടെ നാട്ടിലേക്ക് വരുന്ന ത്തിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ എങ്കിൽ എല്ലാം ഇട്ടേറിഞ്ഞു പലരെയും തകർത്തു പോയതിന്റെ യും അവരെ എങ്ങനെ face ചെയ്യും എന്നുള്ള പിരിമുറക്കം ആയിരുന്നു മാമ്മയ്ക്ക്, ജോ യെ പലവട്ടം വിളിച്ചു എങ്കിലും ഫോൺ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെ നേരിട്ട് അമ്മയുടെ വീട്ടിലേക്കു ചെല്ലുക ആയിരുന്നു. (ആൽബിയിലൂടെ നമ്മുക്ക് കുറച്ചു മാസങ്ങൾ പുറകോട്ടു പോകാം, ജോയുടെയും, ആൽബിയുടെയും ഓർമ്മയിലൂടെ past കാണിക്കാം )🍂 വയലിനു നടുക്കൂടെ പോകുന്ന ടാർ ഇട്ട വഴിയിലൂടെ കാർ പോകുമ്പോൾ തനിക്കു അതിശയം ആയിരുന്നു,

പച്ചപ്പും തെങ്ങിൻ തൊപ്പുകളും സിനിമ യിലൂടെ കണ്ട മമ്മയുടെ നാട് നേരിൽ കണ്ട അതിശയം ആയിരുന്നു, ആ വലിയ വീടിന്റ മുമ്പിൽ കാർ നിർത്തി. ഇറങ്ങാതെ കണ്ണും അടച്ചു ഇരിക്കുവാന് മമ്മ ആ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ട് നെറ്റിമേലും, ചുണ്ടിന്റെ മുകളിലും വിയർപ് പൊടിഞ്ഞു. മമ്മ ഇറങ്ങി വാ.... എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ ഇല്ലേ........ നീ ജോ യെ വിളിച്ചോ...... അവർ പൊന്നോ.......എനിക്ക് ആ കുട്ടിയെ കാണാൻ കൊതി ആകുന്നു.... ജോ യുടെ ബാല യെ...... അവർ യാത്രയിൽ ആണ് മമ്മ അവൻ massage അയച്ചിരുന്നു...... കാറിന്റെ ഒച്ച കേട്ടു അപ്പോഴേക്കും ഭദ്ര ഇറങ്ങി വന്നിരുന്നു. ആരാ.........

ആൽബിയെ കണ്ടതും അവർ ചോദിച്ചു. എന്നെ ആന്റി അറിയില്ല മമ്മയെ അറിയും....... അതും പറഞ്ഞു ചിരിയോടെ door തുറന്നു അതിൽ നിന്നു ഇറങ്ങിയ ആളെ കണ്ടതും ഞെട്ടലോടെ നിന്നു ഭദ്ര. ""പ്രഭേട്ട..... ഇങ്ങോട്ട് ഒന്ന് വന്നേ..... അവർ ഒരു വിറയലോടെ അകത്തേക്ക് കയറി. മടിച്ചു നിന്ന മമ്മയെ തന്നോട് ചേർത്തു പിടിച്ചു ആൽബി. "എടി....... " ഒരു അലറൽ ആയിരുന്നു, പാർവതി കണ്ടു തന്നെ ദഹിപ്പിക്കാൻ ആയി പാഞ്ഞു വരുന്ന തന്റെ കൂടപ്പിറപ്പിനെ. ഏട്ടാ........... വിളിച്ചു കൊണ്ടു അയാളുടെ അടുത്തേക്ക് നടന്നു. ആരാടി.... നിന്റെ ഏട്ടൻ പിഴച്ചവളെ...... പറയുകയും അവരുടെ കവിളിൽ അയാളുടെ കൈ വീണു,

വേച്ചു പോയ അവരെ താങ്ങി പിടിച്ചു ആൽബി. പിന്നെയും കലിയോടെ പാർവതിയുടെ മുടി കുത്തിൽ പിടിച്ചു വലിക്കാൻ തുടങ്ങിയതും ആൽബി ആ കൈയിൽ കയറി പിടിച്ചിരുന്നു. Uncle..... Please..... വേണ്ട പ്രശ്നം ഉണ്ടാക്കാൻ വന്നത് അല്ല.... മുത്തശ്ശി യെ ഒന്ന് കാണണം..... തന്റെ കൈയിൽ പിടിച്ചവന്റെ മുഖത്തേക്ക് നോക്കി പ്രഭാകരൻ അയാൾ എന്തോ പറയാൻ തുടങ്ങിയതും.പുറകിൽ നിന്നുള്ള ശബ്‌ദത്തിൽ അയാൾ തിരിഞ്ഞു നോക്കി. മോളെ.... പാറു.... എന്റെ മോള് വന്നോ....... ഇടറുന്ന കാൽ വെയ്പോടെ തന്റെ അടുത്തേക്ക് വരുന്ന അമ്മയെ കണ്ടതും മിഴികൾ ഈറൻ അണിഞ്ഞു ആൽബിയുടെ കൈ വിട്ടു മുന്പോട്ട് നടന്നു. അമ്മ....

എങ്ങോട്ടാ....... ഈ ഓടുന്നെ...... നമ്മളെ നാണം കെടുത്തി, അച്ഛന്റെയും..... അമ്മയുടെ ഒരു മോന്റെയും മരണത്തിനു കാരണം ആയവൾ ആണ് ഇവൾ.......എല്ലാം മറന്നു മകളെ ചേർത്തു പിടിച്ചോ പക്ഷെ ഒന്ന് ഓർത്തോ പിന്നെ ഈ മകൻ കാണില്ല അമ്മയ്ക്ക്....... അയാളുടെ വാക്കുകൾ കേട്ടതും തകർന്നു നിന്നു ആ അമ്മ. തന്റെ മകളെയും കൊച്ചുമോനെയും കൊതിയോടെ നോക്കി നിന്നു, ആ അമ്മയുടെ മനസ്സിൽ ആൽബിയെ സൂക്ഷിച്ചു നോക്കി അവർ കണ്ണുകൾ പെട്ടന്ന് തിളങ്ങി ആൽബിക്കു നേരെ കൈ നീട്ടിയതും. അവരുടെ നടുക്ക് നിന്നു പ്രഭാകരൻ. അമ്മയോട...... കയറി പോകാൻ പറഞ്ഞത്.... അല്ല എങ്കിൽ വെറും വാക്ക് പറയുക അല്ല ഞാൻ......

ഈ മകനെ മറന്നിട്ടു മകളെയും കൊച്ചുമോനെയും സ്രീകരിക്കാം........ ""പ്രഭേട്ടാ....... നമ്മുടെ മക്കൾ......" ഭദ്ര യുടെഅലറി കരച്ചിൽ കേട്ടതും തിരിഞ്ഞു നോക്കി. ഫോൺ കാതോടു ചേർത്തു പറയുകയും, ബോധം മറഞ്ഞു വീഴുകയും ചെയ്തു ഭദ്ര. വീണു കിടക്കുന്ന അവരെ പിടിക്കാൻ പാർവതി നോക്കി എങ്കിലും പ്രഭാകരൻ തടഞ്ഞു. ഞെട്ടലോടെ അവരിൽ നിന്നു താഴെ വീണ ഫോൺ എടുത്തു കാതോടു ചേർത്തു പ്രഭാകരൻ. വീഴാതെ ഇരിക്കാൻ അയാൾ തൂണിൽ മുറുകെ പിടിച്ചു, കണ്ണുകൾ നിറഞ്ഞിരുന്നു, ഫോൺ മുറുകെ പിടിച്ചു അയാൾ. എന്താ.... മോനെ എന്ത് പറ്റിയാടാ....... മുത്തശ്ശി ഓടി വന്നു അയാളെ പിടിച്ചു. അയാളുടെ മുഖഭാവം ആൽബിയിൽ സംശയം ഉടലെടുത്തു. എല്ലാം തീർന്നു......

ഈ നാശം പിടിച്ചവൾ കാലുവെച്ചതെ......നശിച്ചു കുടുംബം.... എന്റെ കുഞ്ഞുങ്ങൾ....... എന്താ..... പറ്റിയെ മോനെ..... എന്താ കുട്ടികൾക്ക് എന്താ....... മുത്തശ്ശി പിടക്കുന്ന ഹൃദയവേദന യോടെ ചോദിച്ചു. വണ്ടി ആസിഡന്റ് ആയെന്നു....... എന്റെ മോൻ..... എന്റെ..... അയാൾ നിലത്തേക്കു ഇരുന്നു. ഞെട്ടലോടെ ആണ് ആ വാർത്ത എല്ലാവരും കേട്ടത്. പാർവതി ആൽബിയെ വട്ടം കെട്ടി പിടിച്ചു. """ആൽബി...... ജോ..... എന്റെ ജോ....."" അവരുടെ നാവിൽ നിന്നു ആ പേര് കേട്ടതും കോപത്തോടെ അവർക്കു നേരെ തിരിഞ്ഞു അയാൾ. ഓഹോ..... അപ്പോൾ നിന്റെ മോൻ ആണല്ലേ അവൻ...... എനിക്ക് തോന്നി.... ഇവനെ കണ്ടപ്പോൾ തോന്നി...... മകനെ വിട്ടു എല്ലാവരെയും വശത്തു ആക്കാം എന്ന് കരുതി അല്ലേ......

എന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ........ അതും പറഞ്ഞു കോപത്തോടെ അകത്തേക്ക് കയറി ആരയോ ഫോൺ ചെയ്തു കാറിന്റെ കീ യും ആയി തിരിച്ചു വന്നു, കാറിൽ കയറാൻ തുടങ്ങിയതും അയാളുടെ മുമ്പിലേക്ക് കയറി നിന്നു ആൽബി. അങ്കിൾ.... അവർ ഏത് ഹോസ്പിറ്റലിൽ ആണ്..... ഞങ്ങളും വരാം...... വേണ്ട..... ഞാൻ പൊക്കോളാം.....പോകോളണം നിന്റെ മക്കളെയും കൂട്ടി...... പാർവതിയെ കോപത്തോടെ നോക്കിയിട്ട് പറഞ്ഞു അയാൾ. എന്റെ അനിയനും ഉണ്ട് ആ കൂട്ടത്തിൽ.... അതാണ്... താങ്ങൾക്ക്..... അങ്ങനെ അകറ്റാൻ കഴിയില്ല........ഞങ്ങളെ..... ആൽബിയുടെ സ്വരവും കടുത്തിരുന്നു. ഓഹോ.... നീ അവകാശം സ്ഥാപിക്കാൻ വന്നതാ........

പുച്ഛ ത്തോടെ ആൽബിയെ നോക്കി പ്രഭാകരൻ. അവനെരൂക്ഷമായി നോക്കിയിട്ട് അയാൾ കാറിലേക്ക് കയറി. ഭദ്രേയും ചേർത്തു തളർന്നു ഇരിക്കുന്ന അമ്മയെ ഒന്ന് നോക്കി പാർവതി, ആ കണ്ണുകളിലെ ദയനീയ അവസ്ഥ അവരെ തളർത്തി. ജോയുടെ നമ്പറിലേക്ക് വിളിച്ചു കൊണ്ടിരുന്നു ആൽബി, ആരോ ഫോൺ എടുത്തതും കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു അവൻ. അമ്മ.... വാ...... പെരുമ്പാവൂർ എന്നാണ് പറഞ്ഞത് അവിടെ ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണന്നു.... മമ്മക്ക് സ്ഥലം അറിയാമല്ലോ......കയറു..... ആർക്കും ഒന്നും പറ്റില്ല മമ്മ...... പേടിക്കാതെ......

കരഞ്ഞു ഇരിക്കുന്ന മുത്തശ്ശിയെ ഒന്ന് നോക്കി ആൽബി ആ കണ്ണുകളിലെ വാത്സല്യം കാണാതെ ഇരിക്കാൻ ആയില്ല അവനു. അവരുടെ അടുത്തേക്ക് നടന്നു മുത്തശ്ശിയുടെ അടുത്തായി മുട്ട് കുത്തി ഇരുന്നു. എനിക്കറിയാം മുത്തശ്ശി ക്കും എന്റെ മമ്മ യോട് ദേക്ഷ്യ കാണും എന്ന് ..... ഞങ്ങൾ തിരിച്ചു വരും..... ആർക്കും ഒന്നും വരില്ല..... ആ കവിളിൽ തഴുകി ആൽബി. മുത്തശ്ശി അവന്റ മുഖം കൈ കുമ്പിളിൽ എടുത്തു. മോനെ...... എന്റെ കുഞ്ഞിനെ കാണാൻ പറ്റിയല്ലോ..... ജോ മോൻ.... എന്റെ കുഞ്ഞു അടുത്തു ഉണ്ടായിട്ടും ഈ വൃദ്ധക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ....... പാർവതിയെയും ജോയെയും ചേർത്തു പിടിച്ചു അവർ. ഞങ്ങൾ പോയിട്ടു ജോയെ കൂട്ടി വരാം......

മുത്തശ്ശി കാത്തു ഇരിക്കണം...... അതും പറഞ്ഞു കാറിൽ കയറി യാത്ര പറയുമ്പോൾ മൂവരുടെയും മിഴികൾ ഈറൻ അണിഞ്ഞു. സിദ്ധു വിന്റെ മരണം വാർത്ത ആയിരുന്നു ഞങ്ങളെ എതിരെറ്റത്തു. തകർന്നു പോയിരുന്നു അവൻ ഞങ്ങൾക്ക് അത്ര പ്രിയപെട്ടവൻ ആയിരുന്നു.ജോയും ശ്രീബാലയും ICU വിൽ ആണെന്നും അറിഞ്ഞു. ജോ യുടെ മനസ്സിൽ ശ്രീ ബാല ആണന്നു അറിഞ്ഞതും സന്തോഷം ആയിരുന്നു മമ്മ ക്ക്, അവനായി അവളുടെ കൈ ചേർക്കാൻ വന്നിട്ട്...... ഓർക്കും തോറും നീറി ആൽബി. പിന്നെ അവിടെ നടന്നത് ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു. രണ്ടു ഹൃദയങ്ങളെ അവർ പോലും അറിയാതെ അകറ്റുക ആയിരുന്നു.

ഓർമ്മകളിൽ നിന്നു കണ്ണ് തുറന്നു ആൽബി, മമ്മ മയക്കത്തിലേക്കു വീണിരുന്നു door അടച്ചു, ജോയുടെ മുറിയിലേക്ക് മിഴികൾ പായിച്ചു അത് ചാരി ഇട്ടിരുന്നു ചെറു വെളിച്ചം അപ്പോഴും ഉണ്ടായിരുന്നു. കതകു തുറന്നു നോക്കി ആൽബി ഒരു book നെഞ്ചിൽ വെച്ചു കണ്ണുകൾ അടച്ചിരുന്നു ജോ,അവന്റെ കൃഷ്ണ മണിയുടെ ചലനത്തിലൂടെ അറിഞ്ഞു ആൽബി,, ജോ ഉറക്കത്തിൽ അല്ല എന്ന് കൺ കോണിൽ കണ്ണ് നീർ ഇടം പിടിച്ചിരുന്നു. 💞 നീ എന്താണ്..... പറയുന്നത് സ്വാതി നടക്കില്ല...... അയാൾ കോപത്തോടെ പറഞ്ഞു. നടക്കും.... അച്ഛാ..... അല്ല എങ്കിൽ എന്റെ ശ്രീ ബാല ഒരു ഭ്രാന്തി ആയി മാറും അല്ല എങ്കിൽ അവൾ സ്വയം ജീവൻ ഒടുക്കും......

അവൾക്കു ഒരു മാറ്റം ആവശ്യം ആണ്...... ഞാൻ അവളെ കാനഡ ക്ക് അല്ല കൊണ്ടു പോകുന്നത് ബാഗ്ലൂർ ആണ്...... എനിക്ക് അടുത്ത ആഴ്ച്ച ജോലിക്കു ജോയിൻ ചെയ്യണം....... അവളെ ഞാൻ കൊണ്ടു പോകുവാ....... അത്രെയും പറഞ്ഞു അയാളുടെ മറുപടിക്ക് കാക്കാതെ അവിടം വിട്ടു. അടച്ചിട്ട വാതിൽ തുറന്നു സായു, നേരിയ വെട്ടത്തിൽ കണ്ടു നിലത്തു ഭിത്തിയിൽ ചാരി ഇരിക്കുന്നവളെ, ഒരു ഭ്രാന്തിയെ പോലെ,അപ്പോഴും നെഞ്ചിൽ കിടക്കുന്ന മാലയിൽ കൈ കോർത്തു പിടിച്ചിരുന്നു അവൾ, തന്റെ പ്രിയപ്പെട്ടവൻ എവിടേയോജീവനോടെ ഉണ്ടന്ന് അറിയാതെ സ്വയം നീറി...........തുടരും………

നീ വരുവോളം : ഭാഗം 15