നീ വരുവോളം: ഭാഗം 15

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

കാർ ആ വീടിന്റെ മുമ്പിൽ നിർത്തുമ്പോൾ ഇറങ്ങാതെ കണ്ണുകൾ അടച്ചു ഇരുന്നു ശ്രീബാല, സായു അവളുടെ കൈയിൽ പിടിച്ചു. ""ഇറങ്ങു ബാല......"" അവളുടെ കൈ പിടിച്ചു ഇറങ്ങി കാലുകൾ ആ മുറ്റത്തേക്കു വെച്ചതും പൊള്ളുന്നത് പോലെ തോന്നി ശ്രീ ക്ക് രണ്ടു മാസം കൊണ്ടു വളരെ മാറ്റാം വന്നത് പോലെ തോന്നി ശ്രീക്ക്. എന്റെ...... മക്കള് വന്നോ....... മുത്തശ്ശി ഓടി വന്നു അവളുടെ കൈയിൽ പിടിച്ചു, മുത്തശ്ശിയെ പിടിച്ചു കൊണ്ടു അപച്ചി നിൽപ്പ്പുണ്ട് കരഞ്ഞു ആ കണ്ണുകൾ വരണ്ടിരുന്നു. ശ്രീ കുട്ടി...... വേദന ഒക്കെ കുറവ് ഉണ്ടൊ മോളെ..... മുത്തശ്ശി അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു. അമ്മേ..... അവൾ അകത്തേക്ക് കയറട്ടെ..... എന്നിട്ട് ചോദിക്കാം.....

അതും പറഞ്ഞു ഭദ്ര അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി, ആ കണ്ണുകളിലെ നോവ് കാണാൻ കഴിയാതെ മുഖം താത്തി ശ്രീ. അകത്തേക്ക് കയറിയപ്പോഴേ കണ്ടു, കത്തിച്ചു വെച്ച വിളക്കിന് മുമ്പിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധു ഏട്ടന്റെ ഫോട്ടോ. കണ്ണ് അടച്ചു ഒരു നിമിക്ഷം നിന്നു ശ്രീബാല. പിന്നെ മുത്തശ്ശിയെ നോക്കി,.കൊച്ചു മകന്റെ മരണം ആ വൃദ്ധ യെ തകർത്തിരുന്നു. അറിയണ്ട മുത്തശ്ശി..... മുത്തശ്ശി ജോ ആരായിരുന്നു എന്ന് അറിയണ്ട,.... അറിയാവുന്നവർ പോയി..... ഇനി എന്തിന്...... ആ രഹസ്യം എന്നോട് കൂടി തീരട്ടെ.....മുത്തശ്ശി അതും കൂടി താങ്ങില്ല......

മനസ്സിൽ പറഞ്ഞു കൊണ്ടു ശ്രീബാല നിറഞ്ഞു വന്ന കണ്ണ് തുടച്ചു സായു വിന്റെ കൈ പിടിച്ചു റൂമിലേക്ക്‌ നടന്നു. ബെഡിലേക്കു ബാലയെ ഇരുത്തിസായു. സായു...... ജോയുടെ മമ്മ..... വന്നിരുന്നോ....... പെട്ടന്നുള്ള അവളുടെ ചോദ്യയത്തിൽ ഒന്ന് നിന്നു സായു. ഏയ്‌..... എനിക്ക് അറിയില്ല...... ശ്രീ...... അച്ഛനാ എല്ലാകാര്യങ്ങളും ചെയ്യ്തത്....... നീ കിടക്കു..... ഞാൻ ഇപ്പോൾ വരാം..... അതും പറഞ്ഞു മുറിയിൽ നിന്നു പോകാൻ തുടങ്ങി സായു. സായു എന്റെ ചെയിൻ..... എന്തിയെ..... ഒന്നു തരുമോ... എന്റെ റൂമിൽ ഉണ്ട് ഞാൻ കൊണ്ടു വരാം.... നീ കിടന്നോ.... സായു പോയതും കട്ടിലിൽ പിടിച്ചു കൊണ്ട് മെല്ലെ എഴുനേറ്റു, ജനൽ കമ്പിയിൽ കൈ പിടിച്ചു നിന്നു,

ഒരു തണുത്ത കാറ്റു തഴുകി പോയതും കണ്ണുകൾ ഇറുകി അടച്ചു, എന്റെ വയറിലൂടെ രണ്ടു കൈകൾ ഈഴഞ്ഞു വന്നു, ആ നെഞ്ചോടു ചേർത്തു നിർത്തി അലസമായി കിടന്ന മുടി ഇഴകൾ മാടി മുമ്പിലേക്കു ഇട്ടു അവൻ മുഖം കഴുത്തു ഇടുക്കിലേക്കു ചേർത്തു ആ മുഖം എന്നിൽ ഇക്കിളി എടുപ്പിച്ചു, ആ ശ്വാസം മുഖത്തു അടിച്ചതും ഒരു എങ്ങലോടെ ശ്വാസം അടക്കി നിന്നു.ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ""ജോ....... ജോ......."" തോളിലെ മുറുക്കം കൂടിയതും കണ്ണുകൾ വലിച്ചു തുറന്നു മുമ്പിൽ നിൽക്കുന്ന സായു വിനെ കണ്ടതും ചിരി മാഞ്ഞു. സായു..... എന്റെ ജോ മരിച്ചിട്ടില്ല സായു.....

എന്റെ മനസ് പറയുന്നു സായു...... ആ ശ്വാസം, ആ മണം..... എനിക്ക് എന്നെ പൊതിയുവാ..... സായു..... ഒന്നും മിണ്ടാൻ ആകാതെ അവളെ നോക്കി നിന്നു സായു. എനിക്ക്.... ജോ ഇല്ലാതെ പറ്റില്ല സായു എനിക്ക് ഭ്രാന്തു പിടിക്കും...... എന്റെ ഈ കൈയിൽ ഇപ്പോഴും ആചൂട് നിറഞ്ഞു നിൽക്കുവാ സായു....... എന്റെ ജോ...... പറഞ്ഞു കൊണ്ട് നിലത്തേക്ക് കരഞ്ഞു കൊണ്ടു ഇരുന്നു ശ്രീബാല. നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു സായു അവളെ നെഞ്ചോടു ചേർത്തു കെട്ടി പിടിച്ചു. നിന്റെ പ്രണയം..... പവിത്രം ആണ് ബാല, സത്യം ആണ്..... ദൈവങ്ങൾക്ക് എത്ര നാൾ കണ്ണ് അടച്ചു ഇരിക്കാൻ പറ്റും...... ശ്രീ......

കൈയിൽ ഇരുന്ന ആ കുഞ്ഞി ചെയിൻ അവളുടെ കൈയികളിലേക്ക് വെച്ചു കൊടുത്തു, അതിലേക്കു വിടർന്ന കണ്ണികളോടെ നോക്കി ഒരു തുള്ളി കണ്ണ് നീർ അതിനെ തഴുകി ഒഴുകി, പ്രണയത്തോടെ ചുണ്ടോടു ചേർത്തു ഭ്രാന്തമായി ഉമ്മ വെച്ചു അവൾ. മാളുവും ശ്രീബാലയുടെ അടുത്തായി ഇരുന്നു തന്റെ ചേച്ചിയെ വട്ടം ചേർത്തു പിടിച്ചു മാളു, മൂന്ന് പേരും അങ്ങനെ ഇരുന്നു സത്യവും മിഥ്യയും തിരിച്ചു അറിയാൻ ആകാതെ ശ്രീബാലയും. 💞 പ്രഭാകരാ......എന്റെ കുട്ടിയുടെ വിഷമം കാണാൻ കഴിയുനില്ല..... വേണ്ടിരുന്നില്ല........ അവർ പറഞ്ഞു അയാളെ നോക്കിയതും ആ കണ്ണുകളിലെ തീക്ഷണതയിൽ ആ അമ്മ മുഖം കുനിച്ചു. കുറച്ചു നാള് കഴിയുമ്പോൾ എല്ലാം മറന്നോളും.....

അവൾ... മറക്കണം..... പിന്നെ നല്ല ഒരു ആലോചന നോക്കി വിവാഹം നടത്താം....... അതും പറഞ്ഞു അയാൾ കഴിച്ചു കൊണ്ടിരുന്ന ആഹാരം നീക്കി വെച്ചു എഴുനേറ്റു. ""അച്ഛന് തോന്നുന്നുണ്ടോ..... ജോ യെ മറന്നു അവൾ വേറൊരു ജീവിതത്തിലേക്ക് കടക്കും എന്ന്...... വാതിൽ പടിയിൽ കൈ കെട്ടി തന്നെ നോക്കി പറയുന്ന മകളിലേക്കു (സായു )രൂക്ഷ മായി നോക്കി അയാൾ. സമ്മതിച്ചോളും.... അല്ലങ്കിൽ സമ്മതിപിക്കും ഈ പ്രഭാകരൻ.......അറിയാമല്ലോ നിനക്ക്....... അതിനു പുച്ഛത്തോടെ ഒന്ന് ചിരിച്ചു സായു. അയാൾ കൈ കഴുകി ഉടുത്തിരുന്ന മുണ്ടിൽ മുഖം തുടച്ചു അവിടെ നിന്നു പോയി.

നെഞ്ചത്ത് കൈ വെച്ചു കരഞ്ഞു കൊണ്ടു കസേരയിലേക്ക് ഇരുന്നു മുത്തശ്ശി, ഭദ്ര അവരെ വന്നു പിടിച്ചു. അമ്മേ.... ഇങ്ങനെ വിഷമിക്കരുതേ...... നമ്മൾ എന്ത് പാപാമാ ചെയ്യ്തത് ഇത്രെയും അനുഭവിക്കാൻ.... എന്റെ, മോൻ പോയി ഇനി ശ്രീ യെ കൂടി നഷ്ടം പെടുത്താൻ വയ്യ..... അവളെ ഞാൻ നോവിച്ചിട്ടേ ഉള്ളൂ..... അതിനു ദൈവം തന്നതാ എനിക്ക് ഈ വേദന....... പറഞ്ഞതും അവർ മുത്തശ്ശി യെ കെട്ടി പിടിച്ചു കരഞ്ഞിരുന്നു. പരസ്പരം പതം പറഞ്ഞു കരയുന്ന വരെ കുറച്ചു നേരം നോക്കി നിന്നു സായു പിന്നെ എന്തോ തീരുമാനിച്ച പോലെ അവിടെ നിന്നു പോയി. 💕 ആറു മാസങ്ങൾക്കു ശേഷം, ഒരു വൈകുന്നേരം.

ബാംഗ്ലൂർ നഗരത്തിലൂടെ ഒരു കാർ വേഗതയിൽ വന്നു, അത് ഒരു വലിയ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയ ക്ക് മുമ്പിൽ നിർത്തി door തുറന്നു നല്ല വെളുത്ത പൊക്കമുള്ള സുന്ദരൻ ആയ യുവാവ് ഇറങ്ങി, വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും ആണ് വേഷം മുഖത്തു നിന്നു കൂളിംഗ് ഗ്ലാസ്‌ എടുത്തു, പോക്കറ്റിൽ കൊളുത്തി ഇട്ടു, back door തുറന്നു കുറച്ചു പാക്കറ്റുകൾ എടുത്തു കാർ lock ചെയ്യ്തു, ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. Are you a doctor...? പുറകിൽ നിന്നു ഒരു പുരുക്ഷ സ്വരം കേട്ടതും ഒരു പുഞ്ചിരി യോടെ തിരിഞ്ഞു നോക്കി ആൽബി. Ya...I'm doctor... Albi edrick jhon..... തനിക്കു മുമ്പിൽ നിൽക്കുന്ന ആൾക്ക് നേരെ കൈകൾ നീട്ടി ആൽബി.

""നിങ്ങൾ മലയാളി ആണല്ലേ...... അയാളുടെ ചോദ്യം കേട്ടതും ഒന്ന് ചിരിച്ചു ആൽബി. ""അതെ..... അമ്മ മലയാളി ആണ്...." നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു ആൽബി. ""ഞാൻ ആദിത്യ മേനോൻ, നാട്ടിൽ തൃശൂർ......ആണ്.....ഇവിടെ second ഫ്ലോറിൽ ആണ്.......താമസം.... ആൽബി ചിരിയോടെകേട്ടു കൊണ്ടു നിന്നു. ""ഓ ഞാൻ തേർഡ് ഫ്ലോറിൽ ആണ്......പരിചയപെട്ടതിൽ സന്തോഷം ഇനിയും കാണാം...... ആദിത്യനോട് യാത്ര പറഞ്ഞു ലിഫ്റ്റിൽ കയറി, അടച്ചിട്ട വാതിലിനു മുമ്പിൽ എത്തി ബെൽ അടിച്ചു.

അമ്പത് വയസിനു അടുത്തു പ്രായം ഉള്ള ഒരു സ്ത്രീ വാതിൽ തുറന്നു, ആ മുഖത്തു സങ്കടം നിഴലിച്ചു, ആൽബിയെ കണ്ടതും ആ കണ്ണുകളിൽ ആശ്വാസം നിറഞ്ഞു.""നീ എന്താ... ആൽബി താമസിച്ചേ...... മമ്മ..... അത് ഡോക്ടർ മാരുടെ മീറ്റിംഗ് ഉണ്ടായിരുന്നു അതാണ്...... എന്താ മമ്മ.....ഒരു ടെൻഷൻ പോലെ..... അവർ പുറകോട്ടു തിരിഞ്ഞു നോക്കി അടച്ചിട്ട വാതിലിലേക്ക് മിഴികൾ ഉടക്കി. കണ്ണുകൾ നിറഞ്ഞതും അത് തുടച്ചു. അവരുടെ സങ്കടം മനസിലായതും ആ തോളിൽ കൈ വെച്ചു. ""ഒന്നും കഴിച്ചില്ലേ..... അവൻ.... ഇല്ല.... രാവിലെ നീ കൊടുത്ത ബ്രെഡ്ഓംലറ്റ് കഴിച്ചതാ..... പിന്നെ ഒന്നും....... മമ്മ..... ടെൻഷൻ ആകാതെ ഞാൻ നോക്കാം......

അതും പറഞ്ഞു കവറുകൾ അവരെ എല്പിച്ചു അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ നടന്നു ഹാൻഡിലിൽ പിടിച്ചു തുറന്നു, മുറി ആകെ കണ്ണോടിച്ചു ബെഡിലും മേശ മേലും കുറെ ബുക്കുകൾ നിരന്നു കിടപ്പുണ്ട്,മുറിയിൽ കാണാതെ വന്നതും ബാൽകാണിയിലേക്ക് നടന്നു ചാരു കസേരയിൽ ചാഞ്ഞു ഇരിക്കുന്നവന്റെ അടുത്തേക് നടന്നു ആൽബി, പറ്റെ വെട്ടിയ തലയിൽ മുടി കിളിർത്തു വരുന്നുണ്ട്.കണ്ണുകൾ അടച്ചു കിടക്കുന്നവന്റെ അടുത്തു സ്റ്റൂൾ ഇട്ടു ഇരുന്നു ആൽബി.ആ മുഖത്തേക്ക് നോക്കി ആൽബി, അവന്റെ കൺകോണിൽ ഇടം പിടിച്ച കണ്ണ് നീർ കണ്ടതും ആ കൈയിൽ, കൈകൾ വെച്ചു ആൽബി. ""ജോ.........""" ആൽബിയുടെ ആ വിളിയിൽ കണ്ണുകൾ തുറന്നു അവൻ...........തുടരും………

നീ വരുവോളം : ഭാഗം 14

Share this story