പവിത്രയുടെ മാത്രം: ഭാഗം 21

എഴുത്തുകാരി: റിൻസി പ്രിൻസ് നാളെ വൈകുന്നേരം ജയിലിൽ പോയി ജാനകിയെ കാണാൻ വേണ്ടി ഇരുന്നതാണ് പവിത്ര…. അയാളോർത്തു… ഇപ്പോൾ അവരുടെ മേലുള്ള കൊലപാതകകുറ്റം ആണ്….. ചെറിയ ശിക്ഷ
 

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നാളെ വൈകുന്നേരം ജയിലിൽ പോയി ജാനകിയെ കാണാൻ വേണ്ടി ഇരുന്നതാണ് പവിത്ര…. അയാളോർത്തു… ഇപ്പോൾ അവരുടെ മേലുള്ള കൊലപാതകകുറ്റം ആണ്….. ചെറിയ ശിക്ഷ ആയിരിക്കില്ല കിട്ടുന്നത് പവിത്ര എങ്ങനെ സഹിക്കും എന്ന് ഓർത്തിട്ട് ആനന്ദ് ഒരു ധൈര്യം കിട്ടിയില്ല….. എങ്ങനെയാണ് താൻ ഈ കാര്യം അവളോട് പറയുന്നത്…. ആനന്ദ് ഹരിയെ വിളിച്ച് കാര്യം പറഞ്ഞു…. ഇപ്പോൾ പവിത്രയോടെ ഒന്നും പറയണ്ട എന്നും…. താൻ കോളേജ് വെച്ച് പറഞ്ഞുകൊള്ളാം എന്നും പറഞ്ഞു…. ഹരി സമ്മതിച്ചു…. പിറ്റേന്ന് രാവിലെ തന്നെ ആനന്ദ് ഹരിയുടെ വീട്ടിൽ എത്തി…. ആനന്ദിനെ കണ്ടതും പവിത്രയുടെ മിഴികൾ തിളങ്ങി…. “പവിത്ര വേഗം റെഡി ആയി വാ… ആനന്ദ് പറഞ്ഞു…. പവിത്ര അകത്തേക്ക് കയറി…. “എങ്ങോട്ട് ആണ് പോകുന്നത്….? ഹരി ചോദിച്ചു….

“ജയിലിൽ കൊണ്ട് പോയി കാണിക്കണം…. “കാര്യങ്ങൾ സമാധാനത്തോടെ പറഞ്ഞു മനസിലാക്കാൻ നോക്ക്… “ഉം… ആനന്ദ് വെറുതെ മൂളി… “നീ വണ്ടി എടുത്തോ… വൈകുന്നേരം ബാങ്കിൽ കൊണ്ട് വന്നു തന്നാൽ മതി…. “ഞാൻ പറഞ്ഞ വക്കിലിന്റെ കാര്യം… “വൈകുന്നേരം നമ്മുക്ക് പോകാം.. “ശരിയാടാ… പവിത്ര പെട്ടന്ന് റെഡി ആയി വന്നു… “പോയി വരാം ഡാ… ആനന്ദ് ഹരിയോട് പറഞ്ഞു… അവൻ കാറിന്റെ ചാവി എടുത്തു ആനന്ദിന്റെ കൈയ്യിൽ കൊടുത്തു…. രണ്ടുപേരും കയറി… ” നമുക്ക് അമ്മയെ കാണാൻ പോണം…. ആനന്ദം അവളോട് പറഞ്ഞു…. “വൈകുന്നേരം പോകാനല്ലേ തീരുമാനിച്ചത്…? “കുറച്ചു നേരത്തെ പോകാം…. അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു…. ” എന്തെങ്കിലും കുഴപ്പമുണ്ടോ സാർ…?

അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു….. ” ഒരു കുഴപ്പമുണ്ട്…. ഞാൻ പറയുന്ന കാര്യങ്ങൾ സമാധാനപൂർവ്വം കേൾക്കണം….. അവളുടെ മുഖത്ത് ഭയം നിറഞ്ഞു…. “രാഘവൻ മരിച്ചുപോയി ഇന്നലെ…. എന്നെ എസ് ഐ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു…. ശക്തമായ ഒരു ഞെട്ടൽ പവിത്രയിൽ ഉണ്ടായി…. ” ഇനി ഞാൻ പറയുന്ന കാര്യം മനസ്സമാധാനത്തോടെ കൂടി കേൾക്കണം ഇപ്പൊ അമ്മയുടെ മുകളിൽ ഉള്ളത് കൊലക്കുറ്റം ആണ്…… എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഇല്ലാതാക്കിയത് ഒരു മനുഷ്യ ജീവനാണ്…… അതിന് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടും…… അതോർത്ത് വിഷമിക്കേണ്ട…. ഞാൻ ഒരു വക്കീലിനെ കാണുന്നുണ്ട് നമുക്ക് വേണ്ടത് ചെയ്യാം…… പക്ഷേ അതിനു മുൻപ് താൻ അമ്മയെ കാണണം എന്ന് എനിക്ക് തോന്നി….. അമ്മക്ക് ശക്തി പകരണ്ടത് താൻ ആണ്… ഒരുപക്ഷേ അമ്മ വിവരം ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവും…..

അന്ന് കണ്ടപ്പോൾ തന്നെ വല്ലാത്തൊരു അവസ്ഥയിലാണ്അമ്മ എന്ന് എനിക്ക് തോന്നിയിരുന്നു….. തന്നെ ഒന്ന് കണ്ടാൽ ഒന്ന് സംസാരിച്ചാൽ ചിലപ്പോ ഒരു സമാധാനം കിട്ടും…. അമ്മയുടെ മുന്നിൽ നിന്ന് കരയരുത്…. ആത്മവിശ്വാസം നൽകണം…. പവിത്ര കണ്ണുനീരോടെ തലയാട്ടി… ജയിൽ എത്തുന്നത് വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല…. ജയിൽ എത്തിയപ്പോൾ പവിത്ര പറഞ്ഞു…. ” സാർ വെളിയിൽ നിന്നാ മതി ഞാൻ അകത്തേക്ക് പോയിട്ട് വരാം…. പവിത്ര പറഞ്ഞത് ആനന്ദ് സമ്മതിച്ചു….. അവിടെ അമ്മയും മകളും ഒറ്റക്ക് സംസാരിക്കുന്നത് ആണ് നല്ലത് എന്ന് അവന് തോന്നി…. പവിത്ര അകത്തേക്ക് പോയി കുറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ജാനകിയെ കാണാനുള്ള അവസരം ലഭിച്ചത്….. ജനലഴികൾക്കിടയിലൂടെ ജാനകിയെ കണ്ടപ്പോൾ അറിയാതെ പവിത്ര തേങ്ങി പോയി…. അവരുടെ കയ്യിൽ പിടിച്ചു ഒരു തേങ്ങലോടെ അവൾ നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി….

” അയാൾ മരിച്ചു അല്ലേ… ഇനി അയാളെ കൊണ്ട് എൻറെ മോൾക്ക് ഒരു ശല്യവും ഉണ്ടാവില്ല…. അമ്മയ്ക്ക് പറ്റിയ ഒരു തെറ്റ് ആയിരുന്നു അയാൾ…. അത്‌ അമ്മ തന്നെ തിരുത്തി… ഇനി അയാളുടെ ശല്ല്യം ന്റെ കുട്ടിക്ക് ഉണ്ടാവില്ല….. ആ നിമിഷം അവരുടെ മുഖത്ത് പവിത്ര കണ്ടത് വിഷമമോ ഭയമൊ ഒന്നും ആയിരുന്നില്ല…. മറിച്ച് മകളെ സുരക്ഷിതമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആയിരുന്നു…. പവിത്ര അവരെ തന്നെ ഉറ്റുനോക്കി…. ” അമ്മേ….. “ഇനി എനിക്ക് പേടിയില്ല മോളെ…. വിധിക്കുന്നത് കൊലക്കയർ ആണെങ്കിൽ പോലും.. മാത്രം…. പോകാൻ എനിക്ക് പേടിയില്ല…. എന്റെ മോളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് മാത്രമാണ് എന്റെ വേദന… ഞാൻ അങ്ങേയറ്റം സുരക്ഷിതമായ ഒരു കൈകളിലാണ് ഇപ്പോൾ എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു അവൾക്ക്….

പക്ഷെ ആനന്ദ് പറഞ്ഞതുപോലെ പൂർണമായി അവകാശത്തോടെ വേണം അത്‌ പറയാൻ…. അമ്മയുടെ സന്തോഷം തനിക്ക് നേരിൽ കാണാൻ കഴിയണം…. അവൾ മനസ്സിൽ വിചാരിച്ചു…. “മോൾ പൊക്കോ… ഇനി നീ ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ തകർന്നുപോകും…. ജോലിയൊക്കെ സുഖമല്ലേ…. എൻറെ മോള് ഒരിക്കലും തെറ്റിന്റെ മാർഗത്തിൽ പോകില്ല എന്ന് എനിക്ക് അറിയാം….. എങ്കിലും ഒരിക്കൽ കൂടി പറഞ്ഞു തരികയാണ്…. എവിടെയെങ്കിലും ഒരിക്കൽ ജീവിതം ഒന്നു പിഴച്ചുപോയാൽ പിന്നീട് തിരിച്ചെടുക്കാൻ ഒരിക്കലും കഴിയില്ല…. പറയാനുള്ള ഒരു അവകാശവും അമ്മയ്ക്ക് ഇല്ല എങ്കിലും അമ്മ പറഞ്ഞു പോവുകയാണ്…. മോഹ വാക്കുകൾ പറഞ്ഞുകൂടെ കൂട്ടുന്നവരെ കണ്ണടച്ച് വിശ്വസിക്കരുത്….. മോഹിക്കുന്നത് നമ്മുടെ ശരീരം ആണോ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല…… മനസ്സിലാക്കി വരുമ്പോഴേക്കും നമ്മുടെ ജീവിതം നശിച്ചുട്ടുണ്ടാകും അത്രയും പറഞ്ഞ് ജാനകി അകത്തേക്ക് പോയി…..

വല്ലാത്ത ഒരു വേദന പവിത്രയും വലയം ചെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. പുറത്തേക്കിറങ്ങിതും അത്‌ അണപ്പൊട്ടി ഒഴുകി… ആനന്ദ് അവളുടെ അരികിലേക്ക് ഓടി…. ” എന്തുപറ്റി പവിത്ര…. അവളുടെ മുഖം കണ്ടപ്പോൾ അവൻ ചോദിച്ചു… ” സാർ…… അപ്പോഴേക്കും അവൾ കരഞ്ഞിരുന്നു പരിസരം മറന്ന് അവൾ തേങ്ങി തേങ്ങി കരയുന്നത് കണ്ടു ആനന്ദ് അവളെ ചേർത്ത്പിടിച്ചു…. ആ നിമിഷം അവൾ അത്‌ ആഗ്രഹിക്കുന്നുണ്ട് എന്ന് അവന് തോന്നി….. അവളുടെ കരച്ചിൽ തെല്ലൊന്നു ഒതുങ്ങിയപ്പോൾ ആനന്ദ് പറഞ്ഞു ” വരു നമുക്ക് തിരിച്ചു പോകാം…. ഈ അവസ്ഥയിൽ അവളെ കോളേജിലേക്ക് വിടുന്നതും ഹോസ്റ്റലിലേക്ക് വിടുന്നതും ഒന്നും നല്ലതല്ല എന്ന് ആനന്ദിന് തോന്നി…. ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയാണ്…..

ഇനിയും അതിനു മുതിരില്ല എന്ന് ഉറപ്പ് പറയാൻ സാധിക്കുകയില്ല…. ഇപ്പോൾ അവൾക്ക് ആവശ്യം ആശ്വാസ വാക്കുകൾ അല്ല പകരം ഒരു സംരക്ഷണമാണ്….. ചായാനൊരു തോൾ ആണ്…. തനിക്ക് ആരെങ്കിലുമൊക്കെ ഉണ്ട് എന്നുള്ള തോന്നൽ ആണ്….. അത് നൽകാൻ ഇപ്പോൾ ഈ ലോകത്ത് തനിക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് ആനന്ദിന് ഉറപ്പായിരുന്നു….. ആനന്ദ് അവളെ ചേർത്തുപിടിച്ച് തന്നെയാണ് നടന്നത്…. കാറിലേക്ക് കയറുമ്പോഴും അവൻ അവളുടെ കൈയ്യുടെ മേലുളള പിടിവിട്ടില്ല… ആനന്ദ് നേരെ പവിത്രയും കൂട്ടി വീട്ടിലേക്കാണ് ചെന്നത്…. ” കയറിവരു…. അവൻ ഒരിക്കൽ കൂടി വിളിച്ചു…. വീട് തുറന്ന് അകത്തേക്ക് കയറിയതും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു പവിത്ര…. ”

ഇരിക്കു…. ഞാൻ ഇപ്പോൾ വരാം വരാം… അവൻ അകത്തേക്ക് പോയി….. പവിത്രയുടെ മനസ്സിൽ നിറയെ പലവിധ ചിന്തകളായിരുന്നു…. തൻറെ അമ്മ ഇന്നുമുതൽ ഒരു കൊലപാതകിയാണ്…. ഒരുപക്ഷേ കിട്ടുന്ന ശിക്ഷ എന്താണെന്ന് അറിയില്ല…. എങ്കിലും അമ്മയെ ഇപ്പോൾ തനിക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ്…. സത്യം പറഞ്ഞാൽ ഈ നിമിഷമാണ് താൻ അനാഥ ആയിപ്പോയത്…. എത്ര തെറ്റുകാരി ആണെങ്കിലും മോശ ക്കാരി ആണെങ്കിലും ഇന്നലെവരെ തന്നെ സംരക്ഷിക്കാൻ ഒരു അമ്മയുണ്ടായിരുന്നു….. ജയിലിലേക്ക് പോയത് പോലും തനിക്ക് വേണ്ടി ആയിരുന്നു… അറിയാതെയാണെങ്കിലും തൻറെ ഉള്ളിൽ നേരിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…. രാഘവൻ അയാൾ മരിക്കില്ല എന്ന് വിശ്വസിച്ചിരുന്നു…. അയാൾ മരണം അർഹിച്ചിരുന്നു എന്നുള്ളത് നേരെ തന്നെയാണ് എങ്കിലും അയാൾ മരിച്ചാൽ അമ്മ കൊലപാതകി ആകും എന്ന ചിന്ത തനിക്കുണ്ടായിരുന്നു….

ഈ നിമിഷം വരെ പ്രാർത്ഥനകളിൽ നിറഞ്ഞുനിന്നത് രാഘവൻ ജീവിക്കണമെന്ന ആഗ്രഹം തന്നെയായിരുന്നു….. “പവിത്ര….. ആനന്ദിന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തോരാത്ത മഴയായി പെയ്യുന്നുണ്ടായിരുന്നു…. “സാർ എന്റെ അമ്മയെ രക്ഷിക്കാൻ കഴിയില്ല…. അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചു…. ” അമ്മയെ ഞാൻ പുറത്തിറക്കും…. തനിക്ക് തരുന്ന വാക്കാണ്….. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും…… തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുതെ ഞാൻ പറയുന്നതല്ല….. സത്യമായും ഞാൻ അതിനുവേണ്ടി ശ്രമിക്കും എന്ന് തന്നെയാണ് പറഞ്ഞത്….. ഞാൻ വൈകുന്നേരം ഒരു വക്കിലിനെ കാണാൻ പോകുന്നുണ്ട്……

എന്താണെങ്കിലും നമുക്ക് മുൻപിൽ ഒരു മാർഗ്ഗം തെളിഞ്ഞുവരും….. പരിഹാരമില്ലാത്ത ഒരു പ്രശ്നങ്ങളും ഈ ലോകത്തിൽ ഇല്ല പവിത്ര…. വിഷമിക്കരുത് എന്ന് ഞാൻ പറയില്ല വിഷമം ഉണ്ടാകും എന്ന് എനിക്കറിയാം…… പക്ഷേ എല്ലാ വിഷമങ്ങളും ദുഖങ്ങളും ഈ വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ തൻറെ മനസ്സിൽ നിന്നും പോയിട്ട് ഉണ്ടാവണം…. അത്രമാത്രമേ ഞാൻ പറയുന്നുള്ളൂ…. ഇപ്പോൾ ഒറ്റയ്ക്കിരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എങ്കിൽ പുറത്തേക്ക് പോയിട്ട് വരാം….. താൻ സമാധാനമായി കുറച്ചുനേരം ഒറ്റക്കിരുന്നു വേണമെങ്കിൽ ഒന്ന് കരഞ്ഞോളൂ….. ഒറ്റയ്ക്കിരുന്ന് നമ്മൾ ഒന്ന് കരഞ്ഞാൽ കിട്ടുന്ന ആശ്വാസം മറ്റെന്ത് ചെയ്താലും നിന്നും നമുക്ക് കിട്ടില്ല….. “ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു സാർ എന്നെ സ്നേഹിച്ചപ്പോൾ… എനിക്ക് അറിയാരുന്നു ഒരുപാട് സന്തോഷിപ്പിച്ചപ്പോൾ ഒക്കെ എന്തോ വല്യ ദുഃഖം വരുന്നുണ്ട് എന്ന്…. എനിക്ക് ആരും ഇല്ലാതെ ആയി പോയില്ലേ സാർ….

ഞാൻ ഒറ്റക്ക് ആയില്ലേ….? “പിന്നെ ഞാൻ തന്റെ ആരാണ്? ഒരുനിമിഷം അവൾ അവന്റെ മുഖത്തേക്ക് നോക്കി… ” പവിത്ര…. ഈ ലോകത്ത് എന്തൊക്കെ സംഭവിച്ചാലും എന്റെ ഹൃദയത്തിൽ ജീവൻറെ സ്പന്ദനം നിലനിൽക്കുന്ന നാൾ വരെ ഞാൻ ഉണ്ടാകും പവിത്രയ്ക്ക് സ്വന്തം ആയി… അമ്മയ്ക്ക് അങ്ങനെ സംഭവിച്ചത് കൊണ്ട് അമ്മയൊരു കൊലപാതകിയായി എന്ന് വിഷമമാണ് നിനക്കുള്ളത് എങ്കിൽ അത് നിനക്ക് കരഞ്ഞു തീർക്കാം….. പക്ഷേ ഒറ്റയ്ക്കായി പോയി എന്ന തോന്നൽ ആണെങ്കിൽ എന്നോട് ചെയ്യുന്ന വലിയ ദ്രോഹം ആയിപ്പോകും….. അവളെ ഒരിക്കൽ കൂടി ചേർത്തുപിടിച്ച് ആനന്ദ് പറഞ്ഞു….. ഈ ലോകത്ത് ആരും ഇല്ലെങ്കിലും നിൻറെ വേദനകളിലും സന്തോഷങ്ങളിലും നിനക്ക് താങ്ങായി ഞാനുണ്ടാകും…. എൻറെ മരണം വരെ….

ആനന്ദിന്റെ പെണ്ണാണ് നീ…. ആ നിമിഷം ആ വാക്കുകൾക്ക് വല്ലാത്ത ശക്തിയുള്ളതാണ് എന്ന് അവൾക്ക് തോന്നി….. ” ഞാനൊരു കാര്യം പറഞ്ഞാൽ സാർ ദേഷ്യപ്പെടുമോ….. ” ഇല്ലെടോ താൻ പറ….. “സാർ കുറച്ചുനേരം എൻറെ കൂടെ ഇരിക്കാമോ….. ഇവിടെ എൻറെ അടുത്ത്…. ആ നിമിഷം അവൾ തന്റെ സ്നേഹം ആഗ്രഹിക്കുന്നുണ്ട് എന്ന് ആനന്ദിനു തോന്നിയിരുന്നു…. അവൾ തൻറെ തലോടൽ ആഗ്രഹിക്കുന്നുണ്ട് എന്ന് അവനെ തോന്നിയിരുന്നു….. “അതിനെന്താ….. അവൻ അവളെ ചേർത്ത് പിടിച്ചു….. ശേഷം മടിയിലേക്ക് കിടത്തി…. അവളുടെ തലമുടിയിൽ ആർദ്രമായി തഴുകി….. ഈ ലോകത്തിൽ വച്ച് ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താനിപ്പോൾ എന്ന് പവിത്രയ്ക്ക് തോന്നി…… ഇടക്ക് ഇപ്പോഴോ അവന്റെ മടിത്തട്ടിൽ അവളുടെ കണ്ണുനീർ നിറഞ്ഞു…

കരച്ചിലിന് ഇത്തിരി ശമനം വന്നപ്പോൾ അവൾ പിടഞ്ഞു എഴുനേറ്റു…. അവൾക്ക് അവനെ നോക്കാൻ മടി തോന്നി…. “കുറഞ്ഞോ സങ്കടം… ആനന്ദ് ചോദിച്ചു…. “അവൾ തലയാട്ടി… “പോയി മുഖം കഴുകി വാ… അവൾ അവൻ പറഞ്ഞപോലെ അനുസരിച്ചു… തിരികെ വന്ന അവളുടെ അടുത്തേക്ക് ചെന്ന് അവൻ അവളുടെ തലമുടിയിഴകൾ ശരിക്ക് ചെവിയുടെ പിറകിലേക്ക് വച്ചു… വാത്സല്ല്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി….. “ഒന്നും ഓർത്തു വിഷമിക്കണ്ട…. ഞാൻ ഉണ്ട് കൂടെ… എന്നും…. അവൻ പതിയെ അവളെ തന്നോട് ചേർത്ത് നിർത്തി അവളുടെ മൂർദ്ധാവിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു…. ആനന്ദിന്റെയും പവിത്രയുടെയും ജീവിതത്തിലെ ആദ്യ ചുംബനം… അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ ഉടക്കി….

അവൻ അവളുടെ കവിളിൽ തലോടി… മനസ്സ് കൈവിട്ടു പോകുമോന്നു ആനന്ദ് ഭയന്നു… ചില സമയത്ത് ബുദ്ധി പറയുന്നത് മനസ്സ് കേൾക്കാതെ വരും… വികാരം വിചാരത്തെ കീഴടക്കും…. ആനന്ദിന്റെ മുഖം അവളുടെ കവിളിന് അരികിലേക്ക് നീണ്ടു… പെട്ടന്ന് ആനന്ദിന്റെ ഫോൺ ബെല്ലടിച്ചു…. അവൻ പെട്ടന്ന് സ്വബോധത്തിലേക്ക് വന്നു… അവൻ ഫോൺ എടുക്കാനായി പോയി…. സംഭവിച്ച നിമിഷങ്ങളുടെ സ്വപ്നത്തിൽ ആയിരുന്നു പവിത്ര അപ്പോൾ…. ആനന്ദ് ഫോൺ എടുത്തു നോക്കി…. അമ്മയാണ്… അവൻ പവിത്രയോട് പറഞ്ഞിട്ട് ഫോൺ എടുത്തു… “ഹലോ അമ്മ പറ “അനികുട്ടാ… നീ തിരക്കിൽ ആണോ… “അല്ല പറ… “ഒരു ഗൗരവം ഉള്ള കാര്യം ആണ്… “അമ്മ പറ…. “സേതു വന്നിരുന്നു… ഉത്തര ഒരു വിവാഹത്തിനും സമ്മതിക്കുന്നില്ല എന്ന്…. നിന്നെ മാത്രം മതി എന്ന് പറഞ്ഞു നില്കുവാത്രെ… എന്റെ മുന്നിൽ ഇരുന്നു ഒരുപാട് വിഷമിച്ചു…. ഞാൻ സേതുവിന് വാക്ക് കൊടുക്കാൻ പോവാ… “എന്ത്…. നടുക്കത്തോടെ ആനന്ദ് ചോദിച്ചു… “നീ അവളെ വിവാഹം ചെയ്യും എന്ന്… ഇത് എന്റെ തീരുമാനം ആണ് നീ സമ്മതിച്ചേ പറ്റു…. …………………………… (തുടരും)…. ഒത്തിരി സ്നേഹത്തോടെ റിൻസി.

പവിത്രയുടെ മാത്രം: ഭാഗം 20

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…