പെയ്‌തൊഴിയാതെ: ഭാഗം 20

എഴുത്തുകാരി: ഗൗരി ലക്ഷ്മി നേരത്തെ പറഞ്ഞുറപ്പിച്ച ബന്ധമായതിനാൽ ആർക്കും മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നുമില്ല.. അതായിരുന്നു അന്നുവരെ സന്തോഷങ്ങളാൽ നിറഞ്ഞിരുന്ന എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസങ്ങൾ..
 

എഴുത്തുകാരി: ഗൗരി ലക്ഷ്മി

നേരത്തെ പറഞ്ഞുറപ്പിച്ച ബന്ധമായതിനാൽ ആർക്കും മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നുമില്ല.. അതായിരുന്നു അന്നുവരെ സന്തോഷങ്ങളാൽ നിറഞ്ഞിരുന്ന എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസങ്ങൾ.. പക്ഷെ അതൊന്നുമറിയതെ ഞാൻ സന്തോഷിക്കുകയായിരുന്നു… ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടുന്നതിനു മുന്നോടിയായുള്ള ആഘോഷം.. വേദ വീണ്ടും ഓർമകളിലേക്ക് മടങ്ങി.. ഒപ്പം ഗിരിയും.. *********** ഡി.. വീണാ.. വാ.. അവിടെ സമയമായി.. വേദ പറഞ്ഞു.. ഓ ദാ വരുന്നു.. ഡി എന്റെ പ്ലീറ്റ് ഒന്നു പിടിക്ക്.. ഇതുവരെ കഴിഞ്ഞില്ലേ നിന്റെ ഒരുക്കം.. വേദ അതും പറഞ്ഞു ചെന്നിരുന്നു വീണയുടെ പ്ലീറ്റ് പിടിച്ചു കൊടുത്തു..

ഇനിയൊന്നു കറങ്ങിക്കേ.. അവൾ പറഞ്ഞതും വീണയൊന്നു തിരിഞ്ഞു.. ഇതുവരെ കഴിഞ്ഞില്ലേ പിള്ളേരെ ഒരുക്കം.. അവിടെ നിശ്ചയതാംബൂലം കൈമാറുന്ന ചടങ്ങായി.. വാ.. ദേവി വന്നു ചോദിച്ചു.. വരുന്നു അപ്പച്ചി.. അവൾ പറഞ്ഞു.. അവരിരുവരും ദേവിയ്ക്കൊപ്പം ഹാളിലേക്ക് വന്നു.. പൂജാദ്രവ്യങ്ങളുടെ സുഗന്ധവും പുകയും നിറഞ്ഞ ഹാളിൽ എല്ലാവരെയും സാക്ഷി നിർത്തി വിജയന്റെ കയ്യിലേക്ക് അഷ്ടമൂർത്തി നിറഞ്ഞ മനസ്സോടെ നിശ്ചയ താംബൂലം കൈമാറി.. വെറ്റയും പാക്കും നൽകി അഷ്ടദ്രവ്യങ്ങൾ അടങ്ങിയ താലവും കൈമാറി നിശ്ചയകുറിയും കൈമാറുമ്പോൾ ഗോവിന്ദിന്റെ കണ്ണുകൾ വീണയിലായിരുന്നു. ഇളം പച്ച നിറത്തിലുള്ള പാട്ടുസാരിയിലും വളരെ ചുരുക്കം ആഭരണങ്ങളിലും അവൾ അതി സുന്ദരിയായിരുന്നു..

മുട്ടൊപ്പം നീളമുള്ള അവളുടെ ഇടതൂർന്ന ചുരുളൻ മുടിയിഴകൾ പിന്നി ഒതുക്കി അതിൽ മുല്ലയും പിച്ചിയും കനാകാമ്പരവും ചേർത്തു കൊരുത്ത് ചൂടിയിരുന്നു. അവളുടെ ഇളം ചുവപ്പ് നിറം പകർന്ന ചുണ്ടുകളിൽ അവനായി മാത്രം വിരിഞ്ഞ നറു പുഞ്ചിരി ഉണ്ടായിരുന്നു.. വേദയും വല്ലാത്ത സന്തോഷത്തിലായിരുന്നു.. ചോരച്ചുവപ്പ് നിറമുള്ള ഒരു ലഹങ്ക ആയിരുന്നു അവളുടെ വേഷം.. അതിലവൾ അതി മനോഹരിയുമായിരുന്നു.. വേദാ.. വേദാ.. നീയ് പോയി പാട്ടിയുടെ മുറിയിലിരിക്കുന്ന ആ പാലയ്ക്കാ മാല ഇങ് എടുത്തിട്ട് വാ.. ഭാനു പറഞ്ഞതും വേദ മുകളിലേക്ക് ഓടി… ഡി.ഇങ്ങു വാ.. അവരവളെ തിരികെ വിളിച്ചു.. അവിടെയൊക്കെ ആളുകൾ കാണും. അതോണ്ട് ആരും ശ്രദ്ധിക്കാതെ എടുത്താൽ മതി.

താക്കോൽ ആ ബെഡിന്റെ അടിയിൽ വെച്ചിരിക്കുന്ന തടി പെട്ടിയുടെ ഡ്രോയിൽ ഉണ്ട്.. കുറച്ചു താമസിച്ചാലും ആരും കാണാതെ എടുത്താൽ മതി കേട്ടോ.. താക്കോൽ തെറ്റിച്ചു സേഫായി വെച്ചേരേ.. ആരും കാണരുത്.. അവർ രഹസ്യമായി പറഞ്ഞു.. മ്മ്..ഞാൻ ഈ ഡ്രെസ്സ് കൂടെ മാറട്ടെ.. ഭയങ്കര ചൂട്.. ഇതാന്നേൽ നിറയെ വർക്കും.. മ്മ്.. അവരൊന്ന് മൂളി അവൾ അകത്തേയ്ക്ക് ഓടി.. മുകളിൽ ആരൊക്കെയോ ബന്ധുക്കൾ ഉണ്ടായിരുന്നു. വെറുതെ അവൾ അവരോടൊക്കെ ഒന്നു സംസാരിച്ചു മുറിയിലേയ്ക്ക് നടന്നു.. അവിടെയും വല്യമ്മയും ചിത്തിമാരും ഒക്കെ ഉണ്ടായിരുന്നതിനാൽ മറ്റുവാനുള്ള ഒരു ചുരിദാറുമെടുത്തു അവൾ പാട്ടിയുടെ മുറിയിലേയ്ക്ക് നടന്നു.. മാലതിയാന്റി..

ഞാനീ ഡ്രസ്സ് ഒന്നു മാറാൻ പോകുവാ.. പാട്ടിയുടെ മുറിയിലേയ്ക്ക് ആരെയും വിടല്ലേ പ്ലീസ്.. അവൾ പറഞ്ഞു.. ആ.. അല്ലേലും ഞങ്ങളൊക്കെ താഴേയ്ക്ക് പോകുവാ.. നീ വേണേൽ ഒന്നു കുളിച്ചു മാറ്റി വാ.. അവർ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. അവർ പോയതും അവൾ വാതിൽ ഭദ്രമായി അടച്ചു മറ്റുവാനുള്ള ഡ്രെസ്സ് എടുത്തു വെച്ചവൾ ലഹങ്കയുടെ ഷാൾ മാറ്റി.. പെട്ടെന്നാണ് ബാത്റൂമിന്റെ വാതിൽ തുറന്നൊരാൾ പുറത്തേയ്ക്ക് വന്നത്.. ഒരു നിമിഷം ഒരൊറ്റ നിമിഷം കൊണ്ടവൾ ഞെട്ടലോടെ പിന്നോട്ട് മാറി.. അവനും വല്ലാതെയായി.. അവന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് അവളുടെ അണിവയറിലായി തെളിഞ്ഞു കാണുന്ന കൊച്ചു മറുകിലേയ്ക്കാണ്.. അവൾക്ക് തൊണ്ട വരളും പോലെ തോന്നി..

അവന്റെ കണ്ണുകൾ തന്റെ ശരീരത്താണെന്നു കണ്ടതും അവൾ വേഗം കട്ടിലിൽ കിടന്ന പുതപ്പെടുത്തു തന്റെ ശരീരത്തേയ്ക്ക് പുതച്ചു.. സോറി. ഇറങ്ങി പോടോ… അവൾ പറഞ്ഞു..അവൻ വേഗം കതക് തുറക്കാൻ പോയതും അവൾ ചെന്നവനെ തടഞ്ഞു.. ഒരു മിനിറ്റ്.. മാറിക്കേ. അവൾ പറഞ്ഞു.. അവൻ മാറിയതും അവൾ പതിയെ ഒരു വാതിൽ തുറന്നു പുറത്തേയ്ക്ക് നോക്കി. മാലതി ആന്റി അടക്കം ഒരു പട തന്നെ പുറത്തുണ്ട്. അയാൾ ഇപ്പോൾ തന്റെ മുറിയിൽ നിന്നിറങ്ങിയാൽ.. മാറഡോ.. അവൻ പറഞ്ഞു.. അവിടെ നിറയെ ആളുകളാ.. ഇപ്പൊ താൻ ഇവിടുന്നിറങ്ങിയാൽ.. അവൾ പേടിയോടെ പറഞ്ഞു.. അവൻ സൗമ്യമായി അവളെ നോക്കി.. ഞാൻ ആ ബാത് റൂമിൽ നിൽക്കാം. താൻ ആദ്യം ഡ്രസ്സ് മാറ്..

അവൻ പുതച്ചുകൊണ്ട് സങ്കടത്തോടെ നിൽക്കുന്ന അവളെ നോക്കി പറഞ്ഞു.. മ്മ് ഹും. ഞാൻ ബാത്‌റൂമിൽ നിന്നോളാം.. . അതിനു പുറത്തൂന്ന് കുറ്റി ഇല്ല.. അവൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു പറഞ്ഞു.. എന്തേലും ചെയ്.. ആരേലും കേറി വന്നാൽ നാണക്കേട് എനിക്കൂടാ.. അവൻ പറഞ്ഞു..അവൾ വേഗം മാറ്റാനുള്ള വസ്ത്രങ്ങളും എടുത്തു ബാത്റൂമിലേയ്ക്ക് ഓടി.. അവൾ അകത്തേയ്ക്ക് കയറിയതും അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.. അവളഴിച്ചിട്ട ഷാൾ പതിയെ തഴുകി അവനൊന്ന് ചിരിച്ചു… അവളുടെ മുടിയിൽ നിന്നഴിച്ചിട്ട വാടിയ മുല്ല മാലയും അവനൊന്ന് തഴുകി.. അവൾ വേഗം ഡ്രെസ്സ് മാറ്റി ഇറങ്ങി വന്നു.. അവളെ കണ്ടതും അവൻ എഴുന്നേറ്റു.. സോറി.. ഞാൻ അറിഞ്ഞില്ല..

അവൾ കട്ടിലിൽ കിടന്ന ചുരിദാറിന്റെ ഷാൾ എടുത്തു ഇട്ട ശേഷം അവനെ നോക്കി… പിന്നെ ഒന്നും മിണ്ടാതെ വാതിൽ തുറന്നു നോക്കി.. അവരൊക്കെ പോയി എന്നുറപ്പ് വരുത്തിയതും അവൾ അവനു നേരെ തിരിഞ്ഞു.. പൊയ്ക്കോ… അവൾ പറഞ്ഞു.. അവൻ ചെറു ചിരിയോടെ പുറത്തേക്കിറങ്ങി.. അവൻ പോയതും അവൾ വാതിൽ വലിച്ചടച്ചു കുറ്റിയിട്ട് ശ്വാസം ആഞ്ഞു വലിച്ചു.. അവൾക്ക് സങ്കടം വന്നു.. അവന്റെ നോട്ടം തന്നെ കൊത്തി വലിക്കും പോലെ . ശെ. അവൾ സങ്കടത്തോടെ കട്ടിലിലേക്ക് ഇരുന്നു.. വേദാ.. ഡി.. വാതിലിൽ തുടർച്ചയായുള്ള മുട്ട് കേട്ടതും അവൾ വേഗം ചെന്നു വാതിൽ തുറന്നു.. എന്തേലും ഒരു കാര്യം ഏൽപ്പിച്ചാൽ ആവശ്യം കഴിഞ്ഞാലും അത് നീ ചെയ്യില്ലല്ലോ..

അതും പറഞ്ഞു ഭാനു വാതിലടച്ചു കുറ്റിയിട്ടു പെട്ടി തുറന്നു താക്കോലും എടുത്തു മാലയെടുത്തു.. ഇനിയിവിടെ ആരെ കാണാൻ നിൽക്കുവാ.. താഴേയ്ക്ക് വാ.. താക്കോൽ തിരികെ വെച്ച ശേഷം അവർ വിളിച്ചതും അവൾ യാന്ത്രികമായി അവർക്കൊപ്പം നടന്നു.. പിന്നീട് പലയിടത്തും കണ്ണുകളാൽ തിരഞ്ഞിട്ടും അവനെ അവൾ കണ്ടിരുന്നില്ല.. അവന്റെ കാപ്പി കണ്ണുകൾ ഓർക്കെ അവൾക്ക് ഒരു വല്ലായ്മ തോന്നി.. വേദാ.. ഇങ്ങുവാ.. അവൾ കറങ്ങി നടക്കുന്നത് കണ്ട് ഗോവിന്ദ് അവളെ വിളിച്ചു.. ആ ഗൗതം.. താൻ കണ്ടിട്ടില്ലല്ലോ.. ഇത് വീണയുടെ സിസ്റ്ററാ.. വേദ.. ഗോവിന്ദ് പരിചയപ്പെടുത്തിയ ആളുടെ മുഖത്തേയ്ക്ക് നോക്കിയതും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി.. ഗൗതം അവളെ ശ്രദ്ധിക്കുകയായിരുന്നു..

അവളെ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.. ഇളം പിങ്ക് നിറമുള്ള ചുണ്ടുകൾ ഭയത്തോടെ വിറയ്ക്കുകയായിരുന്നു.. കൈ കൊണ്ട് ഷാളിന്റെ തുമ്പ് അവൾ വെറുതെ ഞെരിച്ചുകൊണ്ടിരുന്നു.. ഇത് ഗൗതം.. എന്റെ ഒരു ക്ലോസ് ഫ്രണ്ടാണ്.. അവൻ പറഞ്ഞു.. അവളൊന്നു പുഞ്ചിരിക്കുവാൻ വൃഥാ ഒരു ശ്രമം നടത്തി.. വേദാ.. ഇങ്ങു വന്നെ.. ദേ മാലതി പോകാൻ ഇറങ്ങുവാ.. ഭാനു അപ്പോൾ വിളിച്ചതും ഗോവിന്ദ് കണ്ണുകൾ കൊണ്ട് അവൾക്ക് പോയ്കൊളാൻ അനുവാദം നൽകി.. മനസ്സാൽ മാലതിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഓടിപോകുന്നവളെ നോക്കി ഗൗതം ചെറു ചിരിയോടെ നിന്നു.. ***

ഇതിപ്പോ കൊല്ലം 10 , 16 കഴിഞ്ഞില്ലേ മൂർത്തീ നീ അന്യ നാട്ടിൽ പോയി കിടക്കുന്നു. ഇനിയെങ്കിലും നിനക്ക് ഇവിടെ കഴിഞ്ഞൂടെ.. അഷ്ടമൂർത്തിയുടെ മൂത്ത ജ്യേഷ്ഠൻ രാമസ്വാമിയുടെ വകയായിരുന്നു ചോദ്യം.. ഏട്ടാ ജോലി.. അതിപ്പോ കളയാൻ പറ്റുമോ.. അയാൾ ചോദിച്ചു.. അതൊരു പ്രൈവറ്റ് കമ്പനി അല്ലെ.. നീ ഇത്രേം കാലമായില്ലേ അവിടെ. ഇത്രേം വലിയ പൊസിഷനിൽ ആയിട്ടും നിനക്ക് തൂത്തുകുടിയിലോട്ടോ ഇവിടെ അടുത്ത് വേറെ എങ്ങോട്ടേയ്ക്കെങ്കിലുമോ ട്രാൻസ്ഫർ കിട്ടില്ലേ.. അതുമല്ലെങ്കിൽ നമ്മുടെ കോളേജ് ഇവിടില്ലേ.. ഒരു വർഷം നീ ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് ഒരു മാസം നിന്റെ ചിലവിനു അക്കൗണ്ടിൽ വരുന്നുണ്ടല്ലോ…

നീ അതൊട്ട് എടുക്കാറുമില്ല… ഇപ്പൊ അത് തന്നെ നല്ലൊരു തുക കാണില്ലേ.. ഇവരെ രണ്ടാളെയും കെട്ടിച്ചു വിട്ടാൽ പിന്നെ വേറെ എന്താ നിനക്ക് ചിലവ്.. ഇവിടെ തറവാട് ഇങ്ങനെ അടച്ചു പൂട്ടി ഇട്ടിട്ട് അമ്മയെയും കൊണ്ട് നീയങ്ങനെ അന്യനാട്ടിൽ പോയി കിടക്കണോ.. അങ്ങനെ ചോദിക്ക് രാമാ.. എനിക്ക് ഈ നാട്ടിൽ കിടന്ന് മരിക്കണമെന്നാ.. പാട്ടിയുടെ വർത്തമാനം കേട്ടതും വീണയും വേദയും അവരെ നോക്കി.. ഇതിപ്പോൾ വേദയുടെ പഠിത്തം.. അതിനു അവളെ നമ്മുടെ കോളേജിലോട്ട് ചേർത്താൽ പോരെ . അവളിപ്പോൾ പി ജി സെക്കൻഡ് ഇയറിലോട്ട് കേറുവാ ഏട്ടാ.. ഈ സമയത്തു കോളേജ് മാറ്റുക എന്നൊക്കെ പറഞ്ഞാൽ..

അല്ല യൂണിവേഴ്സിറ്റിയും ചേഞ്ച്‌ ആകില്ലേ . അയാൾ ചോദിച്ചു.. എന്തിനാ മൂർത്തീ ഈ പി ജി ഒക്കെ. ഇനി ഇവള് ജോലി ചെയ്തിട്ടാണോ നമ്മുടെ വീട് കഴിയാൻ.. അവളുടെ ആഗ്രഹമല്ലേ ഏട്ടാ.. അയാൾ പറഞ്ഞു.. വേദ ദേഷ്യത്തോടെ ഭാനുവിനെ നോക്കി.. അവർക്കതിൽ ഒരഭിപ്രായവും പറയുവാൻ ഉണ്ടായിരുന്നില്ല.. അങ്ങനെ ആണെങ്കിൽ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിന് അപ്ലെ ചെയ്.. അയാൾ പറഞ്ഞു.. അവൾ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് കയറി പോയി.. കണ്ടില്ലേ.. പഠിപ്പ് കൂടി പോയതിന്റെ അഹങ്കാരമാ അവൾക്ക്.. ഇപ്പൊ ഇവന് പോലും വിലയില്ല.. പാട്ടി പറഞ്ഞു.. വീണയും ഭാനുവും പരസ്പരം നോക്കിയെങ്കിലും ഒന്നും മിണ്ടിയിരുന്നില്ല . ********

നിനക്ക് എന്താ വേദാ.. ചുമ്മാ ഓരോരുത്തരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ.. ഭാനു ചൂടായി.. അവൾ അകത്തെ വരന്തയ്ക്ക് മുകളിലുള്ള തിട്ടയിൽ തൂണിൽ ചാരി ഇരിക്കുകയായിരുന്നു.. എന്ത് കാണിച്ചൂന്നാ.. അവൾ ചോദിച്ചു.. നീയെന്തിനാ അവർ പറഞ്ഞുകൊണ്ട് ഇരുന്നതിനിടയിൽ കേറി പോന്നത് . അവർ ചോദിച്ചു.. അവർ പറഞ്ഞ കാര്യം എനിക്ക് താല്പര്യം ഇല്ലാഞ്ഞത് കൊണ്ട്.. അവൾ പറഞ്ഞു.. അതിനു.. കേറി പോരുന്നത് അവരുടെ മുഖത്തടിക്കുന്നത് പോലെ അല്ലെ.. ആ എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. അവൾ പറഞ്ഞു.. തോന്നില്ല.. അപ്പയെ അവർ കുറ്റം പറയുവാ.. ഞാൻ എങ്ങോട്ടും വരുന്നില്ല.. എനിക്ക് പഠിക്കണം.. നമ്മൾ അടുത്ത മാസം ഇങ്ങോട്ട് പോരുകയാണ്..

അഷ്ടമൂർത്തിയുടെ വാക്കുകൾ കേട്ടതും വേദയും വീണയും ഭാനുവും എഴുന്നേറ്റു.. അപ്പാ.. വേണ്ട.. ഞാൻ തീരുമാനിച്ചു.. അമ്മയ്ക്ക് പ്രായം 80 കഴിഞ്ഞു.. അവരുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കണം.. വീടൊഴിയാനും നിന്റെ എക്സാംസ് കഴിയാനും ഉള്ള സമയം.. അടുത്ത സെമസ്റ്ററിൽ യൂണിവേഴ്സിറ്റി ചേഞ്ചിന് അപേക്ഷ കൊടുത്തോളൂ.. ഇല്ലെങ്കിൽ മതി പഠിച്ചത്.. അത്രയും പറഞ്ഞു മറുത്തൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ അകത്തേയ്ക്ക് പോയി.. വേദ അമ്മയെ നോക്കി.. അവരും അകത്തേയ്ക്ക് പോയി.. വീണാ ഞാൻ.. വേണ്ട വേദാ ഇനി അപ്പയെ തിരുത്താൻ പറ്റില്ല.. നീ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിന് നോക്ക്.. അതും പറഞ്ഞു വീണ അകത്തേയ്ക്ക് പോയി. വേദ വേദനയോടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അകത്തേയ്ക്ക് പോയി.. *****

നീ അപ്പാവോട് ചോദിക്ക്.. സിദ്ധു പറഞ്ഞു.. ഒന്നും പറഞ്ഞിട്ട് കാര്യമില്ല സിദ്ധൂ.. അപ്പയെ നിനക്ക് അറിയില്ലേ.. എന്നാലും ഇനി ഒരു കൊല്ലം അല്ലെ ഉള്ളൂ.. ഇവിടെ എല്ലാവരും കൂടെ എരി കേറ്റിയതാ.. എനിക്ക് സങ്കടം വരുന്നു സിദ്ധൂ.. ഹേയ്.. നീ വെറുതെ സങ്കടപ്പെടാതെ.. ഇത്രേം നാള് ജീവിച്ച നാടും വീടും നിങ്ങളെയൊക്കെയും ഉപേക്ഷിച്ചു.. അയ്യേ.. ഡോണ്ട് ബി സില്ലി മൈ ഗേൾ.. ഞങ്ങൾ ഏതായാലും അടുത്ത മാസം ബാംഗ്ളൂർക്ക് വരും.. പിന്നെ നീ അവിടെ നിന്നിട്ട് എന്തിനാ.. ഞാനാണേൽ അമേരിക്കയ്ക്ക് ഹയർ സ്റ്റഡീസിന് പോയാൽ പിന്നെ 1 കൊല്ലത്തേക്ക് ലീവ് പോലും കിട്ടില്ല.. അവൻ പറഞ്ഞു.. വിട്ട് കളയെടോ ചുമ്മാ അപ്പയെ ദേഷ്യം പിടിപ്പിക്കേണ്ട.. അറിയാല്ലോ അപ്പെടെ സ്വഭാവം.. മ്മ്.. അവൾ വെറുതെ മൂളി..

അവനോട് അവിടുത്തെ വിശേഷങ്ങൾ ചോദിച്ചു ഫോൺ വെച്ചു കഴിഞ്ഞതും അവൾ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.. കണ്ണടയ്ക്കുമ്പോൾ ആ കാപ്പി കണ്ണുകൾ തന്റെ വയറിലേയ്ക്ക് ദൃഷ്ടി പതിപ്പിക്കുന്നത് മിഴിവോടെ തെളിഞ്ഞു വരുന്നത് അരിഞ്ഞതും അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. മറ്റൊരിടത്ത് ആ കാപ്പി കണ്ണുകളിൽ മിഴിവോടെ അവൾ നിറയുകയായിരുന്നു..അത്രമേൽ പ്രണയത്തോടെ അവളുടെ ഗന്ധവും അണിവയറിലെ മറുകും അവന്റെയുള്ളിൽ നിറഞ്ഞു.. വല്ലാത്ത ഒരുതരം ആത്മ നിർവൃതിയോടെ അവൻ കണ്ണുകൾ മെല്ലെ ചാരി……. തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 19