പ്രണയവസന്തം : ഭാഗം 27

എഴുത്തുകാരി: റിൻസി പ്രിൻസ് കുറച്ച് നേരം കൂടി ആൻസി അവളുടെ അരികിൽ നിന്നെങ്കിലും അവൾക്ക് ഒറ്റയ്ക്ക് ഇരിക്കുന്നത് ആയിരിക്കും ഇപ്പോൾ നല്ലത് എന്ന് തോന്നി അവൾ വിട
 

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കുറച്ച് നേരം കൂടി ആൻസി അവളുടെ അരികിൽ നിന്നെങ്കിലും അവൾക്ക് ഒറ്റയ്ക്ക് ഇരിക്കുന്നത് ആയിരിക്കും ഇപ്പോൾ നല്ലത് എന്ന് തോന്നി അവൾ വിട വാങ്ങാൻ ആയി തുടങ്ങിയപ്പോൾ ജാൻസി അവളെ പിന്നിൽ നിന്നും വിളിച്ചു…….. ആൻസി ചേച്ചി…….. എന്താടി…… ആൻസി ചോദിച്ചു……. എനിക്ക് ഒരു ആഗ്രഹം ഉണ്ട്…… ലിൻസി മോളും ബിൻസി മോളും l ഇപ്പോൾ ഈ കാര്യം അറിയാൻ പാടില്ല……….. അവർ അറിഞ്ഞാൽ ഞാൻ അവരുടെ മുൻപിൽ ഒന്നുമല്ലാതായി പോകും……….. അവരെയൊക്കെ ഇത്രത്തോളം ഉപദ്ദേശിച്ചിട്ട് ചേച്ചിക്ക് തന്നെ ഇങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി എന്ന് അറിഞ്ഞാൽ അവരുടെ മുൻപിൽ ഞാൻ ഒന്നുമല്ലാതായി പോകും ചേച്ചി…………… അതും കൂടി എനിക്ക് സഹിക്കാൻ കഴിയില്ല…………

പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു………. എനിക്ക് നിന്റെ വിഷമം മനസിലാകും……. പക്ഷെ കുറച്ചുനാൾ അവരെ അറിയിക്കാതെ നമുക്ക് വെക്കാൻ കഴിയും ആയിരിക്കും……… പക്ഷേ പിന്നീട് എന്താണെങ്കിലും ഇത് അറിയാതിരിക്കാൻ പറ്റില്ലല്ലോ മോളെ……… കുറച്ചുകാലം കൂടി കഴിയുമ്പോൾ വയറു വയ്ക്കാൻ തുടങ്ങും………. അപ്പോൾ അവരോട് പറയാതിരിക്കാൻ പറ്റില്ലല്ലോ……. അവരും കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ………. ഒമ്പതുമാസം പൂർത്തിയാകുന്നതോടെ കുഞ്ഞു പുറത്ത് വരും………. അതൊക്കെ പിന്നീട് ആലോചിക്കാം……. തത്കാലം ഇപ്പോൾ അവർ ഒന്നും അറിയേണ്ട എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്………

ഇപ്പോൾ ഞാൻ തൽക്കാലം അവരോട് ഒന്നും പറയുന്നില്ല…… പക്ഷേ ഞാനൊരു കാര്യം പറഞ്ഞാൽ നീ ഗൗരവമായി തന്നെ അത് ആലോചിക്കണം……. ആൽവിന്റെ ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങി പോക്ക് നിനക്ക് ഉണ്ടാകില്ല എന്ന് ഉറപ്പാണ് നിനക്ക് എങ്കിൽ ഈ കുഞ്ഞിനെ നിനക്ക് വേണോ……….? ഇടിത്തീ പോലെയാണ് ആൻസിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് ഇറങ്ങിയത് ………. എന്താ ചേച്ചി……. എന്താ പറയുന്നത് എന്റെ കുഞ്ഞിനെ വേണ്ടെന്നുവയ്ക്കാൻ ആണോ…….? കർത്താവ് ആയിട്ട് മനസ്സറിഞ്ഞു എനിക്ക് തന്നതാ………. ഒറ്റയ്ക്കായിപ്പോയ എനിക്ക് ഒരു തണൽ ആയിട്ട് തന്നതാ ആ കുഞ്ഞിനെ………. ഒരിക്കലും ഞാൻ അതിനെ വേണ്ടെന്ന് വെക്കില്ല……….

വെറുതെ വഴിയെ കൂടെ നടക്കുന്ന ഒരു ഭിക്ഷക്കാരിക്ക് പോലും ഒരു കുഞ്ഞിനെ വളർത്താനുള്ള മാർഗം ഒക്കെ ഉണ്ടാകും……. ഞാൻ അതുകൊണ്ട് അല്ല പറഞ്ഞത്………. നീ ചെറുപ്പമാണ്………. ജീവിതം ഇനിയും ബാക്കി കിടപ്പുണ്ട്……… ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാനാണോ നിന്റെ തീരുമാനം………. ചേച്ചി എന്താ കരുതിയത്…….. അവിടെനിന്ന് ഞാൻ തിരിച്ചു പോന്നപ്പോൾ ഇച്ചായനെ മറന്ന് മറ്റൊരു ജീവിതത്തിലേക്ക് ഞാൻ പോകുമെന്നോ……..? ഒരിക്കലും എനിക്ക് കഴിയില്ല ചേച്ചി…….. എൻറെ ഹൃദയത്തിൽ അത്രത്തോളം പതിഞ്ഞുപോയ ഒരു മനുഷ്യനാണ് അത്………. എന്റെ പ്രാണനോളം ഞാൻ സ്നേഹിക്കുന്നുണ്ട്………

ചേച്ചി ഒന്നോർത്തു നോക്കിക്കേ ഇല്ലെങ്കിൽ എൻറെ ശരീരത്തിൽ തൊടാൻ ഉള്ള അനുവാദം ഞാൻ അയാൾക്ക് നൽകുമോ………? അങ്ങനെ ആരെങ്കിലും ഒന്ന് വന്നു വിളിച്ചാൽ കൂടെ പോകുന്ന ഒരു പെണ്ണ് ആണോ ഞാൻ……. എൻറെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ ഇച്ചായനോട് എനിക്ക് സ്നേഹമുണ്ട്………. ഒരിക്കലും പറഞ്ഞിട്ടില്ല………. പക്ഷേ എൻറെ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇച്ചായൻമായില്ല….. ഇച്ചായനു വേണ്ടി മാത്രമായി ഒരു സ്ഥലം ഉണ്ട് അവിടെ……. അത് ഒരിക്കലും മായാതെ അങ്ങനെതന്നെയായിരിക്കും ചേച്ചി……… ചേച്ചി വിചാരിക്കുന്നതുപോലെ ആൽവിൻ എന്നെ ചതിച്ചത് ഒന്നുമല്ല………

ഒരിക്കലും ഞാൻ അയാളിൽ നിന്നും അകന്നു പോകാതിരിക്കാൻ വേണ്ടി……… അതിനുവേണ്ടി മാത്രമായിരുന്നു അയാൾ എന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ചത്……….. അങ്ങനെയെങ്കിലും ഞാൻ അയാളെ മറകാതിരിക്കാൻ……… എനിക്കറിയാം ഞാൻ എവിടെയാണ് എന്ന് അറിയാതെ ആ മനസ്സ് ഒരുപാട് വേദനിക്കുന്നു ഉണ്ടാവും………… എന്തിനാടി ഇത്രയൊക്കെ നീ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത്………. ഇച്ചായനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്……… അതുപോലെതന്നെ തിരിച്ച് എന്നെയും……. പക്ഷേ അതിലും എനിക്ക് ഇഷ്ടമാണ് ചേച്ചി ക്ലാരമ്മച്ചിയെ……

അവരുടെ കണ്ണുനീര് വീഴ്ത്തി ഒരു ജീവിതം അത് ഞാൻ ആഗ്രഹിക്കുന്നില്ല…… നമ്മുടെ അമ്മച്ചി മരിച്ചതിനുശേഷം സ്നേഹത്തോടെ എന്നെ തലോടിയിട്ടുള്ളത് ക്ലാര അമ്മച്ചി മാത്രം ആണ്……….. അവർക്ക് ഞാനൊരിക്കലും വീട്ടിലെ ജോലിക്കാരി ആയിരുന്നില്ല…….. സ്വന്തം മകളെ പോലെ എന്നോട് പെരുമാറിയിട്ടുള്ളത്……… സ്വന്തം മകനോട് ഞാൻ സ്നേഹം കാണിച്ചു എന്ന് അറിഞ്ഞിട്ട് പോലും ദേഷ്യത്തോടെ ഒരു വാക്ക് എന്നോട് പറഞ്ഞില്ല…………. ഇഷ്ടമാണെന്ന് തന്നെയാണ് അപ്പോഴും പറഞ്ഞത്……… ഒരിക്കലും അർഹതയില്ലാത്ത ഒരു സ്ഥാനം ആണ് ഞാൻ നേടിയെടുക്കാൻ നോക്കുന്നത് അവർക്കറിയാം……….

എന്നിട്ട് പോലും എന്നെ ഒന്ന് വഴക്കു പറഞ്ഞിരുന്നില്ല……….. ഒരുപക്ഷേ ക്ലാരമ്മച്ചി എന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത്രത്തോളം ഇച്ചായനിൽ നിന്ന് അകന്നു പോകില്ലായിരുന്നു……….. അത്രയും സ്നേഹപൂർവ്വം എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കാൻ എനിക്ക് കഴിയുന്നില്ല……… പ്രിയപ്പെട്ടവർക്ക് വേണ്ടി വിട്ടുകൊടുക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ വിജയം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ…………. ഇനി അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി ആൻസി പിൻവാങ്ങിയിരുന്നു……… ജാൻസി അപ്പോഴും മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു………

എങ്ങനെയാണ് ലിൻസിയെയും ആൻസിയെയും കാര്യമറിയാതെ ഇരിക്കുന്നത്………. ചേച്ചി പറഞ്ഞതുപോലെ കുറച്ചുനാൾ കഴിയുമ്പോൾ ഇത് എല്ലാവരും അറിയും……….. പെട്ടെന്നാണ് കഴിഞ്ഞദിവസം മദർ പറഞ്ഞ കാര്യം അവർക്ക് ഓർമ്മവന്നത്……….. പത്തനംതിട്ടയിൽ ഉള്ള അവരുടെ രൂപതയിലെ സ്കൂളിലേക്ക് കമ്പ്യൂട്ടർ അറിയാവുന്ന ഒരാളെ ജോലിക്ക് വേണമെന്ന് മദർ പറഞ്ഞിരുന്നു…….. താല്പര്യമുണ്ടെങ്കിൽ ലിൻസിയോട് ചെല്ലാൻ പറഞ്ഞിരുന്നു………… അവിടെത്തന്നെ ഹോസ്റ്റൽ സൗകര്യവും ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്…….. മദാറിനോട് ചോദിച്ചാൽ ആ ജോലി തരപ്പെട്ടു കിട്ടും…………

അങ്ങനെ വേണമെങ്കിൽ ലിൻസിയെ അവിടേക്ക് മാറ്റാം…….. പിന്നെ ബിൻസി മോളുടെ കാര്യം……… ഇവിടെ സാഹചര്യം മോശം ആണെന്ന് പറഞ്ഞാൽ മദർ തന്നെ അവിടുത്തെ ഏതെങ്കിലും ഒരു ബോർഡിങ്ങിലോ മറ്റോ അവളെ നിർത്തും…….. കോൺവെൻറിൽ ജോലി ലഭിക്കണമെങ്കിൽ വിവാഹം കഴിച്ചവർക്ക് മാത്രമേ കിട്ടു എന്ന് രാജീവ്‌ ചേട്ടൻ പറഞ്ഞതുകൊണ്ട് അന്ന് കോൺവെൻറിൽ ജോലിക്ക് കയറുന്നതിനു മുൻപ് താൻ വിവാഹിതയാണെന്നും ഭർത്താവ് ഉപേക്ഷിച്ചത് ആണെന്നും ഒരു കള്ളം അവിടെ പറഞ്ഞിരുന്നു……… അത് നന്നായി എന്ന് അപ്പോൾ അവൾക്ക് തോന്നി……..

ഇല്ലെങ്കിൽ വിവാഹം കഴിക്കാത്ത താനെങ്ങനെ ഗർഭിണിയായി എന്നൊരു ചോദ്യം അവരുടെ ഭാഗത്തുനിന്നും ഉണ്ടായേനെ…… അവൾ പെട്ടെന്ന് തന്നെ മുഖം കഴുകി പുറത്തേക്ക് പോകാൻ നിൽക്കുന്നത് കണ്ടപ്പോൾ ആൻസി വന്നു ചോദിച്ചു……. നീ എവിടേക്കാണ്……. മഠത്തിൽ വരെ ഒന്ന് പോയിട്ട് പെട്ടെന്ന് വരാം……. അത്രയും പറഞ്ഞു അവൾ നേരെ മഠത്തിലേക്ക് നടന്നു…… നേരെ മദറിനെ കാണാൻ ആയിരുന്നു പോയത്…… മദറിനെ കണ്ട് ലിൻസ്സിയുടെ ജോലിയുടെ കാര്യവും സേവ്യറിന്റെ ശല്യം കൊണ്ട് ബിൻസി മോളെ ഇവിടെ നിർത്താൻ കഴിയില്ല എന്നും പറഞ്ഞപ്പോൾ തൽക്കാലം ഇവിടെ നിന്നും അൽപ്പം മാറിയുള്ള ഇവരുടെ കോൺവെൻറിൽ നിർത്തി ബിൻസി മോളെ പഠിപ്പിക്കാം എന്നും…,

ലിൻസിക്ക് ജോലി പത്തനംതിട്ടയിലുള്ള അവരുടെ കോൺവെൻറ്ലേക്ക് ശരിയാക്കാം എന്നും മദർ ഉറപ്പുനൽകി………. അതോടെ മനസ്സിന് അവൾക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു……… തൻറെ ജീവിതത്തിലെക്ക് ഒരു കുഞ്ഞ് അതിഥി കടന്നു വരാൻ പോകുന്ന വിവരവും മദറീന്നോട് പറഞ്ഞിരുന്നു………. ഭർത്താവ് ഉപേക്ഷിച്ചുപോയ താൻ ഇനി എങ്ങനെ ആ കുഞ്ഞിനെ വളർത്തുമെന്ന് ഓർത്ത് മാത്രം മദർ വേവലാതിപ്പെട്ടു…… അപ്പോൾ താൻ ഉള്ളിൽ നിറഞ്ഞു സന്തോഷിക്കുകയാണ് എന്ന് അവരോട് പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു ജാൻസി……. വൈകുന്നേരം ലിൻസി സൂപ്പർമാർക്കറ്റിൽ നിന്നും വന്നപ്പോൾ തന്നെ ജിൻസി ജോലിയുടെ കാര്യം അവളോട് പറഞ്ഞു………..

ഇപ്പോൾ ഇവിടെ നല്ല ജോലി ഇല്ലെ ചേച്ചി………. മാത്രമല്ല എനിക്ക് ചേച്ചിയെ സഹായിക്കാനും പറ്റുന്നുണ്ടല്ലോ…… ഞാൻ മദറിനോട് ഉറപ്പ് പറഞ്ഞു മോളെ…… അത് മാത്രമല്ല മോളെ നീ ഇവിടെ നിന്നൽ ശരിയാവില്ല……. പിന്നെ എന്നെ സഹായിക്കുന്ന കാര്യം ഒന്നും നീ വിചാരിക്കേണ്ട……… നീ ചെയ്യുന്ന ജോലിക്ക് ശമ്പളം അവർ നിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി ഇട്ടു തരും…… വേണമെങ്കിൽ നിനക്ക് പഠിക്കാം ഡിസ്റ്റൻസ് ആയിട്ട് അതിനുള്ള സൗകര്യവും അവിടെ ഉണ്ടാകും…….. ആ പൈസ നീ തന്നെ സേവ് ചെയ്താൽ മതി……. ഇങ്ങോട്ട് അയച്ചു തരാൻ ഒന്നും നിൽക്കണ്ട…….. എങ്കിലും ചേച്ചി……

ഞാൻ ചേച്ചിയെ ഒക്കെ വിട്ട് പോകുന്ന കാര്യം…… ഇനി നീ ഒന്നും പറയണ്ട…… ഞാൻ മദറിന് ഉറപ്പുകൊടുത്തു……. നീ നാളെ തന്നെ സൂപ്പർമാർക്കറ്റിൽ കാര്യം പറയണം……. എന്നിട്ട് എത്രയും പെട്ടെന്ന് അവിടേക്ക് പോകാനുള്ള തയ്യാറെടുക്കണം……. ശരി ചേച്ചി…….. ഞാൻ കാരണം ചേച്ചി മദറിന് കൊടുത്ത വാക്ക് മാറേണ്ട……. സന്തോഷപൂർവ്വം ലിൻസി സമ്മതിച്ചു….. തിരിച്ചു പോകും മുൻപ് ജാൻസി വിളിച്ചു…….. ലിൻസി മോളെ……… എന്താ ചേച്ചി……. നിനക്ക് നമ്മുടെ ബെന്നിയെ പറ്റി എന്താ അഭിപ്രായം…… ചേട്ടായിയെ പറ്റിയൊ……? എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം…… എനിക്ക് നല്ല അഭിപ്രായം ആണ്…… ബെന്നിക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ട്……. അവൻ അത്‌ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്……..

നിനക്ക് താല്പര്യം ഉണ്ടെങ്കിൽ അതുമായി ചേച്ചി മുൻപോട്ടു പോകാം…….. ഒരു ഒരു വർഷം കാലാവധി നീ എനിക്ക് തരണം……. അതിനുള്ളിൽ ഞാൻ എന്താണെന്ന് വെച്ചാൽ വേണ്ടത് ചെയ്യാം……. നിന്റെ അഭിപ്രായം എന്താണ്…….. എൻറെ കാര്യത്തിൽ എന്ത് കാര്യവും ചേച്ചിക്ക് തീരുമാനിക്കാം…….. ചേച്ചിയെ ഞാൻ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ട്…….. അന്ന് കോളേജ് ഗേറ്റിനു മുൻപിൽ എല്ലാം തകർന്നു നിൽക്കുന്ന ചേച്ചിയുടെ മുഖം ഒരിക്കലും എൻറെ മനസ്സിൽ നിന്നും പോവില്ല…….. അങ്ങനെ എനിക്ക് വേണ്ടി നീ സമ്മതിക്കണ്ട…….. ഇത് നിന്റെ ജീവിതം ആണ്….. ഇഷ്ടമുണ്ടെങ്കിൽ മാത്രം മതി……. ഞാൻ എന്തിനാ ചേച്ചി ബെന്നി ചേട്ടായിയെ ഇഷ്ടപ്പെടാതിരിക്കുന്നത്…….

അതിന് എന്ത് കാരണം ആണ് ഉള്ളത്…….. നല്ല സ്വഭാവം…… നല്ല മനുഷ്യൻ…… ഒരു കുറവുമില്ല……. ചേട്ടായിക്ക് എന്നോട് ഇഷ്ടം തോന്നി എങ്കിൽ അത് എൻറെ ഭാഗ്യമായി മാത്രമേ ഞാൻ കാണുന്നുള്ളൂ……. ലിൻസിയുടെ ആ മറുപടിയിൽ ജാൻസിയുടെ മനസ്സും നിറഞ്ഞിരുന്നു……. ബിൻസി മോളെ പിന്നെ കൂടുതലായി ഒന്നും പറഞ്ഞുമനസ്സിലാക്കണ്ട ആവിശ്യം ഒന്നും വേണ്ടിയിരുന്നില്ല…….. ജാൻസിയുടെ മനസ്സ് കാണാൻ അവൾക്ക് കഴിയുമായിരുന്നു……. സേവ്യറിന്റെ ശല്യം കൊണ്ടാണെന്ന് മാത്രം പറഞ്ഞപ്പോൾ അവൾ പോകാൻ തയ്യാറായി…… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താൻ അങ്ങോട്ട് വന്ന് കണ്ടോളാം എന്നും താൻ പറയാതെ ഇങ്ങോട്ട് വരേണ്ടതില്ല എന്നും ജൻസി അവളെയും ചട്ടംകെട്ടി……

അങ്ങനെയാ ഒരു വലിയ കടമ്പ തൽക്കാലം ജൻസി മറികടന്നു……. എങ്കിലും അവരോട് എങ്ങനെയാണ് തനിക്ക് സംഭവിച്ച പോയതിനെ പറ്റി പറയുന്നത് എന്ന ഭയം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു……. പക്ഷേ ഇപ്പോൾ വേദനകൾ ഒന്നും അവളെ അലട്ടാറില്ല….. വേദനയുടെ രാത്രികളിൽ ഒക്കെ അവളുടെ ഓർമയിൽ ഒരു കുരുന്നിന്റെ ചിരി തെളിയും. അവര ളുടെ സ്വപ്നങ്ങളിൽ അപ്പോൾ പനിനീർ നിറമുള്ള ഒരു കുഞ്ഞിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ…… പക്ഷെ കുഞ്ഞിനെ കുറിച്ച് ഉള്ള ചിന്തകൾ ഒക്കെ ചെന്നു നില്കുന്നത് ആൽവിനിൽ തന്നെ ആകും……. കുഞ്ഞു എങ്ങനെ ഉണ്ടാകും എന്ന് ആലോചിക്കുമ്പോൾ ആൽവിന്റെ ചിരിക്കുന്ന മുഖം ആയിരിക്കും അവളുടെ മനസ്സിൽ തെളിയുന്നത്…..

ആൽവിൻ ഇപ്പോൾ വീട്ടിലേക്ക് വരാറില്ല………. മാസങ്ങൾ കഴിഞ്ഞു ആന്റണിയും ക്ലാരയും മകനെ കണ്ടിട്ട്…… അവൻ പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നു…… അവൻ ജാൻസിയെ അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല…….. ആരോടാണ് താൻ അവളെപ്പറ്റി ഇനി ചോദിക്കുന്നത്…… ഹൃദയത്തിലേക്ക് ഇടിച്ചുകയറി വന്നിട്ട് നീ എവിടെയാണ് പെണ്ണേ എന്നെ ഒറ്റയ്ക്കാക്കി പോയത്……… കഴിഞ്ഞുപോയ കാര്യങ്ങൾ എല്ലാം ഒരു തിരശ്ശീലയിൽ എന്നതുപോലെ അവൻറെ മനസ്സിൽ തെളിഞ്ഞു……. അവൾ അകന്നു പോയപ്പോഴാണ് താൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് തനിക്ക് മനസ്സിലാകുന്നത്……….. എന്തിനാണ് അവൾ തന്റെ ജീവിതത്തിൽ വന്നത്………

എന്തിനാണ് തൻറെ ഹൃദയത്തിൽ സ്വപ്നങ്ങൾ തന്നത്……… എന്നിട്ട് ഒരു വാക്കുപോലും പറയാതെ തന്നിൽ നിന്നും അകന്നു പോയത്…….. ചോദ്യങ്ങൾ ഒക്കെ ഉത്തരം ഇല്ലാതെ ഒക്കെ മനസ്സിൽ നിറയുകയാണ്…….. പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്…….. അവൻ നോക്കിയപ്പോൾ ടെസ്സ ആണ്……. അവൻ ഫോണെടുത്തു…… ഹലോ ആൽവി….. ഞാൻ ആണ് ടെസ….. മനസ്സിലായി……. എന്താടി….. വെറുതെ വിളിച്ചത് ആണോ…..? ഞാൻ വെറുതെ വിളിച്ചതല്ല…… നിന്നോട് ഒരു കാര്യം പറയാനാ വിളിച്ചത്……. പക്ഷേ കാര്യം അത്ര സുഖം ഉള്ളതല്ല……. എന്താടി……. നീ കൂടുതൽ ആമുഖം ഇടാതെ കാര്യം പറ……

കഴിഞ്ഞ ദിവസം എനിക്ക് വയനാട്ടിൽ ഒരു ക്യാമ്പ് ഉണ്ടായിരുന്നു…… ഗർഭിണികൾ ആയിരിക്കുന്ന പെൺകുട്ടികളെയും കുഞ്ഞുങ്ങളെയും നോക്കുന്നതിനു വേണ്ടിയുള്ള ക്യാമ്പ് ആയിരുന്നു…….. അപ്പോൾ ഞാൻ ഒരു പെൺകുട്ടിയെ കണ്ടു…….. ആരെ………? ജാൻസി…….. അവളത് പറഞ്ഞതും അവൻറെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു……. എന്നിട്ട്………? അവന് ആകാംഷ ആയി…….. അവൾക്ക് എന്നെ മനസ്സിലായില്ല…… എന്നെ കണ്ടില്ല……. ഞാൻ കുട്ടികളെ നോക്കുന്ന തിരക്കിലായിരുന്നു……. ഗൈനക്കോളജിസ്റ്റ് ആയിരുന്നു ജാൻസിയെ നോക്കിയത്…… നീ അറിഞ്ഞത് ഒക്കെ സത്യമാണ്…….. എന്ത് സത്യം…….?

അവളുടെ വിവാഹം കഴിഞ്ഞു ആൽവിൻ…….. അവൾ ഇപ്പോൾ ഒമ്പത് മാസം പൂർണ്ണ ഗർഭിണി ആണ്…… എത്രമാസം………? ഒമ്പത്മാസം പൂർണ്ണ ഗർഭിണി …… ഭർത്താവ് ഉപേക്ഷിച്ചുപോയത് ആണ് എന്നാണ് അറിഞ്ഞത്…… ഇത് പറയാനായി ഞാൻ നിന്നെ കുറെ ദിവസം ആയി വിളിച്ചിരുന്നു…… നീ ഫോൺ എടുത്തില്ല….. എന്റെ ഉദ്ദേശം വെച്ച് ഇന്നോ നാളെയോ ആയിരിക്കും അവളുടെ ഡെലിവറി……. ടെസ്സയുടെ വാക്കുകൾ ഒക്കെ ഒരു തീച്ചൂള പോലെ ആണ് അവൻറെ കാതിലേക്ക് തുളച്ചു കയറിയത്……… (തുടരും )

പ്രണയവസന്തം : ഭാഗം 26