പ്രണയവർണ്ണങ്ങൾ: ഭാഗം 3

 

എഴുത്തുകാരി: കുറുമ്പി

"മോള് കേറിക്കോട്ടോ...... സുജാത പറഞ്ഞതും എന്തും നേരിടാൻ എന്ന ധൈര്യത്തോടെ റൂമിലേക്ക് കേറി.... വാതിലടച്ചു..... നന്നെ വിയർക്കുന്നുണ്ടായിരുന്നു... "ഹാ തമ്പുരാട്ടി വന്നല്ലോ.... രുക്ഷ് ലാപ് മടക്കിക്കൊണ്ട് ചന്തുന് നേരെ തിരിഞ്ഞു.... ചന്തു ദേഷ്യത്തോടെ ഗ്ലാസ്സ് അവിടെ വെച്ചു...... "ശെരിക്കും നിന്റെ മാരേജ് ഞാൻ മുടക്കിയത് നന്നായി ആ ചെറുക്കൻ രക്ഷപ്പെട്ടല്ലോ..... രുക്ഷ് കൈ നെഞ്ചിൽ പിണഞ്ഞുക്കെട്ടിക്കൊണ്ട് പറഞ്ഞതും ചന്തു നെറ്റിചുളുക്കി.... "അല്ല ആ ആകാശിന്റെ കൂടെ അഴിഞ്ഞാടി നടന്ന നിന്നെ കെട്ടിട്ട് അയാളുടെ ജീവിതം തുലഞ്ഞാനെ..... രുക്ഷ് പുച്ഛത്തോടെ പറഞ്ഞതും ദേഷ്യത്താൽ ചന്തുന്റെ മുഖം ചുവന്നു.... "മൈൻഡ് യുവർ ലാംഗ്വേജ്..... ഞാനും ആകാശേട്ടനും തമ്മിൽ ഒരു സഹോദരി സഹോദരൻ ബന്ധം ആണുള്ളത്..... ബന്ധങ്ങളുടെ വിലയറിയാത്ത തന്നോട് ഇതൊക്കെ ബോതിപ്പിക്കേണ്ട കാര്യം എനിക്കില്ല..... മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നു....പറഞ്ഞു തീരും മുൻപ് രുക്ഷ് അവൾടെ കവിളിൽ കുത്തി പിടിച്ചു..... "നീ അതികം എന്റെ മുന്നിൽ പുണ്യാളത്തി ചമയല്ലേ മോളെ..... കഥയാറിയാതെ ആട്ടം കാണുന്ന വെറും കളിപ്പാവയ നീ.... നിന്റെ പ്രശ്നം എന്താന്ന് അറിയോ നിനക്ക് നല്ല ആൾക്കാരെയും ചീത്ത ആൾക്കാരെയും തിരിച്ചറിയാനുള്ള ബുദ്ധി ഇല്ല..... "വിടെന്നെ..... ചന്തു രുക്ഷിന്റെ കൈ തട്ടിമാറ്റി..... "താൻ നല്ലവൻ ആണ് എന്ന് തെളിയിക്കാനുള്ള ശ്രെമം വെറുതെയാ ഇതൊക്കെ.... ചന്തു ദേഷ്യത്തോടെ രുക്ഷിനെ നോക്കി പറഞ്ഞു.... "ഞാൻ നല്ലവനാണെന്ന് നിന്റെ മുന്നിൽ തെളിയിക്കേണ്ട കാര്യം എനിക്കില്ലടി പുല്ലേ... എന്റെ ജീവിതത്തിൽ ഒരു പുൽക്കോടിയുടെ സ്ഥാനം പോലും നിനക്കില്ല........ രുക്ഷ് ദേഷ്യത്തോടെ ബെഡിലേക്ക് കേറി കിടന്നു..... അവൻ പറഞ്ഞ ഓരോ വാക്കിലും എന്തോ ഒളിച്ചിരിക്കും പോലെ പക്ഷെ എന്ത്....

"ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നുറങ്ങേടി.... രുക്ഷിന്റെ ശബ്‌ദം കേട്ടതും ചന്തു ചുറ്റും ഒന്ന് നോക്കി.... റൂമിന്റെ സൈഡിലായി കണ്ട പായ നിലത്ത് വിരിച്ചു..... "പായയോടെ എടുത്ത് ഞാൻ വെളിയിൽ കളയേണ്ടങ്കിൽ ഈ ബെഡിൽ കേറി കിടന്നോ..... ഭീക്ഷണിയുടെ സ്വരം ഉയർന്നതും ചന്തു ബെഡിന്റെ ഒരു ഓരം ചേർന്ന് കിടന്നു.........മനസ്സ് പുറകോട്ട് സഞ്ചരിച്ചുക്കൊണ്ടിരുന്നു....... "ചന്തു ഡീ എനിക്ക് പേടിയാവുന്നു വല്ല റാഗിങ്ങും ഉണ്ടാവോ..... മീനുന്റെ കൈ പിടിച്ചു കോളേജ് ഗ്രൗണ്ടിലേക്ക് കേറുമ്പോൾ പേടിയായിരുന്നു...... "നീ ഒന്ന് പേടിക്കാതിരിക്കെടി എന്ത് വന്നാലും ഞാൻ ഇല്ലേ കൂട്ടിന്.... ചന്തു മീനുന്റെ കയ്യിൽ പിടി മുറുക്കിക്കൊണ്ട് പറഞ്ഞതും അവർ രണ്ട് പേരും ഇച്ചിരി ഭയത്തോടെ തന്നെ മുന്നോട്ട് നടന്നു..... "ഹോയ് 1സ്റ്റ് years ഇങ്ങോട്ട് വാ..... പേടിച്ചിരുന്ന വിളിയും കാതുകളിൽ കേറി... രണ്ട് പേരും കൈ മുറുക്കി പിടിച്ചുകൊണ്ട് അവർക്കടുത്തേക്ക് നടന്നു..... "എന്താ കുട്ടികളുടെ പേര്.... സനു ചോദിച്ചതും രണ്ടും ഒന്ന് മുഖത്തോട് മുഖം നോക്കി..... "അയ്യോ ചേട്ടാ ഞങ്ങൾക്ക് കുട്ടികൾ ഒന്നും ആയില്ല...... ചന്തു തമാശ രൂപത്തിൽ ആണ് പറഞ്ഞതെങ്കിലും സനുവും ആകാശും ഒന്ന് മുഖത്തോട് മുഖം നോക്കി..... പിന്നെ ദേഷ്യത്തോടെ രണ്ടിനെയും നോക്കി.... "എന്താ സിനിയേഴ്‌സിനെ കളിയാക്കാൻ നോക്കാണോ..... ആകാശ് ഇരുന്നിടത്തു നിന്നു എഴുനേറ്റുക്കൊണ്ട് ചോദിച്ചതും രണ്ടും കിടു കിടെന്ന് വിറക്കാൻ തുടങ്ങി.... "ഓവർ സ്മാർട്ട്‌ ആയതല്ലേ ഇനി അനുഭവിച്ചോ..... നോട്ടം കണ്ടിട്ട് പൊങ്കാല ഇടാനുള്ള പ്ലാൻ ആണ്... മീനു ചന്തുന്റെ ചെവിയിൽ പറഞ്ഞതും ചന്തു അവളെ ദേഷ്യത്തോടെ നോക്കി....ഒരു പൊട്ടി ചിരി കേട്ടാണ് രണ്ടും അവരെ നോക്കുന്നത്.... "ഇത്രേ ഉള്ളോ ഞങ്ങളുടെ ജൂനിയർസ്.... ആകാശ് ചിരിയോടെ ചോദിച്ചതും ചന്തു ഒന്ന് ഇളിച്ചു..... "ചേട്ടൻമാർ തേർഡ് യേർസ് ആണോ.... "അല്ല ഞങ്ങൾ ഇവിടെ പിജി ആണ്.... ഞാൻ ആകാശ് ഇവൻ സനൂപ്.... ചുമ്മാ ഒന്ന് കളിപ്പിക്കാൻ വിളിച്ചതാടോ... പക്ഷെ നിങ്ങൾ അങ്ങ് സ്കോർ ചെയ്ത.....

ആകാശ് പറഞ്ഞതും ചന്തുവും മീനുവും ആശ്വാസത്തോടെ ഒന്ന് ചിരിച്ചു.... "നിങ്ങളെ പരിചയപ്പെടുത്തിയില്ലല്ലോ.... സനു ചോദിച്ചതും ചന്തു ഒന്ന് ചിരിച്ചു... "ഞാൻ ചന്ദന ഇവൾ മീനാക്ഷി...... ചന്തു ചിരിയോടെ പറഞ്ഞു.... "ഹാ ചന്തുവും മീനുവും കലക്കൻ പേര്.... ആകാശ് ഒരു താളത്തിൽ പറഞ്ഞതും രണ്ടും ചിരിയോടെ അവരെ നോക്കി.... "ഡാ ഒന്ന് വന്നെ ആ രുക്ഷ്... അവൻ നമ്മടെ വിഷ്ണുനെ ആ ഗ്രൗണ്ടിൽ ഇട്ട് പട്ടിയെ പോലെ തല്ലാ വേഗം വാ ഇല്ലേൽ അവൻ ചത്തുപോകും..... അവർക്കടുത്തേക്ക് ഓടി വന്നുക്കൊണ്ട് ഒരുത്തൻ പറഞ്ഞതും ആകാശും സനുവും ദേഷ്യത്തോടെ എണീറ്റു.... "വാടാ..... ആകാശ് ദേഷ്യത്തോടെ മുന്നിൽ നടന്നു പുറകെ സനുവും.... "ഡീ വാ നമ്മക്കും നോക്കാം കോളേജിലെ ഫസ്റ്റ് അടി.... വേഗം വാ... ചന്തു മീനുനെയും വലിച്ച് അവരുടെ പുറകെ നടന്നു..... കുട്ടികളെല്ലാം തടിച്ചു കൂടി നിൽക്കുന്നത് കണ്ടതും രണ്ടും അതിന്റെ ഇടയിലൂടെ നുഴഞ് കേറി..... അപ്പോയെക്കും എല്ലാം കഴിഞ്ഞിരുന്നു... ദേഷ്യത്തോടെ നിൽക്കുന്ന രുക്ഷിനെ മാത്രമേ ചന്തുന് കാണാൻ കഴിഞ്ഞുള്ളു.... അവന്റെ ആ കാപ്പി കണ്ണുകൾ അവനിലേക്ക് തന്നെ അടുപ്പിക്കും പോലെ..... ദേഹത്ത് മുഴുവൻ ചെളി ആയാണ് രുക്ഷ് നിൽക്കുന്നത്.... കണ്ണൊക്കെ ദേഷ്യത്താൽ ചുവന്നിട്ടുണ്ട്.... "ഇനി ഇങ്ങനെ വല്ലതും നടന്നാൽ.... ഒരു താക്കീതോടെ പറഞ്ഞുക്കൊണ്ട് രുക്ഷ് തിരിഞ്ഞു നടന്നു.... അവനെ പകയുള്ള കണ്ണുകളോടെ നോക്കി നിൽക്കാനേ ആകാശിന് കഴിഞ്ഞുള്ളു.... "ഏതാ ചേട്ടാ ആ ചേട്ടൻ..... ഒരു സൈഡിൽ ദേഷ്യത്തോടെ നിൽക്കുന്ന ആകാശിനെ നോക്കി ചോദിച്ചതും അവൻ ദേഷ്യത്തോടെ അവളെ നോക്കി.... "ചേട്ടൻ ദേഷ്യത്തിൽ ആണേൽ പറയണ്ട.... ചന്തു വലിയാൻ നോക്കിയതും ആകാശ് അവളുടെ കൈക്ക് കേറി പിടിച്ചു..... "തന്നെ കണ്ടപ്പോൾ ദേഷ്യം ഒക്കെ എവിടെയോ പോയി... താൻ ഇരിക്ക്... ആകാശ് പറഞ്ഞതും ചന്തു അവനരികിലായ് ഇരുന്നു.... "ഈ കോളേജ് മുഴുവൻ അവനാ hero... ആകാശ് പറഞ്ഞതും ചന്തുന്റെ മുഖം വിളങ്ങി..... "പക്ഷെ അവനൊരു ഫ്രോഡ് ആണ് ചന്തു.... ഇപ്പോൾ തന്നെ കണ്ടോ ഒരു പെൺകുട്ടിയെ കേറി പിടിക്കാൻ ശ്രെമിച്ചു എന്നും പറഞ്ഞാണ് ആ വിഷ്ണുനെ തല്ലി ചതച്ചത്...

അവനൊരു പാവം ആയോണ്ട് ആർക്കും അവന്റെ മെക്കിട്ട് കേറാലോ.... രുക്ഷ് അവൻ അവന്റെ തെറ്റ് മറക്കാൻ വേണ്ടി എന്ത് പോക്കിരിത്തരവും ചെയ്യും ഇന്നിവിടെ കണ്ടത് ഷോ ആണ് വെറും ഷോ.... ആകാശിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.... "ആകാശേട്ടൻ എന്താ പറയുന്നെ എനിക്കൊന്നും മനസിലാവുന്നില്ല.... ചന്തു പറഞ്ഞതും ആകാശ് ഒന്ന് ചിരിച്ചു.... "എല്ലാം മനസിലാവും സമയം കിടക്കുന്നുണ്ടല്ലോ.... ചന്തു ക്ലാസ്സിൽ പൊക്കോ.....ചന്തു ഒന്നും മനസിലാവാതെ തിരിഞ്ഞു നടന്നു..... "എടി ആ ചേട്ടനും നമ്മടെ ആകാശേട്ടനും ശത്രുക്കൾ ആണ് അതുക്കൊണ്ട അങ്ങനെ ഒക്കെ പറഞ്ഞെ രുക്ഷേട്ടനും സിദ്ധുവേട്ടനും പാവം ആണ് നീ ഇവിടെ ആരോട് വേണെങ്കിലും ചോദിച്ചു നോക്ക്.... അവർ രണ്ട് പേരും നേരിൽ കണ്ടാൽ വഴക്ക് ആണ്... "സിദ്ധുവേട്ടനോ അതാരാ.... ചന്തു സംശയത്തോടെ.... "അത് നിഴൽ ആണ് രുക്ഷേട്ടൻ എവിടെ ഉണ്ടോ അവിടെ സിദ്ധുവേട്ടൻ ഉണ്ട്... ഇവിടെ ഉള്ള കുട്ടികളോട് ചോദിച്ച് അറിഞ്ഞതാ...... "മീനു നമുക്കിവിടെ ആരെയും അറിയില്ല... നമ്മൾ അഭിപ്രായം പറയാൻ ഒന്നും നിൽക്കണ്ട പഠിക്കാൻ ആല്ലെ വന്നത് അവരുടെ കാര്യം നമ്മൾ നോക്കണ്ട.... "ഹോ വല്യ പഠിപ്പി..... മീനു ചിരിയോടെ പറഞ്ഞതും ചന്തുവും ചിരിച്ചുപോയി.... പിന്നിടുള്ള ദിവസങ്ങളിൽ ചന്തുവും ആകാശും തമ്മിൽ ഒരുപാട് അടുത്തു.... ചന്തുന് ശെരിക്കും ഒരു ബ്രദർ തന്നെയായിരുന്നു ആകാശ്.... ഇടയ്ക്കിടെ ഉള്ള കാഴ്ചയിൽ രുക്ഷ് ചന്തുന്റെ മനസ്സിൽ എവിടെയെക്കെയോ സ്ഥാനം പിടിച്ചു ഓരോ ദിവസം കൂടും തോറും അവനോടുള്ള ആരാധന കൂടി കൂടി വന്നു.....പക്ഷെ അവന്റെ മുന്നിൽ പോവാൻ മാത്രം ഒന്ന് ഭയന്നു.....ഒരു വർഷം എങ്ങനെയോ തട്ടിയും മുട്ടിയും കടന്ന് പോയി..... "ആകാശേട്ട ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടോ..... ചന്തു ആകാശിനോട് മാത്രമായി ചോദിച്ചതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... "നീ ആദ്യം പറ എന്നിട്ട് വേണം എനിക്കും ഒരു കാര്യം പറയാൻ..... ആകാശ് പറഞ്ഞതും ചന്തു അവനെ സംശയത്തോടെ നോക്കി... "എന്നാൽ ആകാശേട്ടൻ പറ ആദ്യം.... "ഇല്ല ലേഡീസ് ഫസ്റ്റ് ആണ് നീ പറ....

"അത്.... അതെനിക്ക രുക്ഷേഏട്ടനോട് എന്തോ വല്ലാത്തൊരു അടുപ്പം തോന്നുന്നു..... പ്രണയം ആണോ അറിയില്ല.... ചന്തു പറഞ്ഞതും ആകാശ് അവളെ അമ്പരപ്പോടെ നോക്കി..... "ചേട്ടൻ വേഗം എന്നോട് എന്താ പറയാൻ ഉള്ളെന്ന് പറ.... എന്നിട്ട് വേണം രുക്ഷേട്ടനോട് പോയി പറയാൻ ഇനിയും പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തു പോവും...... ചന്തു ചിണിങ്ങിക്കൊണ്ട് പറഞ്ഞു..... "നീ ഇത് എന്ത് ഭാവിച്ചാ അവൻ.... "ആകാശേട്ടൻ ഒന്നും പറയണ്ട ഏട്ടന് രുക്ഷേട്ടനോട് പ്രശ്നം ഉള്ളോണ്ട് ആണ് ഇങ്ങനെ പറയുന്നത്..... "അവന് നിന്നെ ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ അല്ലെങ്കിൽ തന്നെ അവന്റെ പുറകെ ആവശ്യത്തിന് പെൺകുട്ടികൾ ഉണ്ട് അത് പോരെ..... "അതൊക്കെ ഞാൻ ശെരിയാക്കും.... ഇന്നലെ ഞാൻ അച്ഛനോട് ചോതിച്ചല്ലോ... അഥവാ ആരെയെങ്കിലും എനിക്ക് ഇഷ്ട്ടായിട്ട് അച്ഛനോട് പറഞ്ഞാൽ നടത്തി തരുവോ എന്ന്.... മോൾടെ എന്ത് ആഗ്രഹവും ഈ അച്ഛൻ സാധിച്ചു തരും എന്നാണ് എന്റെ പുന്നാര അച്ഛൻ പറഞ്ഞത്.... ഇനി എനിക്ക് ആരെയും പേടിക്കാൻ ഇല്ല.... "ചന്തു രുക്ഷിത്തേട്ടൻ ആ പഴയ കെട്ടിടത്തിൽ ഉണ്ട് ഏട്ടൻ പോവുന്നതിനു മുൻപ് വേഗം ചെല്ല് നീ.... മീനു പറഞ്ഞതും ആകാശിനെ ഒന്ന് നോക്കി അങ്ങോട്ടേക്ക് ഓടി..... ഒരു തരം വെപ്രാളം തന്നെ മൂടി.... ഹൃദയം പതിൽ മടങ് വേഗത്തിൽ മിടിക്കുന്നു.... "ആ... അതെ.... ചന്തു പുറകിൽ നിന്നും വിളിച്ചതും രുക്ഷ് തിരിഞ്ഞു നോക്കി കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ട് കയ്യിൽ സിഗരറ്റും.... പൊടുന്നനെ അവനെ കണ്ടതും പേടിയായി കാറ്റിൽ മുടി പാറി പറന്നതും അത് ഉച്ചിയിലായ് തിരുകി വെച്ചുകൊണ്ട് അവൾക്കടുത്തേക്ക് നടന്നു...... ചന്തുവിന് അവന്റെ മുഖഭാവം കണ്ടതും പേടിയായി...... "മ്മ്.... എന്തെ..... അടുത്ത് നിന്നുക്കൊണ്ട് ആണ് ചോദിച്ചത് ചന്തു പേടിയോടെ നിന്നു..... "ഏയ്യ് ഒന്നും ഇല്ല.... പിന്നെ പറയാ.... ചന്തു തിരിഞ്ഞു പോവാൻ നോക്കിയതും അവളെ കൈ പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി..... ചന്തു ഉമിനീര് ഇറക്കി അവനെ നോക്കി...

"എന്താ നിനക്ക് ആ ആകാശിനെ മടുത്തോ...... ഒരൊറ്റ വാക്കിൽ ചന്തു ഞെട്ടി രുക്ഷിനെ നോക്കി..... "എന്തെ നോക്കി പേടിപ്പിക്കുന്നെ.... ഈ കാര്യം ഇന്നീ കോളേജ് മൊത്തം പാട്ടാണ്.. നിയാ.... ആകാശിന്റെ സെറ്റ് അപ്പ് ആണെന്ന്...... കണ്ണുകൾ നിറഞ്ഞൊഴുകി..... കേൾക്കാൻ പാടില്ലാത്ത കാര്യം ഏറെ പ്രിയപ്പെട്ട ആൾ ഒരു ലജ്ജയും ഇല്ലാതെ മുഖത്ത് നോക്കി പറയുന്നു.... "അയ്യേ കരയല്ലേ ഞാൻ എന്താ ചെയ്യണ്ടേ..... അരയിലൂടെ കൈ ഇട്ടോണ്ട് രുക്ഷ് ചോദിച്ചതും അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു..... കരഞ്ഞോണ്ട് പുറത്തേക്കിറങ്ങി ഓടി..... "എന്താടി എന്താ പറ്റിയെ.... കരഞ്ഞു വരുന്നത് കണ്ട് മീനു ചോദിച്ചതും ഒന്നും ഇല്ലന്ന് തലയാട്ടി..... "നമുക്ക് പോവാം വീട്ടിലേക്ക് എനിക്കെന്തോ ഒരു തലവേദന..... മീനു പിന്നെ ഒന്നും ചോദിച്ചില്ല..... വീട്ടിലെത്തിയതും പൊട്ടി കരഞ്ഞു..... പ്രണയം ഒരു സെക്കന്റ്‌ കൊണ്ട് വെറുപ്പിന്റെ മുഖം മൂടി അണിഞ്ഞു.... സ്വയം വെറുപ്പ് തോന്നുന്നു.... രണ്ട് ദിവസം കോളേജിൽ പോയില്ല..... എല്ലാം മറക്കാൻ ശ്രെമിച്ചു.... മുഖം മനസ്സിൽ നിന്നും മായുനില്ല.... തന്റെ പ്രതീക്ഷകൾ മുഴുവൻ തെറ്റായിരുന്നു ആകാശ് പറഞ്ഞ ഓരോ കാര്യങ്ങളെയും മനസ്സ് ചികഞ്ഞു കൊണ്ടിരുന്നു..... പിറ്റേന്ന് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് കോളേജിലേക്ക് പോയി.... "അവിടെ എന്താ ഒരു ആൾക്കൂട്ടം..... മീനു പറഞ്ഞതും ചന്തു താൽപ്പര്യം ഇല്ലാതെ അങ്ങോട്ട് നോക്കി.... "വല്ല മൂവിയുടെയും പോസ്റ്റർ കാണും...... ചന്തു അലസമായി പറഞ്ഞു.... തന്നെ കടന്ന് പോവുന്ന എല്ലാരും ആക്കി ചിരിച്ചുകൊണ്ട് ആണ് പോവുന്നത്.... മീനു അത് ശ്രെദ്ധിച്ചെങ്കിലും ചന്തു ഇതൊന്നും അറിഞ്ഞില്ല.. "ചന്തു നീ ഒന്ന് വന്നെ അവിടെ എന്താണെന്ന് നോക്കിട്ട് തന്നെ കാര്യം... മീനു ചന്തുനെയും വിളിച്ചോണ്ട് അങ്ങോട്ട് നടന്നു......മതിലിലായ് ഒട്ടിച്ച പോസ്റ്റർ കണ്ടതും ഒരു നിമിഷം ഹൃദയം നിലച്ചു പോവുന്ന പോലെ തോന്നി ചന്തുന്.... ചുറ്റും ഉള്ളവർ പുച്ഛത്തോടെയും പരിഹാസത്തോടെയും നോക്കി നിൽക്കുന്നു.....കണ്ണുകൾ നിറഞ്ഞു തൂകി........................ തുടരും...........

പ്രണയവര്‍ണ്ണങ്ങള്‍ : ഭാഗം 2