രാവണ പ്രണയം🔥 : ഭാഗം 2

 

എഴുത്തുകാരി: അമീന

അവന്റെ വലിയുടെ ആഗാധത്തിൽ മ്മൾ അവന്റെ മുകളിൽ ആയി ലാൻഡ് ആയതും.......... മ്മടെ അരയിൽ അവന്റെ കൈകൾ വലയം തീർത്തു കൊണ്ട് നിലത്തൊട്ട് വീണതും......... മ്മൾ കണ്ണുകൾ മുറുകെ അടചിരുന്നു.... മുറുകെ അടച്ച കൺപോളകൾ പതിയെ തുറന്നതും...... ശ്വാസം നിലക്കുന്ന രീതിയിൽ തീപാറുന്ന കണ്ണുകൾ കൊണ്ട് മ്മളെ തന്നെ നോക്കി കിടക്കുന്ന കരിനീല കണ്ണുകൾ ആണ് മ്മടെ മിഴികളിൽ ഉടക്കിയത്...... ആ കണ്ണിലെ തീനാളം കണ്ണിമ വെട്ടാതെ നോക്കി നിന്നതും......... പെട്ടന്നാണ് മ്മടെ ഇടുപ്പിൽ അസഹനീയമായ വേദന അനുഭവപെട്ടത്...... ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും...... കണ്ടത് ഷർട്ട്‌നു മുകളിൽ കൂടെ മ്മടെ ഇടുപ്പിൽ ആയി അവന്റെ നഖം ആഴ്ന്നിറങ്ങുന്നതാണ്....... വേദന അധികരിച്ചു വന്നതും....... മ്മൾ അപ്പോൾ തന്നെ ആ കൈ തട്ടി മാറ്റിയങ്കിലും........അവൻ പിടി വിടാതെ പിന്നെയും നഖം താഴ്ത്തിയതും...... വേദന കൊണ്ട് കണ്ണിൽ ഊറി വന്ന കണ്ണുനീർ പുറത്തേക്ക് ഒഴുകും മുന്നേ മ്മൾ അവന്റെ കയ്യിൽ നന്നായിട്ട് കടിച്ചങ്ങട് പിടിച്ചു..... മ്മടെ കടിയുടെ ശക്തി അനുസരിച്ചു മ്മളെലുള്ള പിടി അയഞ്ഞു വന്നതും......... മ്മളും കയ്യിൽ നിന്ന് പല്ലുകൾ വേര്പെടുത്തി......... അപ്പോൾ തന്നെ തെണ്ടി മ്മളെ പിടിച്ചു തള്ളിയതും....... മ്മൾ ഒരു ഭാഗതെക്ക് മറിഞ്ഞു വീണു...... വീണ മ്മൾ കൊട്ടിപിടഞ്ഞു എണീറ്റതും........

കണ്ടത് കയ്യും ഉഴിഞ്ഞു മ്മളെ നോക്കി ദഹിപ്പിക്കുന്ന ആ കൊരങ്ങനെയാണ്..... മത്തങ്ങാ തലയൻ..... എന്തൊരു പിടിയ പിടിച്ചത്....... മ്മളെ നോക്കി ദാഹിപ്പിചതിന് മ്മൾ തിരിച്ചും നന്നായിട്ട് കണ്ണുരുട്ടി കാണിച്ചതും..... പെട്ടന്ന് അവൻ ഉണ്ട് നിലത്തു നിന്ന് എണീറ്റ് ഉറഞ്ഞു തുള്ളി വരുന്നു....... "ഹൌ ഡയർ യു........ ബ്ലഡി...... " ന്നും പറഞ്ഞോണ്ട് മ്മളെ അടുത്തോട്ടു വന്നു മ്മളെ കൈ പിടിച്ചു വലിച്ചു എണീപ്പിചതും.................. അവന്റെ കൈകൾ മ്മടെ മുഖത്തിന് നേരെ ഉയർന്നതും....... എന്തോ വെളിവ് വന്നത് പോലെ ആ കയ്യിൽ ചാടിയൊരു പിടിത്തം ആയിരുന്നു.... ജസ്റ്റ്‌ മിസ്സ്‌ അല്ലേൽ ഇപ്പൊ മ്മടെ മോന്തടെ എൻജിൻ ഔട്ട്‌ കംപ്ലീറ്റ്ലി ആയേനെ...... മ്മൾ അവന്റെ കൈ മ്മൾ ഇരു കയ്യിനാൽ മ്മടെ മുഖത്തു പതിയാതെ പിടിച്ചു വെച്ചതും....... എന്തോ അപരാധം ചെയ്തപോലെ അവന്റെ മുഖം ഉണ്ട് ദേഷ്യത്താൽ ചുമന്നു വരുന്നു...... സത്യം പറഞ്ഞാൽ പഹയനെ മ്മൾ ഇപ്പഴാ ഒന്ന് ശ്രദ്ധിച്ചത്....... ആള് കാണാൻ വലിയ തരക്കേടില്ല....... ഡ്രീം ചെയ്ത താടിയും....... നെറ്റിയിലേക് ചാഞ്ഞു കിടക്കുന്ന മുടിയിഴകളും...... പിന്നെ ആ കരിനീല കണ്ണുകളും ആ ഒരു മൊഞ്ചൻ ഒക്കെ തന്നെയാണ്..... ന്നൊക്കെ അഗാധമായി അവന്റെ മോന്ജ് മ്മൾ ക്രോസ്സ് വിസ്താരം ചെയ്യുമ്പോൾ ആണ് ആ കോപ്പൻ ഉണ്ട് അവിടെ നിന്ന് പിന്നെയും അട്ടഹസിക്കുന്നു..... "യൂ ബ്ലഡി..... വിടെടി എന്റെ കൈ.....

ആണൊരുത്തന്റെ കയ്യേ കയറി പിടിക്കുന്നോടി.... ഊളെ....." പോയി...... എല്ലാം പോയി...... അല്ലെങ്കിലും ഇത്രയും ഹെവി സിറ്റുവേഷനിൽ മോന്ജ് നോക്കി നിക്കാൻ ഈ മെഹക് നെ കഴിഞ്ഞെ വേറെ ആരും ഒള്ളു........ മ്മൾ ആരാ മോൾ.... അതൊക്കെ അവിടെ നിക്കട്ടെ............... ഈ വെളിച്ചപ്പാടിന്റെ തുള്ളൽ ന്ന് ഒരു മറുപടി കൊടുത്തില്ലേൽ അക്കു അക്കു അല്ലാണ്ട് ആവില്ലേ.... അപ്പൊ സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ..... "ഡോ.......ന്താടാ ക്ണാപ്പ അനക് വേണ്ടീത്........ നിന്റെ കൈ വിടാൻ മ്മക്ക് മനസില്ല..... വിട്ടിട്ട് വേണം നിനക്ക് മ്മടെ മൊകത്തിന്റെ ഷേപ്പ് മാറ്റാൻ ന്ന് മ്മൾക് അറിയാടാ തൊരപ്പ........" "ഡീ........പെണ്ണായാൽ പെണ്ണിനെ പോലെ പെരുമാറണം.... നിന്റെ ഒക്കെ കയ്യിലിരുപ്പിന് തന്നെയാ ആ കരണം പോളിയേണ്ടത്....." "അതിന് ന്താടോ ഞാൻ ചെയ്തത്.... അന്തസ്സായി ട്രെയിനിൽ ന്ന് ഇറങ്ങിയ മ്മളെ ഇടിച്ചു വീഴ്ത്താൻ നോക്കിയത് താൻ...... ന്നിട്ട് കുറ്റം മുഴുവൻ മ്മൾക്..... " "ദേ പെണ്ണെ....... മൈൻഡ് യുവർ വേർഡ്‌സ് ആൻഡ് ഷട് യുവർ മൗത്....... നിനക്ക് എന്നെ ശരിക്കും അറിയില്ല......അലൻനു നേരെ വിരൽ ചൂണ്ടിയ ഒരുത്തനെയും വെറുതെ വിട്ട ചരിത്രം ഇല്ല......പിന്നെ ഒരു പീറ പെണ്ണായ നീ......... വിടെടി കോപ്പേ ന്റെ കൈ.... " ന്നും പറഞ്ഞോണ്ട് കാലമാടൻ കൈ ഒന്ന് കുടഞ്ഞതും....... മ്മൾ ഉണ്ട് തറയിൽ കിടക്കുന്നു...... "അവിടെ കിടക്കടി...... നിന്നെ പോലെ ഉള്ള തറകൾക്ക് ഇവിടെ കിടക്കനെ യോഗ്യത ഒള്ളു..... ലോക്ലാസ്സ് ഡംബ്സ് ......" ന്നും പറഞ്ഞു അവൻ പുച്ഛിച്ചു മുഖം തിരിച്ചും നടന്നു പോകാൻ ഒരുങ്ങവെ........

മ്മൾക് അവന്റെ ലോക്ലാസ്സ് ഡംബ്ഡ് എന്നുള്ള വേർഡ് കലിപ്പ് കൂട്ടിയതും........ മ്മൾ മറുത്തൊന്നും ചിന്തിക്കാതെ അവിടെ അടുത്തുള്ള വേസ്റ്റ് വാട്ടർ ഉള്ള ബക്കറ്റ് എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു..... "ഡോ ജാക്കറ്റ് ഇട്ട ജാഡ തെണ്ടി......" ന്ന് വിളിച്ചതും......... അവൻ മുഷ്ടി ചുരുട്ടി മ്മളിലേക്കായി തിരിഞ്ഞതും...... കയ്യിലുള്ള വേസ്റ്റ് വാട്ടർ നല്ല അന്തസ്സിൽ അങ്ങേരുടെ മുഖത്തോട്ട് ഒഴിച്ച്...... ആഹാ അന്തസ്സ്...... ഇതാണ് അക്കു.... ഇതാവണo അക്കു...... മ്മളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും....... ഇപ്പൊ അങ്ങേരെ ഒന്ന് കാണണം........ ഒരു മാതിരി വെള്ളത്തിൽ വീണ കോഴിനെ പോലെ..... 😅 മ്മൾ പിന്നെ പതിയെ അവന്റെ അടുത്തോട്ടു ചെന്ന് നന്നായിട്ട് ഒന്ന് പുച്ഛിച്ചു പറഞ്ഞു.... "ഇപ്പൊ നീയാടോ ഡംബ്.....കേട്ടോടാ കൊട്ട് ഇട്ട ജാഡ തെണ്ടി....... " ന്ന് പറഞ്ഞതും..... ചെക്കൻ "യൂ...... " ന്ന് അട്ടഹസിച്ചതും........ മ്മൾ പിന്നെ അവിടെ നിക്കാൻ നിന്നില്ല ഒരു ഓട്ടം ആയിരുന്നു മ്മടെ ബാഗും പിടിച്ചോണ്ട്...... പോകുന്ന പോക്കിൽ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു...... അലൻ നെ അറിയില്ല നിനക്കു..... വെച്ചിട്ടുണ്ടെടി..... ന്നൊക്കെ...... മ്മൾ പിന്നെ അതൊന്നും മൈൻഡ് ചെയ്യാൻ നിക്കാണ്ട് റെയിൽവേ സെഷൻ പുറത്ത് ടാക്സി ഒക്കെ പിടിച്ചു മ്മളെ കാത്തു നിന്ന ഇതൂസിനെ പോലും വക വെക്കാതെ പെട്ടന്ന് അതിൽ കയറി ഇരുന്നു.... മ്മടെ പുറകെ കാറിലേക് കയറിയ ഇതൂസിന് മ്മടെ വെപ്രാളം കണ്ടിട്ടാണോ........ ചുറ്റുപാടും ഉള്ള മ്മടെ നോട്ടം കണ്ടിട്ടാണോ..... ന്ന് അറിയൂല്ല മ്മളെ നല്ല വിശ്വാസം ആയതുകൊണ്ട് ആദ്യം ചോദിച്ചത്.... ഇത്ര കുറഞ്ഞ ടൈമിൽ എന്ത് പ്രശ്നം ഉണ്ടാക്കിയിട്ട പൊന്ന് മോളെ വരവെന്ന്..... മ്മൾ അതിന് ഇളിച്ചോണ്ട് ഒന്നും ഇല്ലാന്ന് പറഞ്ഞതും........

ഇത്ത ഒന്നൂടെ ഒന്ന് കണ്ണുരുട്ടിയപ്പോൾ മ്മൾ വള്ളി പുള്ളി തെറ്റാതെ ഒക്കെ പറഞ്ഞു കൊടുത്തു..... പറഞ്ഞു കഴിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ആള് ഒരുമാതിരി കിളി പോയ പോലെ ഇരിക്കുന്നു..... ന്നിട്ട് തലയിൽ കൈവെച്ചു നായിന്റെ വാലുമായി മ്മളെ അങ്ങട് ഉപമിച് ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു..... മ്മൾ പിന്നെ അങ്ങോട്ട് ഫുൾ ടൈം നിഷ്കു ഭാവം ഫിറ്റ്‌ ചെയ്തോണ്ട ഇരുന്നേ..... മ്മളോട് പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയത് കൊണ്ട് ആകും........ ഇതേയ്‌ അതിനെ കുറിച്ച് കൂടുതൽ വിസ്താരത്തിന് നിന്നില്ല..... മ്മളെ പോലെ അല്ലാ ശാലുത്ത..... ആളൊരു അയ്യോ പാവം ടൈപ്പ് ആണ്..... ആരുടേം ഗുണത്തിനും ഇല്ല........ ദോഷത്തിനും ഇല്ല..... ആൾക്ക് മ്മടെ കാര്യത്തിലാ ആവലാതി മുഴുവൻ...... ഒരമ്മയുടെ മക്കൾ ആയ ഞങൾ രണ്ടും രണ്ട് സ്വഭാവം ആണ്..... മ്മൾക് ആരുടെയാണോ ശാലുതക്ക് ആരുടെ സ്വഭാവം ആണോന്ന് അറിയില്ല...... കാരണം ശാലുതാക്ക് പോലും ഞങ്ങടെ മാതാപിതാക്കളുടെ ഒരു നേരിയ ഓർമ മാത്രമേ ഒള്ളു...... പിന്നെ ഒന്നര വയസുള്ള മ്മൾക് എങ്ങനെ അറിയാന അവർ ആരാന്ന്...... എങ്ങനെയാ കിളിക്കൂടിൽ എത്തി പെട്ടത് എന്ന് പോലും അറിയില്ല ....... ആകെ അറിയുന്നത് ശാലുത്താടെ പേര് ഷഹ്‌ല റാസ് എന്നാണെന്ന..... അതുകൊണ്ട് മ്മടെ മെഹക് എന്നുള്ള പേരിൽ ആ റാസ് അങ്ങ് ചേർത്ത്.... മെഹക് റാസ്..... പിന്നീട് അങ്ങട് കളിച്ചും ചിരിച്ചും ആ കിളിക്കൂട്ടിൽ വളർന്നു....... ന്നൊക്കെ ആലോചിച്ചു നിന്നതും.......... പെട്ടന്നാണ് കാർ ബ്രേക്ക്‌ പിടിച്ചു നിർത്തിയത്......

മ്മളെ പോലെ ഓരോ ചിന്തയിൽ മുഴുകിയിരുന്നത് കൊണ്ടാകും ഇത്തൂസും ഒന്ന് ഞെട്ടിക്കൊണ്ട് എണീറ്റ് ഡ്രൈവറോഡ് കാര്യം തിരക്കിയത്....... കാര്യo വേറെ ഒന്നും അല്ല.... ഇത്ത കാണിച്ച അഡ്രസ്സിൽ ആണ് ആള് വണ്ടി നിർത്തിയത്..... പിന്നീട് ഞങ്ങടെ ല്ഗഗേജ് ഒക്കെ എടുത്ത് ഇറങ്ങി ക്യാഷ് കൊടുത്തു സെറ്റിൽ ചെയ്ത് തിരിഞ്ഞതും...... ഞങ്ങടെ മുന്നിലായി ഒരു പടുകൂറ്റൻ ഗേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്..... ആ ഗേറ്റിന് അരികിലായി വലിയ അക്ഷരത്തിൽ എഴുതിയിരുന്നു...... *മുബാറക് ഹെവൻ * "ഇതൂസ് പേരൊക്കെ പൊളിയാ....... ന്നാൽ മ്മൾക് അങ്ങട് കയറിയാലോ.... " ന്ന് പറഞ്ഞോണ്ട് മ്മൾ ചെന്ന് ഗേറ്റ് തുറക്കാൻ നിന്നതും....... എവിടെ നിന്നാണെന്ന് അറിയില്ല ഒരു സെക്യൂരിറ്റി കാക്ക വടിയും പിടിച്ചു ഓടി വരുന്നു..... കാര്യം എന്താണെന്ന് ചോദിച്ചതും........ ഞങ്ങൾ മദർ തന്ന ലെറ്റർ എടുത്ത് ഷാഹിറ മേഡത്തിന് ഉള്ളതാണെന്ന് പറഞ്ഞു..... അയാൾ അത് അപ്പോൾ തന്നെ വാങ്ങിച്ചോണ്ട് ഓടി പോയതും........ ആള് പോയ ദിശയിൽ നോക്കിയപ്പോൾ കണ്ണ് തള്ളി പോയി..... ഒരു പടുകൂറ്റൻ കൊട്ടാര സദൃശ്യമായ ഒരു വീട്..... അത് കണ്ട് മ്മളും ഇത്തൂസും വണ്ടർ അടിച്ചു നിന്നപ്പോൾ ആണ് ...... അകത്തോട്ടു പോയ ആള് വന്നൊണ്ട് മേടം വിളിക്കുന്നുണ്ട് ന്ന് പറഞ്ഞത്..... അങ്ങനെ ഞങ്ങൾ ബാഗ് ഒക്കെ ആ ലോൻൽ വെച്ച് സിറ്ഔട്ടിലേക് കയറി കാളിങ് ബെൽ അമർത്തിയതും...........

കതക് തുറന്ന് പുഞ്ചിരിച്ചോണ്ട് ഇറങ്ങി വന്ന ആള് ഷാഹിറ മേടം ആണെന്ന് മനസിലാക്കാൻ വലിയ പ്രയാസം തോന്നിയില്ല..... കാരണം ഞങ്ങൾ ആൾറെഡി ആളെ കണ്ടതാണല്ലോ കിളിക്കൂട്ടിൽ വന്നപ്പോൾ...... പിന്നീട് മേടം ഒരുപാട് സംസാരിച്ചു അതും മദർ നെ കുറിച്ച്...... മേടത്തിന്റെ സംസാരസത്തിൽ നിന്ന് തന്നെ മനസിലായി ആള് ഒരു പാവം ആണെന്ന്...... ഇവരെ കാണുമ്പോൾ ഈ വീടിന് ചേർന്ന പേര്......അതിട്ടത്തിൽ ഒരു വ്യത്യാസവും ഇല്ല..... ഹെവൻ....... അത് ശരിക്കും അർത്ഥമാക്കുന്നത് പോലെ ആയിരുന്നു ഞങ്ങളോടുള്ള പെരുമാറ്റo...... ഇതൂസിന് ജോലികിട്ടിയത് മുബാറക് ഹോസ്പിറ്റലിൽ ആണെങ്കിൽ............ .... മ്മൾക് കിട്ടിയത് മുബാറക് ആർട്സ് കോളേജിൽ ആയിരുന്നു..... ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് ഇവർക്ക്........ അതിന്റെ ഒരു അഹങ്കാരം പോലും ഇവർക്കില്ല ന്നാണ് മ്മളെ അല്ബുധപെടുത്തിയത്....... ഏറെ നേരത്തെ സംസാരത്തിന് ശേഷം ഞങ്ങള്ക് നിൽക്കാൻ ഒരു ഹോസ്റ്റൽ ഏർപ്പെടുത്തി തരാൻ അപേക്ഷിച്ചപ്പോൾ അവർ പറഞ്ഞത്....... "മദർനോടുള്ള കടപ്പാട് തീർത്താൽ തീരത്ത താണ്...... ആദ്യം ആയിട്ട് ഒന്നേ മ്മളോട് ആവശ്യപ്പെട്ടുള്ളു നിങ്ങളുടെ സുരക്ഷ...... അതിന് നിങ്ങളെ മ്മടെ കണ്മുന്നിൽ തന്നെ വേണം..... " ന്നും പറഞ്ഞു അകത്തോട്ടു പോയി തിരിച്ചു വന്നു ശാലുത്താടെ കയ്യിൽ ഒരു കീ കൊടുത്തോണ്ട് ഞങ്ങളേം വിളിച്ചു പുറത്തോട്ടിറങ്ങി....

അപ്പോൾ തന്നെ അങ്ങോട്ട് ഓടിവന്ന സെക്യൂരിറ്റി കാക്കനോട് ഞങ്ങള്ക് ഔട്ട്‌ ഹൗസ് കാണിച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ ആണ് മനസിലായത്....... ഇനിമുതൽ ഞങ്ങളുടെ താമസം അവിടെയാണെന്ന്...... നന്ദി സൂചകമായി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞങ്ങൾ കാക്കാന്റെ കൂടെ പോയി..... ആൾടെ പേര് സലിം.... സാലിംക്ക ന്ന് വിളിക്കും...... ആള് ഞങ്ങള്ക് ഔറ്ഹൗസ് കാണിച്ചു തന്നതും...... പെട്ടന്നാണ് ഗേറ്റിനടുത്ത് നിന്ന് ഉച്ചത്തിൽ ഹോൺ അടിക്കുന്ന സൗണ്ട് കേട്ടത്..... അത് കേട്ടതും ആള് അപ്പോൾ തന്നെ വെപ്രാളപ്പെട്ട് കൊണ്ട് ഗേറ്റിലേക് ഓടിയടുത്തു അത് തുറന്ന് കൊടുത്തതും....... അങ്ങോട്ടായി ഒരു ബ്ലാക്ക് ഓടി കാർ കടന്നു വന്നു..... അതിൽ ആരാണെന്ന് അറിയാൻ യെതിപാളി നോക്കിയതും........ അതിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഒരു കാൽ പുറത്തോട്ട് വെച്ചതും....... വീടിന്റെ കതക് തുറന്ന മ്മളെ ഇത്തൂ മ്മളെ അകത്തോട്ടു വലിച്ചതും ഒരുമിച്ചായിരുന്നു..... അതുകൊണ്ട് തന്നെ ആരാണെന്നു കാണാനും പറ്റിയില്ല..... മ്മൾ ഇപ്പൊ അതൊക്കെ കാണുന്നതെന്തിനാണെന്ന് ചിന്തിച്ചു തലക്ക് ഒരു മേട്ടം കൊടുത്തു അകം ആകെ ഒന്ന് വീക്ഷിച്ചു...... നല്ല അടുക്കും ചിട്ടയും ഉള്ള വീട് ....... രണ്ട് ബെഡ്‌റൂമും ഒരു ഹാളും കിച്ചണും ഒക്കെ ഉള്ള നല്ല സൗകര്യം ഉള്ളത്..... മ്മൾ അപ്പോൾ തന്നെ മ്മടെ ലഗേജ് ഒക്കെ എടുത്ത് ബെഡ്‌റൂമിൽ കൊണ്ടു വെച്ച്..... ശാലുത്ത കിച്ചണിൽക്ക് പോയിട്ടുണ്ട്..... അതോണ്ട് മ്മൾ പതിയെ പുറത്തോട്ട് ഇറങ്ങി..... നല്ല പച്ചപ്പുല്ല് ഒക്കെ വെച്ച് മനോഹരമാക്കിയ മുറ്റം....... ....

അതിനടുത്തായി ഒരു റോസ് ഗാർഡൻ ഉണ്ട്...... മതിലിന്റെ അരികിലായി ചുറ്റുപാടും വിവിധ തരം മരങ്ങൾ..... സപ്പോട്ട, ചെറീസ്, ചാമ്പങ്ങ...... എല്ലാം ഉണ്ട്..... വളരെ വെറൈറ്റി ആയിട്ട് എല്ലാം ഒരുക്കിയിരിക്കുന്നു ...... മ്മൾ അതെല്ലാം നോക്കി കൊണ്ട് നടക്കുന്നതിനിടയിൽ ആണ് പെട്ടന്ന് എന്തോ വീണുടയുന്ന സൗണ്ട് കേട്ടത്..... കേട്ട ദിശയിലേക്കു മിഴികൾ പായിച്ചപ്പോൾ മനസിലായി........ ആ ശബ്ദത്തിന്റെ ഉറവിടം അടുത്തുള്ള ബാൽക്കണിയോട് കൂടിയുള്ള മുറിയിൽ നിന്നാണെന്...... മ്മൾ പിന്നെ അതൊന്നും ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ മ്മടെ കാതിലായി ആ പേര് മുഴങ്ങി....... "അലൻ....... " അത് കേട്ടതും ഞെട്ടി തരിച്ചു തിരിഞ്ഞതും........ മ്മൾക് കാണാൻ കഴിഞ്ഞത് കലിപ്പിൽ ആക്സിലേറ്റർ ഉയർത്തികൊണ്ട് ബുള്ളറ്റും എടുത്ത് പറപ്പിച്ചു കൊണ്ട് ആ കോംബൗണ്ട് വിട്ട് ചീറി പാഞ്ഞു പോകുന്ന........ ഇന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ട ആ മത്തങ്ങാ തലയൻ ആണ്........ അല്ല അവന് കൂടുതൽ യോചിക്കുന്നത് മറ്റൊന്നാണ്............. 🔥രാവണൻ🔥....തികച്ചും കോപത്തിന്റെ പര്യായം....... അവനെ കണ്ടമാത്രയിൽ.....മ്മൾ പോലും അറിയാതെ മ്മടെ കൈ ഇടുപ്പിൽ അവന്റെ നഖം തീർത്ത മുറിവിൽ സ്ഥാനം പിടിച്ചുരുന്നു.......അതും അതിവേഗത്തിൽ അവൻ ഗേറ്റ് കടന്നു പോകുന്നതും നോക്കികൊണ്ട്........ തുടരും.....

രാവണ പ്രണയം🔥 : ഭാഗം 1